അന്ധ വിശ്വാസം അനുഭവത്തിൽ… [മേനോൻ കുട്ടി] 74

തീരുമാനിച്ചു.അങ്ങിനെ മറ്റൊരു യന്ത്രം എത്തിക്കുകയും പണി വീണ്ടും പുനരാരംഭിക്കുകയും ചെയ്തു.എന്നാൽ ഈ അവസ്ഥ കണ്ടും കേട്ടും അറിഞ് അവിടെ കൂടിയ എല്ലാ നാട്ടുകാരെയും അമ്പരപ്പിച്ചുകൊണ്ട് രക്ഷസ്സിന്റെ തറ പൊളിക്കാൻ ശ്രമിച്ചപ്പോൾ രണ്ടാമത് കൊണ്ടുവന്ന വാഹനവും ആദ്യത്തെ പോലെ കോംപ്ലൈന്റ ആയി… നോക്കിയപ്പോൾ ആദ്യവാഹനത്തിന് ഉണ്ടായ അതെ പ്രോബ്ലം ആയിരുന്നു.അതും ഒരേ പോലെ!

സംഭവം കാട്ടു തീ പോലെ പരന്നു…കേട്ടവർ കേട്ടവർ സംഗതി കാണാനും സത്യം അറിയാനും അവിടേക്ക് പാഞ്ഞെത്തി…അതിനൊപ്പം അന്ധവിശ്വാസവും ആയി കണക്ട് ചെയ്ത് പ്രചരിപ്പിക്കാനും തുടങി.സംഗതി കൈവിട്ട് പോകും എന്ന് മനസിലാക്കിയ സ്ഥലം മുതലാളി പണി നിർത്തിവക്കാൻ തീരുമാനിച്ചു. കൂടാതെ ജ്യോതിക്ഷ വിശ്വാസിയായ പുള്ളി പ്രശ്നകാരണം മാസിലാക്കാൻ പ്രശ്നം വച്ചുനോക്കുകയും ചെയ്തു.പ്രശ്നത്തിൽ ബ്രമരക്ഷസ്സിന്റെ സാന്നിധ്യം ഉള്ള സ്ഥലമാണെന്നും തറ പൊളിക്കാതെ സംരക്ഷിച്ചാൽ മാത്രമേ അവിടെ വാസ യോഗ്യം ആകു എന്നും കണ്ടെത്തി. സ്ഥലം ഉടമക്ക് അവിടെ വീടു കെട്ടി വില്പന ചെയ്യാൻ ആയിരുന്നു താല്പര്യം. തികഞ്ഞ ഈശ്വര വിശ്വാസിയായ അദ്ദേഹം ജ്യോൽസ്യന്റെ നിർദേശപ്രകാരം ആ തറ പുതുക്കി പണിയുകയും മതിൽ കെട്ടി വേർതിരിക്കുകയും ചെയ്തു. അതിനു ശേഷം ബാക്കി സ്ഥലത്ത് വീടു വക്കുകയും വിൽപ്ന നടത്തുകയും ചെയ്തു.

ഇതെല്ലാം കഴിഞ്ഞിട്ട് ഇപ്പോൾ വർഷങ്ങൾ ആയെങ്കിലും ഇപ്പോഴും ആ സ്ഥലവും തറയും പഴയപോലെ തന്നെ ഇന്നും നിലനിൽക്കുന്നുണ്ട്. സ്ഥലം കൈമറഞ്ഞു പലരുടെ അടുത്ത് എത്തിയെങ്കിലും ആ തറ പൊളിക്കാണോ മാറ്റി കെട്ടാനോ ഇന്നും സാധിച്ചിട്ടില്ല എന്നത് ഇന്നും ഒരു അത്ഭുദമായി എല്ലാവർക്കും കാണാൻ സാധിക്കുന്ന ഒന്നാണ്.

