അപരാജിതൻ – ഒരു സംഗ്രഹം 6531

കറുത്തപക്ഷത്തിൽ കാണാതെയാകുന്ന ബാലു മനുവിന്റെ സംശയങ്ങൾക്ക്  ആക്കം കൂട്ടുന്നു.അപ്പു, ബാലുവിന്റെ കൂടെ ഉണ്ട് എന്ന് മനു വിശ്വസിക്കുന്നു.

മനു കഥ കേട്ട നാളിൽ ഇത് വെറുമൊരു സാങ്കല്പിക സൃഷ്ടി ആണെന്ന് കരുതുമ്പോൾ അല്ലെന്നവനെ ബോധ്യപ്പെടുത്താൻ നിരവധി തെളിവുകൾ അവനു മുന്നിലേക്ക് വെളിവാകുന്നു

ഒരു ഹോട്ടലിലെ വെയ്റ്റർ പറഞ്ഞതും കഥയിലെ കഥാപാത്രമായ ഡോക്ടർ നായിഡു, പക്ഷിശാസ്ത്രം പറയുന്ന പെൺകുട്ടി, ചിദംബരം ക്ഷേത്രത്തിൽ അവൻ കണ്ട കാഴ്‌ചകൾ അങ്ങനെയെല്ലാം

തന്റെ ജീവിതത്തിലെ അനുഭവങ്ങൾ അവനെ ശിവശക്തി പ്രഭാവത്തിലേക്ക് കൂടുതൽ അടുപ്പിക്കുന്നു, അനുപമ എന്ന പെൺകുട്ടിക്ക് താൻ ഇതുവരെ കേട്ട ആദിശങ്കരൻറെയും പാര്വതിയുടെയും   കഥ പറഞ്ഞു കൊടുത്ത് അവളെയവൻ  നിശബ്ദമായി പ്രണയിക്കുന്നു.

<<<<<<O>>>>>>>

ഇതുവരെയാണ് കഥയുടെ സംഗ്രഹം.

 

ഇനി സെപ്റ്റംബർ 29 കന്നിമാസത്തിലെ തിരുവാതിര നാൾ മുതൽ പ്രസിദ്ധീകരണം ആരംഭിക്കുന്നതായിരിക്കും.

ഇതുവരെ എഴുതിയ 490 പേജുകൾ , എഡിറ്റിംഗ് കഴിയാത്തതിനാൽ ഒരുമിച്ച്‌ പ്രസിദ്ധീകരിക്കുന്നതല്ല,

അതിനുളള സൗകര്യം കൂടെ മുൻനിർത്തി -മൂന്നു പൂർണ്ണ ദിവസങ്ങളുടെ -ഇടവേളകളിൽ കഥ കൃത്യമായി ഓരോ ചാപ്റ്റർ ആയി പ്രസിദ്ധീകരിക്കുന്നതാണ്. ഒരു ചാപ്റ്റർ 65 – 70 പേജുകൾ ഉണ്ടാകും

ഇതുവരെ 7 ചാപ്റ്ററുകൾ എഴുതി കഴിഞ്ഞു , എങ്കിലും ഉദ്ദേശിക്കുന്ന എൻഡിങ് സീൻ ആയിട്ടില്ല , അടുത്ത ചാപ്റ്റർ ആയി അത് ഒപ്പം എഴുതി പോകുന്നതാണ് , ഒക്ടോബറിനുള്ളിൽ തന്നെ അതും പബ്ലിഷ് ചെയ്യുവാൻ ആഗ്രഹിക്കുന്നു.

ഇത് (490 – 600 ) പേജുകൾ ഉള്ള ഭാഗം ,കഥയുടെ സെക്കൻഡ് ലാസ്റ്റ് ഭാഗമായി കരുതുക അത് വായനസുഖത്തിനും എഡിറ്റിംഗ് സൗകര്യത്തിനും വേണ്ടി മൂന്നു ദിവസ ഇടവേളകളിൽ ഓരോ പാർട്ട് വീതം പ്രസിദ്ധപെടുത്തുന്നു എന്ന് സാരം.

ഒക്ടോബ൪ മാസത്തെ പബ്ലിഷിങ് കഴിഞ്ഞാൽ ലോങ്ങ് ഗ്യാപ്പ് വന്നേക്കാം എന്ന് കൂടെ ഓർമ്മിപ്പിക്കുന്നു.

നന്ദി

 

Updated: December 13, 2021 — 3:11 pm

351 Comments

  1. അപ്പുറത്ത് വന്നു

  2. ഇത്രയധികം കാത്തിരിക്കുകയും , ആരാധിക്കുകയും ചെയ്യുന്നു എങ്കിൽ ഊഹിക്കാൻ പറ്റുവോ ഇതിന്റെ റേഞ്ച്….
    ലൗ u @Harshan bro….
    Vere oru കഥയ്ക്ക് വേണ്ടിയും സാരും ഇങ്ങനെ കാത്ത് ഇരുന്നിട്ടില്ല….
    ഇവിടെ @സച്ചി എന്ന ഒരു ആൾ മിനിറ്റ് വൈസ് കൂട്ടിട്ട്‌ സമാധാനം കിട്ടാതെ ഇപ്പൊ സെക്കൻഡ് വൈറസ് കൂട്ടി കാത്തിരിക്കുന്നു ?…
    Anyway hattsoff to you bro…..
    ❤️❤️❤️❤️❤️??????????????????????????????♥️♥️♥️♥️♥️?????????????????????????????????????????????❣️❣️❣️❣️❣️

  3. അവസാന മണിക്കൂർ നീങ്ങണില്ലല്ലോ

  4. ഹർഷൻ ഭായ് ഞാൻ ആദ്യമായാണ് ഇതിൽ കമെന്റ്പറയുന്നത്. ഒരിക്കലും മറക്കാൻ പറ്റുന്ന ഒരു കഥയല്ലഇത്‌. എത്ര കാലം കഴിഞ്ഞാലും ഈ കഥ എന്റെ മനസ്സിൽ മായാതെ അങ്ങനെ കിടക്കും ❤❤ഇങ്ങനെ ഒരു കഥ എഴുതുക സാധാരണ ഒരാൾക്കും പറ്റില്ല.അതിനു വേണ്ടിയുള്ള ഭായിയുടെ കഷ്ടപ്പാടിന്റെയും സ്നേഹത്തിന്റയും വില.അത് എത്ര പറഞ്ഞാലും മതിയാവില്ല. അതിനു പകരം നിങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കാൻ മാത്രമേ എനിക്കു പറ്റുകയുള്ളു. വടക്കുംനാഥന്റെ എല്ലാം അനുഗ്രഹവും ഉണ്ടാവട്ടെ ❤❤???

  5. സുഹൃത്തുക്കളെ ഇവിടെ കിടന്നു കറങ്ങാതെ കഥ വന്നിട്ടുണ്ട് ?

Comments are closed.