അഥർവ്വം 8 [ചാണക്യൻ] 142

ഷൈല ബലരാമനെ നോക്കി തലയാട്ടിക്കൊണ്ട് വെള്ളം എടുക്കാനായി അടുക്കളയിലേക്ക് ഓടി. മാലതി ലക്ഷ്മിയുടെ കൈപ്പത്തിയിൽ ഉരസിയുരസി ചൂട് പകർന്നുകൊണ്ടിരുന്നു. സീത ലക്ഷ്മിയുടെ ശിരസ് മടി തട്ടിൽ വച്ചു പതിയെ തലോടിക്കൊണ്ടിരുന്നു.

“അനന്തൂട്ടാ എന്താ ഉണ്ടായേ… തുറന്നു പറാ ”

ബലരാമൻ അവനെ ചോദ്യഭാവേന നോക്കി ചോദിച്ചു.

“ബലരാമൻ അമ്മാവാ ഞാൻ കുളത്തിൽ കുളിക്കുവായിരുന്നു.. അപ്പൊ എന്നെ ഇവർ കണ്ടതും ബോധം കെട്ട് വീണു. എന്ത് പറ്റിയതാണെന്ന് എനിക്ക് അറിഞ്ഞൂടാ”

വിറയലോടെ അനന്തു വിക്കി വിക്കി പറഞ്ഞു. അവന്റെ ഭയം കണ്ടതും ശങ്കരൻ അവന്റെ ചുമലിൽ കൈവച്ചു.

“മോനെ നീ പേടിക്കണ്ടാ ഇത് നിന്റെ തെറ്റല്ലല്ലോ.. വെള്ളം മുഖത്തു തളിക്കുമ്പോൾ ലക്ഷ്മിക്ക് ബോധം വന്നോളും. ”

മുത്തശ്ശൻ അവനെ ആശ്വസിപ്പിക്കുവാനായി പറഞ്ഞു. എങ്കിലും അനന്തുവിന്റെ മനസ് പ്രക്ഷുബ്ധമായ കടലിനു തുല്യമായിരുന്നു.
അവൻ പതിയെ ഒരു ദീർഘ നിശ്വാസം വിട്ടുകൊണ്ട് മനസ്സിനുള്ളിലെ സംഘർഷം ലഘൂകരിക്കുവാൻ ശ്രമിച്ചു.

ഷൈല ജഗ്ഗിൽ നിറച്ചു വെള്ളം കൊണ്ടു വന്നു ബലരാമന് കൈ മാറി. ലക്ഷ്മിയുടെ മുഖത്തേക്ക് ബലരാമൻ കൈക്കുമ്പിലേക്ക് വെള്ളം പകർന്നു ശക്തിയിൽ തളിച്ചു.
രണ്ടാമതും വെള്ളം മുഖത്തേക്ക് തളിച്ചപ്പോൾ ലക്ഷ്മി ഞരക്കത്തോടെ കണ്ണുകൾ ചിമ്മി തുറന്നു. എല്ലാവരും സമാധാനത്തോടെ അവളെ നോക്കി.

കണ്ണുകൾ തുറന്നതും സീതയുടെ മുഖമാണ് അവൾ ആദ്യം ദർശിച്ചത്. ലക്ഷ്മി വിവശതയോടെ എണീക്കാൻ ശ്രമിച്ചു. മാലതി അവളുടെ കയ്യിൽ പിടിച്ചു സഹായിച്ചു.
സീതയുടെ നെഞ്ചിലേക്ക് അവൾ ചാഞ്ഞിരുന്നു. എന്തൊക്കെയോ ഭാവങ്ങൾ അവളുടെ കണ്ണിലൂടെ മിന്നി മറഞ്ഞു.

“ഞാൻ എങ്ങനാ ഇവിടെത്തിയെ? ”

ഒന്നും മനസ്സിലാവാതെ മുഖത്തു പറ്റിപ്പിടിച്ചിരിക്കുന്ന വെള്ളത്തുള്ളികൾ തുടച്ചു മാറ്റിക്കൊണ്ട് ലക്ഷ്മി ചോദിച്ചു.

“അതൊക്കെ പിന്നീട് പറയാം.. ആദ്യം നിനക്ക് എന്താ സംഭവിച്ചേ.. നീ എന്തിനാ കുളത്തിലേക്ക് പോയെ ? ”

മാലതി അവളുടെ മുഖത്തേക്ക് ഉതിർന്നു കിടക്കുന്ന മുടിയിഴകൾ കോതിയൊതുക്കിവച്ചുകൊണ്ട് ചോദിച്ചു.

“മാലതി ഞാൻ കുളിക്കാൻ വേണ്ടി കുളത്തിലേക്ക് പോയതാ.. എന്നിട്ട് ആ പടവിൽ ഇരുന്ന് എന്തോ ആലോചിക്കുവായിരുന്നു.. അപ്പൊ..”

ലക്ഷ്മി ഒന്ന് പറഞ്ഞു നിർത്തിയിട്ട് എല്ലാവരെയും നോക്കി.

“അപ്പൊ? ”

ബലരാമൻ അറിയാനുള്ള ആകാംക്ഷയോടെ അവളെ നോക്കി.

12 Comments

  1. Bro next part enna bro

  2. Ethe തന്നെ അല്ലെ വശികരണ മന്ത്രം. ബാക്കി വായിക്കാൻ വിസിറ്റ് kambistories. Com

  3. Super mashaa??kiddu ayittund??? adutha partne vendi waiting mashaa ??

  4. ഇ ചാപ്റ്റർ ഇതിനു മുൻപ് വന്നതാണെല്ലോ വായിച്ച ഓർമ ??????

  5. കരിനാഗം nxt എപ്പോളാ post ആക്ക

  6. ഒറ്റപ്പാലം ക്കാരൻ

    മനോഹരം
    അവിടെ കാത്തുരിന്നു വായിക്കുന്ന
    ഒരു സ്റ്റോറി ആണ് ഇത് ഇവിടെ വന്നത്തിൻ സന്തോഷം
    ??????????????

  7. നിധീഷ്

    ♥♥♥

  8. chaanakyo…..

  9. Waiting aanu

  10. Super

Comments are closed.