അതും പറഞ്ഞു ഞാൻ മുഖം അവന്റെ നെഞ്ചോട് ചേർത്ത് അൽപ്പ നേരം കരഞ്ഞു…
അവൻ എന്നെ കുറെ നേരം ആശ്വസിപ്പിച്ചു. ശേഷം എനിക്കൊരു വാക്ക് തന്നിട്ടാണ് അവൻ അവിടെ നിന്ന് പോയത്…
“തനിക്ക് ഇനി ഇതിനെപ്പറ്റിയോർത്ത് പേടിക്കേണ്ട വരില്ല!. ഇത് എൻ്റെ വാക്കാണ്!, പിന്നെ തനിക്ക് സംഭവിച്ചതിൽ എനിക്ക് വിഷമമ്മുണ്ട്. അതിന് എന്താ പറയേണ്ടതെന്ന് എനിക്കറിയില്ല. ഇനി അതിനെപ്പറ്റി ഓർത്ത് ജീവിച്ചു തീർക്കേണ്ടതല്ല തന്റ ലൈഫ്…
ഇനിയും താൻ വിചാരിച്ച പോലെ എവിടെയൊക്കെ എത്തിപ്പെടേണ്ടതാണ് താൻ…
അതുകൊണ്ട് താൻ തനിക്ക് സംഭവിച്ചതൊക്കെ ഒരു ദുസ്വപ്നമാണെന്ന് വിചാരിച്ച് മറന്നുകള!. ഇനി തനിക്ക് ഇവിടെ തുടരാൻ കംഫർട്ട് അല്ലെങ്കിൽ യുഎസ് ലേക്ക് ഞാനൊരു പോസ്റ്റ് തരാം എന്റെ ഫ്രണ്ട് മുഖേന. അത് തനിക്കൊരു ചേഞ്ച് ആവും പോരെ?
താൻ ആലോചിച്ചു പറഞ്ഞാൽ മതി അതുവരെ താൻ ഇവിടെ നിന്നും മാറിനിൽക്ക്. നാട്ടിലേക്ക് ഒക്കെ പോയി അച്ഛൻറെയും അമ്മയുടെയും ഒപ്പം സന്തോഷമായിരിക്ക്”
അതിനുശേഷം അന്നുതന്നെ ഞാൻ അവിടെ നിന്ന് നാടുവിട്ടതാ. അവനായിരുന്നു എന്നെ ബസ് കയറ്റിവിട്ടത്. അന്ന് രാത്രിയായിരുന്നു ഞാൻ ഹർഷനെ അവസാനമായി കണ്ടത്…
ബാക്കി ഇനി ഉണ്ടാവുമോ..?