അപരാജിതൻ -50 5341

രണ്ടാമൻ, പുക വലിക്കുന്നവന്റെ തലമണ്ടയിലേക്കും വീണു.

ആദി ചുറ്റും നോക്കുന്നതോടൊപ്പം എതീരെ നിന്നവന്റെ നെഞ്ചിൽ ആഞ്ഞു തൊഴിച്ചു പിന്നിലേക്ക് തെറിപ്പിച്ചു . അയാൾ പിന്നിലേക്ക് തെറിച്ചു വീണു ജനാലചില്ലു തകർത്തു മുറ്റത്തേക്ക് വീണു.

വേറെയൊരുത്തന്റെ കഴുത്തിൽ പിടിച്ചു മുന്നോട്ടായിച്ചു തൂണിൽ ചവിട്ടിയയുയർന്നു എതിരെ നിൽക്കുന്ന മറ്റൊരുവന്റെ  കഴുത്തിൽ ആഞ്ഞു ചവിട്ടി തെറിപ്പിച്ചു കൊണ്ട് കൈയിൽ പിടിച്ചവന്റെ തല തൂണിൽ ശക്തിയിൽ ഇടിപ്പിച്ചു തല പൊട്ടിച്ചു ബോധം കെടുത്തി താഴേക്കിട്ടു.

“ഇന്ദൂ,,,,,,,,”

അവനുറക്കെയലറി ചുറ്റും നോക്കി.

അവിടത്തെ കാഴ്ചകൾ അവനു മനം പുരട്ടിച്ചു പോയി.

ഇത്രയൊക്കെ അടിയും ഇടിയും നടന്നിട്ടും അതൊന്നും അറിയാതെ ലഹരിയുടെ ഭ്രാന്തിൽ തുണിയില്ലാതെ വേഴ്‌ച നടത്തുന്നവരെ കണ്ടവൻ വെറുപ്പോടെ മുടിപിടിച്ചു വലിച്ചു.

അപ്പുഅണ്ണാ ,,”

എന്ന സുമേശന്റെ അലർച്ച കേട്ട സമയം ആദി മുന്നിലേക്ക് കുനിഞ്ഞു.

അതെ സമയം കാറ്റ് വീശി ഒരു വെട്ടറുവാൾ അവന്റെ തലയ്ക്ക് മീതെകൂടി പാഞ്ഞു പോയി .

മുഖം ഉയർത്താതെ അവൻ പിന്നിലേക്ക് കാൽ മടക്കി തൊഴിച്ചു.

“ആ ,,,,,,,” എന്നലർച്ച ഉയർന്നു.

നാഭിയിൽ തൊഴി കൊണ്ട വാൾ വീശിയവൻ തളർന്നു മുട്ട്കുത്തി വീണു.

ആദി അവന്റെ കൈയിലെ വെട്ടറുവാൾ പിടിച്ചു വാങ്ങി.

അവന്റെ നെഞ്ച് നോക്കി ആഞ്ഞു വെട്ടി, കൊഴുത്ത ചോര തെറിപ്പിച്ചു.

“ഇന്ദൂ ,,,” വീണ്ടും അലറിവിളിച്ചു.

അവൻ പടികൾ കയറിമേലേക്ക് നടന്നു.

@@@@

രണ്ടാം നിലയിൽ നിന്നും നിരവധിപേര് അവരെ ആക്രമിക്കാൻ താഴേക്ക് പാഞ്ഞുവന്നു.

ഒന്നാമത് വന്നവന്റെ അടിവയർ നോക്കി ആദി ആഞ്ഞിടിച്ചു.

ഇടിയിൽ ഗോവണിക്ക് മുകളിലൂടെ അയാൾ താഴേക്ക് തലയിടിച്ചു വീണു.

ആദിയുടെ പുറകേ വന്ന ഒരുവൻ മുറുക്കെ അവനെ പിന്നാലെ പിടിച്ചു.

പകയോടെ ആദി തല പിന്നിലേക്ക് ചായ്ച്ചു ഇടിപ്പിച്ച നേരം മൂക്ക് പൊട്ടി കട്ടചോരയൊഴുക്കി ബോധം മറഞ്ഞയാൾ പിന്നിലേക്ക് തലയും കുത്തി പടിയിലൂടെ വീണു.

മേലേക്ക് നടക്കും വഴി പടിയിൽ ഇരുന്നു ലഹരി പിടിച്ച ഒരു പെണ്ണ് തുണിയില്ലാതെ ഒരുത്തന്റെ മടിയിൽ കെട്ടിപുണർന്നു ഇരിക്കുന്നത് കണ്ടപ്പോ ദേഷ്യം കൊണ്ട് ആദി അവളെ മുടിക്ക് കുത്തിപ്പിടിച്ചു എഴുന്നേൽപ്പിച്ചു മാറ്റി

Updated: May 8, 2023 — 11:40 pm

28 Comments

  1. ????????????????????????

  2. ആഞ്ജനേയദാസ്

    ?❤❤❤❤??

  3. നിധീഷ്

    ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

Comments are closed.