ഇത് കെട്ടിച്ചമച്ചതോ നുണ കഥയോ ഒന്നും അല്ല ഇപ്പോളും അറിഞ്ഞുകൊടിരിക്കുന്ന സത്യമായ കാര്യം ആണ്.അത് ഒരു അനുഭവമായി നിങ്ങളിൽ എത്തിക്കണം എന്ന് തോന്നി ഇഷ്ടപെട്ടാൽ സ്വീകരിക്കുക.

നന്ദി ❤
-മേനോൻ കുട്ടി

42 Comments

  1. കുട്ടപ്പൻ

    എടാ കുട്ട്യേട്ടാ ?.
    ഇപ്പഴാ വായ്ക്കാൻ പറ്റിയത്. ആദ്യം തന്നെ ലേറ്റ് ആയേല് സോറി ….

    ശാശ്ത്രലോകത്തിനു ഇന്നും അന്യമായി നിൽക്കുന്ന ഒട്ടേറെ കാര്യങ്ങളിൽ ഒരെണ്ണം കൂടി.

    നന്നായിരുന്നു ❤

    1. കുട്ടപ്പേട്ടാ ❤❤❤

      വായനക്കും മനസ്സ് നിറഞ്ഞ അഭിപ്രായം നൽകിയതിനും പെരുത്ത് സ്നേഹം ❤❤❤

  2. ?സിംഹരാജൻ

    മേനോൻ കുട്ടി❤️?,
    2 പേജ് എങ്കിലും ഇതിൽ ഉല്പത്തി കൊള്ളുന്ന പല ചോത്യവും ആശയവും കാണാൻ കഴിയും… വിശ്വാസം ഉള്ളവർക്ക് അതൊരു ദേവ പ്രശനം തന്നെയാണ് ആവിശ്വാസികൾക്ക് സമയ നഷ്ടവും അതിലുപരി വണ്ടി കൊണ്ടുവന്ന സ്ഥിതിക്ക് 50% ക്യാഷ് പോകുമല്ലോ എന്നുള്ള വിഷമം ആകാം ഉടമക്ക്….
    വണ്ടിയുടെ ടയർ പൊട്ടിയത് ആണെങ്കിൽ ആ പാവം പിടിച്ച
    രക്ഷസ്സിനെ പ്രതി ആക്കരുത് പണ്ട് അവിടെ വെല്ലോം തറച്ചിരുന്ന കമ്പി കഷ്ണം വെല്ലോം ആവും വന്ന 2 വാഹനവും ഓരോരോ കമ്പികളിൽ കേറി ക്കാനും… ??
    ❤️?❤️?

    1. രാജാവേ ❤❤❤

      ടയർ അല്ല മണ്ണ് മാന്തുന്ന കുന്ത്രാണ്ടം ആണ് കംപ്ലൈന്റ്റ്‌ ആയത്…പിന്നെ നാട്ടുകാർക്ക് എന്തേലും ചെറുത് മതിയല്ലോ ഊതിപ്പെരുപ്പിച്ചു വലുതാക്കാൻ…

      വായിക്കാനും അഭിപ്രായങ്ങൾ നൽകാനും സമയം കണ്ടെത്തിയതിന് നന്ദി ??

      സ്നേഹം ❤❤❤

  3. കഥയെന്ന് പറഞ്ഞപ്പോ ഞാൻ കരുതി വല്ല സെന്റി സാധനം ആയിരിക്കും എന്ന്… അങിനെ എങ്ങാനും ആയിരുന്നേൽ നിന്റെ ചെവി നിറയെ ഞാൻ ഭരണി പാടി നിറച്ചേനെ.

    … ന്തായാലും കൊള്ളാം… നല്ല രസമുണ്ടായി വായിക്കാൻ…ഇതുപോലെയുള്ള കഥകൾ… വായിക്കാൻ ഒരുപാട് ഇഷ്ടം ആണ്..!

    നിനക്കിത് ഒരു വലിയ തുടർക്കഥ ആയി എഴുതിക്കൂടെ… അപ്പുറത്തായാൽ ഗംഭീര ആവും ?.

    അപ്പൊ കുട്ട്യേ കാണാം…!

    സ്നേഹം മാത്രം ?

