അപരാജിതൻ – ഒരു സംഗ്രഹം 6532

ഇസ്‌ലാം സൂഫികൾ താമസിക്കുന്ന മുറക്കാബയിലെ ആലം ഉപ്പാപ്പ തൻറെ ചങ്ങാതിയായ രുദ്രന്റെ കൊച്ചുമകനെ കാണുവാൻ ഏറെ ആഗ്രഹത്തോടെ കാത്തിരിക്കുന്നു. രുദ്രന്റെ ഒരു ചിത്രവും വർഷങ്ങളായി അദ്ദേഹം സൂക്ഷിച്ചു വെച്ചിരുന്നു.

മഹാശയ കാലകേയൻ , അയാളുടെ ഗുരു ശ്രോണപാദ൯, അയാളുടെ സില്ബന്ധികളായ കുലോത്തമൻ , ചന്ദ്രവല്ലി ചന്തയുടെ അധികാരി തിമ്മയ്യൻ , തിമ്മയ്യന്‍റെ അനുജൻ മാവീരൻ എന്ന ലഹരിവ്യാപാരി   ഇവരൊക്കെ ശിവശൈലത്തിനു എതിരാളികൾ തന്നെ.

കുലോത്തമൻറെ സുഹൃത്തായ തലൈവാരി ചൊല്ലടങ്കൻ നടത്തുന്ന കൊയിലഗനി എന്ന കൽക്കരി ഖനിയിൽ മൃഗങ്ങളെ പോലെ പണിയെടുക്കുന്ന ശിവശൈലത്തെ യുവാക്കൾ തങ്ങൾക്കൊരിക്കലും രക്ഷയില്ല എന്ന് കരുതി ജീവിക്കുന്നു.

അതെ സമയം വൈഷ്ണവ ഭൂവിൽ എത്തിചേർന്ന പാർവ്വതി താൻ കാണാറുള്ള സ്വപ്നങ്ങളിൽ മുഖം വ്യക്തമാകാത്ത വീരനായ യുവാവ് ആദി തന്നെ എന്ന് തീർച്ചപെടുത്തുകയുംഅവനെ നഷ്ടപ്പെട്ട വിരഹദുഖത്തോടെ മരണതുല്യമായി മുന്നോട്ടു പോകുന്നു.

ഹിമാചലിലെ താരാ ദേവി ക്ഷേത്രത്തില്‍ വെച്ച് പാര്‍വ്വതിയുമായി ബന്ധപ്പെട്ടു സത്യാനന്ദ സ്വാമികള്‍ക്ക് ഒരു സ്വപ്ന ദര്‍ശനം ഉണ്ടാകുകയും താമരപ്പൂവിന്റെ സാന്നിധ്യമില്ലാത്ത ആ ക്ഷേത്ര പരിസരത്തു തൻറെ മുന്നിൽ അദ്ദേഹത്തിനു ഒരു ചുവന്ന താമരപൂ ലഭിക്കുകയും ചെയ്യുന്നു. അത് പാർവ്വതിയുമായി താമപ്പൂവിനുള്ള ബന്ധത്തെ മനസിലാക്കി അദ്ദേഹം താര ദേവിയെ പ്രാർത്ഥിച്ചു യാത്ര തുടരുന്നു.

പ്രജാപതി രാജകൊട്ടാരത്തിലെ ഇശാനിക രാജകുമാരിയെ അവളുടെ പിറന്നാൾ ദിനത്തിൽ , മിഥിലയിലെ ക്ഷേത്രത്തിൽ പൂജകൾക്കായി പോകും വഴി ,ആദിയോട് അഹങ്കാരം കാണിച്ചവന്റെ മുഖത്തടിച്ചതിനു പ്രതികാരമായി  വലിച്ചിഴച്ചു അവളുടെ കരണം അടിച്ചു പൊളിച്ചവളുടെ അഹങ്കാരത്തിനു തക്കതായ ശിക്ഷ നൽകുകയും ചെയ്യുന്നു. അതോടെ അവൾ അവനോടു പകയേറിയവൾ ആകുന്നു , പക്ഷെ അവനാരെന്നു അറിയാത്തത് രാജകുടുംബാoഗങ്ങളെ കുഴക്കുന്നു.

