✨️അതിരൻ ✨️ 4{VIRUS} 387

അതിരൻ 4

AUTHOR|VIRUS

previous part

സോറി പത്തുദിവസം കൊണ്ടൊരിക്കലും ഇത്രയുമ്പോലും എഴുതിയിടാൻ പറ്റാത്ത സാഹചര്യമാണ് ജോലിക്കിറങ്ങിയാൽ തിരിച്ചു വരുന്നത് ഒരു ടൈമിലാണ്… അതിനുശേഷം എഴുതാൻ പോയിട്ട് ഫോണിൽ ഒന്നുനോക്കാൻ പോലും പറ്റുന്നില്ല… ഈ ലെങ്ത്തിലും ടൈമിലും മതിയെങ്കിൽ സ്റ്റോറി വരും അല്ലെങ്കിൽ കമന്റ്‌ ഇട്ട് അറിയിച്ചാൽ കഥ നമ്മുക്ക് സ്റ്റോപ്പ്‌ ചെയ്യാം..

 

തുടരുന്നു…

ഏതോ സ്പോർട്സ് ബൈക്കിന്റെ മുരളിച്ചയാണ് എന്നെ ഉണർത്തിയത്, ഞാൻ മുഖം കഴുകി വെളിയിൽ എത്തിയതും ഞാൻ വന്ന പോളോ ഗേറ്റുകടന്ന് പോയിരുന്നു…ഹെലൻ അവളെയുമവിടെ നോക്കിയെങ്കിലും കാണാനില്ല….

 

പോർച്ചിലിരുന്ന കാവാസാക്കി വേഴ്‌സിസ് 650 യിലെന്റെ കണ്ണുടാക്കിയതും ഞാൻ അതിനടുത്തേക്ക് ചെന്നു,അതിനിച്ചുറ്റും ഒന്ന് കറങ്ങി, പുതിയതല്ല എന്നാലൊട്ടും പഴയതുമല്ല…പഠിക്കുന്ന കാലത്ത് എനിക്ക് ബൈക്ക് എന്നാൽ ഭ്രാന്തായിരുന്നു…ബൈക്കിൽ ചാവി കിടപ്പുണ്ട്, സ്റ്റാർട്ട്‌ ചെയ്യ്തു ത്രോട്ടിൽ കൊടുത്തുനോക്കി,

 

എന്താ മാഷേ ബൈക്കിഷ്ടപ്പെട്ടോ…???

 

ഹെല താൻ എവിടെയായിരുന്നു….

 

കയ്യിലിരുന്ന പാൽ പാക്കറ്റ് ഉയർത്തി കാട്ടിയവൾ അതിനു മറുപടി തന്നു…

 

മാഷേ എന്നെയിതിനു പുറകിലിരുത്തി ഒരു റൗണ്ട് കൊണ്ടൊവോ….???

 

അതിനെന്താ വാ…

 

അയ്യോ ഇപ്പോഴല്ല എനിക്ക് കുറച്ചു പർച്ചെസുണ്ട്, കുറച്ചു കഴിഞ്ഞു സിറ്റിവരെ പോകാം…

 

ഹ്മ്മ് ശെരി..

 

എന്ന ഞാമ്പോയി ചായ ഇടമേ…

 

ചായ മാത്രം പോരാ എനിക്ക് വിശക്കുന്നുണ്ട്….ഞാൻ വയറുഴിഞ്ഞുകൊണ്ട് പറഞ്ഞു…

 

എങ്കിൽ ഫ്രഷായി വാ സുട സുട ടിഫിൻ പണ്ണിതരേൻ…

 

അപ്പപ്പ തമിഴാ….

 

ആമാണ്ട എന്ന് പറഞ്ഞവൾ അകത്തേക്കൊടി കയറി…

 

കുറച്ചുനേരം കൂടി അവിടെ നിന്നിട്ട് ഞാൻ ഫ്രഷാവൻ പോയി…ഫ്രഷായി ഇറങ്ങിയതും, ബെഡിൽ ഒരു ഡാർക്ക്‌ ബ്ലൂ ഷർട്ടും ബ്ലാക്ക് പാന്റും എടുത്തുവെച്ചിട്ടുണ്ട്…ഞാനതെടുത്തിട്ട് പുറത്തേക്ക് ഇറങ്ങിത്തും അവളും അതെ നിറത്തിലുള്ള ഡ്രെസ്സുതന്നെ ഇട്ടേക്കുന്നെ, പിന്നെല്ലാം പെട്ടന്നാരുന്നു കഴിച്ചോടനെ ഞങ്ങളിറങ്ങി…ബൈക്ക് ഒരുപാട് കാലങ്ങൾക്കുശേഷം കിട്ടിയതല്ലേ പതിയെ വണ്ടിയുടെ സ്പീഡ് മേലേക്കുയർന്നു,സ്പീഡ് കൂട്ടിയത്തോടൊപ്പം എന്റമേൽ അവളുടെ പിടത്തവും മുറുകിയിരുന്നു…

 

അപ്പോഴും ഞങ്ങളെ തന്നെ ഫോളോ ചെയ്യുന്ന വൈറ്റ് ഇന്നോവ ക്രിസ്റ്റയെ ഞങ്ങൾ ശ്രദ്ധിച്ചില്ലന്നതാണ് സത്യം..