    സ്നേഹത്തോടെ
    കിംഗ് ലയർ

    1. രാജാവേ ??

      അപ്പുറത്തോ അതും തുടർ കഥ… നിനക്ക് എന്നെകൊണ്ട് ശല്യമായെങ്കിൽ പറഞ്ഞാ പോരെ ???

      വായിച്ചതിനും വിലയേറിയ അഭിപ്രായങ്ങൾ നൽകിയതിനും തൊള്ള നിറച്ചും സ്നേഹം ❤❤❤❤

      -menon kutty

  4. മല്ലു റീഡർ

    എന്തായാലും നിന്റെ നാട്ടിൽ തന്നെ ഉള്ള രക്തരശാസ്സ് …നിനക്കും അറിയാം നിന്നെയും അറിയാം.. അപ്പൊ അതിനെ സെറ്റ് ചെയ്ത രക്തതരാശാസിന്റെ ഒരു തുടർ കഥ എഴുതണം എന്നാണ് എന്റെ ഒരു ഇത്….

    പിന്നെ ഇടക്ക് ഒന്നു സൂക്ഷിക്കുന്നത് നല്ലതാ കേട്ടോ…ഇവറ്റകൾ ദാഹിക്കുമ്പോ ചോരയാണ് കുടിക്കൽ എന്ന് കേട്ടിട്ടുണ്ട്..നീ ഇപ്പൊ അതിന്റെ കഥ പബ്ലിക് ആക്കിയത് കൊണ്ട് നിന്നോട് എന്തായാലും ഒരു ദേഷ്യം കാണും അതിന്.. സോ ഒന്ന് കരുതി ഇരിക്കുന്നത് നല്ലതാ…

    സ്നേഹം മാത്രം…ഈ സ്നേഹം എന്തിനാണ് എന്ന ഞാൻ എടുത്ത പറയണ്ടല്ലോ…???

    1. ടാ ടാ നിന്റെ ചാട്ടം എങ്ങോട്ടാണെന്ന് മനസിലാവുന്നുണ്ട്… നിന്റെ സ്നേഹം എനിക്ക് വേണ്ട ???

  5. കുട്ടി ബ്രോ,
    നമ്മളുടെ ചിന്തകൾക്കും അപ്പുറം പലതും സംഭവിക്കാറുണ്ട്. ആവശ്യമുള്ളവർക്ക് വിശ്വസിക്കാം മറ്റുള്ളവർക്ക് തള്ളിക്കളയാം. ഒരു മൂന്നു വർഷങ്ങൾക്ക് മുൻപ് എന്റെ സുഹൃത്തിന്റെ വീട്ടിൽ പോയി പുരാതനമായ മുസ്ലിം കുടുംബം അവിടെയുള്ള പള്ളിയിൽ ഒരാൾ മരിച്ചപ്പോൾ ഖബർ കുത്തി പക്ഷെ കുഴിച്ചു ചെന്നപ്പോൾ അവിടെ മറ്റൊരാളെ അടക്കിയതായി കാണുന്നതും ഉണ്ട് രസകരമായ കാര്യം ആ ഖബറിൽ ഉണ്ടായിരുന്ന മൃതദേഹത്തിന് ഒരു മാറ്റവും ഉണ്ടായിരുന്നില്ല എന്നു മാത്രമല്ല അതിൽ ധരിപ്പിച്ച വസ്ത്രങ്ങൾക്ക് യാതൊരു കേടു പാടുകളും സംഭവിച്ചിരുന്നില്ല, അന്ന് പുരട്ടിയ അത്തറിന്റെ ഗന്ധം പോലും തളം കെട്ടി നിന്നിരുന്നു.
    ഇതിന്റെ സത്യ സ്ഥിതി അന്വേഷിച്ച് പുരാവസ്തു ആൾക്കാർ വന്നിരുന്നു പക്ഷെ പള്ളി കമ്മറ്റിക്കാർ സമ്മതിച്ചില്ല അവർ പറഞ്ഞ കാരണം ഒരു പക്ഷെ ഇത് മണ്ണിന്റെ ഏതെങ്കിലും പ്രതിഭാസമാകാം പക്ഷെ ഞങ്ങൾക്ക് ഇത് വിശ്വാസമാണ്. ആ വിശ്വാസം തകർക്കാൻ ഞങ്ങൾ അനുവദിക്കില്ല എന്ന്. ഇന്ന് അവിടെ വലിയ ഒരു മാഗ്‌ബറ ഉയർന്നിട്ടും ഉണ്ട്.
    ഇതൊക്ക ഓരോ വിശ്വാസം ആണ്, ആവശ്യമുള്ളവർക്ക് കൈക്കൊള്ളാം… നന്നായി എഴുതി…

