അപരാജിതൻ -50 5341

ചെറിയ കാര്യങ്ങൾക്കു പോലും ആധികയറ്റി അസുഖം വരുത്തുന്ന പെരുമാളിനെയും നളിനിയെയും അവിടെ ഒറ്റയ്ക്കാക്കി നരന് പോകാനും സാധിച്ചില്ല.

അപ്പുവിനെ വിളിച്ചിട്ടു കിട്ടുന്നുമില്ല.

എല്ലാം കൂടെ നരന് ഭ്രാന്ത് പിടിക്കുന്ന അവസ്ഥയിലുമായി.

“മണീ,,,,,” എന്ന ഉറക്കെയുള്ള വിളി കേട്ട് നരൻ പെട്ടെന്ന് തിരിഞ്ഞു.

നളിനിയുടെ കരച്ചിലായിരുന്നു.

നരൻ അങ്ങോട്ടേക്ക് ഓടിച്ചെല്ലുമ്പോൾ പെരുമാൾ മച്ചാൻ നെഞ്ചിൽ മുറുക്കെ പിടിച്ചു വേദന കൊണ്ട് പുളയുന്നതാണ് കണ്ടത്.

നളിനിയും വെങ്കിടിയും കരഞ്ഞു കൊണ്ട് അദ്ദേഹത്തിന്റെ നെഞ്ച് തടവുകയായിരുന്നു.

വൈഗയെ വിളിച്ചു കരയുന്ന പെരുമാളിന്റെ കണ്ണുകൾ പാതിമറഞ്ഞു കുഴഞ്ഞു.

നരനും മറ്റുള്ളവരും ഉടനെ തന്നെ പെരുമാളിനെ കാറിൽ കയറ്റി കൂടെ നളിനിയെയും കൂട്ടി നേരെ ആശുപത്രിയിലേക്ക് യാത്രയായി.

പാതിബോധത്തിൽ പെരുമാൾ വൈഗയെ വിളിച്ചു കരഞ്ഞുകൊണ്ടേയിരുന്നു.

@@@@@@

ആദി കൈയ്യൊന്നു വിടർത്തികുടഞ്ഞു.

തനിക്ക് നേരെ അരിവാളുമായി വെട്ടാൻ ആഞ്ഞു വരുന്ന ഒരു ഘടാഘടിയ൯.

ആദിയുടെ അടുത്തവനെത്തിയതും ആദിയുടെ കാൽ അതിവേഗം മേലേക്കുയർന്നവന്റെ മുഖത്തു പതിഞ്ഞു തൊഴിച്ചു.

വന്നവൻ ഇരട്ടി വേഗതയിൽ മുകളിലേക്ക് ഉയർന്നു പൊങ്ങി പുറമിടിച്ചു വീണു.

അതെ സമയം

സുമേശൻ ഡിസ്ക് ജോക്കിയിരുന്ന കസേര എടുത്തുയർത്തി അവനെ ഇടിക്കാൻ ചെന്ന ഒരുത്തന്റെ ചെന്നി നോക്കി അടിച്ചു നിലം പരിശാക്കി നിലത്തേക്കിട്ടു അടിവയർ നോക്കി ചവിട്ടി.

രണ്ടു പേര് അവിടെ കിടന്ന കനമുള്ള വടികളുമായി ആദിയുടെ നേരെ കുതിച്ചു കൊണ്ട് കൈയുയർത്തി ആദിയുടെ തലയിൽ ആഞ്ഞു ഓങ്ങിയ നേരം അതിവേഗമവൻ മുട്ടിൽ നിന്ന് ഇരു കൈകളും മുഷ്ടി ചുരുട്ടി ഇരുവരുടെയും വയറിൽ നേരേയാഞ്ഞു പ്രഹരിച്ചു.

അതിശകതമായ ആ പ്രഹരത്തിൽ ഇരുവരും വയർ ഉടഞ്ഞു  ശ്വാസം കിട്ടാതെ തളർച്ചയോടെ നിന്നുപോയ സമയം  ഇരുവരുടേയും പാന്റിന്റെ കുടുക്കിൽ മുറുകെപിടിച്ചവൻ ശക്തിയിൽ ഒരേ സമയം മേലേക്കുയർത്തി  പൊക്കിഎറിഞ്ഞു.

കരുത്തരായ അവർ രണ്ടു പേരും മേലേക്കുയർന്നു രണ്ടു വശത്തേക്കായി തെറിച്ചു

ഒരുവൻ ഒരു മൂലയിൽ ഇരുന്നു കൊക്കെയിൻ മൂക്കിൽ വലിച്ചു കയറ്റുന്നവന്റെ പിടലിക്ക് വീണു.

Updated: May 8, 2023 — 11:40 pm

28 Comments

  1. ????????????????????????

  2. ആഞ്ജനേയദാസ്

    ?❤❤❤❤??

  3. നിധീഷ്

    ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

Comments are closed.