ഓം
ത്രയംബകം യജാമഹേ സുഗന്ധിം പുഷ്ടിവർദ്ധനം
ഉർവാരുകമിവ ബന്ധനാത് മൃത്യോർമുക്ഷീയമാമൃതാത്
ആമുഖം:
ഇക്കഴിഞ്ഞ മേടമാസം തിരുവാതിര നാളിലായിരുന്നു അപരാജിതൻ 22 23 ഭാഗങ്ങൾ ഒരുമിച്ചു പ്രസിദ്ധീകരിച്ചിരുന്നത്. ഇപ്പോൾ അഞ്ചു മാസം ആയിട്ടുണ്ട്,
2019 ഏപ്രിൽ മാസം തുടങ്ങിയ കഥയാണ് എന്ന് അപരാജിതന്‍റെ ആദ്യകാല വായനക്കാർക്ക് അറിവുള്ളതുമാണ്. ഇപ്പോൾ രണ്ടര വർഷം പിന്നിടുന്നു.ഞാനും നിങ്ങളും ഇതിന്‍റെ ഭാഗമായിട്ട്.
ആദ്യം നമ്മുടെ തറവാട്ടിലായിരുന്നു, പിന്നീട് ഇങ്ങോട്ടേക്ക് മാറ്റി.അന്ന് മുതൽ ഇന്ന് വരെ ഇഷ്ടം പങ്കുവെച്ചും അഭിപ്രായങ്ങളും വിമർശനങ്ങളും പങ്കുവെച്ചും ഇനി ഇതൊന്നുമില്ലെങ്കിൽ പോലും നിശബ്ദരായി കാത്തിരുന്ന് കഥയെ വായിക്കുന്നതുമായ സ്നേഹമുള്ള വായനക്കാർ.എല്ലാരോടും മനതാരിൽ കൃതജ്ഞത മാത്രം.
ഒപ്പം ഈ യാത്ര സമാപ്തിയിലെത്തിക്കാനുള്ള നേരമായിരിക്കുന്നു.
********
ഈ കഥ തുടക്കത്തില്‍ എഴുതുമ്പോള്‍ ഇതില്‍ ഭക്തി എന്ന ഒരു ഘടകം വരുമെന്ന് സ്വപ്നത്തിൽ പോലും ഒരു ചിന്ത വന്നിട്ടുള്ളതല്ല. എപ്പോളാണോ ആദി അമ്മയുടെ മടിയിൽ തലവെച്ച് കിടന്നുകൊണ്ട് സ്വപ്നം കാണുന്ന പോലെ അവന്‍റെ സഹോദരതുല്യനായ സിബിയുടെ കുടുംബത്തെ ആക്രമിച്ച നി൪ദയരെ, നിർദ്ദയമായി തന്നെ ആക്രമിച്ചത് , അവിടെ കാലഭൈരവന്‍റെ മന്ത്രം ജപിക്കുന്നത്. അവിടെ മുതൽ കടന്നു കൂടിയ ഭക്തി , അത് ശിവാനിയെ ബലാത്കാരം ചെയ്യാൻ തുനിയുന്നവരെ നന്ദികേശസ്വരൂപനായ വൃഷഭം കൊലപെടുത്തുന്നത് കൂടെ ആയപ്പോൾഏറെ മുന്നിട്ടുകൊണ്ടിരുന്നു.
ഒരുപാട് കല്ലുകടികളുണ്ട് , എഴുതിയതിൽ പലയിടത്തും , അനാവശ്യ വലിച്ചു നീട്ടൽ , അനാവശ്യ വിവരണങ്ങൾ , അനാവശ്യ കഥാപാത്രങ്ങൾ , മികവില്ലാത്ത സംഭാഷണം അങ്ങനെ നിരവധി കുറ്റങ്ങളും കുറവുകളും എനിക്കിന്ന് എടുത്തു പറയാൻ സാധിക്കും. പക്ഷെ മുന്നോട്ടു പോകുന്തോറും കുറെ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട് , അതിപ്പോളും ശ്രമിക്കുന്നുമുണ്ട്.