 

കൊല്ലതെ തന്നെ ഏറ്റവും പ്രശസ്തമായ ഒരു മാളിലേക്കാണ് ഞങ്ങൾ പോയത്. അണ്ടർഗ്രൗണ്ട് പാർക്കിങ്ങിലേക്ക് ബൈക്കുപാർക്ക്‌ ചെയ്യാനിറങ്ങി, ബൈക്കു പാർക്ക്‌ ചെയ്യ്തു തിരിഞ്ഞതും ഞങ്ങളെ ഫോളോ ചെയ്തുവന്നാ ക്രിസ്റ്റ ഒരലറികരച്ചിലോടെ ബ്രേക്കിട്ടു നിന്നു.

 

അതിൽ നിന്നും നാലുപേർ വെളിയിലേക്ക് ഇറങ്ങിത്തും, വണ്ടി റിവേസെടുത്ത് വേഗം വെളിയിലേക്ക് പോകും വിധം തിരിച്ചിട്ടു…

 

അവർ നാലുപേരും കൈകളിൽ കരുതിയ ആയുധങ്ങൾ വെളിയിലെക്കെടുത്തതും അതെനിക്കിട്ടുള്ള പണിയാണെന്ന് മനസ്സിലായി.

 

ഹെലന്റെ കൈയിൽ പിടിച്ചു ഞാൻ അവളെ എന്റെ പുറകിലേക്ക് നിർത്തി.

 

ആരാടാ നിയൊക്കെ ഒട്ടും പതറാതെ ഞാൻ ചോയിച്ചു…

 

മൂന്നു കൊല്ലങ്ങൾക്ക് മുൻപ് നീയൊരുത്തന്നെ അങ്ങ് പറഞ്ഞയിച്ചില്ലേ അവന്റെ ചേട്ടനായിട്ട് വരും കാളിദാസ്,ചാത്താനൂർ കാളിയെന്നും പറയും..

 

നിന്ന് ചെലക്കാണ്ട് വാടാ ഒട്ടും പതർച്ചയില്ലാണ്ട് കാർത്തിക്ക് പറഞ്ഞതും, കാളിയിലും കൂട്ടർക്കുമോരു നടുക്കമുണ്ടായി…ആണൊരുത്തൻ മുന്നില് നെഞ്ചും വിരിച്ചു നിന്ന ഏതുകൊടിക്കട്ടിയ ഗുണ്ടയാണേലും ഒന്ന് അറക്കും…

 

എന്നാൽ പതർച്ചമറച്ചുകൊണ്ടവർ അവനടുത്തേക്ക് ആയുധമെന്തി പാഞ്ഞു.. എന്നാൽ അവനടുതെത്തും മുന്നേ ആരോ പിടിച്ചു നിർത്തുമ്പോലെ അവർ നിന്നു അവരുടെ ആയുധങ്ങൾ താഴേക്കുർന്നു വീണു, അവരോരുത്തരുടെ മുഖതും ഭയമെന്ന വികാരം ചേക്കേറി, മുട്ടുകാൽ തമ്മിൽ ഇടിക്കുണ്ടെന്ന് പോലും തോന്നും വിധമാണ് അവരുടെ നിൽപ്പ്….

 

പെട്ടന്ന് തനിക്കുനേരെ കൊലവിളിച്ചു പാഞ്ഞവർ കടിഞ്ഞനിട്ടപോലെ നിന്നതുകണ്ടതും കാർത്തിക്ക് തന്റെ പുറകിലേക്കുനോക്കി…ആ ചോരചുവപ്പൻ കണ്ണുകൾ തന്നെ മതിയായിരുന്നു…അവനാളെ തിരിച്ചറിയാൻ…

 

അസ്‌ലമിക്ക…അവന്റെ ചൊടികൾ മന്ത്രിച്ചു…

 

കാർത്തിക്കിനെ കടന്ന് മുന്നിലെത്തിയ അസ്‌ലം…

 

എടാ കാളി നിന്റെയി പ്രതികാരവും മാങ്ങാത്തൊലിയും ഇന്ന്,ഇവിടെ,ഈ നിമിഷം അവസാനിക്കണം. ഇനി ഇതിന്റെ പേരിൽ എന്റെനിയന്റെ പിന്നാലെ നടന്നു കൊരച്ചാൽ, പച്ചക്കറത്ത് പന്നിക്കിട്ടുകൊടുക്കും നായെ….

 

പിന്നെ നിന്നോടൊക്കെയെനിക്ക് ഒന്നേ പറയാനുള്ളു…ഇവന്റെകൂടെയിപ്പണിക്ക് നടന്നാൽ കെട്ടിയതാന്നോ,പിള്ളേരുണ്ടോന്നോ നോക്കില്ല, അഷ്ടമുടിയിലെ നീർന്നായ തിന്നും നിന്റെയൊക്കെ ദുഷിച്ചമാംസം.