    1. Jwalechi ❤❤❤

      എനിക്ക് വേറെ ഒന്നും വേണ്ട…എന്നെ പോലെ ഒരാളുടെ കഥ നിങ്ങൾ ഓക്കേ വായിക്കാൻ കാണിക്കുന്ന ഈ മനസ്സ്…ഒരുപാട് സന്തോഷം!

      സ്നേഹത്തോടെ ❤❤❤

  6. Bro adipoli….Unbeilveable…. Eee karyam oru kadayayi avatharipich oru puthiya arivu needi thanathinn vallare nanni with love RkD

    1. വായനക്കും അഭിപ്രായം നൽകാനും മനസ് കാണിച്ചതിന് നന്ദി.

  7. വളരെ നന്നായി എഴുതിയിട്ടുണ്ട് ബ്രോ…? എനിക്ക് ഇത് വിശ്വസിക്കാനും വിശ്വസിക്കാതിരിക്കാനും പറ്റുന്നില്ല. ഇനി ഇപ്പൊ ഞാൻ വിശ്വസിക്കാൻ തീരുമാനിച്ചാൽ തന്നെ എൻ്റെ ഉള്ളിലെ Atheist അതിനു സമ്മതിക്കില്ല. പക്ഷേ എഴുത്ത് എനിക്ക് ഭയങ്കര ഇഷ്ടായി. നല്ല ശൈലി. ഇനിയും എഴുതുക…!?

    ഒത്തിരി സ്നേഹം..!❤️❤️❤️❤️❤️

    1. വൈറ്റ്…❤❤❤

      വിശ്വസിച്ചാലും ഇല്ലെങ്കിലും എന്റെ അനുഭവം സത്യമാണ്. വായിക്കാനും അഭിപ്രായം നൽകാനും മനസ്സ് കാണിച്ചതിന് നന്ദി.

  8. കുട്ട്യേ…,

    …എഴുത്ത് പൊളിച്ചൂട്ടോ…! ഭാഷാശുദ്ധിയിൽ വ്യക്തമായ അച്ചടക്കത്തോടെ എഴുതി…! ???

    …ജനിച്ചു വളർന്ന കമ്യൂണിറ്റിയിൽ വ്യത്യാസമുള്ളതിനാൽ എനിയ്ക്കത്രകണ്ട് കണക്ട് ചെയ്യാൻ സാധിച്ചില്ല…! സത്യത്തിൽ ബ്രഹ്മരക്ഷസ് പോസിറ്റീവ് എനർജിയാണോ…??

    …രണ്ടു ജെസിബിയ്ക്കു പണികിട്ടിയെന്നു കരുതി ഒന്നൂടെ പരീക്ഷിച്ചു നോക്കാർന്നു… ഒന്നിൽ പിഴച്ചാൽ മൂന്നെന്നല്ലേ…??!! പിന്നെ, ജ്യോത്സ്യന്മാരെ അത്രകണ്ടു വിശ്വസിയ്ക്കണ്ടാട്ടോ…,

    //…പ്രശ്നത്തിൽ ബ്രമരക്ഷസ്സിന്റെ സാന്നിധ്യം ഉള്ള സ്ഥലമാണെന്നും തറ പൊളിക്കാതെ സംരക്ഷിച്ചാൽ മാത്രമേ അവിടെ വാസ യോഗ്യം ആകു എന്നും കണ്ടെത്തി….//_

