അനുരക്തി✨ PART-07 [ȒὋƝᾋƝ] 472

അതും പറഞ്ഞ് പ്രിയ നിറഞ്ഞ കണ്ണുകൾ തുടച്ചുകൊണ്ട് അവിടെ നിന്നുയാത്രയായി.

 

റിയ അങ്ങനെയൊക്കെ പറയുമ്പോൾ എന്റെ കണ്ണുകളൊക്കെ നിറഞ്ഞിരുന്നു…

 

റിയ പോയതിനുശേഷം എല്ലാവരുടെയും കുറ്റപ്പെടുത്തലും പരിഹാസങ്ങളും എന്നെ വേട്ടയാടുമ്പോഴും എന്റെ മനസ് ഇവിടെയൊന്നുമല്ലായിരുന്നു…

 

ഇടക്ക് കവിത എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. അതൊന്നും ശ്രദ്ധിക്കാൻ പറ്റാത്ത മാനസികാവസ്ഥയായിരുന്നു എനിക്ക്.

എന്ത് ചെയ്യണമെന്നറിയാതെ പെട്ടെന്ന് തന്നെ ഞാൻ കവിതയെ കെട്ടിപ്പിടിച്ചു കരഞ്ഞുകൊണ്ട് ആരോടുമില്ലാതെ കുറെ സോറി പറഞ്ഞു…

 

പയ്യെ പയ്യെ ഓരോരുത്തരായി അവിടെനിന്ന് പോയി തുടങ്ങി. ഞാൻ അപ്പോൾ തന്നെ ഫോൺ എടുക്കാതെ വിളിച്ചെങ്കിലും അവൻ ഫോൺ എടുക്കുന്നുണ്ടായിരുന്നില്ല. എന്നിട്ടും ഞാൻ കുറച്ച് നേരം കൂടി വിളിച്ച് നോക്കി എന്നിട്ട് പോലും അവൻ ഫോണെടുത്തില്ല. ഒരു നിമിഷം ഞാൻ ചെയ്തത് കൂട്ടിയതൊർത്തു ഞാൻ എന്നെ തന്നെ ശപിച്ചു…

46 Comments

  1. അനിരുദ്ധ്

    ബാക്കി ഇനി ഉണ്ടാവുമോ..?

Comments are closed.