അപരാജിതൻ – ഒരു സംഗ്രഹം 6532

അപരാജിതൻ

സംഗ്രഹം

തമിഴകത്തിനും കന്നഡദേശത്തിനും അതിര്‍ത്തിയിലുള്ള ദണ്ഡുപാളയം  എന്നൊരു ഹില്‍സ്റ്റേഷനില്‍ എത്തിച്ചേരുന്ന മനു ദേവദാസ് എന്ന യുവാവ് , തന്‍റെ പ്രണയിനി തന്നെ വഞ്ചിച്ചതിനാൽ ആ ദേഷ്യം കൊണ്ട് ആത്മഹത്യ ചെയ്യുവാനായി കൈലാശ്പുരി എന്ന റെയിൽവേ സ്റ്റേഷനിൽ എത്തുന്നു.

അവിടെ വെച്ച് , കൂടെ വന്ന ബാലു എന്ന ഡ്രൈവർ അവനെ ആ പ്രവൃത്തിയിൽ നിന്നും തടയുകയും പിന്നീട് നേരം പോകാനായി ഒരു കഥ പറഞ്ഞു കൊടുക്കുകയും ചെയ്യുന്നു.പ്രണയത്തിന്‍റെ രാജകുമാരൻ എന്ന വിശേഷണത്തോടെ  അപ്പു എന്ന്  വിളിപ്പേരുള്ള ആദിശങ്ക൪ എന്ന യുവാവിൻറെ കഥ.

പാലിയ൦ എന്ന ധനാഢ്യകുടുംബത്തിലെ രാജശേഖരൻ എന്ന വ്യക്തിയുടെ ബിസിനസ് സ്ഥാപനത്തിലെ ഉദ്യോഗസ്ഥനായിരുന്നു, ജയദേവൻ എന്ന അപ്പുവിന്‍റെ അച്ഛന്‍, ഒരുനാൾ അദ്ദേഹത്തെ എൺപതു ലക്ഷത്തോളം രൂപയുമായി കാണാതെയാകുന്നു. കൊൽക്കത്തയിൽ എവിടെയോ  ഒരു സ്ത്രീയോടൊപ്പം അയാളെ  കണ്ടു എന്നൊരു വാർത്തയും പരക്കുന്നു. അതുപോലെ അദ്ദേഹത്തിന്റെ ഓഫിസ് ടേബിളിൽ നിന്നും കോണ്ഫിഡഷ്യൻ ഡോകുമെന്റ്സ്ന്‍റെ കോപ്പികളും കാണുന്നു. കമ്പനിയ്ക്ക് പല ഘട്ടങ്ങളിലായി  നാമമാത്ര വ്യത്യാസത്തിൽ  നഷ്ടമായ ബിഡ്ഡുകൾ ചോർത്തി കമ്പനിക്ക് നഷ്ടം വരുത്തിയതും അദ്ദേഹമെന്ന് തെളിവാകുന്നു.

സാമ്പത്തിനോട് അതിമോഹമുള്ള അനുകമ്പയൊട്ടുമില്ലാത്ത രാജശേഖരൻ ജയദേവന്‍റെ കുടുംബത്തെ ദ്രോഹിച്ച് അവരുടെ സകലസ്വത്തുവകകളും വന്ന നഷ്ടതിനേക്കാൾ അധികം തുകയ്ക്കുള്ള വിലയേറിയ ഭൂമിയും എഴുതി വാങ്ങുന്നു.

അന്ന് ഇന്ത്യ൯ ഇൻസ്റിട്യൂറ്റ് ഓഫ് മാനേജ്‍മെന്റ് ഇൽ പി ജി ഡി എം ചെയ്തു കൊണ്ടിരുന്ന ആദിക്ക് പഠനം ഉപേക്ഷിച്ചു വരേണ്ടി വരുന്നു , അമ്മയായ ലക്ഷ്മി കാൻസ൪ ബാധിതയായിരുന്നുവെങ്കിലും നടന്ന സംഭവങ്ങൾ അവരുടെ മനോനിലയെ താള൦ തെറ്റിക്കുകയും ഒരുനാൾ അവർ സ്വയം തീകൊളുത്തി മരിക്കുകയും ചെയ്യുന്നു.

അമ്മയുടെ മരണത്തിനു കാരണം താൻ മാത്രമാണ് എന്ന് മനസ്സിൽ ഉറപ്പിച്ച ആദി , രാജശേഖരൻ ആവശ്യപ്പെട്ടത് പോലെ അയാളുടെ വലിയ മാളിക വീട്ടിൽ വെറുമൊരു അടിമയെ പോലെ അഞ്ചു വർഷങ്ങളോളം  വേല ചെയ്തു കൊണ്ടിരിക്കുന്നു. അവിടെ അവനു നിരവധി പീഠനങ്ങളും വിഷമതകളും അനുഭവിക്കേണ്ടതായി വരുന്നു. വിവിധ ആയോധനകലകളില്‍ പ്രാവീണ്യം നേടിയവന്‍ എങ്കിലും അതെല്ലാം മറന്നു ഒരു പ്രായശ്ചിതം പോലെ അടിമയെ പോലുള്ള ജീവിതം അവന്‍ ഏറ്റുവാങ്ങുന്നു

