അപരാജിതൻ -50 5514

ആ തൊഴിയിലവൻ പടവിലേക്ക് കൈകുത്തിവീണു.

വൈഗയ്ക്കും പെരുമാളിനും എന്ത് പറ്റിയെന്ന ചിന്തയിൽ നിന്നും ഉരുത്തിരിഞ്ഞ ഭയം കാരണം   മനസ്സാന്നിധ്യം നഷ്ടമായതിനാൽ എളുപ്പം ചിന്തിച്ചു പ്രവർത്തിക്കേണ്ടുന്ന കഴിവ് അവനു ഉപയോഗിക്കാൻ കഴിയാതെയായി.

@@@@@@@

“മാമാ ,,,,,,,,,,,,,,” എന്നയലർച്ച ആ ഹാൾ മുഴുവനായി മുഴങ്ങി.

അവൻ നടുങ്ങി വാതിലിലേക്ക് നോക്കുമ്പോൾ വൈഗയെ മൂന്നു നാല് പേര് ചേർന്ന് വലിച്ചിഴച്ചു ഹാളിലേക്ക് കൊണ്ട് വരുന്നു.

വൈഗ ഹാളിലേക്ക് കയറുമ്പോൾ ഉള്ളിൽ അവളുടെ അപ്പുമാമൻ നിൽക്കുന്നത് കണ്ടു.

അതുവരെ പേടിച്ചു വിറച്ചു നിന്നിരുന്നവൾ അപ്പുവിനെ കണ്ടതോടെ കരഞ്ഞു നിലവിളിച്ചതായിരുന്നു.

“വൈഗൂ,,,,,,,,,,,,,,” അവൻ കൈ നീട്ടി അലറി.

അവളെ കണ്ട മാത്രയിൽ ഭയം കൊണ്ട് നഷ്ടമായിപോയ മനസ്സാനിധ്യം അവനു വീണ്ടുകിട്ടി.

പിന്നിലേക്ക് മലക്കം മറിഞ്ഞു കൈ കുത്തി ഉയർന്നു കാലുകൊണ്ട് തനിക്കും ചുറ്റും നിന്ന് മർദിച്ചവന്മാരുടെ കരണത്തും ചെന്നിയിലും നോക്കി കാലു കൊണ്ട് തൊഴിച്ചു.

നിലത്തു എത്തും മുന്നേ കൈ കുത്തി ഉയർന്നു പൊങ്ങി രണ്ടുപേരുടെ നെഞ്ചിൽ ആഞ്ഞു ചവിട്ടിയതും അവന്മാർ വായുവിലൂടെ ഉയർന്നു വൈഗയുടെ ഇരുവശത്തുമായി വന്നു വീണു.

 

“മാമാ ,,,: എന്ന് വിളിച്ചവൾ അലറിക്കരഞ്ഞു.

അവളെ വലിച്ചിഴച്ചു കൊണ്ട് വന്ന മഞ്ജുളവർണ്ണനും കൂട്ടരും വിശാലമായ ഹാളിന്റെ അവസ്ഥ കണ്ടു നടുങ്ങി.

ആ മാളികയിലെ പ്രധാനപ്പെട്ട സകല ആളുകളും ഇടികൊണ്ട് ചോരയൊലിപ്പിച്ചു ഞരങ്ങുകയും ചിലർക്ക് ബോധം ഇല്ലാതെയും കിടക്കുന്ന കാഴ്ച.

അതെ സമയം മുകളിൽ നിന്നും പക്ഷി പറക്കും പോലെ സുമേശൻ, മൂവരും എടുത്തെറിഞ്ഞത് കൊണ്ട് നിലത്തേക്ക് വന്നു പതിച്ചു.

“അമ്മെ ,,,,,,,,,,,,,” എന്ന അലർച്ചയോടെ സുമേശൻ ഒരു ദിവാൻകോട്ടിൽ ചന്തികുത്തി വീണു.

അതിനാൽ കൂടുതൽ പരിക്കുകൾ ഒന്നും പറ്റിയില്ല.

“പോ ,,,,,” എന്ന് പറഞ്ഞു വൈഗ മഞ്ജുളവർണ്ണന്റെ നെഞ്ചിൽ തള്ളി അതിവേഗം ഓടി ആദിയുടെ അരികിൽ വന്നു. മാമാ എന്ന് വിളിച്ചു കരഞ്ഞു കെട്ടിപിടിച്ചു.

അവളത്ര മേൽ ഭയന്ന് പോയിരുന്നതിനാൽ ഏങ്ങലടിച്ചു കരഞ്ഞു.

“ഒന്നൂല്ലെടാ ,,ഒന്നൂല്ലാ ,,മാമനിവിടെയില്ലേ,,,,”

അവളുടെ നെറുകയിൽ തലോടി അവളെ ആശ്വസിപ്പിച്ചു.

Updated: May 8, 2023 — 11:40 pm

28 Comments

  1. ????????????????????????

  2. ആഞ്ജനേയദാസ്

    ?❤❤❤❤??

  3. നിധീഷ്

    ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

Comments are closed.