    …അങ്ങനാരുന്നേൽ ആദ്യമവിടെ താമസിച്ചിരുന്നവർ…, അവർ ബ്രഹ്‌മരക്ഷസിനെ ഒഴിപ്പിയ്ക്കാൻ ശ്രെമിച്ചിരുന്നില്ലല്ലോ…?? അപ്പോൾപിന്നെ മകൻ മദ്യപാനിയായി അകാലചരമമടയുമാർന്നോ…?? അവർക്കതുവിറ്റിട്ടു പോകേണ്ടിയ അവസ്ഥ വരുമാർന്നോ…?? എന്തിന് ആ അമ്മയ്ക്കു മകനൊപ്പം സമാധാനത്തോടെ ജീവിയ്ക്കാനേലും പറ്റില്ലാർന്നോ…?? വാസയോഗ്യമെന്നു പറയുമ്പോൾ വെറുതേ കുറേക്കാലം ജീവിച്ചെന്നു പറഞ്ഞിട്ടു കാര്യമുണ്ടോ…??

    …ഒരുപക്ഷേ എക്സ്പീരിയെൻസ് ഇല്ലാഞ്ഞിട്ടു തോന്നിയതാവും… എന്തായാലും നൈസ് എക്സിക്യൂഷൻ…. ക്യാൻവാസുകൾ കുറച്ചുകൂടി വിപുലീകരിച്ച് വലിയ സൃഷ്ടികളെഴുതാൻ സാധിയ്ക്കട്ടേ….!

    സ്നേഹത്തോടെ,

    _ArjuN

    1. അർജുൻ ❤

      പ്രിയമുള്ള എഴുത്തുകാരാ…താങ്കളെ പോലെ ഒരു വലിയ മനുഷ്യൻ എന്റെ ഈ കൊച്ചു കഥ വായിക്കാനും അഭിപ്രായം പറയാനും മനസ്സ് കാണിച്ചതിന് എത്ര നന്ദി പറഞ്ഞാലും അത് അധികമാവില്ല.

      //…അങ്ങനാരുന്നേൽ ആദ്യമവിടെ താമസിച്ചിരുന്നവർ…, അവർ ബ്രഹ്‌മരക്ഷസിനെ ഒഴിപ്പിയ്ക്കാൻ ശ്രെമിച്ചിരുന്നില്ലല്ലോ…?? അപ്പോൾപിന്നെ മകൻ മദ്യപാനിയായി അകാലചരമമടയുമാർന്നോ…?? അവർക്കതുവിറ്റിട്ടു പോകേണ്ടിയ അവസ്ഥ വരുമാർന്നോ…?? എന്തിന് ആ അമ്മയ്ക്കു മകനൊപ്പം സമാധാനത്തോടെ ജീവിയ്ക്കാനേലും പറ്റില്ലാർന്നോ…?? വാസയോഗ്യമെന്നു പറയുമ്പോൾ വെറുതേ കുറേക്കാലം ജീവിച്ചെന്നു പറഞ്ഞിട്ടു കാര്യമുണ്ടോ…??//

      ആദ്യം അവിടെ താമസിച്ചിരുന്നവർ അവരുടെ പാരമ്പര്യം വഴി കൈ വന്ന മൂർത്തി ദേവതയെ ഒഴുപ്പിക്കാൻ ശ്രമിച്ചിരുന്നെങ്കിലും ഇതേ അവസ്ഥ വന്നേനെ.പിന്നെ അതിനെ ആരാധിക്കുകയും വേണ്ടപോലെ പരിപാലിച്ചു സംരക്ഷിച്ചിരുന്നെങ്കിൽ അവരുടെ കുടുംബം നശിക്കില്ലായിരുന്നു.ആ മകന്റെ ദുസ്വഭാവം ആണ് ആ കുടുംബം നശിക്കാൻ കാരണമായത്.

      സ്നേഹം ?

