Part 1
✍️Akku
“വക്രതുണ്ഡ മഹാകായ സൂര്യകോടി സമപ്രഭ
നിര്‍വിഘ്നം കുരുമേ ദേവ സര്‍വ്‍വ കാര്യേഷു സര്‍വ്‍വദാ “….
വിനായകമന്ത്രത്തിനൊപ്പം ചുറ്റും വാദ്യമേളങ്ങൾ മുഴങ്ങി.
“ഇനി താലി ചാർത്തിക്കോളൂ “….. ശാന്തി വിളിച്ചു പറയുന്നത് കേട്ട് അവന്റെ കണ്ണുകൾ താലിയിലേക്ക് നീണ്ടു ….പവിത്രമായ ഓംകാര മുദ്രയോടൊപ്പം അവന്റെ പേര് കൊത്തി വെച്ച താലിമാല”…. അവന്റെ കൈകളിൽ അർപ്പിതമായ ശങ്കുമാല താലി അവളുടെ കഴുത്തിലേക്ക് ചാർത്തുമ്പോൾ അവൻ കണ്ണുകൾ മുറുക്കിയടച്ചു….
അവന്റെ താലി ഏറ്റു വാങ്ങുമ്പോൾ അവളുടെ കണ്ണുകൾ കൂമ്പിയടഞ്ഞു…. തന്റെ നെറുകയിൽ അനുഭവപ്പെട്ട നനുത്ത സ്പർശത്താൽ അവൾ കണ്ണുകൾ തുറന്നു….തന്റെ സിന്ദൂരരേഖ ചുവന്നിരിക്കുന്നു, അവൾക്ക് താൻ ചെയ്യുന്നത് ശരിയോ തെറ്റോ എന്ന് തിരിച്ചറിയാൻ സാധിക്കുന്നുണ്ടായിരുന്നില്ല….
രണ്ടുപ്പേരും മുഖാമുഖം നോക്കി,അവരുടെ കണ്ണുകൾ പരസ്പരം ഉടക്കി,പെട്ടന്ന് തന്നെ ഇരുവരും കണ്ണുകൾ പിൻവലിച്ചു…
വിവാഹം പൂർത്തിയായിരിക്കുന്നു ഇനി വലം വെച്ച് ദേവിയെ തൊഴുതു വന്നോളൂ….
ശാന്തി പറഞ്ഞതനുസരിച്ചു രണ്ടുപ്പേരും വലം വെച്ചു ദേവിയെ തൊഴുതു… നമ്മുടെ വധു വെറുതെ തിരിഞ്ഞു വരനെ നോക്കി. അവന്റെ വലിഞ്ഞു മുറുകിയ മുഖം കണ്ടപ്പോൾ തന്നെ അവൾ മുഖം തിരിച്ചു കണ്ണുകൾ മുറുക്കിയടച്ചു….
അവനും പതിയെ അവന്റെ കണ്ണുകൾ അടച്ചു.നന്നായി പ്രാർത്ഥിച്ചതിനു ശേഷം അവർ എല്ലാവരുടേയും അനുഗ്രഹം വാങ്ങി വിവാഹവിരുന്നു ഒരുക്കിയിരുന്ന കൺവെൻഷൻ സെന്ററിലേക്ക് പോകുവാൻ ഒരുങ്ങി …. ക്ഷേത്രത്തിനോട് ചേർന്ന് തന്നെ ബുക്ക് ചെയ്തത് കാരണം നടക്കാൻ ഉള്ള ദൂരമെ ഉണ്ടായിരുന്നുള്ളു…. പക്ഷെ വധൂവരന്മാർക്ക് വേണ്ടി നേരത്തെ കാർ ഒരുക്കിയിരുന്നു.അവർ രണ്ടുപ്പേരും കാറിൽ കയറി അങ്ങോട്ടേക്ക് പുറപ്പെട്ടു… കാറിന്റെ അകത്തു ഇരിക്കുമ്പോഴും രണ്ടുപ്പേരുടേയും ഇടയിൽ മൗനം തളം കെട്ടി നിന്നു….
