അപരാജിതൻ -50 5514

എന്നിട്ട് ഇന്ദുവിനരികിലേക്ക് മാവീരൻ നടന്നു

ഇന്ദു ഭയന്ന് വിറച്ചു കൊണ്ട് കൈകൾ കൂപ്പി.

മാവീരൻ ഇന്ദുവിനരികിലായി ഇരുന്നു.

കറ വീണ പല്ലു കാട്ടിയുറക്കെ ചിരിച്ചു.

അവളുടെ കവിളിലും മുടിയിഴകളിലും മാവീരൻ കാമത്തോടെ തലോടി.

അവൾ പേടിയോടെ വേണ്ടാ ,,വേണ്ടാ എന്ന് പറഞ്ഞു കൊണ്ട് കരയാൻ തുടങ്ങി.

“നീ കരയണ്ട പെണ്ണെ ,,,എനിക്ക് ഇവിടെയൊരു തേവിടിയെ വേണോം,,,എനക്ക് മാത്രമല്ല എന്റെയൊപ്പമുള്ള എല്ലാവര്ക്കും ,,നിന്നെ ഞങ്ങളുടെ തേവിടിയാക്കി ഇവിടെ വെക്കാമെടി”

മാവീരൻ കാമാവേശത്തോടെ ഇന്ദുവിനെ മുറുകെ തന്റെ നെഞ്ചിലേക്ക് ചേർത്ത് പിടിച്ചു.

അന്നേരം ഇന്ദു കരഞ്ഞു കൊണ്ട് മാവീരനെ തള്ളി മാറ്റി നിലത്തൂടെ നിരങ്ങി നീങ്ങി.

ഒരുവൻ നല്ല ഉയരമുള്ള പഞ്ഞിക്കിടക്ക നിലത്ത് കൊണ്ടുവന്നു തട്ടി.

മാവീര൯ എഴുന്നേറ്റ് ഇന്ദുവിനരികിലേക്ക് വന്നു.

അവളെ മുടിയിൽ മുറുകെ പിടിച്ചു എഴുന്നേൽപ്പിച്ചു കൊണ്ട് ആ കിടക്കയിലേക്ക് തള്ളിയിട്ടു.

അവൾ കിടക്കയിലേക്ക് കമഴ്നന്നടിച്ചു വീണു.

മാവീര൯ മൂക്ക് തിരുമ്മി ഉള്ളിലേക്കു ശക്തിയോടെ ശ്വാസമെടുത്തു.

ഇന്ദു കിടക്കയിൽ നിന്നും എഴുന്നെൽക്കാൻ ശ്രമിച്ചുവെങ്കിലും മാവീരന്റെ ശിങ്കിടികൾ അവളെ വളഞ്ഞു.

ഇന്ദു രക്ഷയില്ലാതെ അലമുറയിട്ടു കരഞ്ഞു.

@@@@@

രണ്ടാം നിലയിലെ ഇടനാഴിയിൽ

ഒരു സമയം മൂന്നുപേർ , ആദിയുടെ ചവിട്ട് കൊണ്ട് , വായുവിലൂടെ തെറിച്ചു താഴെ വിശാലമായ ഹാളിലേക്ക് തലയിടിച്ചു വീണു.

ആദി, കൈയുയർത്തി മുടിയിളക്കി മുടി പിന്നിലേക്ക് കെട്ടി വച്ചു

ശക്തിയിൽ ഒരുത്തൻ ആദിയുടെ നെഞ്ചിൽ ചവിട്ടാൻ ഓങ്ങിയ അതെ നേരം ആദിയവന്റെ കാൽപാദത്തിൽ മുറുകെപിടിച്ചു.

ഇടം കൈ കാലിൽ പിടിച്ചു വലം കൈ കൊണ്ട് പാദം വട്ടത്തിൽ തിരിച്ചു ഒടിച്ചു.

“ആ ,,,,,,,,,,” എന്നയാൾ കൊടും വേദനയാൽ അലറിയ നേരം കാലിൽ പിടിച്ചു മേലേക്കുയർത്തി രണ്ടാം നിലയിലെ തൂണിൽ അയാളുടെ ശരീരം ഇടിപ്പിച്ചു താഴെയുള്ള ഹാളിലേക്ക് വലിച്ചെറിഞ്ഞു.

അയാൾ ഒരു മേശപ്പുറത്തേക്ക് ചെന്നു വീണു മേശ രണ്ടായി ഒടിഞ്ഞു.

@@@@

താഴെ തനിക്ക് പറ്റിയവൻമാരെ ഇടിച്ചു നിരപ്പാക്കുന്ന സുമേശന്റെ ഫോൺ റിങ് ചെയ്തു.

ഒരുത്തനെ ചവിട്ടിതെറിപ്പിച്ചു സുമേശൻ ഫോൺ എടുത്തു.

Updated: May 8, 2023 — 11:40 pm

28 Comments

  1. ????????????????????????

  2. ആഞ്ജനേയദാസ്

    ?❤❤❤❤??

  3. നിധീഷ്

    ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

Comments are closed.