അനുരക്തി✨ PART-07 [ȒὋƝᾋƝ] 472

ഇതൊക്കെ ഞാൻ പറഞ്ഞത് കൊണ്ട് നീ വിശ്വസിക്കില്ല എന്ന് എനിക്കറിയാം അതുകൊണ്ട് വാട്സ്ആപ്പ് എടുത്ത് എന്നെയൊന്നു അൺ ബ്ലോക്ക് ചെയ്ത് ഒന്ന് ചെക്ക് ചെയ്തു നോക്ക്!. ഞാൻ ഒരു ഫോട്ടോ അയക്കുന്നുണ്ട്. രാത്രി അവൻ അവളുടെ റൂമിൽ ചെന്നപ്പോളുള്ളത്…

അത് കണ്ട് മനസ്സിലാക്ക് അവന്റെ ശരിക്കുമുള്ള മുഖം…

 

ഞാൻ കാരണം ഇനി പാർട്ടി എൻജോയ് ചെയ്യാതിരിക്കണ്ട കേട്ടോ…

കാണാം ഡിയർ..”

 

അവൻ ഹർഷനെ കുറിച്ച് പറഞ്ഞപ്പോൾ ഞാൻ വിശ്വസിച്ചില്ലെങ്കിലും എൻ്റ മനസ്സിൽ അൽപ്പം ഭയം തോന്നിയിരുന്നു.ഞാൻ അവൻ പറഞ്ഞപോലെ വാട്ട്സ് ആപ്പ് തുറന്ന് അവനെ അൺ ബ്ലോക്ക് ചെയ്തു നോക്കിയപ്പോൾ അവന്റെ മെസ്സേജ് വന്നു. പെട്ടന്നുള്ള ആഒരു ആകാംക്ഷയിൽ ഞാൻ ആ മെസ്സേജ് തുറന്ന് നോക്കി

 

ഞാൻ അവനയച്ച ഫോട്ടോ കണ്ടപ്പോൾ തന്നെ എന്തെന്നില്ലാത്തൊരു വിഷമം എന്റെ മനസിനെ മൂടപേടാൻ തുടങ്ങി. ഒപ്പം കണ്ണുകളിൽ കണ്ണുനീർ നിറഞ്ഞ് വരുന്നത് ഞാനറിഞ്ഞു…

അവനോടുള്ള ഇഷ്ടം തോന്നിപോയത്തിൽ എനിക്ക് എന്നോട് തന്നെ വെറുപ്പ് തോന്നി…

എന്നെ അവൻ ഇത്രനാളും ചതിക്കുകയാണല്ലോ എന്നോർത്ത് എന്റെയുള്ളിൽ അവനോടുള്ള പക ഒന്നൂടെ മുറുകി…

46 Comments

  1. അനിരുദ്ധ്

    ബാക്കി ഇനി ഉണ്ടാവുമോ..?

Comments are closed.