“ശരി അച്ഛാ പോകാം. ”
ദേവൻ ചാവി കയ്യിലിട്ട് കൊണ്ടു ജീപ്പിനു സമീപത്തേക്ക് വന്നു.
ശങ്കരൻ മുൻപിൽ കയറിയതും ദേവൻ തന്റെ മഹേന്ദ്ര ജീപ്പിന്റെ ഡ്രൈവിംഗ് സീറ്റിലേക്ക് വന്നു കയറി. വണ്ടി സ്റ്റാർട്ട് ചെയ്തു ഒന്ന് ഇരപ്പിച്ച ശേഷം ദേവൻ ജീപ്പ് പടിപ്പുര കടന്നു റോഡിലേക്ക് ഇറക്കി.
ചെമ്മൺ പാതയിലൂടെ പൊടി പറത്തിക്കൊണ്ട് ജീപ്പ് മുന്നോട്ടേക്ക് കുതിച്ചു. ചെറിയ ഒരു മഴക്കോള് കാണുന്നതിനാൽ കത്തിച്ചു വിട്ടോളാൻ ശങ്കരൻ ആജ്ഞാപിച്ചു.
ദേവൻ മെയ്വഴക്കത്തോടെ വളവും തിരിവും ഇറക്കവും കയറ്റവും അസാമാന്യ കരുത്തോടെ ജീപ്പ് ഓടിച്ചു. ഒരു മണിക്കൂർ യാത്രയ്ക്ക് ശേഷം അവർ ദേശം ഗ്രാമത്തിന്റെയും കുന്താളപുരം ഗ്രാമത്തിന്റെയും അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന കുന്നത്ത് ദേവി ക്ഷേത്രത്തിലേക്ക് എത്തിച്ചേർന്നു.
“ദേവാ വണ്ടി ഒതുക്കി വച്ചിട്ട് വാ. ഞാൻ അമ്പലത്തിൽ കാണും ”
“ശരി അച്ഛാ ”
ക്ഷേത്രത്തിനു മുൻപിൽ ശങ്കരനെ ഇറക്കിയ ശേഷം വണ്ടി അല്പം മാറ്റി വയ്ക്കുന്നതിനായി ദേവൻ ജീപ്പ് മുന്നോട്ടേക്ക് എടുത്തു. അല്പം കാട് തിങ്ങി വളർന്ന റോഡിന്റെ ഓരത്ത് ജീപ്പ് ഒതുക്കി വച്ചു ദേവൻ തിരിച്ചു അമ്പലത്തിലേക്ക് നടന്നു വന്നു.
ധൃതിയിൽ റോഡിൽ നിന്നും അമ്പലത്തിലേക്കുള്ള പടവുകൾ ദേവൻ ചാടികയറുകയായിരുന്നു. പെട്ടെന്നു ഒരു പെൺകുട്ടി പടവിൽ നിന്നും തെന്നി വീഴാൻ ആയുന്നത് കണ്ടതും ദേവൻ സംഭ്രമത്തോടെ മുന്പോട്ടെക്ക് ആഞ്ഞു ചെന്നു കൈകൾ വിരിച്ചു അവളെ താഴെ വീഴാതെ താങ്ങി നിർത്തി.
അവൾ ഉടുത്തിരുന്ന ഹാഫ് സാരിയുടെ വിടവിലൂടെ ആനാവൃതമായ അവളുടെ ഇളം വയറിൽ ദേവന്റെ കൈ അമർന്നു.ദേവന്റെ കരസ്പർശം ഏറ്റതും അവളുടെ ശരീരമാകെ കോരിത്തരിച്ചു. ശരീരത്തിന്റെ ഓരോ അണുവിലും അതിന്റെ പ്രതീതി അവൾ അറിഞ്ഞു
കയ്യിൽ നിന്നും പൂക്കൾ ശേഖരിച്ചിരുന്ന കൂട നിലത്തേക്ക് തെറിച്ചു വീണു. ദേവന്റെ കണ്ണുകളിൽ ആദ്യം ചെന്നു പെട്ടത് രണ്ടു പൂച്ചക്കണ്ണുകൾ ആയിരുന്നു.
ഭയത്തോടെ ഓടി കളിക്കുന്ന ആ പൂച്ചക്കണ്ണുകൾ മുൻപെങ്ങോ കണ്ടു മറന്നതാണെന്ന് അവനു തോന്നി. അവൻ പതിയെ ആ പെൺകുട്ടിയെ നേരെ നിർത്തി.
അവൾ ദേവന്റെ പിടയ്ക്കുന്ന നീലക്കണ്ണുകളിലേക്ക് ഉറ്റു നോക്കി.
ആ പെൺകുട്ടിയുടെ മുഖം കണ്ടതും ദേവൻ അമ്പരപ്പോടെ അവളെ നോക്കി നിന്നു.
ദേവൻ എന്തോ പറയാൻ തുനിഞ്ഞതും സംയമനം വീണ്ടെടുത്ത ആ പെൺകുട്ടി ഞെട്ടലോടെ അവനിൽ നിന്നും വിട്ടുമാറി.അപ്പോഴാണ് അവളുടെ ഇളം വയറിലെ തണുപ്പ് അവന്റെ ഉള്ളം കയ്യിൽ അവൻ അനുഭവിച്ചറിഞ്ഞത്.
കുനിഞ്ഞിരുന്ന് കൂട കയ്യിൽ എടുത്ത് നിലത്തേക്ക് ഉതിർന്നു വീണ പൂക്കൾ പെറുക്കി കൂടയിലേക്ക് തിരികെയിട്ടുകൊണ്ടിരുന്നു.
ചമ്മലോടെ ദേവനും അവളെ കൂട നിറയ്ക്കുവാൻ സഹായിച്ചു. കൂട നിറഞ്ഞതും ആ പെൺകുട്ടി എണീറ്റു നിന്നു മുഖം ഉയർത്തി അവനെ നോക്കി.
Bro next part enna bro
Ethe തന്നെ അല്ലെ വശികരണ മന്ത്രം. ബാക്കി വായിക്കാൻ വിസിറ്റ് kambistories. Com
Super mashaa??kiddu ayittund??? adutha partne vendi waiting mashaa ??
??
ഇ ചാപ്റ്റർ ഇതിനു മുൻപ് വന്നതാണെല്ലോ വായിച്ച ഓർമ ??????
കരിനാഗം nxt എപ്പോളാ post ആക്ക
മനോഹരം
അവിടെ കാത്തുരിന്നു വായിക്കുന്ന
ഒരു സ്റ്റോറി ആണ് ഇത് ഇവിടെ വന്നത്തിൻ സന്തോഷം
??????????????
♥♥♥
chaanakyo…..
Waiting aanu
???
Super