അപരാജിതൻ -50 5513

അത് ഭാസുരന്റെ ഫോണായിരുന്നു.

“ആ എന്താടാ ?” ഫോൺ ലൗഡ് സ്പീക്കറിൽ ഇട്ടു , വേറെയൊരുത്തന്റെ പിടലിക്ക് പിടിച്ചു മേലോട്ടുയർത്തി താഴേക്ക് ഇടിപ്പിച്ചു കൊണ്ട് സുമേശൻ ചോദിച്ചു.

“മച്ചേ ,,, അപ്പുവണ്ണനെവിടെ ?” ഭാസുര൯  പരിഭ്രമത്തോടെ ചോദിച്ചു.

“അണ്ണൻ അടിയിലാ ,,ഞാനുമടിയിലാ ,,,ചവിട്ട് കുത്ത് അടി ഇടി ”

സുമേശൻ മറുപടി പറഞ്ഞു.

“ആകെ കൊഴപ്പമായി,,,മിഥിലയിലാകെ കുഴപ്പമാ ,,,മച്ചേ ”

“നീ കാര്യം പറയെടാ ,,, ഡൈനമൈര് ഭാസുരാ” സുമേശൻ കോപിച്ചു.

“വൈഗമോളെ ,,ആ ദല്ലാൾ മഞ്ജുളവർണ്ണൻ തട്ടികൊണ്ട് പോയി,,എങ്ങോട്ടാ കൊണ്ട് പോയത് എന്നറിഞ്ഞൂടാ ”

ഭാസുര൯ പരവേശപ്പെട്ടു പറഞ്ഞു.

 

“അയ്യോ ,,,,” പേടിച് സുമേശൻ അലറി.

“അവിടെയാകെ കൊഴപ്പമാ മച്ചേ ,,പടയപ്പ നെഞ്ച് വേദനയായി ആശുപത്രിയിലാ,,അപ്പുവണ്ണനോട് പറ മച്ചേ ”

അതെ സമയം

ഒരുത്തൻ കസേര കൊണ്ട് സുമേശന്റെ പുറം നോക്കി ആഞ്ഞടിച്ചു.

സുമേശൻ ദൂരേക്ക് തെറിച്ചു വീണു

കൈയിലെ ഫോണും തെറിച്ചു പോയി.

പുറം തിരുമ്മി സുമേശൻ എഴുന്നേറ്റു.

തന്നെ അടിച്ചവനെ പോയി ആഞ്ഞ് ചവിട്ടി കസേരയോടെ തെറിപ്പിച്ചു.

ചെറ്റപൊലയാടി മോനെ,,വർത്താനം പറയുന്നത് കണ്ടൂടെടാ”

“അപ്പുഅണ്ണാ ,,,” എന്നലറി വിളിച്ചു കൊണ്ട് സുമേശൻ പടികൾ കയറി മുകളിലേക്ക് ഓടി.

അവിടെ മൂന്നുനാലുപേരെ തലങ്ങും വിലങും അവൻ അടിച്ചു കൊണ്ടിരിക്കുന്ന സമയം.

സുമേശൻ ഓടി ആദിക്കരികിലെത്തി.

“അപ്പുവണ്ണാ,,,”

“ആ,,,,”

ആദി ഒരുത്തനെ ചവിട്ടി താഴേക്ക് ജനാലയിലൂടെ ചില്ലു തകർത്ത് പുറത്തേക്ക് തെറിപ്പിച്ചു.

“ആകെ പ്രശ്‌നമായി ,,മിഥിലയിൽ ,,”

ആദി അതുകേട്ട് ഇടിനിർത്തി

“എന്താടാ ,,?” ഭയത്തോടെ ആദി ചോദിച്ചു.

“വൈഗ മോളെ  തട്ടിക്കൊണ്ടു പോയി ”

നടുക്കത്തോടെ ആദി നിന്നു .

Updated: May 8, 2023 — 11:40 pm

28 Comments

  1. ????????????????????????

  2. ആഞ്ജനേയദാസ്

    ?❤❤❤❤??

  3. നിധീഷ്

    ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

Comments are closed.