(ഇവരായിട്ട് ഇനി എന്തായാലും മിണ്ടാൻ പോവുന്നില്ല അതുകൊണ്ട് ഞാൻ തന്നെ ഇവരെ പരിചയപ്പെടുത്താം.ഈ ഞാൻ എന്നു പറഞ്ഞാൽ വേറെ ആരും അല്ല ഈ പാവം എഴുത്തുക്കാരൻ ആണെ. ഇടയ്ക്ക് ഇങ്ങനെ വന്നു എല്ലാവരേയും പരിചയപ്പെടുത്തി തരാം.ആദ്യം കല്യാണച്ചെറുക്കനെ തന്നെ ആയിക്കോട്ടെ, ശ്രീനന്ദനം വീട്ടിൽ രാജശേഖരൻ സുഭദ്ര ദമ്പതികളുടെ മൂത്തപുത്രൻ “യദുറാം രാജശേഖർ” എന്ന യദു.വീട്ടിൽ ഒരുപാട് പേരുണ്ട് നമ്മുക്ക് വഴിയെ പരിചയപ്പെടാം.ഇനി നമ്മുടെ കല്യാണപ്പെണ്ണ്… അവൾ “നവനീത നന്ദിത” എന്ന നിച്ചു, വീട്ടിൽ ഒരു അമ്മുമ്മ മാത്രമെ ഒള്ളൂ….തല്കാലം ഇത്രയൊക്കെ മതി…. ഇനി ഓരോരുത്തർ വരുമ്പോൾ ഞാൻ ഇങ്ങനെ ഇടയ്ക്ക് കയറി വരും. അല്ലാതെ വേറെ ആരും ഇവിടെ പരിചയപ്പെടുത്താൻ ഇല്ലല്ലോ..😁😁😁.. ഇനി വാ നമ്മുക്ക് കഥയിലോട്ട് പോവാം..)
മിനിറ്റുകൾക്കുള്ളിൽ അവർ കൺവെൻഷൻ ഹാളിന്റെ മുന്നിൽ വന്നിറങ്ങി, അവരുടെ പുറകിൽ തന്നെ മറ്റുബന്ധുക്കളും എത്തിയിരുന്നു…കാറിൽ നിന്നിറങ്ങി രണ്ടുപ്പേരും ഹാളിലേക്ക് പ്രവേശിച്ചു… അവിടെ ആളുകൾ എത്തി തുടങ്ങിയിരുന്നു…. കേറുന്ന സ്ഥലത്തു തന്നെ പല നിറത്തിൽ ഉള്ള ജ്യൂസും സ്റ്റാർട്ടേഴ്‌സും നിരത്തി വെച്ചിരുന്നു….ഹാളിന്റെ വലിയ വാതിൽ കടന്നപ്പോൾ തന്നെ കണ്ടു നിരത്തി ഇട്ടിരുക്കുന്ന അലങ്കരിച്ച ടേബിളുകളും പിന്നെ കസേരകളും….

നമ്മുടെ വധുവിന് അവിടെ നിന്ന് സ്റ്റേജിലേക്കുള്ള ദൂരം കണ്ടപ്പോൾ തന്നെ തലകറങ്ങാൻ തുടങ്ങി.
എന്റെ പൊന്നോ രാവിലെ മുതൽ മനുഷ്യൻ ഒന്നും കഴിച്ചിട്ടില്ല, ഇനി ഇത്രെയും ദൂരം നടക്കണോ അവിടെ എത്താൻ😵😵😵…നിച്ചു ആത്മ അടിച്ചുകൊണ്ട് യദുവിനെ തോണ്ടി…. അവൻ ഗൗരവത്തോടെ ഒരു പിരികം ഉയർത്തി എന്താ എന്നുള്ള ഭാവത്തിൽ അവളെ നോക്കി…..
അതെ എനിക്ക് നടക്കാൻ വയ്യ..😒😒😒എന്നെയൊന്നു അവിടെ വരെ പൊക്കിക്കൊണ്ട് പോവുമൊ ????😁😁😁😁….. നിച്ചു
അവൻ അവളെ ഒന്ന് ദേഷിച്ചു നോക്കി മുന്നോട്ടു നടന്നു.
