അപരാജിതൻ – ഒരു സംഗ്രഹം 6531

ആദി , അന്ന് ബോധം പോകുന്ന പോലെ മദ്യപിച്ചു കിടക്കുകയും  സ്വപ്നത്തിൽ വന്നവനെ പാറു അവന്റേത് എന്ന്  മോഹം കൊടുത്തിരുന്ന അമ്മയോട്  തല്ലുപിടിച്ചു ഇനി വരരുതെന്നു വിലക്കുകയും ചെയ്യുന്നു , വിഷമത്തോടെ ‘അമ്മ ഇനിയൊരിക്കലും നിൻ്റെ സ്വപ്നത്തിൽ ഞാൻ വരില്ലെന്നുപറഞ്ഞു പോകുന്നു . അമ്മയെ പിന്നീടുള്ള ദിവസങ്ങളിൽ സ്വപ്നത്തിൽ കാണാതെ ആധി കയറിയ അവൻ ഉറക്കഗുളികകൾ കഴിച്ചു ഉറങ്ങി സ്വപ്നത്തിൽ അമ്മയെ കാണാൻ ശ്രമിക്കുമ്പോൾ അവൻ്റെ ദേഹത്തെ സാരമായി ബാധിച്ചുകൊണ്ട് ഒടുവിൽ റോയിയുടെ ക്ലിനിക്കിൽ അവൻ ചികിത്സ തേടുന്നു.

അവന്‍റെ  ചോര വീണ ചെമ്പു തകിട് അപൂർവ്വമായ ശൈവബ്രാഹ്മി ലിഖിതം അവനു മുന്നിൽ വെളിവാക്കുന്നു. അവന്‍റെ വംശത്തെ കുറിച്ചുള്ള രഹസ്യം.

അവനിലുണ്ടായിരുന്ന കുട്ടിത്തവും കൌമാരത്തവും പൂര്‍ണ്ണമായും അവനില്‍ നിന്നും വിട്ടകന്ന് ഒരു വീരന് വേണ്ട ഗുണങ്ങള്‍ അവനില്‍ നിറയുന്നു.

അത് തേടി അവൻ , സഹോദരനെ പോലെ കാണുന്ന സഖാവ് നരൻ എന്ന  മിഥിലയിലെ പ്രമുഖ വൈഷ്‌ണവ ബ്രാഹ്മണനായ നരേന്ദ്ര നാരായണ്ണൻറെ  കുടു൦ബമായ ഭാർഗ്ഗവഇല്ലത്തേക്ക് യാത്രയാകുന്നു

പോകും വഴി ആദി , ഒരു നപുംസകമായ യുവതിയെ രക്ഷിക്കുകയും അവളുടെ പണം പിടിച്ച് പറിച്ചവരെ തകര്‍ത്ത് അവളുടെ പണം തിരികെ നേടി കൊടുക്കുകയും അവളെ സര്‍ജറിക്കായി പറഞ്ഞയക്കുകയും ചെയുന്നു , ചിന്‍മയി എന്ന പേര് വിളിച്ച് കൊണ്ട്.

മിഥിലയിൽ, ഉർവ്വി ക്ഷേത്രത്തിലെ മഞ്ചുവിരട്ടിൽ ആദി , ബലവാനായ മാണിക്യനെന്ന കാളയെ തളയ്ക്കുന്നു. മയിലാവരം കോട്ടയിലെ യക്ഷിയായ തേന്മൊഴിയെ തളയ്ക്കുന്നു. തന്‍റെ അച്ഛൻ ജയദേവൻ ഭാർഗ്ഗവ ഇല്ലത്തെ കേശവനാരായണരുടെയും ധനലക്ഷ്മിദേവിയുടെയും  ഇളയ മകനായ ശ്രീനിവാസ നാരായണൻ  ആണെന്ന സത്യം    – മനസിലാക്കുന്നു , അവിടത്തെ ശത്രുക്കൾ മുടക്കാൻ ശ്രമിച്ച ഉത്സവം നടത്തുന്നു , ഭാർഗ്ഗവ ഇല്ലം കാരെ കൊല്ലാനായി തടവിലാക്കിയ കരുവാടികളെ ഇല്ലായ്മ ചെയുന്നു.

കലി ആരാധകനായ കാലകേയന്‍,സാമ്രാജ്യം സ്ഥാപിക്കാനുള്ള ഒരുക്കങ്ങള്‍ നടത്തുകയും   പ്രജാപതികളെ മത്സരയുദ്ധത്തിൽ തോൽപ്പിക്കുവാൻ സകല ഒരുക്കങ്ങളും ചെയുന്നു , രാക്ഷസകുലരായ മിഹിരൻമാർ , പൂർവ്വ നാഗ ഭൂമിയിൽ നിന്നും വന്ന കലാഹികൾ ഇപ്രകാരമുള്ള വീരന്മാർ സകലരും  കാലകേയനെ സഹായിക്കുവാൻ പരിശീലനങ്ങളിൽ മുഴുകുന്നു,

Updated: December 13, 2021 — 3:11 pm

351 Comments

  1. അപ്പുറത്ത് വന്നു

  2. ഇത്രയധികം കാത്തിരിക്കുകയും , ആരാധിക്കുകയും ചെയ്യുന്നു എങ്കിൽ ഊഹിക്കാൻ പറ്റുവോ ഇതിന്റെ റേഞ്ച്….
    ലൗ u @Harshan bro….
    Vere oru കഥയ്ക്ക് വേണ്ടിയും സാരും ഇങ്ങനെ കാത്ത് ഇരുന്നിട്ടില്ല….
    ഇവിടെ @സച്ചി എന്ന ഒരു ആൾ മിനിറ്റ് വൈസ് കൂട്ടിട്ട്‌ സമാധാനം കിട്ടാതെ ഇപ്പൊ സെക്കൻഡ് വൈറസ് കൂട്ടി കാത്തിരിക്കുന്നു ?…
    Anyway hattsoff to you bro…..
    ❤️❤️❤️❤️❤️??????????????????????????????♥️♥️♥️♥️♥️?????????????????????????????????????????????❣️❣️❣️❣️❣️

  3. അവസാന മണിക്കൂർ നീങ്ങണില്ലല്ലോ

  4. ഹർഷൻ ഭായ് ഞാൻ ആദ്യമായാണ് ഇതിൽ കമെന്റ്പറയുന്നത്. ഒരിക്കലും മറക്കാൻ പറ്റുന്ന ഒരു കഥയല്ലഇത്‌. എത്ര കാലം കഴിഞ്ഞാലും ഈ കഥ എന്റെ മനസ്സിൽ മായാതെ അങ്ങനെ കിടക്കും ❤❤ഇങ്ങനെ ഒരു കഥ എഴുതുക സാധാരണ ഒരാൾക്കും പറ്റില്ല.അതിനു വേണ്ടിയുള്ള ഭായിയുടെ കഷ്ടപ്പാടിന്റെയും സ്നേഹത്തിന്റയും വില.അത് എത്ര പറഞ്ഞാലും മതിയാവില്ല. അതിനു പകരം നിങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കാൻ മാത്രമേ എനിക്കു പറ്റുകയുള്ളു. വടക്കുംനാഥന്റെ എല്ലാം അനുഗ്രഹവും ഉണ്ടാവട്ടെ ❤❤???

  5. സുഹൃത്തുക്കളെ ഇവിടെ കിടന്നു കറങ്ങാതെ കഥ വന്നിട്ടുണ്ട് ?

Comments are closed.