അക്ഷര പുറകിൽ നിന്നു ഉറക്കെ വിളിച്ചു.
അവന്റെ ഒരേയൊരു അനുജത്തിയാണ്….
കുറുമ്പിയാണ്…എന്നാലും അവനു അവൾ ജീവനാണ്…. അവള്ക്കും അതെ….
അവർ തമ്മിൽ വളരെ സ്നേഹത്തിലാണ്.. ചേട്ടന്റെ കുഞ്ഞുനുജത്തി…!
“ഞാനും കൂടി വരട്ടെ…, അവിടെയൊക്കെ സൂക്ഷിച് പോകണേ വെള്ളം ഉണ്ട്….. ചേച്ചിക് ഇതൊന്നും പരിചയമില്ലല്ലോ…., നില്ക്കു ഞാൻ കൊണ്ട് പോകാം…..”
അവൾ പിറുപിറുത്ത് പുറകെ കൂടിയിരുന്നു.
“എനിക്ക് കുഴപ്പം ഒന്നുമില്ല…നീ സൂക്ഷിച്ചു വരണം…നിനക്ക് എന്തെങ്കിലും പറ്റിയാൽ അവർ എന്നെ വെറുതെ വിടില്ല…!അവിടെയൊക്കെ തെന്നുന്നുണ്ട്…സൂക്ഷിച്ചു…ഞാൻ ആ പാലം കേറാൻ പറ്റുമോന്നു ഒന്നു നോക്കട്ടെ…നീ അവിടെ തന്നെ നിൽക്കണം…”
ചെറുതായി ഒന്നു പുഞ്ചിരിച്ചു അവൾ മുന്നോട്ട് ഓടി കൊണ്ടേയിരുന്നു….
അക്ഷര അനുസരണയോടെ അവിടെ തന്നെ നിന്നു..
അവൾ ഉറക്കെ ചോദിച്ചു….
“ചേച്ചി, അങ്ങൊട്ക്ക് ആരും പോകാറില്ല…ഇടിഞ്ഞു പൊളിഞ്ഞു കിടക്കുവാ…പോരാത്തേന് മഴയും…
ചേച്ചി പോകുന്ന കണ്ടിട്ട് എനിക്ക് പേടിയാവുന്നു.. അതിനു മാത്രം അക്കരയിൽ ഒന്നും കാണാൻ ഇല്ല….പിന്ന്നെ എന്തിനാ അങ്ങൊട്ക്ക് പോകുന്നെ?”
അക്ഷയ തിരിഞ്ഞു നോക്കി..
“നിന്ടെ ചേട്ടൻ അങ്ങൊട്ക്ക് ഓടി കേറുന്നേ ഞാൻ കണ്ടിരുന്നു…. അവൻ അവിടെ ഉണ്ടാവും…ഞാൻ കണ്ടിട്ട് ഇപ്പോൾ വരാം.. നീ പോകല്ലേ…”
ഇത് കേട്ടതും അവൾ നെറ്റിചുളിച്ചു കൊണ്ട് അക്ഷയയെ നോക്കി തലയാട്ടി…!മുഖത്ത് ദയനീയ ഭാവം.
അവൾ ഒന്നു പുഞ്ചിരിച്ചു, എന്നിട്ട് ആ ഇടിഞ്ഞിരുന്ന പാലത്തിൽ കയറാനുള്ള ശ്രമം തുടങ്ങി…!
പതിയെ പാദങ്ങൾ ഉറപ്പിച്ചു, പിച്ച പിച്ച വച്ചു നീങ്ങി….
താഴെ തോട്ടിൽ നല്ല വെള്ളമുണ്ട്…നല്ല ഒഴുക്കും…!
അവൾ പാലത്തിന്റെ കൈവരികൾ ബാലമോടെ പിടിച്ചു…
അവൾ നീങ്ങുമ്പോൾ ആ പഴഞ്ചൻ പാലം ഒരു മുക്രയ്യിട്ടു.
ഓടാത്ത പഴഞ്ചൻ വണ്ടി സ്റ്റാർട്ട് ആക്കുമ്പോൾ ഉള്ള ശബ്ദം..!
അക്ഷര ഭീതിയോട് കൂടി നോക്കി കൊണ്ടേയിരുന്നു…അവൾ പ്രാർത്ഥികുന്നുണ്ടായിരുന്നു..
“ഹാവൂ…..രക്ഷപ്പെട്ടു…”
ഒരു വിധം അക്കരയിലെത്തി….
അവൾ അക്ഷരയെ നോക്കി പുഞ്ചിരിച്ചു.. എന്നിട്ട് ആംഗ്യത്തിൽ അവിടെ നിൽക്കണം എന്നു കാണിച്ചു.
അവൾക് അത് മനസിലായി..
Waiting,….
സോറി ബാക്കി ഉടൻ ഇടാം
പബ്ലിഷ് chyththil പ്രോബ്ലം വന്നതാ
ഇത് മുഴുവൻ ഇല്ലല്ലോ….