  9. കുട്ട്യേ….
    Paranormal activities ഇൽ ഇച്ചിരി താല്പര്യമുള്ളതുകൊണ്ട് വളരെ intrested ആയി ഇരുന്നു വായിച്ചു.
    എന്നാലും രക്ഷസ്സൊക്കെ ഉള്ള പറമ്പല്ലേ കുട്ടി ഒന്ന് സൂക്ഷിച്ചോ….

    ❤❤❤

    1. കുരുടി ?

      ആ പറമ്പ് കടന്നു വേണം മെയിൻ റോഡിൽ എത്താൻ…ഇപ്പോഴും 2nd ഷോ ഒക്കെ കഴിഞ്ഞു വരുമ്പോൾ കണ്ണടച്ച് ഓടാറാണ്… ഭാഗ്യത്തിന് ഇതുവരെ തട്ടി വീണിട്ടില്ല.???

  10. ചില കാര്യങ്ങൾക്ക് സയന്റിഫിക് ആയി റീസണിങ് സാധ്യമല്ല.. വയനാട് വരുമ്പോൾ എന്നെ ഏറ്റവും അതിശയിപ്പിക്കുന്ന കാര്യമാണ് ചങ്ങല മരം.. വർഷങ്ങൾ ആയി അതവിടെ ഉണ്ട്. മരം വളരുന്നതും ഉണ്ട് എന്നാൽ ചങ്ങല മുറുകുന്നതും ഇല്ല.. ഇനി അത് ആരെങ്കിലും ലൂസ് ആക്കി കൊടുക്കുന്നുണ്ടോ എന്നുള്ളത് അറിയില്ല…
    സൂപ്പർനാച്യുറൽ വിശ്വാസം ഇല്ലെങ്കിലും കുറെ അനുഭവങ്ങൾ ഉണ്ട്..

    1. ഡിയർ MK ❤❤❤

      ഏറെ ആരാധന ഉള്ള ആളുടെ കൈയിൽ നിന്നും ഒരു comt കിട്ടുക എന്നത് ചിലറ കാര്യം അല്ല.വായിക്കാനും അഭിപ്രായം പറയാനും മനസ് കാണിച്ചതിന് നന്ദി.

      എനിക്കും വിസ്വാസമില്ല. പക്ഷെ അനുഭവം അത് സത്യം മാത്രം!

  11. നന്നായിട്ടുണ്ട്.. ഇതുപോലെ കുറെ കാര്യങ്ങൾ കുറെ സ്ഥലത്ത് കേട്ടിട്ടുണ്ട്.. ഈ സർപതറ പോലെ ഉള്ളവ..
    എന്തായാലും നന്നായി എഴുതി..
    സ്നേഹത്തോടെ❤️

    1. Rags❤

      വായനക്കും അഭിപ്രായത്തിനും നന്ദി ???

  12. കൊള്ളാം ബ്രോ… ശാസ്ത്രിയമായി ഇതിനെ എങ്ങനെ വിവരിക്കാൻ ആകും എന്ന് അറിയില്ല… Hydraulic machinery ഒരേ പോലെ ഒരേ പൊസിഷനിൽ കംപ്ലയിന്റ് ആയിട്ടുണ്ടെൽ ഒരു പക്ഷെ ആ പൊസിഷന്റെയോ മറ്റോ ആകാം… അതും അല്ലേ pure കോയ്നസിഡൻസ്… വേറെ വിശദീകരണം ഇല്ല…

    ഇങ്ങനെ ഉള്ള ഇഷ്യൂ ഇതിന് മുൻപ് കേട്ടിട്ടുണ്ട്… ചില ഇടങ്ങളിൽ ഇതേ പോലെയുള്ള മൂർത്തീകളെ വേറെ ക്ഷേത്രത്തിലോ മറ്റോ ആവഹിച്ചു ഇരുത്തും…. അതിന് ശേഷം പൊളിച്ചു മാറ്റാൻ ആയിട്ടുണ്ട് എന്നും… പക്ഷെ എല്ലാ ഇടവും ഇത്‌ possible ആകണം എന്നുമില്ല…

    Anyway ഒത്തിരി നാളിനു ശേഷം ആണ് ഒരു വായന… Nice writing…

    1. ജീവൻ സർ ❤❤❤

      വന്ന സമയം കൊള്ളാം.അതുകൊണ്ട് എന്റെ ഈ കൊച്ചു സൃഷ്ടി വായിക്കാനും അഭിപ്രായം നൽകാനും കഴിഞ്ഞല്ലോ.എന്റെ ഭാഗ്യം!

