അപരാജിതൻ -50 5341

“ആരാ ,,?”

“ദല്ലാൾ മഞ്ജുളവർണ്ണൻ,,,പിഴയാണവൻ ,,,”

“അയ്യോ ,,എന്റെ മോള് ,,,” ആദി ഭയന്ന് വിറച്ചു നിന്നു.

എന്ത് ചെയ്യണം എന്നറിയാത്ത അവസ്ഥ.

കൈകാലുകൾ തരിച്ചു പോയി

“പടയപ്പ നെഞ്ച് വേദനയായി ആശുപത്രീയിലാ,,മണിയണ്ണൻ ആകെ വട്ടായി നില്ക്കാ ”

ആദി ഭ്രാന്തെടുത്ത പോലെ തലയിൽ തടവി.

ഇന്ദുവും അപകടത്തിൽ ഇപ്പോൾ വൈഗയും അപകടത്തിൽ.

“അണ്ണാ ,,,” എന്ന് സുമേശൻ നിലവിളിച്ചത് മാത്രം ആദി കേട്ടു.

പുറത്തു രണ്ടു പേര് ഒരുമിച്ചു പ്രഹരിച്ചു.

ആദി ഒന്നാം നിലയിൽ നിന്നും അവരുടെ ചവിട്ടിന്റെ ശക്തിയിൽ താഴെയുള്ള ഹാളിലേക്ക് വായുവിൽ കറങ്ങി  വീണു.

അവൻ വീണത് മറ്റൊരു മേശയിലേക്കും മേശയൊടിഞ്ഞു അവൻ തറയിലേക്ക് ഉരുണ്ടു വീണു.

വീണപാടെ അവൻ ചാടിയെഴുന്നേറ്റു മുകളിലേക്ക് നോക്കി

അവിടെ മൂവരും സുമേശനെ നിലത്തിട്ടു ചവിട്ടുന്നു.

ആദി എന്ത് ചെയ്യണമെന്നറിയാതെ നിന്നു

വൈഗയുടെ കാര്യമോർത്തപ്പോൾ അവന്റെ നെഞ്ചിടിപ്പ് കൂടി.

അവൻ ശക്തിയിൽ തലയ്ക്ക് ഇരുവശവും കൈപ്പത്തി കൊണ്ടു അടിച്ചു.

@@@@@@@

അതെ സമയം

മൂന്നാം നിലയിൽ

രണ്ടുപേർ ഇന്ദുവിനെ കടന്നു പിടിച്ചു.

അവൾ എത്രയൊക്കെ കുതറാൻ ശ്രമിച്ചുവെങ്കിലും ഒന്നിനും സാധിച്ചില്ല.

വേറെയൊരുവൻ മാവീരൻ പറഞ്ഞതനുസരിച്ചു ഒരു കുപ്പി  കൂടിയ മദ്യം അടപ്പു തുറന്നു ഇന്ദുവിനെ ചേർത്ത് പിടിച്ചു വാ പൊളിപ്പിച്ചു വായിലേക്ക് കമഴ്ത്തി.

അവൾ അത് തുപ്പിയപ്പോൾ മുടികുത്തിൽ പിടിച്ചവളെ ഭിത്തിയോട് ചേർത്ത് നിർത്തി മുട്ട് കുത്തിച്ചു കാലുകളിൽ ചവിട്ടി കഴുത്തു പിന്നിലെക്ക് മുടിയോടെ വലിച്ചു തള്ളി മദ്യം വീണ്ടുമവളെ  കുടിപ്പിച്ചു കൊണ്ടിരുന്നു.

@@@@@@@

എന്ത് ചെയ്യണമെന്നറിയാതെ ആദി നിൽക്കുന്ന സമയമാണ് ഒരുവൻ ഒടിഞ്ഞ മേശകാൽ എടുത്തു ആദിയുടെ കഴുത്തു നോക്കിയിടിച്ചത്, അടിയുടെ ആയത്തിൽ അവ൯ നേരത്തെ ഒടിഞ്ഞു കിടന്ന മേശയുടെ മേലേക്ക് വീണ്ടും വീണു.

മറ്റൊരുവൻ മരക്കസേരയുയർത്തി അവന്റെ നെഞ്ചിൽ ആഞ്ഞടിച്ചു.

അടിയിലവൻ പിന്നിലേക്കുരുണ്ടു തല പോയി പടവിലിടിച്ചു.

കൈ കുത്തി എഴുന്നേൽക്കാൻ ശ്രമിക്കുന്ന നേരം ഒരുവൻ ആഞ്ഞവന്റെ ഇടം കരണത്തു തൊഴിച്ചു.

Updated: May 8, 2023 — 11:40 pm

28 Comments

  1. ????????????????????????

  2. ആഞ്ജനേയദാസ്

    ?❤❤❤❤??

  3. നിധീഷ്

    ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

Comments are closed.