“ആഹ് അത് തന്നെ..എന്നാ പോകാം,ഷോ തുടങ്ങാൻ സമയം ആയി”
സിനിമയുടെ ആദ്യാവസാനം അവളുടെ മിഴികൾ നിറഞ്ഞു തന്നെഇരുന്നു.
വീട്ടിലേക്കു തിരിച്ചു യാത്ര തിരിക്കവേ അച്ഛൻ തിരക്കി “ഇഷ്ടായോസിനിമ”
“ഒരുപാടു…അച്ഛന് ഇഷ്ടായി കാണില്ല അല്ലെ?”
“ഓ നമ്മുക്ക് ഒക്കെ എന്താ ഈ പ്രായത്തില്..
എന്നാലും കൊള്ളാം”
…………….
സെക്കന്റ് ഷോ ക്കു പോയി വന്ന ക്ഷിണത്തിൽ പുലർച്ചെ ആയതുഅറിഞ്ഞതേ ഇല്ല.
സമയം 8 മണി..അവൾ ഫോൺ എടുത്തു നോക്കി.. “എത്തി എന്നൊരുമെസ്സേജ് അല്ലാതെ ഒരു കാൾ പോലും ഇതുവരെ വന്നിട്ടില്ല ,ഓ വേണ്ടനമ്മളെ ഒക്കെ ആര് ഓർക്കാൻ” എന്ന് സ്വയം പറഞ്ഞു ഫോൺ ഉംതാഴെ വെച്ച് വേഗം അടുക്കളയിൽ കയറി ഇഞ്ചി ഇട്ടു ചതച്ച ഒരുചായ ഇട്ടു നേരെ അച്ഛന്റെ മുറിയിലേക്ക്..
വൈകി വന്നതിനാൽ അച്ഛനും നല്ല ഉറക്കമാണ്.
“അച്ഛാ ഉണരൂ ദേ ചായ”
“ആഹ് .. ഇഞ്ചി ഇട്ട ചായ ആണലോ”
“ആഹ് അമ്മ അച്ഛനുവേണ്ടി പ്രത്യേകം ഉണ്ടാകുന്നത് കാണാറുണ്ട്”
“ആഹാ നന്നായിട്ടുണ്ട് മോളെ”
അവളുടെ മുഖം സന്തോഷം കൊണ്ട് വിടർന്നു
“ഞാൻ ദോശ എടുത്തു വെക്കാം അച്ഛൻ ഫ്രഷ് ആയിട്ടു വേഗം വാ”
“ഹമ് പക്ഷെ ഒരു കാര്യം”
തന്റെ ഭാഗത്തു നിന്നും എന്തു എങ്കിലും പിഴവ് പറ്റിയോ എന്ന് ഭയന്ന്അവൾ എന്താണ് എന്ന് പരിഭ്രമത്തോടെ തിരക്കി
“ഉച്ചക്കുള്ള ഭക്ഷണം ഞാൻ പാകം ചെയ്യും അത് സമ്മതമാണേൽദോശ കഴിക്കാൻ വരാം” അവളുടെ പരിഭ്രമം കണ്ടു ചിരിച്ചു കൊണ്ട്അദ്ദേഹം പറഞ്ഞു.
ഇന്നലെ സന്ധ്യ മുതൽ അത്ഭുതങ്ങളുടെ ഘോഷയാത്ര ആയിരുന്നത്കൊണ്ട് ഇത്തവണ അവൾ പെട്ടന്നു തന്നെ സ്വപ്നലോകത്തു നിന്നുംതിരിച്ചെത്തി.
സന്തോഷം കൊണ്ട് അവളുടെ കവിൾത്തടങ്ങൾ ചുവന്നു..
പ്രാതൽ കഴിഞ്ഞു ഉച്ച ഭക്ഷണത്തിനു അദ്ദേഹം തലയിൽ ഒരുതോർത്തുമുണ്ടും കെട്ടി തയ്യാറായി എത്തി ജോലികൾ തുടങ്ങി.
അവൾ അവളുടെ പ്രിയപ്പെട്ട മാമ്പഴ പുളിശ്ശേരിക്കു വെച്ചിരുന്നമാമ്പഴം അച്ഛൻ കാണാതെ എടുത്തു കഴിക്കുക,ചിരകി വെച്ച തേങ്ങാഒരു കുത്തു എടുത്തു കഴിക്കുക എന്നുള്ള കാലപരിപാടികളിൽമുഴുകി.
കുറച്ചു മണിക്കൂറുകൾ കൊണ്ട് അമ്മായിഅച്ഛനിൽ നിന്നുംഅച്ഛനിലേക്കുള്ള ദൂരം അവൾ നീന്തിക്കടന്നതായി തോന്നി.