അനുരക്തി✨ PART-07 [ȒὋƝᾋƝ] 472

**********************

 

അവിടെ നിന്ന് ഇറങ്ങി പോന്നതിനുശേഷം അവനാകെ സങ്കടത്തിലായിരുന്നു…

 

തന്നെക്കുറിച്ച് അവൾ അങ്ങനെയൊക്കെ പറഞ്ഞപ്പോൾ അതും അവരുടെ എല്ലാവരുടെയും മുമ്പിൽ വച്ച്… അത് അവനു സഹിക്കുന്നതിലും അധികമായിരുന്നു.

 

അവൻ എവിടേക്കുന്നില്ലാതെ കാറെടുത്ത് പോയി…

 

കാർ ഓടിക്കുമ്പോഴൊക്കെ അവന്റെ മനസ്സ് അപ്പോഴും അവിടെ തന്നെയായിരുന്നു. അന്ന് ചെയ്ത ഒരു തെറ്റുകൊണ്ട് ഇപ്പോൾ അവനെ ഇഷ്ടപ്പെട്ടിരുന്ന എല്ലാവരുടെയും മുമ്പിൽ വച്ച് അതൊക്കെ ഓർക്കുബോൾ അവന്റെയുളളിൽ ദേഷ്യം കൂടിവരാൻ തുടങ്ങി. അതിനനുസരിച്ച് കാറിന്റെ സ്പീഡും കൂടാൻ തുടങ്ങി…

 

ഇതിനിടക്ക് നിളയുടെ കോൾ വരുന്നുണ്ടെങ്കിലും അവന്റെ ദേഷ്യം അവനെത്തന്നെ നിയന്ത്രിക്കാൻ പറ്റാത്ത അവസ്ഥയായി…

അതുകൊണ്ട് തന്നെ അവൻ നിളയുടെ കോളാണെന്നും മനസ്സിലാക്കി ആ ഫോണിലേക്ക് ശ്രദ്ധ കൊടുത്തില്ല.

46 Comments

  1. അനിരുദ്ധ്

    ബാക്കി ഇനി ഉണ്ടാവുമോ..?

Comments are closed.