അടി തിരിച്ചടി [നൗഫു] 426

Views : 15734

 

ആദ്യമായി കഹ്‌ബ കാണാൻ വന്നത് പോലെ എന്റെ കണ്ണുകൾ പിടക്കുന്നത് പോലെ…ആ വലിയ പള്ളിക്കുള്ളിലെ ഓരോ തൂണുകളും കടന്നു എന്റെ മുന്നിൽ കഹ്‌ബ യുടെ മുകളിൽ കുപ്പായം പോലെ വിരിച്ച കറുത്ത പുടവ തെളിഞ്ഞു വരുവാനായി തുടങ്ങി…

 

ആദ്യം കണ്ടപ്പോൾ എന്റെ കണ്ണ്, കണ്ണുനീർ പൊഴിച്ചത് പോലെ.. വീണ്ടും കണ്ണ് നീർ തുള്ളികൾ പള്ളിയിലെ മാർബിൾ തറയിലേക് ഇറ്റി ഇറ്റി വീണു കൊണ്ടിരുന്നു…

 

അന്ന് ആദ്യമായി കണ്ടതിന്റെ സന്തോഷം ആയിരുന്നുവെങ്കിൽ ഇന്നത് അവസാനമായി കാണുന്നവന്റെ സങ്കടമായിരുന്നു…

 

ഉംറ ചെയ്തു… എന്നേ ഇനിയും ഇവിടെ കാണിക്കണേ എന്ന് ഉള്ള് ഉരുകി കരഞ്ഞു പ്രാർത്ഥിച്ചു….എനിക്ക് ചോദിക്കാനും പറയാനും ഉള്ളതെല്ലാം റബ്ബിനോട് പറഞ്ഞു മക്കയോട് ഞാൻ യാത്ര പറഞ്ഞു…

 

ഇനി രണ്ടു ദിവസം കൂടേ യുള്ളൂ… അവസാനമായി ഒരു കാര്യം കൂടേ ചെയ്തു തീർക്കാനായി ഉണ്ടായിരുന്നു.. എന്റെ ഹുബ്ബിയുടെ കൊട്ടാരം ഒന്ന് കാണണം.. ഞാൻ പോകുവാണെന്നു പറയണം.. ഒരു സലാം പറയണം… ഇനിയും എനിക്ക് ഇവിടെ കാല് കുത്താൻ എല്ലാം കാണാൻ നേരിട്ട് കണ്ടു സലാം ചെല്ലാൻ.. സ്വർഗ്ഗത്തിലെ പൂന്തോട്ടത്തിൽ ഇരിക്കാൻ… എല്ലാത്തിനും ഭാഗ്യം നൽകണേ എന്നൊരു പ്രാർത്ഥന യോടെ അവിടെ നിന്നും ഇറങ്ങി..

 

പിന്തിരിഞ്ഞു പിന്തിരിഞ്ഞു എന്റെ കണ്ണിൽ നിന്നും മറയുന്നത് വരെ ഞാൻ ആ കൊട്ടാരം ഇടക്കിടെ നോക്കി കൊണ്ടിരുന്നു… ഇടക്ക് എന്റെ കാഴ്ച മൂടൽ വന്നു മറച്ചെങ്കിലും എന്റെ ഉള്ളിലേക്കു അത് ആഴത്തിൽ പതിഞ്ഞിരുന്നു…

 

Recent Stories

The Author

16 Comments

  1. Dear Noufu,

    It is sooo nice

  2. മെസീനെ.,.,
    ഈദ് മുബാറക്ക്.,.,
    കുറെ കാലം കൂടിയാണ് അന്റെ ഒരു കഥ വായിൽകുന്നത് (അന്റെ എന്നല്ല ഒരു കഥ വായിക്കുന്നത് എന്നു തന്നെ പറയാം).,., ഇച്ചിരി ഫിക്ഷണൽ ആണെങ്കിലും വായിച്ചിരിക്കുവാൻ സുഖമുള്ളതും, വായിച്ചു കഴിഞ്ഞു മനസിൽ സന്തോഷം ഉളവാക്കുന്നതും, ചുണ്ടിൽ ഒരു പുഞ്ചിരി തെളിയിക്കുന്നതും ആയിരുന്നു.
    സ്നേഹം.,.,.
    💕💕

  3. Smabavam reality onnum allengilum. Kelkan nalla sugam, epoozhum oru kayy namukk thang aayi nirthanam. Allengi namukk thanne nashtam. Ithrayum krooraya aalukal undo ennu ariyilla.

  4. Polichu muthae. Ed Mubarak ❤️❤️

  5. ഈ അറബാബ് ശരിയല്ല… വെറുതെ രത്നം കൊടുത്തു വിട്ടെക്കുന്ന്.. ആരെങ്കിലും pattichirunnu എങ്കിൽ എന്ത് ചെയ്തേനെ..

    1. Atha Mandan arnab😁

      Kutteta sugalle

    2. Atha Mandan arnab😁

      Kutteta sugalle

  6. °~💞അശ്വിൻ💞~°

    Climax….🔥

  7. 🥹🥹

  8. എന്റെ ഉമ്മാന്റെ നിക്കാഹ് എന്ന കഥയുടെ അടുത്ത ഭാഗം ഉടൻ പ്രതീക്ഷിക്കുന്നു.

    1. ഇൻശാഅല്ലാഹ്‌ സെറ്റ് ആകാം 👍👍👍

  9. നിങ്ങളുടെ അവതരണം സംഭവങ്ങൾ കൺമുന്നിൽ നടന്നുകാണുന്നതു പോലെയാണ്, അതിൽ ലയിച്ചു പോകും. വളരെ നല്ല അർത്ഥവത്തായ കാമ്പുള്ള ചിന്തിപ്പിക്കുന്ന ഇതിവൃത്തം. ഹൃദയസ്പർശിയായി. എല്ലാ വിധ ഭാവുകങ്ങളും നേരുന്നു.

    1. ❤❤❤ താങ്ക്സ് ബ്രോ

  10. ഇരിഞ്ഞാലക്കുടക്കാരൻ

    തെണ്ടി… ലാസ്റ്റ് 🔥🔥രോമാഞ്ചം.. പിന്നെ ഒരു പൊടിക്ക് ഇമോഷനും….

      1. നിധീഷ്

        ♥️♥️♥️♥️♥️♥️♥️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com