അച്ഛൻ എന്ന സത്യം 25

ആദ്യമായി അച്ഛന്റെ സ്കൂട്ടർ ന്റെ പുറകിൽ ഇരുന്നതും അവളുടെകണ്ണുകൾ നിറഞ്ഞു ഒഴുകാൻ തുടങ്ങി

“എന്നാ പോയാലോ മോളെ” അച്ഛൻ ചോദിച്ചു

അവളുടെ കണ്ണുനീർ അച്ഛനെ അറിയിക്കാതെ മറച്ചു പിടിച്ചു “ഉം”എന്നൊരു മൂളലിൽ മറുപിടി ഒതുക്കി.

നേരെ അവളുടെ ഏറ്റവും പ്രിയപ്പെട്ട റെസ്റ്റോറന്റ് ന്റെ മുമ്പിൽകൊണ്ട് നിർത്തി

“മോൾക്ക് ഇഷ്ടമുള്ളത് ഓർഡർ ചെയ്തോളു” എന്ന് പറഞ്ഞു അച്ഛൻഅവിടെ ഇരുന്ന ദിനപത്രം കൈയിലെടുത്തു വായിക്കുന്നു

അവൾ ഓർഡർ ചെയ്ത ശേഷം “അച്ഛന് എന്താ” എന്ന് ചോദിച്ചപ്പോൾവെയ്റ്റർ ഓട് ആയിട്ടു “മോള് പറഞ്ഞത് തന്നെ മതി എനിക്കും” എന്ന്പറഞ്ഞു.അത്ഭുതത്തോടെ ഇരിക്കുന്ന അവളെ കണ്ണ് ഇറുക്കികാണിച്ചു അച്ഛൻ പറഞ്ഞു “നിന്റെ രുചി ഞാനും കൂടെ ഒന്ന്അറിയട്ടെ” എന്ന്..

അച്ഛന്റെ ഈ ഒരു രൂപം..ഈ ഒരു മാറ്റം..അവൾക്കു അവളുടെകണ്ണുകളെ തന്നെ വിശ്വാസികനായില്ല..ഏട്ടൻ പലപ്പോഴുംപറഞ്ഞിട്ടുണ്ടെങ്കിലും ഗൗരവക്കാരനായി മാത്രമേ അച്ഛനെ അവൾകണ്ടിട്ടുള്ളു.

ആ അത്ഭുതം അവളുടെ കണ്ണുകളിൽ തിളങ്ങി നിന്നു. ഭക്ഷണംകഴിച്ചു പുറത്തേക്കിറങ്ങും വഴി അവൾ അല്പം ഭയത്തോടെ “അച്ഛാഞാൻ ഒരു കാര്യം ചോദിച്ചോട്ടെ”

“നീ ആരെയാ ഈ പേടിക്കുന്നേ,നീ ചോദിക്കടി മോളെ”

“അല്ല അച്ഛന് ഇഷ്ടായോ എന്റെ രുചി”

പൊട്ടിച്ചിരിച്ചു കൊണ്ട് അച്ഛൻ “ഇഷ്ടായി പക്ഷെ ലേശം എരുവ്കൂടുതല്ലാട്ടോ,നീ പിന്നെ എരുവിന്റെ ആള് ആണലോ ല്ലേ,ആവണ്ടിയിൽ കേറൂ”

വീണ്ടും അത്ഭുതത്തോടെ സ്കൂട്ടറിൽ ഇരുന്ന അവളുടെ മനസ്സിൽഒരു ചോദ്യമേ ഉണ്ടായിരുന്നുള്ളു ആ സമയം “അച്ഛന് എങ്ങനെഅറിയാം എനിക്ക് എരുവ് ആണ് ഇഷ്ടം എന്ന് ”

ചോദിക്കാനുള്ള ധൈര്യം പോരാത്തതിനാൽ ആ ചോദ്യം മനസ്സിൽതന്നെ ഇട്ടു ആലോചനയിൽ മുഴുകി ഇരിക്കുമ്പോൾ വണ്ടി ഒരുസിനിമ കൊട്ടകയുടെ മുമ്പിൽ കൊണ്ട് ചെന്ന് നിർത്തി.

കണ്ടത് വെറും സ്വപ്നമാണോ എന്നുള്ള തോന്നലിൽ കണ്ണ് തിരുമിഅവൾ ഒന്നുകൂടി നോക്കി അപ്പോളേക്കും അച്ഛൻ ടിക്കറ്റ് കൌണ്ടർയിലേക്ക് നടന്നു കഴിഞ്ഞിരുന്നു.

തിരിച്ചു വന്നു അച്ഛൻ അവളോടായി പറഞ്ഞു “മോള് സെക്കന്റ്ഷോ ക്കു വന്നിട്ടില്ലലോ,എന്നാ നമ്മുക്ക് ഒരു സിനിമകണ്ടുകളയാം..എന്തോ ബാഹുബലി എന്നോ മറ്റോ ആണ്സിനിമയുടെ പേര്..പത്രത്തിൽ കണ്ടതാ.”

സ്വപ്നത്തിൽ നിന്നും ഞെട്ടി ഉണർന്ന പോലെ അവൾ മറുപിടിപറഞ്ഞു “ബാഹുബലി രണ്ടാം ഭാഗം ആണ് അച്ഛാ”