അഞ്ചു വർഷത്തിനുമേലെയായി ഏതോ ഒരു ശക്തിയാൽ  നിയന്ത്രിക്കപ്പെട്ട  കാമരഹിതമായ അവസ്ഥയിൽ  ജീവിച്ചു കൊണ്ടിരുന്ന ആദി ഒരു യോഗിയുടെ ബ്രഹ്മചര്യതലത്തിൽ ആയിരുന്നതിനാൽ  ഇത്ര കാലവും അവനിൽ ശുക്ലസ്രവണം ഉണ്ടായിട്ടില്ല. ശിവശൈലഗ്രാമീണന്റെ വേഷത്തിൽ ആദി ദേവർമ്മഠത്തിൽ വേലയ്ക്ക് പോകുമ്പോൾ പാർവ്വതി കഴിഞ്ഞിരുന്ന മുറിയിൽ ആകസ്മികമായ അവളുടെ നഗ്നദേഹം കാണുമ്പോൾ അവനിൽ അനിയന്ത്രിതമായ കാമം ഉടലെടുക്കുകയും ആ മേനിയഴകിൽ മനം മയങ്ങി  രേതസ് സ്രവിക്കുമെന്ന ഘട്ട൦ വന്നപ്പോൾ തത്ക്ഷണം ഏതോ ഒരു ശക്തിയാൽ അവനിലുയിർകൊണ്ട  കാമം സംഹരിക്കപ്പെട്ടു പോകുന്നു.

Updated: December 13, 2021 — 3:11 pm

351 Comments

  1. അപ്പുറത്ത് വന്നു

  2. ഇത്രയധികം കാത്തിരിക്കുകയും , ആരാധിക്കുകയും ചെയ്യുന്നു എങ്കിൽ ഊഹിക്കാൻ പറ്റുവോ ഇതിന്റെ റേഞ്ച്….
    ലൗ u @Harshan bro….
    Vere oru കഥയ്ക്ക് വേണ്ടിയും സാരും ഇങ്ങനെ കാത്ത് ഇരുന്നിട്ടില്ല….
    ഇവിടെ @സച്ചി എന്ന ഒരു ആൾ മിനിറ്റ് വൈസ് കൂട്ടിട്ട്‌ സമാധാനം കിട്ടാതെ ഇപ്പൊ സെക്കൻഡ് വൈറസ് കൂട്ടി കാത്തിരിക്കുന്നു ?…
    Anyway hattsoff to you bro…..
    ❤️❤️❤️❤️❤️??????????????????????????????♥️♥️♥️♥️♥️?????????????????????????????????????????????❣️❣️❣️❣️❣️

  3. അവസാന മണിക്കൂർ നീങ്ങണില്ലല്ലോ

  4. ഹർഷൻ ഭായ് ഞാൻ ആദ്യമായാണ് ഇതിൽ കമെന്റ്പറയുന്നത്. ഒരിക്കലും മറക്കാൻ പറ്റുന്ന ഒരു കഥയല്ലഇത്‌. എത്ര കാലം കഴിഞ്ഞാലും ഈ കഥ എന്റെ മനസ്സിൽ മായാതെ അങ്ങനെ കിടക്കും ❤❤ഇങ്ങനെ ഒരു കഥ എഴുതുക സാധാരണ ഒരാൾക്കും പറ്റില്ല.അതിനു വേണ്ടിയുള്ള ഭായിയുടെ കഷ്ടപ്പാടിന്റെയും സ്നേഹത്തിന്റയും വില.അത് എത്ര പറഞ്ഞാലും മതിയാവില്ല. അതിനു പകരം നിങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കാൻ മാത്രമേ എനിക്കു പറ്റുകയുള്ളു. വടക്കുംനാഥന്റെ എല്ലാം അനുഗ്രഹവും ഉണ്ടാവട്ടെ ❤❤???

  5. സുഹൃത്തുക്കളെ ഇവിടെ കിടന്നു കറങ്ങാതെ കഥ വന്നിട്ടുണ്ട് ?

Comments are closed.