അനുരക്തി✨ PART-07 [ȒὋƝᾋƝ] 472

അവൻ പറഞ്ഞപോലെ പിന്നെ റോയ് എന്നെ വിളിച്ചിട്ടില്ല, പിന്നെ അതിനെച്ചോല്ലി ഒരു പ്രശ്നവും നടന്നിട്ടില്ല… ഹർഷൻ പറഞ്ഞപോലെ എനിക്ക് അവന്റെ ഫ്രണ്ട് മുഖേന ഒരു സോഫ്റ്റ്‌വെയർ കമ്പനിയിൽ എനിക്ക് ജോലി ശരിയാക്കി തന്നു.”

 

റിയ അത് പറഞ്ഞു കഴിയുമ്പോൾ എല്ലാവരും ഒരു നിമിഷം നിശബ്ദരായി നിന്നു…

 

അതിനെ കീറിമുറച്ചുകൊണ്ട് റിയാ വീണ്ടും തുടർന്നു

 

“ഇതൊക്കെ എനിക്ക് ചെയ്തു തരേണ്ട ഒരു കാര്യവും അവനുണ്ടായിരുന്നില്ല!!.. അതിലുപരി ഇതൊന്നും അവനെ ബാധിക്കില്ല എന്ന് പറഞ്ഞ് അവനു ഒഴിഞ്ഞു മാറി പോകാമായിരുന്നു…

 

എന്നാൽ അവൻ ചെയ്തതോ! എന്റെ കൂടെ നിന്ന് എൻ്റ എല്ലാ പ്രശ്നങ്ങളും അവൻ മാറ്റി തന്നു. ഒരു ഫ്രണ്ടിന്റെ സ്ഥാനത്ത് നിന്ന്…

46 Comments

  1. അനിരുദ്ധ്

    ബാക്കി ഇനി ഉണ്ടാവുമോ..?

Comments are closed.