ആദിശങ്കരനെ ഒരു വീരോദാത്തനായകൻ ആകുമ്പോൾ അത് ശിവനോട് സമരസപ്പെട്ടു നിൽക്കുന്നതായിരിക്കണം എന്നത് എങ്ങനെയോ മനസ്സിൽ വന്നു. കാരണം പുരുഷനെന്നാൽ അവനിൽ ഒരു ശിവത്വം ഉണ്ടെന്ന് കരുതുന്നത് കൊണ്ട്.എന്നിലും നിങ്ങളിലും എവിടെയോ ആണ്ടു കിടക്കുന്ന ശിവത്വം , സ്ത്രീകളിൽ അതുപോലെ ശക്തിഭാവവും
പിന്നെ
എങ്ങനെയൊക്കെയോ പോയി പോയി ഇവിടെ വരെ നമ്മൾ എത്തി നിൽക്കുന്നു.
::::::::::
ഇതൊരു സംഗ്രഹമാണ്
ഇടമുറിഞ്ഞു വിസ്മൃതിയിലാണ്ടു പോയ ഓർമ്മകളെ പുതുക്കുന്നതിനായി.
<<<<O>>>>
N.B – അക്ഷരതെറ്റുകൾ ക്ഷമിക്കുക
അപ്പുറത്ത് വന്നു
Published
ഇത്രയധികം കാത്തിരിക്കുകയും , ആരാധിക്കുകയും ചെയ്യുന്നു എങ്കിൽ ഊഹിക്കാൻ പറ്റുവോ ഇതിന്റെ റേഞ്ച്….
ലൗ u @Harshan bro….
Vere oru കഥയ്ക്ക് വേണ്ടിയും സാരും ഇങ്ങനെ കാത്ത് ഇരുന്നിട്ടില്ല….
ഇവിടെ @സച്ചി എന്ന ഒരു ആൾ മിനിറ്റ് വൈസ് കൂട്ടിട്ട് സമാധാനം കിട്ടാതെ ഇപ്പൊ സെക്കൻഡ് വൈറസ് കൂട്ടി കാത്തിരിക്കുന്നു ?…
Anyway hattsoff to you bro…..
❤️❤️❤️❤️❤️??????????????????????????????♥️♥️♥️♥️♥️?????????????????????????????????????????????❣️❣️❣️❣️❣️
അവസാന മണിക്കൂർ നീങ്ങണില്ലല്ലോ
ഹർഷൻ ഭായ് ഞാൻ ആദ്യമായാണ് ഇതിൽ കമെന്റ്പറയുന്നത്. ഒരിക്കലും മറക്കാൻ പറ്റുന്ന ഒരു കഥയല്ലഇത്. എത്ര കാലം കഴിഞ്ഞാലും ഈ കഥ എന്റെ മനസ്സിൽ മായാതെ അങ്ങനെ കിടക്കും ❤❤ഇങ്ങനെ ഒരു കഥ എഴുതുക സാധാരണ ഒരാൾക്കും പറ്റില്ല.അതിനു വേണ്ടിയുള്ള ഭായിയുടെ കഷ്ടപ്പാടിന്റെയും സ്നേഹത്തിന്റയും വില.അത് എത്ര പറഞ്ഞാലും മതിയാവില്ല. അതിനു പകരം നിങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കാൻ മാത്രമേ എനിക്കു പറ്റുകയുള്ളു. വടക്കുംനാഥന്റെ എല്ലാം അനുഗ്രഹവും ഉണ്ടാവട്ടെ ❤❤???
സുഹൃത്തുക്കളെ ഇവിടെ കിടന്നു കറങ്ങാതെ കഥ വന്നിട്ടുണ്ട് ?
???