അന്വേക്ഷണം [കൈലാസനാഥൻ] 76

Views : 1642

അയാളുടെ ക്യാമറ അടങ്ങിയ ബാഗ് സൈഡിൽ വച്ചു വേയ്റ്ററോട് സ്ഥിരം കഴിക്കാറുള്ള ബ്രഡ് ടോസ്സ്റ് ഉം കോഫിയും   ഓർഡർ ചെയ്ത് കഴിച്ചു ….

  പിന്നീട് അയാൾ സ്ഥിരം ജോലികളിൽ ഏർപെട്ടു .. അന്നന്നത്തെ ഗോസ്സിപ് …പിന്നെ കൗതുക വാർത്തകൾ  അങ്ങനെ ന്യൂസ് വാല്യൂ ഉള്ള എല്ലാം അയാൾ ശേഖരിച് ക്ലൈന്റ്‌സ് ആയ പത്രങ്ങൾക്കും മാസികകൾക്കും അയച്ച് കൊടുക്കും …..

ഇതെല്ലാം തീർത്തു വൈകീട്ട്  ടൗണിലെ ബാറിൽ നിന്ന് ഒരു ബിയറും കഴിച്ചാണ് അയാൾ ഒരു ദിവസം അവസാനിപ്പിക്കാർ …തിരിച്ചു നടന്നു വരാറ് ആണ് പതിവ് …കാർ ഉണ്ടങ്കിലും ബാറിലേക്ക് പോകുമ്പോൾ ടാക്സി വിളിക്കും …തിരിച്ച നടന്നു  വരും…വീടെത്തുംപ്പോഴേക്കും ഒരു 11 മണി 12 ആവും .. ആ സമയത്ത്  റോഡിൽ ഒരു മനുഷ്യ കുഞ്ഞുപോലും ഉണ്ടാകില്ല …..

പതിവ് പോലെ പിറ്റേന്നും രാവിലത്തെ ജോലിയുടെ ഹാങ്ങോവർ തീർക്കാൻ ബിയറും കഴിച്ച അയാൾ ഫ്ലാറ്റിലേക്ക് നടന്നു…സ്വന്തം ഫ്ലാറ്റ് എത്തുന്നതിനു മുൻപ് ഉള്ള BLUE RESIDENCE APARTMENT ൻറെ അടുത് എത്തിയപ്പോ ആയാൾ ഒരു അലർച്ച കേട്ടു …പൊടുനെന്നെ ഒരു ശരീരം അയാൾക്ക് മുൻപിൽ ഒരു 2 മീറ്റർ വ്യത്യസത്തിൽ വീണു …ചിന്നിച്ചിതറിയ ആ ശരീരത്തിലേക്ക് അയാൾ ഒന്ന് നോക്കി ..തല പൊട്ടി  പൊളിഞ്ഞിട്ടുണ്ട് ചോര  വാർന്ന് നിലത്തൊക്കെ പരന്നു ഒഴുകാൻ തുടങ്ങി .. അയാൾ മുകളിലേക്ക് നോക്കി,, ഒരു രൂപം 8 ആം നിലയിലെ ജനലിനുള്ളിലേക് വലിയുന്നത് അയാൾ കണ്ടു ….അപ്പോൾ തന്നെ  അയാൾ പൊലീസിന് ഫോൺ വിളിച് വിവരമറിയിച്ചു …. പോലീസ് എത്തുന്നതിന് മുൻപ് അയാൾ ക്യാമറ എടുത്ത് കുറച്ചു ഫോട്ടോ എടുത്തു വച്ചു …

പോലീസ് സൈറനുകളുടെ ശബ്‍ദം ആ പ്രദേശമാകെ പടർന്നു …..കണ്ട കാര്യങ്ങൾ പോലീസിനോട് വിവരിച്ചു … അന്വേഷണത്തിന് ഭാഗമായി വിളിപ്പിക്കും അപ്പോൾ സഹകരിക്കണം എന്നീ നിർദ്ദേശങ്ങൾ നൽകി പോലീസ്  അയാളെ വിട്ടു…. എന്തുകൊണ്ടോ ഫോട്ടോ എടുത്ത കാര്യം അയാൾ പോലീസിനോട് പറഞ്ഞില്ല ….