പാവം സംസാരിക്കാൻ പറ്റാത്ത അന്ധൻ ആണെന്ന് തോന്നുന്നു… പക്ഷെ കുറച്ചു മുമ്പ് സംസാരിച്ചതാണല്ലോ??🤔🤔ആഹ് നടന്ന സംഭവങ്ങളുടെ ഷോക്കിൽ സംഭവിച്ചതായിരിക്കും.സാരില്ല ദൈവം എല്ലാ കഴിവും എല്ലാവർക്കും കൊടുക്കില്ലല്ലോ???😌😌😌.. അവൾ ആത്മ അടിച്ചുകൊണ്ട് ചുറ്റും ഫുഡ് ഏരിയക്ക് വേണ്ടി തിരയാൻ തുടങ്ങി….
മോളെ…… തന്റെ തോളിൽ ആരോ സ്പർശിച്ചതും അവൾ തിരിഞ്ഞു നോക്കി.അവിടെ സുഭദ്ര ചിരിച്ചുകൊണ്ട് നിൽപ്പുണ്ടായിരുന്നു….
“ആ….. എന്തോ പറയാൻ പോയവളെ അവർ തടഞ്ഞു….
അരുത് മോളെ,”ആന്റി അല്ല അമ്മ”… ഇനി അങ്ങനെ വിളിച്ചാൽ മതി….
അവൾ അതിനു നിറഞ്ഞ പുഞ്ചിരി സമ്മാനിച്ചു അവർക്കൊപ്പം നടന്നു… ആഹ് അമ്മ അവളെ സ്റ്റേജിൽ കൊണ്ടുപ്പോയി യദുവിന്റെ അടുത്തായി ഇരുത്തി…. അവിടെ യദുവിന്റെ വീട്ടുകാരും അവളുടെ മുത്തശ്ശിയും മധുരം കൊടുക്കാൻ വേണ്ടി കാത്തു നില്ക്കുന്നുണ്ടായിരുന്നു….

( ശു ശു ഇങ്ങോട്ട് നോക്ക്….🧐🧐🧐 അവർ അവിടെ മധുരം കൊടുക്കാൻ തുടങ്ങുകയാണ് . അതിനു മുമ്പ് നിങ്ങൾക്കെല്ലാവർക്കും അവരെ പരിചയപ്പെടുത്തു തരാം… Come on…നമ്മുടെ വധുവരന്മാർ ഇരിക്കുന്ന സോഫയുടെ പിന്നിലായി നില്ക്കുന്നത് രാജശേഖർ and സുഭദ്ര ഇവർക്ക് മൂന്ന് മക്കൾ, മുതിർന്നത് യദുറാം അവനു താഴെ ഒരു മകൾ
“കീർത്തിക പാർവണ” എല്ലാവരുടേയും പാറു….
അവരുടെ വലതു വശത്തു നില്ക്കുന്നത് രാജശേഖരിന്റെ അനിയൻ അതായത് യദുവിന്റെ ഇളയച്ഛൻ “വിജയശേഖർ “അദ്ദേഹത്തിന്റെ ഭാര്യ യദുവിന്റെ ഇളയമ്മ “സത്യഭാമ “.ഇവർക്ക് രണ്ടുമക്കൾ മൂത്തമകൻ
“അനുറാം വിജയശേഖർ “എന്ന അനു.അതിനു താഴെ ഒരു മകൾ “ഋത്വിക അന്വേഷ” എന്ന ഋതു.
ഇനി രാജശേഖറിന്റെ ഇടതു വശത്തു നില്ക്കുന്നത് അദ്ദേഹത്തിന്റേയും വിജയശേഖരിന്റെയും ഒരേയൊരു അനിയത്തി അഥവാ യദുവിന്റെ അമ്മായി “ജയലക്ഷ്മി” അവരുടെ ഭർത്താവ് “അനന്തവർമ്മ ” ഇവർക്ക് ഒരു മകൻ “ദക്ഷ് അനന്തവർമ്മ “. എന്ന ദച്ചു.
ഇനി ഇവരുടെയെല്ലാം അടുത്ത് നമ്മുടെ നിച്ചുവിന്റെ അമ്മുമ്മ “ശിവകാമി ദേവി “…
ഇനി കഥയിലോട്ട് പോവാം….🤗🤗🤗)
മധുരം കൊടുക്കാനായി ആദ്യം മുമ്പോട്ട് വന്നത് നിച്ചുവിന്റെ അമ്മുമ്മ ശിവകാമി ആയിയിരുന്നു.അവർ അവിടെ വെച്ചിരുന്ന പാൽ ഗ്ലാസിൽ നിന്നും ഒരു സ്പൂൺ പാൽ രണ്ടുപ്പേർക്കും വായിൽ വെച്ചു കൊടുത്തു എന്നിട്ട് ഒരു ലഡ്ഡു പാതിയാക്കി രണ്ടുപ്പേർക്കും കൊടുത്തു.അവരുടെ കണ്ണുകൾ സന്തോഷത്താൽ നിറഞ്ഞിരുന്നു….
