അനുരക്തി✨ PART-07 [ȒὋƝᾋƝ] 472

ഫംഗ്ഷൻ നടക്കുന്നതിന്റെ ഇടയിലും അവളുടെ മനസ്സ് ആകെ അസ്വസ്ഥമായിരുന്നു. ഹർഷന്റെ ഫ്രണ്ട്സിനെ അവൾക്ക് പരിചയപ്പെടുത്തി കൊടുക്കുന്നുണ്ടെങ്കിലും അവളുടെ ശ്രദ്ധയപ്പോൾ അവിടെയല്ലായിരുന്നു…

 

ഇടയ്ക്ക് ഹർഷന്റെ രണ്ടുമൂന്നു ഫ്രണ്ട്സ് വന്നു അവളോട് സംസാരിച്ചെങ്കിലും എന്തൊക്കെയോ പറഞ്ഞ് അവരെ ഒഴിവാക്കി.

 

അങ്ങനെ സമയം അൽപ്പം നീങ്ങി…

ഇടക്ക് നിള അവനെ ശ്രദ്ധിച്ചു കൊണ്ടിരിക്കുമ്പോളാണ് ഒരു പെൺകുട്ടി അവർക്കിടയിലേക്ക് കടന്നുവന്നത്. അവളെ കണ്ടപ്പാടെ തന്നെ നിളയുടെ മനസ്സിലൊരു ഞെട്ടല്ലുണ്ടക്കി…

 

അർജുൻ അവൾക്ക് അയച്ചു കൊടുത്ത ഫോട്ടോയിൽ ഹർഷന്റെ കൂടെ നിന്നിരുന്ന പെണ്ണായിരുന്നു അത്…

അത് മനസ്സിലാക്കിയ നിള അവളുടെ മനസ്സിനെ നിയന്ത്രിക്കാൻ പറ്റാതെയായി.

അതിനുശേഷം അവൾ അവനെ കെട്ടിപ്പിടിച്ചപ്പോൾ ദേഷ്യത്തോടെയാണ് അത് കണ്ടു നിന്നത്. അവളോട് അർജുൻ പറഞ്ഞത് ഒരുപക്ഷേ ശരിയാണെന്ന് അവൾ തീർത്തും ശരിവെച്ചു…

46 Comments

  1. അനിരുദ്ധ്

    ബാക്കി ഇനി ഉണ്ടാവുമോ..?

Comments are closed.