      ഇവിടെ ഈ മൂർത്തിക്ക് മറ്റൊരിടം നൽകാൻ ശ്രമിച്ചതാണ്.പക്ഷെ ഒന്നും ഫലം കണ്ടില്ല.

  13. ബ്രഹ്മരക്ഷസ് ന്ന് പറയുമ്പോൾ പ്രേതം ഒക്കെ പോലെ ഉള്ളത് ആണോ ?,
    രാത്രി ഒക്കെ സൂക്ഷിച്ചു നടന്നോ.

    1. Nope… Avahichu pooja koduthu iruthunna moorthyanel problems undakilla… Oru kaval malakha poleyanu avar…

    2. സൈദ് ???

      പ്രേതവും ബ്രമരക്ഷസ്സും രണ്ടാണ്.രക്ഷസ്സ് അകാരണമായി ആരെയും ഉപദ്രവിക്കില്ല. സ്വയം പേടിച്ചാൽ രക്ഷയില്ല.പ്രാർത്ഥിച്ചാൽ സംരക്ഷിക്കും.

  14. കുട്ടിയേട്ടാ… ?

    വല്ലാത്തൊരു അനുഭവം ആയി പോയി. ഇത് വെച്ച് ഒരു സാങ്കല്പിക ഹൊറര്‍ കഥ അങ്ങ് തട്ടിയിരുന്നേൽ ഒന്നുടെ പൊളിച്ചേനൈ…

    എന്തായാലും സംഭവം കൊള്ളാം ?

    1. ഖൽഭേ ???

      അയിന് എന്റെ പേര് ഖൽബിന്റെ പോരാളി എന്ന് അല്ലാലോ ???

  15. Ethil eppo ningalaara viswaasiyo atho antha viswasiyo?✌️

    1. ആദ്യം അന്ധ വിശ്വാസി.നേരിട്ടു കണ്ടപ്പോൾ വിശ്വാസി…

  16. വല്ലാത്തൊരു അനുഭവം ആയല്ലോ കുട്ട്യേ ,.,
    ന്തായാലും കൊള്ളാം..,.?? ( സത്യം പറ.,. ഏതാ ബ്രാൻഡ് ?? ),.,

    1. അത് അറിഞ്ഞിട്ടു വേണം…..

      1. പറഞ്ഞിട്ടെന്തിനാ.,.,.

      2. അറിഞ്ഞിട്ട് വേണം…

    2. തമ്പുരാൻ ❤❤❤

      കള്ള് കുടിച്ചാൽ ഇങ്ങിനെ എഴുതാൻ പറ്റും അല്ലെ… വെറുതെ അല്ല ശ്രീ രാഗം പെടച്ചത് ???

      വായനക്കും അഭിപ്രായത്തിനും നന്ദി ?

  17. നല്ല അനുഭവം.. ഈ ബ്രെഹ്മ രക്ഷസ് രാത്രി പോകു വരവുള്ള ആള് ആണോ..

    ഏതായാലും നീ ഒന്ന് സൂക്ഷിച്ചോ.. ആ വഴി അല്ലെ പോവറ്… നീ ആ കഥ ഇവിടെ ഇട്ടത് കൊണ്ട് നിന്നെ പിടിക്കാൻ സാധ്യത ഉണ്ട്..???

    1. നൗഫു ❤

      പുള്ളി കണ്ടോ എന്തോ ???

    1. ഫസ്റ്റ് അമ്മള് തന്നെ ???

      1. അത് ഒരു അത്ഭുതം അല്ലല്ലോ ?

Comments are closed.