അതിഥി
Author : Dextercob
നേർത്ത പകലാണ്…. മഴ പെയ്ത് തോർന്നിരുന്നു. ഇലകളിൽ തങ്ങി നിന്ന വെള്ളത്തുള്ളികൾ തട്ടിതെറിച്ചു വീണുകൊണ്ടേയിരുന്നു…. ഇരുണ്ട കാർമേഖങ്ങക്കിടയിലൂടെ സൂര്യൻ പതിയെ തല പൊക്കുന്നുണ്ട്….
കുഞ്ഞു പ്രകാശരശ്മികൾ ഓരോ ബാഷ്പങ്ങളിലും വെട്ടി തിളങ്ങിനിന്നിരുന്നു.
പുതുമഴയാണ്….എങ്ങും പച്ചപ്പ്….. നാടൻ പ്രദേശം….!
സ്വർഗം ഇവിടെയാണോ?
വഴികളുടെ ഓരങ്ങൾ കാണാൻ പറ്റാത്ത പോലെ കയ്യടക്കിയിരിക്കുന്ന പുല്നാമ്പുകൾ…!
തോട്ടിൽ കൂടി ഇളകി മറിഞ്ഞോടുന്ന വെള്ളം, അതിൽ കൂടി ഒഴുകുന്ന പച്ചിലകളും …!
അവയൊഴുകുന്നത് ഒരു താളത്തിലാണ്…പ്രകൃതിയുടെ താളം…
കുറേ നേരം അവൾ അതെല്ലാം നോക്കി നിന്നു….
പച്ച പരിഷ്കാരിയാണ്….അതുകൊണ്ട് തന്നെ ഇത്തരം ഒരു അനുഭവം,
തിരക്ക് പിടിച്ച നഗരത്തിന് ഒരിക്കലും തരാൻ കഴിയില്ലെന്ന് അവൾക്ക് നന്നായറിയാം…..!
അവൾ അത് ആസ്വദിക്കാൻ തുടങ്ങി…
തണുപ്പ് തോന്നുന്നുണ്ട്…!
പതിയെ ആ മണ്ണിൽ ഒന്നു തൊട്ടു നോക്കി കല്പാദത്തിൽ ഒരു പുതുവാർന്ന അനുഭൂതി….
ആ വരമ്പിൽ കൂടി പതിയെ മുന്നോട്ട് ഓടി….
ഓടി ഓടി എത്തുന്നത് ഒരു വലിയ തൊടിന് കുറുകെ ആയുള്ള,തടി കൊണ്ടുള്ള പാലത്തിലാണ്, അത് ഇടിഞ്ഞു പൊളിഞ്ഞു കിടക്കുന്നുണ്ട്…
അതിനു അക്കരയായി ഒരു വീടുണ്ട്…, പൊളിഞ്ഞിളകിയ വീട്!
അതിന്റെ ഭീതികൾ ഇടിഞ്ഞു വീഴാൻ പാകത്തിന് നിൽപ്പുണ്ട്…
ചുവരുകളിലൂടെ താഴേക്ക് ഒലിച്ചിറങ്ങുന്ന മഴ വെള്ളം….
“ചേച്ചി…. നിൽക്കുന്നെ…”
Waiting,….
സോറി ബാക്കി ഉടൻ ഇടാം
പബ്ലിഷ് chyththil പ്രോബ്ലം വന്നതാ
ഇത് മുഴുവൻ ഇല്ലല്ലോ….