അപരാജിതൻ -50 5514

അതെ സമയം :

കമ്മോർവാഡയിലെ വലിയ ബംഗ്ളാവിനുള്ളിലേ വിശാലമായ ഹാളിലേക്ക് കയറിയ നേരം.

അവിടെ കണ്ട കാഴ്ചകൾ ആദിയെ അത്ഭുതപ്പെടുത്തി.

നൂറിൽ താഴെ ആളുകൾ, അതിൽ തന്നെ ചെറുപ്പക്കാരായായ ആണുങ്ങളും പെണ്ണുങ്ങളും പലരും കോളേജ് വിദ്യാർഥികൾ, പതിനാറു പതിനേഴു വയസ്സ് തോന്നിക്കുന്ന സ്‌കൂൾ യൂണിഫോം ധരിച്ച പെണ്കുട്ടികളൂം അതിലുണ്ട്,

ഒരു വശത്ത് ഡിസ്ക് ജോക്കി, ഡിജെ നിയന്ത്രിക്കുന്നു.

ആ ഡി ജെ യുടെ താളത്തിൽ പലരും ചുവട് വെക്കുന്നു.

പലരും അർദ്ധനഗ്നരാണ്.

ഇടയിൽ മദ്യം വിളമ്പുന്നു, ചിലർ വലിക്കുന്നു, മയക്ക് മരുന്ന് ഉപയോഗിക്കുന്നു.

ആ ഹാളിൽ പരസ്യമായി പലയിടത്തും ഇരുന്നു തുണിയില്ലാതെ ചിലർ ലൈംഗികവേഴ്‌ചകളിൽ ഏർപ്പെടുന്നു.

സംസാരിക്കുന്നത് പോലും കേൾക്കാൻ സാധിക്കാത്ത അത്രയും ഉച്ചത്തിൽ ഡി ജെ ശബ്ദം മുഴങ്ങുന്നു.

അവനാ കൂട്ടത്തിൽ ഇന്ദു എവിടെയെങ്കിലും ഉണ്ടോ എന്ന് നോക്കി.

ഡി ജെയിലെ റിഥം ബീറ്റ്‌സ് താളത്തെക്കാൾ വേഗത്തിൽ ആയിരുന്നു അവന്റെ ഹൃദയതാളം.

“ഇന്ദൂ,,,” അവനുറക്കെ വിളിച്ചു.

പക്ഷെ ആ ശബ്ദം കേൾക്കാൻ പോലും സാധിക്കുമായിരിക്കുന്നില്ല.

“ആരെടാ നീ ” ഒരുവൻ ഓടി ആദിക്കരികിലേക്ക് വന്നു ചോദിച്ചു കൊണ്ട് ആദിയുടെ ചുമലിൽ പിടിച്ചു.

“മാവീരൻ ഇപ്പൊ കൊണ്ട് വന്ന ഇന്ദു എവിടെടാ?”അവൻ അയാളുടെ കോളറിൽ പിടിച്ചു ചോദിച്ചു.

അപ്പോഴേക്കും മാവീരന്റെ സില്ബന്ധികൾ നാലഞ്ചുപേർ അങ്ങോട്ടേക്ക് ഓടി വന്നു.

“എന്റെ ഇന്ദുവെടെടാ നായിന്റെ മോനെ ”

എന്ന അലർച്ചയോടെ മുന്നിൽ നിന്നവനെ കഴുത്തിൽ പിടിച്ചു മേലേക്ക് ഉയർത്തി അടുത്തുള്ള മേശയിലേക്ക് വലിച്ചടിച്ചു .

അയാളുടെ തല ശക്തിയിൽ മേശയിൽ ഇടിച്ചു മേശ താഴേക്ക് ചരിഞ്ഞു.

“ഡേയ്,,,,” എന്നാലർച്ചയോടെ ഒരുവൻ ആദിയുടെ നേരെ ഓടി വന്ന നേരം ആദി കാൽ മടക്കി അവൻറെ പള്ളയിൽ ആഞ്ഞു തൊഴിച്ചു.

വേദനയോടെ അയാൾ പിന്നിലേക്ക് തലയിടിച്ചു വീണു.

ആദി, മറ്റൊന്നും നോക്കാതെ ആ മേശയിൽ പിടിച്ചുയർത്തി തനിക്കു നേരെ പാഞ്ഞുവരുന്ന രണ്ടു പേരുടെ തല നോക്കി ആഞ്ഞു കൊട്ടി,

തല പൊളിഞ്ഞവർ നിലത്തേക്ക് വീണു.

സുമേശൻ അതിവേഗം ഡിസ്ക് ജോക്കിയുടെ അടുത്തേക്ക് ഓടിച്ചെന്നു.

“പാട്ട് നിർത്തെടാ”

Updated: May 8, 2023 — 11:40 pm

28 Comments

  1. ????????????????????????

  2. ആഞ്ജനേയദാസ്

    ?❤❤❤❤??

  3. നിധീഷ്

    ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

Comments are closed.