അപരാജിതൻ – ഒരു സംഗ്രഹം 6531

വിശപ്പ് കൊണ്ട് അത് കഴിക്കുകയും കഴിച്ചിട്ട് ഓക്കാനിക്കുകയും ചെയുന്ന റോയിക്ക് തൻറെ ഭക്ഷണം വെച്ച് നീട്ടി അവർ തമ്മിൽ ഗാഢമായ സൗഹൃദം ഉടലെടുത്ത ഓർമ്മകൾ റോയി ഭാര്യ നെഹയോട് പങ്കുവെക്കുന്നു

റോയിക്ക് സ്വന്തം അമ്മയെ പോലെ തന്നെ സ്നേഹമായിരുന്നു ആദിയുടെ അമ്മയായ ലക്ഷ്മിയമ്മയെ. നിത്യദാരിദ്ര്യത്തിൽ കഴിഞ്ഞിരുന്ന റോയിക്കും കുടുംബത്തിനും അവർ തങ്ങളാൽ കഴിയുന്ന സഹായങ്ങൾ ഒരുപാട് ചെയ്തിരുന്നു.

ഓരോ ദിനം ചെല്ലുന്തോറും ആദിയ്ക്ക്  പാർവതിയോട് ഭ്രാന്തമായ രീതിയിൽ അനുരക്തി വർധിച്ചു കൊണ്ടിരുന്നു. അതിനിടയിൽ പാർവ്വതി ശിവനാഡി നോക്കിയതിൻ പ്രകാരം അവൾ ഒരു രാജകുമാരിയുടെ പുനർജ്ജന്മ൦ ആണെന്നും അവൾക്ക് ശിവനാമം പേരിലുള്ള ഒരു രാജകുമാരൻ വരനായി വരുമെന്നും അവനവൾക്ക് ഗൗരിശങ്കരപ്രണയം പോലെ അമൂല്യമായ പ്രണയം സമ്മാനിക്കുമെന്നും അറിയുന്നു.അവൾ അങ്ങനെ ഒരുവനായി കണ്ണിലെണ്ണയൊഴിച്ചു കാത്തിരിക്കുന്നു.  അതെ സമയം ശിവനാഡിയിൽ മറ്റൊരു അറിയിപ്പ് കൂടെയുണ്ടായിരുന്നു , അവൾക്കായി കാത്തിരിക്കുന്ന ഒരു മഹാശത്രു ഉണ്ട് എന്നും അവൾക്ക് 25 വയസ്സിനു പുറത്തേക്ക് ജീവിതം ഇല്ല എന്നും. ഇതൊന്നും അവൾ അറിയുന്നില്ല .

ഇതിനിടയിൽ പാർവ്വതിക്ക് നിരവധി മൃത്യുദോഷങ്ങൾ ഉണ്ടെന്നും അതിനു നിരവധി പരിഹാരങ്ങൾ പാങ്ങോടൻ തിരുമേനി നിർദേശിക്കുന്നു , ഒരിക്കലും അണയാൻ പാടില്ലാത്ത കെടാവിളക്ക് പാലിയത്തെ നിലവറയിൽ പ്രതിഷ്ഠിക്കുന്നു.  അവൾ പല ആപത്തുകളിലും പെടുമെങ്കിലും അവളറിയാതെ അതിൽ നിന്നും ആദിശങ്കരൻ അവളെ സംരക്ഷിക്കുന്നു.

പാർവതിയെ സ്വന്തമാക്കാൻ  വേണ്ടി ദുർമൂർത്തി സേവ ചെയുന്ന വികടാ൦ഗഭൈരവൻ എന്ന ചീഞ്ഞ മനുഷ്യ മാംസം കഴിഞ്ഞു ജീവിക്കുന്ന അജ്ഞാതൻ കരുക്കൾ നീക്കുന്നു

പാര്‍വ്വതി , ശിവരഞ്ജന്‍ എന്ന , തിരുവാങ്കോട് ഇളയിടം കോവിലകത്തെ രാജകുമാരനിൽ ശിവനാഡി പറഞ്ഞ ആ രാജകുമാരനെ കാണുന്നു , അവന്റെ നീലമിഴികളുടെ വശ്യതയിൽ അവൾ മോഹിതയാകുന്നു , അവനോടു പാർവ്വതിയുടെയുള്ളിൽ അനുരാഗം ഉടലെടുക്കുന്നു. അവരിരുവരും പ്രണയത്തിലാകുന്നു.

