അനുരക്തി✨ PART-07 [ȒὋƝᾋƝ] 472

അത് റിയ പറയുമ്പോൾ അവളിൽ ഒരു ഞെട്ടലുണ്ടാക്കി

എനിക്കപ്പോൾ പറയത്തക്ക ഫ്രണ്ട്സ് ഒന്നും ഉണ്ടായിരുന്നില്ല. അവനായിട്ടായിരുന്നു അപ്പോഴത്തെ കൂട്ട്. അപ്പോഴൊക്കെ അവന്റെ സ്വഭാവം നല്ലതായിരുന്നു…

ഞങ്ങൾ അടുത്ത ഫ്രണ്ടസായി… ശേഷം ഒരിക്കൽ അവൻ എന്നോട് ഇഷ്ടമാണെന്ന് പറഞ്ഞു. അപ്പോള്ളോക്കേ എനിക്കും അവനോട് ഒരിഷ്ടം തോന്നിയിരുന്നു. ഞാൻ അവന് അതിനു മറുപടി കൊടുക്കുകയും ചെയ്തു…

 

അങ്ങനെ കുറച്ചുനാളുകൾക്കു ശേഷം അർജുന്റെ നിർബന്ധം മൂലം എന്റെ ബർത്ത്ഡേ സെലിബ്രേഷൻ എൻ്റ വീട്ടിൽ വച്ച് നടത്താം എന്ന് അവൻ പറഞ്ഞു. ഞാനപ്പോൾ അവനെ വിശ്വസിച്ച് അവനെ മാത്രമാണ് വിളിച്ചിരുന്നത്. അന്ന് അവൻ വന്ന് ഒരു ഒരു അരമണിക്കൂർ കഴിഞ്ഞാണ് അവൻ എനിക്ക് മുമ്പേ പരിചയപ്പെടുത്തി തന്ന അവൻ്റെ ഒരു ഫ്രണ്ട് റോയ് അവിടേക്ക് വന്നത്. അവനുള്ള ധൈര്യത്തിൽ ഞാൻ അത് അത്ര കര്യമാക്കി കണ്ടില്ല!. പക്ഷേ അതിൽ അപകടം പതിഞ്ഞിരിക്കുണ്ടെന്ന് മനസ്സിലാക്കാൻ ഞാൻ വളരെ വൈകിപ്പോയിരുന്നു…

46 Comments

  1. അനിരുദ്ധ്

    ബാക്കി ഇനി ഉണ്ടാവുമോ..?

Comments are closed.