അപരാജിതൻ – ഒരു സംഗ്രഹം 6532

ദൂരെയുള്ള വൈകുണ്ഠപുരി ക്ഷേത്രദർശനം നടത്തുന്ന വേളയിൽ പാർവ്വതിയുടെ അമ്മയുടെ കുടുംബത്തെ അവിടെ വെച്ച് കാണുകയും അവർ തമ്മിലുള്ള പിണക്കങ്ങൾ പരിഹരിക്കപ്പെട്ടു സ്നേഹത്തിലാകുകയും ചെയുന്നു. അവർ ദൂരെയുള്ള ജനപഥ ജില്ലയിലെ വൈഷ്ണവഭൂമിയായ വൈശാലിയിലെ പ്രജാപതികളോട് സാമന്തരായ ദേവപാല കുലക്കാർ ആയിരുന്നു. വീരനായ സമരേന്ദ്ര ദേവപാലരുടെ ഭാര്യയായ ഭുവനേശ്വരി ദേവിയാണ് മാലിനിയുടെ ‘അമ്മ.

പാർവ്വതിയെ വരുത്തുവാൻ ഭൂതങ്ങളെ കഴുകരൂപത്തിൽ വികടാ൦ഗ ഭൈരവൻ  അയച്ചുവെങ്കിലും അഷ്ടദിക്കുകളിലും നിന്നും കൃഷ്ണപരുന്തിന്റെ നേതൃത്വത്തിൽ പരുന്തുകൾ വന്ന് ആ കഴുകന്മാരെ കൊത്തികൊല്ലുന്നു. തന്‍റെ കർമ്മങ്ങൾക്ക് ഭംഗം നേരിട്ടപ്പോൾ മണ്ണിനിടയിൽ ചീഞ്ഞ ജഡങ്ങളുടെ കൂടെ കിടന്നു കൂടുതൽ ശക്തി നേടുവാനായി.വികടാ൦ഗ ഭൈരവൻ  പ്രേതകായ വിദാഹത്യോപാസന ചെയുന്നു ,

ദേവപാല കുടുംബക്കാർ ഒരു ദിനം സകലരും പാലിയം തറവാട്ടിൽ എത്തുകയും ആചാരവിധികൾ അനുസരിച്ചു രാജശേഖരനെ മരുമകനായും മക്കളെ ദേവപാല കുടുംബത്തിലെ കൊച്ചുമക്കളായു൦ വാഴിക്കുകയും ചെയ്യുന്നു.

ആദിയെ പാർവ്വതിയെ തല്ലിയതിൻറെ പേരിൽ പാലിയത്തെ താമസസ്ഥലത്തു നിന്നും അവന്‍റെ പിറന്നാൾ ദിനമായ  കന്നിയിലെ  തിരുവാതിര നാളിൽ  പുറത്താക്കുന്നു, അവനൊരു ഹോസ്റ്റലിൽ വന്നു താമസിക്കുന്നു,

അതെ സമയ൦ വൈശാലി എന്ന ദേശത്ത് അടിമകളുടെ ഗ്രാമമായ ശിവശൈലത്തു തങ്ങളുടെ രക്ഷകനെ ആ ഗ്രാമീണർ കാത്തിരിക്കൂന്നു. കന്യയിൽ ആർദ്രയിൽ പിറന്ന രുദ്രതേജനെ.

അഞ്ഞൂറ് വർഷങ്ങൾക്കു മുൻപ് വിശ്വാസം സംരക്ഷിക്കുവാനായി അടിമത്തം സ്വീകരിച്ചവരായിരുന്നു ശിവാംശികളായ ആ ഗ്രാമീണർ, ആ ദേശത്തുള്ളവർ അവരെ അവ൪ണ്ണരായും അധഃകൃതരായ ചണ്ഡാലരായും കണ്ടുകൊണ്ടു അവരെ അടിമവേലകളിൽ വ്യാപൃതരാക്കി, അവർക്ക് ന്യായമായ കൂലിയോ , വിദ്യാഭ്യാസമോ , മുഖം പുറമെ കാണിക്കാനും നല്ല വസ്ത്രങ്ങൾ ധരിക്കുവാനു൦ തങ്ങളുടെ വിളകൾ ന്യായവിലയ്ക്ക് വിൽക്കുവാനുമുള്ള മാനുഷിക അവകാശങ്ങളൊക്കെ നിഷേധിച്ചിരുന്നു.

Updated: December 13, 2021 — 3:11 pm

351 Comments

  1. അപ്പുറത്ത് വന്നു

  2. ഇത്രയധികം കാത്തിരിക്കുകയും , ആരാധിക്കുകയും ചെയ്യുന്നു എങ്കിൽ ഊഹിക്കാൻ പറ്റുവോ ഇതിന്റെ റേഞ്ച്….
    ലൗ u @Harshan bro….
    Vere oru കഥയ്ക്ക് വേണ്ടിയും സാരും ഇങ്ങനെ കാത്ത് ഇരുന്നിട്ടില്ല….
    ഇവിടെ @സച്ചി എന്ന ഒരു ആൾ മിനിറ്റ് വൈസ് കൂട്ടിട്ട്‌ സമാധാനം കിട്ടാതെ ഇപ്പൊ സെക്കൻഡ് വൈറസ് കൂട്ടി കാത്തിരിക്കുന്നു ?…
    Anyway hattsoff to you bro…..
    ❤️❤️❤️❤️❤️??????????????????????????????♥️♥️♥️♥️♥️?????????????????????????????????????????????❣️❣️❣️❣️❣️

  3. അവസാന മണിക്കൂർ നീങ്ങണില്ലല്ലോ

  4. ഹർഷൻ ഭായ് ഞാൻ ആദ്യമായാണ് ഇതിൽ കമെന്റ്പറയുന്നത്. ഒരിക്കലും മറക്കാൻ പറ്റുന്ന ഒരു കഥയല്ലഇത്‌. എത്ര കാലം കഴിഞ്ഞാലും ഈ കഥ എന്റെ മനസ്സിൽ മായാതെ അങ്ങനെ കിടക്കും ❤❤ഇങ്ങനെ ഒരു കഥ എഴുതുക സാധാരണ ഒരാൾക്കും പറ്റില്ല.അതിനു വേണ്ടിയുള്ള ഭായിയുടെ കഷ്ടപ്പാടിന്റെയും സ്നേഹത്തിന്റയും വില.അത് എത്ര പറഞ്ഞാലും മതിയാവില്ല. അതിനു പകരം നിങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കാൻ മാത്രമേ എനിക്കു പറ്റുകയുള്ളു. വടക്കുംനാഥന്റെ എല്ലാം അനുഗ്രഹവും ഉണ്ടാവട്ടെ ❤❤???

  5. സുഹൃത്തുക്കളെ ഇവിടെ കിടന്നു കറങ്ങാതെ കഥ വന്നിട്ടുണ്ട് ?

Comments are closed.