അഥർവ്വം 8 [ചാണക്യൻ] 142

മുത്തശ്ശൻ കാണിച്ച സ്ഥലത്തു അനന്തു കാർ നിർത്തി. വണ്ടിയിൽ നിന്നും എല്ലാവരും പുറത്തേക്കിറങ്ങി.

“മോൻ പോയി വണ്ടി എവിടേലും വച്ചിട്ട് വാ.. ഞങ്ങൾ അമ്പലത്തിൽ കാണും കേട്ടോ”

ശങ്കരൻ അവനെ നോക്കി പറഞ്ഞു. അനന്തു തലയാട്ടിക്കൊണ്ട് വണ്ടി മുന്പോട്ടെക്ക് എടുത്തു.

അല്പം മുൻപിൽ ആയി റോഡിനു സമീപം ഉള്ള പാടത്തു എല്ലവരും വണ്ടി പാർക്ക്‌ ചെയ്യുന്നത് കണ്ട് അനന്തു അങ്ങോട്ടേക്ക് വണ്ടി ഓടിച്ചിറക്കി.
ഭദ്രമായ ഒരു സ്ഥലത്ത് കാർ പാർക്ക്‌ ചെയ്ത ശേഷം അനന്തു കാറിൽ നിന്നും ഇറങ്ങി ചുറ്റുമൊന്നു കണ്ണ് ഓടിച്ചുകൊണ്ട് കാഴ്ചകൾ ആസ്വദിച്ചുകൊണ്ടിരുന്നു.

അത്യവശ്യം ആൾക്കാർ ഇപ്പൊ അമ്പലത്തിൽ വന്നു പോകുന്നുണ്ടെന്നു അവനു മനസ്സിലായി.
സാവധാനം അമ്പല മുറ്റത്തേക്ക് അവൻ നടന്നു. റോഡിൽ നിന്നുള്ള പടവുകൾ കണ്ടതും ഒരു ദീർഘ നിശ്വാസം വിട്ടുകൊണ്ട് അവൻ പടവുകൾ കയറാൻ തുടങ്ങി.
പൊടുന്നനെ അവനു എതിർവശം ഒരു പെൺകുട്ടി പടവിൽ കാലിടറി മുന്നോട്ടേക്ക് തെറിച്ചു വീഴാനാഞ്ഞതും അനന്തു അവളെ താങ്ങി പിടിച്ചു നിർത്തി.

ആശ്വാസത്തോടെ അവൻ അവളെ നേരെ പിടിച്ചു നിർത്തി.അവൾ ഉടുത്തിരുന്ന ഹാഫ് സാരിയുടെ വിടവിലൂടെ ആനാവൃതമായ ഇളം വയറിൽ അനന്തുവിന്റെ കരം അമർന്നു.
അവന്റെ കരസ്പർശം ഏറ്റതും അവളുടെ ശരീരമാകെ കോരിത്തരിച്ചു. ശരീരത്തിലെ ഓരോ അണുവിലും അതിന്റെ പ്രതീതി അവൾ തിരിച്ചറിഞ്ഞു.

ആദ്യമേ അവളുടെ പൂച്ചക്കണ്ണുകളിൽ ആണ് അനന്തുവിന്റെ കണ്ണുകൾ ഉടക്കിയത്. അവളുടെ ഓടി നടക്കുന്ന പൂച്ചക്കണ്ണുകളിൽ അവൻ നോക്കി നിന്നു.
ആ പെൺകുട്ടിയും അനന്തുവിന്റെ പിടയ്ക്കുന്ന നീലക്കണ്ണുകളിലേക്ക് ഉറ്റു നോക്കി.ആ പെൺകുട്ടിയുടെ മുഖം ദർശിച്ചതും അനന്തു അമ്പരപ്പോടെ അവളെ നോക്കി.

പൊടുന്നനെ അനന്തു എന്തോ പറയാൻ തുനിഞ്ഞതും  അവൾ സംയമനം വീണ്ടെടുത്ത് അവനിൽ നിന്നും വിട്ടുമാറി.
അവളുടെ ഇളം വയറിലെ തണുപ്പ് അവന്റെ ഉള്ളം കയ്യിൽ അവൻ അനുഭവിച്ചറിഞ്ഞു. അവൾ മുഖം വെട്ടിച്ചു സങ്കോചത്തോടെ നിലത്തു വീണു കിടക്കുന്ന പൂക്കൾ കൂടയിൽ വാരിയിടുന്നതിൽ വ്യാപൃതയായി. ചമ്മലോടെ അനന്തുവും അവളെ സഹായിച്ചു.

ഈ സമയം ശ്രീകോവിലിലെ  കെടാവിളക്കിലേക്ക് എണ്ണ പകരുകയായിരുന്നു ക്ഷേത്രത്തിലെ പൂജാരി. പൊടുന്നനെ കെടാവിളക്കിലെ എരിയുന്ന തിരി കെട്ടതും അയാൾ ഭയപ്പാടോടെ ഞെട്ടിയെണീറ്റു.

ശ്രീകോവിലിനു മുൻപിൽ കെട്ടി തൂക്കിയിരുന്ന മണി വലിയ ശബ്ദത്തോടെ നിലത്തേക്ക് പതിച്ചു. ഭാഗ്യവശാൽ ആർക്കും പരിക്ക് പറ്റിയില്ല. പൂജാരി സങ്കോചത്തോടെ ദേവിയെ നോക്കി കൈകൾ കൂപ്പി തൊഴുതു.

12 Comments

  1. Bro next part enna bro

  2. Ethe തന്നെ അല്ലെ വശികരണ മന്ത്രം. ബാക്കി വായിക്കാൻ വിസിറ്റ് kambistories. Com

  3. Super mashaa??kiddu ayittund??? adutha partne vendi waiting mashaa ??

  4. ഇ ചാപ്റ്റർ ഇതിനു മുൻപ് വന്നതാണെല്ലോ വായിച്ച ഓർമ ??????

  5. കരിനാഗം nxt എപ്പോളാ post ആക്ക

  6. ഒറ്റപ്പാലം ക്കാരൻ

    മനോഹരം
    അവിടെ കാത്തുരിന്നു വായിക്കുന്ന
    ഒരു സ്റ്റോറി ആണ് ഇത് ഇവിടെ വന്നത്തിൻ സന്തോഷം
    ??????????????

  7. നിധീഷ്

    ♥♥♥

  8. chaanakyo…..

  9. Waiting aanu

  10. Super

Comments are closed.