🌸__പവിഴവല്ലികൾ__🌸 [1] [𝓐𝓼𝓱𝔀𝓲𝓷𝓲 𝓚𝓾𝓶𝓪𝓪𝓻𝓪𝓷] 71

സമീർ : “എന്നാപിന്നെ ഞാൻ ഉണ്ടാക്കുന്നതൊന്നും നീ കഴിക്കണ്ടടാ. നീ വല്ലോം ഹോട്ടലിലെങ്ങാനും പോയി കഴിച്ചോ. പ്രശ്നം തീർന്നില്ലേ…”

“ഡേയ് പിള്ളേരെ.. എന്താ ഇത്. രാവിലെ രണ്ടുംകൂടെ വഴക്കടിക്കാനാണോ ഭാവം.

അഭിജിത്തിന്റെയും സമീറിന്റെയും തർക്കത്തിന്‌ സാക്ഷ്യം വഹിക്കുകയായിരുന്ന അലീന അതിലിടപ്പെട്ടു.

“പിന്നെ ഞാനെന്നാ ചെയ്യും ചേട്ടത്തി… ഇവന് ഉണ്ടാക്കാൻ അറിയാവുന്ന ബ്രേക്ഫാസ്റ്റ്‌ ഏതൊക്കെയെന്ന് ഇവനോടൊന്നു ചോദിച്ചുനോക്ക്. എന്ന് നോക്കിയാലും ഇവന് ബ്രെഡ്റോസ്റ്റും, കോൺഫ്ലേക്‌സ്‌ കഞീയും മാത്രമേ ഉണ്ടാക്കാൻ അറിയാവൂ…

എനിക്കാണെങ്കിൽ രാവിലെ ബ്രേക്ഫാസ്റ് ഉണ്ടാക്കാനുള്ള ടൈം കിട്ടാറുമില്ല. അല്ലായിരുന്നെങ്കിൽ ഞാൻ സ്വയം എന്തേലും ഉണ്ടാക്കി കഴിച്ചേനെ.”

അഭിജിത്ത് പറഞ്ഞത് കേട്ട് അലീന സമീറിനെ കണ്ണുരുട്ടി നോക്കി.

സമീറാണെങ്കിൽ,’അതിന് ഞാനെന്ത് പിഴച്ചു എന്ന ഭാവത്തിൽ അവരെ നോക്കി കൈമലർത്തികൊണ്ട് ഇങ്ങനെ പറഞ്ഞു, “എനിക്ക് ബ്രേക്ഫാസ്റ് ഇതൊക്കെയേ ഉണ്ടാക്കാൻ അറിയുകയുള്ളു…”

“ങും.. മതി നിർത്ത്. രാവിലെ രണ്ടുംകൂടെ വഴക്കടിക്കാതെ ഒന്ന് അടങ്ങിയിരിക്ക്…ഞാനൊന്നു ആലോചിക്കട്ടെ.” അലീന അവരോട് മിണ്ടാതിക്കാൻ പറഞ്ഞിട്ട് തെല്ല് നേരം എന്തോ ആലോചിച്ചതിനുശേഷം അവർക്ക് നേരെ തിരിഞ്ഞു.

“ദേ നോക്ക്.. ഞാനൊരു തീരുമാനം എടുത്തിട്ടുണ്ട്. ഇനിയെന്നും നിങ്ങൾ രണ്ടുപേരും രാവിലെയുള്ള ബ്രേക്ഫാസ്റ് ഇവിടുന്ന് കഴിച്ചാൽ മതി…” അലീന പറഞ്ഞത് കേട്ട് സമീറും അഭിജിത്തും പരസ്പരം കണ്ണുമിഴിച്ചുനോക്കിയപ്പോൾ അവർ തുടർന്നു…

: ” അതായത് ഭക്ഷണം ഇവിടെ വന്ന് കഴിക്കുകയോ അല്ലെങ്കിൽ ഞാൻ നിങ്ങൾക്ക് കൊണ്ടുവന്നു തരികയോ ചെയ്യാം. മുൻപ് ചില ദിവസങ്ങളിൽ നിങ്ങൾ രാവിലെത്തെ ഭക്ഷണം ഇവിടെനിന്ന് കഴിച്ചിരുന്നതാണല്ലോ.”

“അത്…! അത് വേണോ ചേട്ടത്തി.! ഇതറിഞ്ഞാൽ ഇച്ചായനെന്ത് പറയും ” അലീനയുടെ നിർദേശം കേട്ട് അഭിജിത്ത് അവളോടായി ചോദിച്ചു.

5 Comments

Add a Comment
  1. നിധീഷ്

    ❤❤❤❤❤❤

  2. Good ?. Waiting next.

  3. ഗുഡ് സ്റ്റാർട്ട്‌ കുമാർ ജി ❤️❤️

  4. കഥാനായകൻ

    നല്ല തുടക്കം ❣️

  5. കൊള്ളാം?

Leave a Reply

Your email address will not be published. Required fields are marked *