മോളെ.. അവർ നിച്ചുവിന്റെ കവിളിൽ കൈവെച്ചു തലോടി….
എനിക്കറിയാം മോൾക്ക് ഇതൊന്നും ഉൾകൊള്ളാൻ കഴിഞ്ഞിട്ടില്ല എന്ന്… പക്ഷെ ഈ ജീവിതം മോള് ഇരുകയ്യും നീട്ടി സ്വീകരിക്കണം… എന്നോട് ദേഷ്യം ഒന്നും തോന്നരുത്…. അത് പറഞ്ഞപ്പോൾ അവർ കരഞ്ഞു പോയിരുന്നു….
നിച്ചു തന്റെ മുഖത്തെ സങ്കടം മറച്ചു പിടിച്ചു അരുതെന്ന് തലയാട്ടി അവരുടെ കണ്ണുന്നീർ തുടച്ചു കൊടുത്തു….
അവർ യദുവിനു നേരെ തിരിഞ്ഞു…. എന്നിട്ട് നിച്ചുവിന്റെ കൈ യദുവിന്റെ കയ്യിലേക്ക് ചേർത്ത് വെച്ചു….
ഒരുപാട് അനുഭവിച്ചതാ എന്റെ കുട്ടി…. ഇനിയും അവളെ വേദനിപ്പിക്കരുത് പൊന്നു പോലെ നോക്കണേ…… യദു അവർക്ക് നിറഞ്ഞ പുഞ്ചിരി സമ്മാനിച്ചുകൊണ്ട് നിച്ചുവിന്റെ കയ്യിലെ പിടിമുറുക്കി….
ഇല്ല…. ഒരിക്കലും ഞാൻ നന്ദുവിനെ കയ്യൊഴിയില്ല…. ജീവിതാവസാനം വരെ പൊന്നു പോലെ നോക്കിക്കൊള്ളാം.😇😇😇😇….. യദു
ഇതുകേട്ട് നിച്ചുവും വീട്ടുക്കാരും ഞെട്ടി അവനെ നോക്കി….യദു ഇത്ര പെട്ടന്ന് നിച്ചുവിനെ ഉൾക്കൊണ്ടതിലുള്ള സന്തോഷമായിരുന്നു വീട്ടുക്കാരുടെ മുഖത്ത്… എന്നാൽ തന്റെ ഭർത്താവിന് സംസാരശേഷി തിരികെ കിട്ടി എന്ന് തിരിച്ചറിഞ്ഞതിന്റെ ഞെട്ടലിൽ ആയിരുന്നു നിച്ചു….പക്ഷെ തന്റെ വായിൽ നിന്നും താൻ പോലും അറിയാതെ വന്ന വാചകത്തെ കുറിച്ചോർക്കുകയാണ് യദു….”നന്ദു “, അവന്റെ മനസ്സ് അവൻ പോലും അറിയാതെ നിർദ്ദേശിച്ച പേര്… യദു വല്ലാതെ അസ്വസ്ഥമാവാൻ തുടങ്ങി, പക്ഷെ അവനതു പ്രകടിപ്പിക്കാതെ മുഖത്ത് ചിരി നിലനിർത്തി…..
ഇങ്ങേരു സംസാരിക്കാൻ പറ്റാത്ത അന്ധൻ അല്ലേ ????😒😒😒ജാഡതെണ്ടി….ഞാൻ എന്തെങ്കിലും സംസാരിച്ചാൽ വാ തുറക്കില്ല…. ഇപ്പൊ നൂറു നാവ് 😏😏😏…. നിച്ചു ആത്മ അടിച്ചുകൊണ്ട് തന്റെ മുമ്പിൽ നിരത്തി വെച്ചിരിക്കുന്ന ലഡ്ഡുവിലേക്കും മറ്റു മധുരങ്ങളിലേക്കും കണ്ണുകൾ പായിച്ചു….