അവനനുഭവിച്ച ദുഖങ്ങൾക്ക് മനസ്സിൽ ആശ്വാസം പകർന്നിരുന്നത് രാജശേഖരന്റെ ഇളയ മകളായ പാർവതിയായിരുന്നു ,അവളെ അത്രയ്ക്കും അവനിഷ്ടമായിരുന്നു. സമ്പൽ സമൃദ്ധിയിൽ അഭിരമിക്കുകയും  അച്ഛനെ പോലെ വാശിയും ദേഷ്യവും പകയുമൊക്കെ ഏറെയുള്ള അവൾക്ക് അവനെ കണ്ട നാൾ മുതലേ ദേഷ്യമായിരുന്നു.

രാജശേഖരൻറെ ‘അമ്മ മരണപ്പെടുകയും അവരുടെ ഒരു ആഗ്രഹം പോലെ അവനു അവരുടെ കമ്പനിയിൽ ചെറിയ  ശമ്പളത്തിൽ ജോലി നൽകുകയും ചെയ്തു. പതിയെ അവന്‍റെ ജീവിതത്തിൽ മാറ്റങ്ങൾ വന്നു തുടങ്ങുന്നു.

ആദി വർഷങ്ങൾക്ക് മുൻപ് നഷ്ടപ്പെട്ടുപോയ സുഹൃത്ത് റോയ് മാത്യു വിനെ കാണുന്നു , അവനിപ്പോൾ സൈക്ക്യാട്രിസ്റ്റ് ആണെന്നും അറിയുന്നു. സ്‌കൂളിൽ പഠിക്കുമ്പോൾ അവർ ആദ്യം സുഹൃത്തുക്കൾ ആയിരുന്നില്ല , റോയി  കൊണ്ട് വരാറുള്ളത് ദുർഗന്ധമുള്ള റേഷൻ അരിയുടെ ചോറായതിനാൽ ആരും കാണാതിരിക്കാനായി  സ്‌കൂളിന് സമീപമുള്ള മലയിൽ പോയി ഇരുന്നാണ് അത്  കഴിച്ചു കൊണ്ടിരുന്നത്,

Updated: December 13, 2021 — 3:11 pm

351 Comments

  1. അപ്പുറത്ത് വന്നു

  2. ഇത്രയധികം കാത്തിരിക്കുകയും , ആരാധിക്കുകയും ചെയ്യുന്നു എങ്കിൽ ഊഹിക്കാൻ പറ്റുവോ ഇതിന്റെ റേഞ്ച്….
    ലൗ u @Harshan bro….
    Vere oru കഥയ്ക്ക് വേണ്ടിയും സാരും ഇങ്ങനെ കാത്ത് ഇരുന്നിട്ടില്ല….
    ഇവിടെ @സച്ചി എന്ന ഒരു ആൾ മിനിറ്റ് വൈസ് കൂട്ടിട്ട്‌ സമാധാനം കിട്ടാതെ ഇപ്പൊ സെക്കൻഡ് വൈറസ് കൂട്ടി കാത്തിരിക്കുന്നു ?…
    Anyway hattsoff to you bro…..
    ❤️❤️❤️❤️❤️??????????????????????????????♥️♥️♥️♥️♥️?????????????????????????????????????????????❣️❣️❣️❣️❣️

  3. അവസാന മണിക്കൂർ നീങ്ങണില്ലല്ലോ

  4. ഹർഷൻ ഭായ് ഞാൻ ആദ്യമായാണ് ഇതിൽ കമെന്റ്പറയുന്നത്. ഒരിക്കലും മറക്കാൻ പറ്റുന്ന ഒരു കഥയല്ലഇത്‌. എത്ര കാലം കഴിഞ്ഞാലും ഈ കഥ എന്റെ മനസ്സിൽ മായാതെ അങ്ങനെ കിടക്കും ❤❤ഇങ്ങനെ ഒരു കഥ എഴുതുക സാധാരണ ഒരാൾക്കും പറ്റില്ല.അതിനു വേണ്ടിയുള്ള ഭായിയുടെ കഷ്ടപ്പാടിന്റെയും സ്നേഹത്തിന്റയും വില.അത് എത്ര പറഞ്ഞാലും മതിയാവില്ല. അതിനു പകരം നിങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കാൻ മാത്രമേ എനിക്കു പറ്റുകയുള്ളു. വടക്കുംനാഥന്റെ എല്ലാം അനുഗ്രഹവും ഉണ്ടാവട്ടെ ❤❤???

  5. സുഹൃത്തുക്കളെ ഇവിടെ കിടന്നു കറങ്ങാതെ കഥ വന്നിട്ടുണ്ട് ?

Comments are closed.