അപരാജിതൻ – ഒരു സംഗ്രഹം 6531

‘ലക്ഷ്മിയമ്മ പിറന്നു വീണ സായിഗ്രാമത്തിൽ നിന്നും അവനു അമ്മയുടെ അമ്മയുടെ ഭാണ്ഡത്തിൽ ഒരു മരക്കാളയെ കിട്ടുന്നു. കൂടെ അത്രി എന്ന് പച്ചകുത്തപെട്ട ഒരു വാക്കിനെ കുറിച്ചും അറിയുന്നു.

മാഫിയ കോളനിയിൽ അപകടത്തിൽ പെടുന്ന മാലിനിയെയും ശ്യാമിനെയും ആദി രക്ഷപെടുത്തുന്നു.

അതെ സമയം ഗുജറാത്തിൽ പാർസി സാത്താൻ ആരാധകനെ കൊണ്ട് ഗീതാഞ്ജലി ചന്ദ്ര എന്ന സ്ത്രീ രാജശേഖരനെതിരായി അഹ്‌റിമാൻ ആഭിചാരം നടത്തുന്നു.

ആദിക്ക് മരകാളയുടെ ഉള്ളിൽ നിന്നും ഒരു താക്കോലും ചിതാഭസ്മവും ഒരു രത്നവും ചെമ്പുചുരുളും കിട്ടുന്നു , അന്വേഷണത്തിൽ അത് നാഗമണി എന്ന , വാസുകി നാഗം ശിരസിലണിഞ്ഞിരുന്ന രത്നമാണ് എന്ന് മനസിലാകുന്നു.

ചിതാഭസ്മം പൊതിഞ്ഞ തുണിയില്‍ അവന്‍റെ മുത്തശ്ശന്‍റെ ചോരപ്പാട് കാണുന്നു , ആ ചിതാഭസ്മ൦ അദ്ദേഹത്തിന്‍റെ ആണെന്നും അദ്ദേഹം കൊല്ലപ്പെട്ടതാണെന്നും മനസിലാക്കുന്നു.

ഇതിനിടയിൽ ആദിക്ക് ഒരു പരസ്യചിത്രത്തിൽ അഭിനയിക്കാൻ ഓഫ൪ കിട്ടുകയും അതിൽ അഭിനയിച്ചു കിട്ടിയ കാശ് കൊണ്ട് ഒരു ജീപ്പ് വാങ്ങിക്കുകയും ബാക്കി ഫിക്സഡ് ഡെപ്പോസിറ്റ് ഇടുകയും ചെയ്യുന്നു.

പാലിയത്തെ ഒലിയോറെസിൻ ഗോഡൗണിൽ തീപിടിത്തമുണ്ടായി ശ്യാം മരണത്തെ സമീപിക്കുമ്പോൾ അവനൊന്നും സംഭവിക്കാതെ ആദി രക്ഷിക്കുകയും അതോടൊപ്പം ആദിക്ക് നല്ലപോലെ  തീ കൊണ്ട് പരിക്കേൽക്കുകയും ചെയുന്നു.

രാജശേഖരനു ഹൃദയാഘാതം ഉണ്ടാകുമ്പോൾ ശിവരഞ്ജൻ അവിടെ എത്തുകയും അവർക്ക് വേണ്ട സഹായങ്ങൾ ചെയ്തു പ്രീതിനേടുകയും ചെയ്യുന്നു

പാർവ്വതിയുടെ സാന്നിധ്യം കുടുംബത്തിന് ഐശ്വര്യ൦ പ്രദാനം ചെയ്യുമെന്നും പാർവ്വതിയുടെ ഉദരത്തിൽ ജനിക്കുന്ന തലമുറ കീർത്തിനേടുമെന്നും എത്ര വില കൊടുത്താലും പാർവ്വതിയെ ഇളയിടത്തെ മരുമകളായി കൊണ്ട് വരണമെന്നും അവൾ മരണമടഞ്ഞാൽ അവളെ കോവിലകത്തു തന്നെ സംസ്കരിക്കണമെന്നും മാന്ത്രികനായ പട്ടേരി ഉപദേശിക്കുന്നതിനാൽ ശിവയുടെ അച്ഛനായ ഈശ്വരവർമ്മ വിവാഹനിശ്‌ചയത്തിനു തയ്യാറാകുന്നു.

പാർവതിയുടെ വിവാഹ നിശ്ചയ൦ ശിവരഞ്ജനുമായി നടക്കുന്നു.

Updated: December 13, 2021 — 3:11 pm

351 Comments

  1. അപ്പുറത്ത് വന്നു

  2. ഇത്രയധികം കാത്തിരിക്കുകയും , ആരാധിക്കുകയും ചെയ്യുന്നു എങ്കിൽ ഊഹിക്കാൻ പറ്റുവോ ഇതിന്റെ റേഞ്ച്….
    ലൗ u @Harshan bro….
    Vere oru കഥയ്ക്ക് വേണ്ടിയും സാരും ഇങ്ങനെ കാത്ത് ഇരുന്നിട്ടില്ല….
    ഇവിടെ @സച്ചി എന്ന ഒരു ആൾ മിനിറ്റ് വൈസ് കൂട്ടിട്ട്‌ സമാധാനം കിട്ടാതെ ഇപ്പൊ സെക്കൻഡ് വൈറസ് കൂട്ടി കാത്തിരിക്കുന്നു ?…
    Anyway hattsoff to you bro…..
    ❤️❤️❤️❤️❤️??????????????????????????????♥️♥️♥️♥️♥️?????????????????????????????????????????????❣️❣️❣️❣️❣️

  3. അവസാന മണിക്കൂർ നീങ്ങണില്ലല്ലോ

  4. ഹർഷൻ ഭായ് ഞാൻ ആദ്യമായാണ് ഇതിൽ കമെന്റ്പറയുന്നത്. ഒരിക്കലും മറക്കാൻ പറ്റുന്ന ഒരു കഥയല്ലഇത്‌. എത്ര കാലം കഴിഞ്ഞാലും ഈ കഥ എന്റെ മനസ്സിൽ മായാതെ അങ്ങനെ കിടക്കും ❤❤ഇങ്ങനെ ഒരു കഥ എഴുതുക സാധാരണ ഒരാൾക്കും പറ്റില്ല.അതിനു വേണ്ടിയുള്ള ഭായിയുടെ കഷ്ടപ്പാടിന്റെയും സ്നേഹത്തിന്റയും വില.അത് എത്ര പറഞ്ഞാലും മതിയാവില്ല. അതിനു പകരം നിങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കാൻ മാത്രമേ എനിക്കു പറ്റുകയുള്ളു. വടക്കുംനാഥന്റെ എല്ലാം അനുഗ്രഹവും ഉണ്ടാവട്ടെ ❤❤???

  5. സുഹൃത്തുക്കളെ ഇവിടെ കിടന്നു കറങ്ങാതെ കഥ വന്നിട്ടുണ്ട് ?

Comments are closed.