പാർവ്വതിയുടെ അച്ഛന്റെ അമ്മാവൻ , സന്യാസജീവിതം നയിക്കുന്ന സത്യാനന്ദ സ്വാമികൾ ലഡാക്കിലെ ലമായുരു ബുദ്ധവിഹരത്തിൽ വെച്ച് ബുദ്ധ ബോധിസത്വ൯മാരായ ആര്യ അവലോകിതേശ്വരൻറെയും ആര്യ താരയുടെയും സ്വപ്നദർശനത്തിലൂടെ  പാർവതിയുടെ ഒരു നിഗൂഢത മനസിലാക്കുന്നു. കിഴക്കെവിടെയോ താമരപ്പൂക്കളാൽ ആരാധിക്കപ്പെടുന്ന , നൃത്ത സംഗീത കലകളിൽ വിശാരദയായ ഒരു ദേവതസ്വരൂപം മണ്ണിൽ പുനർജനിച്ചതാണെന്ന്

അതുവരെ ദേഷ്യത്തോടെ പെരുമാറി കൊണ്ടിരുന്ന പാർവ്വതി ആദിയോട് നല്ല രീതിയിൽ പെരുമാറി തുടങ്ങുമ്പോൾ ആദി ഏറെ സന്തോഷിക്കുന്നു. അവർ ഏറെ സൗഹൃദത്തിലാകുന്നു.

Updated: December 13, 2021 — 3:11 pm

351 Comments

  1. അപ്പുറത്ത് വന്നു

  2. ഇത്രയധികം കാത്തിരിക്കുകയും , ആരാധിക്കുകയും ചെയ്യുന്നു എങ്കിൽ ഊഹിക്കാൻ പറ്റുവോ ഇതിന്റെ റേഞ്ച്….
    ലൗ u @Harshan bro….
    Vere oru കഥയ്ക്ക് വേണ്ടിയും സാരും ഇങ്ങനെ കാത്ത് ഇരുന്നിട്ടില്ല….
    ഇവിടെ @സച്ചി എന്ന ഒരു ആൾ മിനിറ്റ് വൈസ് കൂട്ടിട്ട്‌ സമാധാനം കിട്ടാതെ ഇപ്പൊ സെക്കൻഡ് വൈറസ് കൂട്ടി കാത്തിരിക്കുന്നു ?…
    Anyway hattsoff to you bro…..
    ❤️❤️❤️❤️❤️??????????????????????????????♥️♥️♥️♥️♥️?????????????????????????????????????????????❣️❣️❣️❣️❣️

  3. അവസാന മണിക്കൂർ നീങ്ങണില്ലല്ലോ

  4. ഹർഷൻ ഭായ് ഞാൻ ആദ്യമായാണ് ഇതിൽ കമെന്റ്പറയുന്നത്. ഒരിക്കലും മറക്കാൻ പറ്റുന്ന ഒരു കഥയല്ലഇത്‌. എത്ര കാലം കഴിഞ്ഞാലും ഈ കഥ എന്റെ മനസ്സിൽ മായാതെ അങ്ങനെ കിടക്കും ❤❤ഇങ്ങനെ ഒരു കഥ എഴുതുക സാധാരണ ഒരാൾക്കും പറ്റില്ല.അതിനു വേണ്ടിയുള്ള ഭായിയുടെ കഷ്ടപ്പാടിന്റെയും സ്നേഹത്തിന്റയും വില.അത് എത്ര പറഞ്ഞാലും മതിയാവില്ല. അതിനു പകരം നിങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കാൻ മാത്രമേ എനിക്കു പറ്റുകയുള്ളു. വടക്കുംനാഥന്റെ എല്ലാം അനുഗ്രഹവും ഉണ്ടാവട്ടെ ❤❤???

  5. സുഹൃത്തുക്കളെ ഇവിടെ കിടന്നു കറങ്ങാതെ കഥ വന്നിട്ടുണ്ട് ?

Comments are closed.