അനുരക്തി✨ PART-07 [ȒὋƝᾋƝ] 472

………………………

 

അവളുടെ മുഖഭാവം മാറിയതു കണ്ടിട്ടാണെന്നു തോന്നുന്നു കവിത വന്ന് നിളയോട് ചോദിച്ചു..

 

 

“ഡീ നിനക്ക് ഇപ്പ എന്താ പറ്റിയെ… മുഖം വെല്ലാതിരിക്കുന്നെ!…

വാ മതി, മുകളിൽ പോവം… അവിടെയെല്ലാവരും വന്നിട്ടുണ്ടാകും. ഇത്ര നേരം വൈകിയത് കൊണ്ട് അവരൊക്കെ എന്തെങ്കിലും വിജാരിക്കും…”

 

കവിത അത് പറയുമ്പോളും നിളയുടെ മുഖത്ത് ദേഷ്യമല്ലാതെ വേറൊരു ഭവമാറ്റവും കണ്ടില്ല.

 

 

“ഡീ നിളെ… നിനക്കെന്താ പറ്റിയേ കണ്ണൊക്കെ നിറഞ്ഞിരിക്കുന്നു..??”

 

അത് കവിത അൽപ്പം പേടിയോടെയാണ് ചോദിച്ചത്…

അപ്പോൾ തന്നെ നീള അർജുൻ അയച്ചുകൊടുത്ത ഫോട്ടോ കവിതയ്ക്ക് കാണിച്ചുകൊടുത്തു…

എന്നിട്ട് നിള അവളോടായി പറഞ്ഞു

 

“നീയല്ലേ പറഞ്ഞെ അവൻ വെറുമൊരു പാവമാണെന്ന്… അവനു മുമ്പേ ഒരു റിലേഷൻഷിപ്പുണ്ടായിരുന്നുവെന്ന്!..

അവർ തമ്മിൽ ഫിസിക്കലി അടുപ്പമ്മുണ്ടെന്ന് അർജുൻ എന്നോട് പറഞ്ഞു ഈ ഫോട്ടോ എനിക്ക് അയച്ചു തന്നു!. ഇനി പറാ.. ഞാൻ ആരെയാ വിശ്വസിക്കേണ്ടത്? അവനോട് ഒരു ഇഷ്ടം തോന്നി തുടങ്ങിയതാ. ഇപ്പോൾ അതോർക്കുമ്പോൾ എനിക്ക് എന്നോട് തന്നെ ദേഷ്യം തോന്നുന്നു…”

46 Comments

  1. അനിരുദ്ധ്

    ബാക്കി ഇനി ഉണ്ടാവുമോ..?

Comments are closed.