ഫ്ലാറ്റിലേക്ക് നടക്കുമ്പോൾ അയാളുടെ മനസ്സിൽ നേരത്തെ നടന്ന സംഭവങ്ങൾ ആയിരുന്നു….. ഫ്ലാറ്റിൽ എത്തിയപ്പോൾ തന്നെ അയാൾ എടുത്ത ഫോട്ടോസ് മുഴുവൻ   അയാളുടെ ക്ലൈൻറെ ആയ ദി ഡെയിലി മെയിൽ ന് അയച്ചു കൊടുത്തു …..  ഉറങ്ങുമ്പോഴും ആ സംഭവം അയാളുടെ സ്വപ്നത്തിൽ വന്നുകൊണ്ടിരുന്നു ….അത് അയാളെ അസ്വസ്ഥനാക്കി ….

പിറ്റേന്ന് അതിരാവിലെ തന്നെ അയാൾ എഴുനേറ്റ് പോലീസ് സ്റ്റേഷനിൽ പോയി വിവരങ്ങൾ ചോദിച്ചു ….. അതൊരു സൂയിസൈഡ് കേസ് ആണെന്ന നിഗമനത്തിൽ പോലീസ് എത്തിച്ചേർന്നതായി അയാൾക്ക് മനസിലായി …. മരിച്ചത് ഒരു സ്ത്രീ ആണെന്നും ,,അവർ ആ ഫ്ലാറ്റിൽ ഒറ്റക്കാണെന്നും ,,സംഭവം നടന്നപ്പോൾ ആ സ്ത്രീ അല്ലാത്ത വേറെ ഒരാളും ആ ഫ്ലാറ്റിലേക്കോ ആ റൂമിലേക്കോ വന്നതായി ഓരു തെളിവും അവർക്ക് കിട്ടിയിട്ടില്ല ….

 “പക്ഷെ ഞാൻ കണ്ട രൂപം ?.അതെ ശരിക്കും കണ്ടതാണ് ..ഇനി അടിച്ച എഫക്ടിൽ തോന്നിയതാണോ ?.. ഒരു ‘മൊട്ടത്തല ‘ അത് നല്ല വ്യക്തമായി കണ്ടതാണ് ബാക്കി ഫേഷ്യൽ features കണ്ടില്ലെങ്കിലും ” അയാൾ മനസ്സിലാലോചിച്ചു ….

പോലീസ് സ്റ്റേഷനില്നിന്നിറങ്ങി അയാൾ തൻറെ പതിവ് ദിനചര്യയിലേക്ക് ശ്രദ്ധ തിരിച്ചു … എന്നാലും മനസ് വളരെ അസ്വസ്ഥമായി അയാൾക്ക് അനുഭവപെട്ടു……..

താൻ കണ്ടതും അറിഞ്ഞതും ആയ കാര്യങ്ങൾ വച്ച് തന്റേതായ അന്വേഷണം വേണം എന്ന് അയാൾ മനസ്സിൽ ഉറപ്പിച്ചു…

                                 ***************************************************

Recent Stories

The Author

കൈലാസനാഥൻ

4 Comments

  1. Intro അടിപൊളി ബാക്കി?

  2. സൂര്യൻ

    ഒറ്റ പാർട്ടെ ഉള്ളൊ? തുടരും എന്ന് കണ്ടില്ല.

  3. Kollam but pagukal illel aalukal adhikAm vayikan nikila😒

  4. തുടക്കം കൊള്ളാം നന്നായിട്ടുണ്ട് 👌👌👌👌👌👌
    അടുത്ത പാർട്ട് കുറച്ചു കൂടി പേജുകൾ ഉൾപ്പെടുത്തിയാൽ നന്നായിരുന്നു 🙏❤️👍👍❤️❤️❤️❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com