 

അറിയാലോ എനിക്ക് പറഞ്ഞ ചെയ്ത ശീലം, വെറുതെ ഇറച്ചിയിൽ മണ്ണുപറ്റിക്കണ്ടാ പൊക്കോ…അവസാന വാചകം ഒരു താക്കിതിനപ്പുറം,പ്രവർത്തിച്ചിരിക്കുമെന്ന ദൃഢനിശ്ചയത്തിലൂന്നി നിന്നിരുന്നു…

 

പണി കഴിഞ്ഞു വേഗം സഥലം വിടാൻ തിരിച്ചിട്ട ഇന്നോവയിലേക്ക് ജീവനും കൈപിടിച്ചോടുമ്പോ കാലന്റെ കയറിൽനിന്നോടിയകലുമ്പോലെ തോന്നിയവർക്ക്…

 

ഇക്കാ ന്താ ഇവിടെ..???

 

ഒന്ന് ഇവിടെ വരേണ്ടി വന്നുടാ അതുകൊണ്ടല്ലേ നിന്നെയൊന്നു കാണാനും ഇതൊക്കെ അറിയാനും അവനോടുപറയേണ്ടത് പറയാനും പറ്റിയത്,.

 

കാർത്തിക്കിനോട് അതുപറഞ്ഞതിനൊപ്പം തന്റെ അനുയായികാലിലൊരാളായ അപ്പുവിനെ അസ്‌ലം വിളിച്ചു…

 

“‘ അപ്പു കാളി അവനിനി നടക്കരുത്, പക മുറ്റിയാപ്പാമ്പാണവൻ, അവസരമൊതൽ അവൻ പത്തിവിടർത്തി കൊത്തും വേണ്ടത് ഇന്നുതന്നെ ചെയ്യണം”‘

 

ശെരിയിക്കാ അവനിനി നടക്കില്ല, കിടക്കും ജീവിതാവസാനം വരെ അതും പറഞ്ഞു അപ്പു തന്റെ ഫോണുമെടുത്ത് കുറച്ചു ദൂരേക്ക് മാറിനിന്നു…

 

കാർത്തി നീയിനി ഇവിടെ നിക്കണ്ട, ഒന്നേൽ എന്റെകൂടെ വാ അല്ലെ, കേരളത്തിന്‌ പുറത്ത് എവിടേക്കെങ്കിലും പോണം….

 

ഇക്കാ അത് പറയാൻ ഞാൻ ഇക്കയെ വിളിക്കാനിരിക്കുവർന്നു…ഞാൻ ഇന്ന് ബാംഗ്ലൂർക്ക് പോകും…

 

നല്ലത്,അല്ല ആരാടാ ഇത്….ഹെലനെ നോക്കിയാണ് അസ്‌ലമത്ചോദിച്ചത്..

 

ഇതാണ് ഞാമ്പറഞ്ഞ മാലാഖ…

 

ഹും ഒരുമൂളൽ മാത്രമായിരുന്നു അസ്ലമിന്റെ മറുപടി…

 

ഇക്കാ പുറകിൽ നിന്നും അപ്പു അസ്ലമിനെ വിളിച്ചു…

 

എന്ന നിങ്ങള് വന്ന കാര്യം നടക്കട്ടെ…എനിക്കിത്തിരി തിരക്കുണ്ട് ഡാ അവിടെ എത്തിയിട്ട് എന്നെ വിളിക്കണം മറക്കരുത്…

 

ഇല്ലിക്കാ ഞാൻ വിളിക്കും…

*****

അണ്ടർഗ്രൗണ്ട് പാർക്കിങ്ങിൽ നിന്നും അവർ നേരെ പോയത് മാളിനുള്ളിലെ മൈജി യുടെ ഷോറൂമിലേക്കാണ് …

 

വെൽക്കം മാം, സാർ ഒരു ലേഡി അവരെ അകത്തേക്ക് ആനയിച്ചു…

 

എവിടെയാണ് മൊബൈൽ സെക്ഷൻ ആ ലേഡിയോട് ഹെലൻ ചോദിച്ചു..

 

അവിടെയാണ് മാഡം, വലതുവശത്തേക്ക് വിരൽചൂണ്ടിയവർ പറഞ്ഞു…

 

അവിടെയെത്തിയതും എന്താണ് വേണ്ടത് മാഡം സുമുഖനായ സെയിൽസ് എക്സിക്യൂട്ടീവ് അവരോടു ചോദിച്ചു…

 

ഒരു ഫോൺ വേണം…

 

ഏതു ഫോണണ് മാം..

 

ഐഫോൺ ഏതാ ലേറ്റസ്റ്റ്…

 

അയാൾ അവൾക്കുമുൻപിൽ ലേറ്റസ്റ്റ് ഐഫോണിന്റെ ഒരു കമന്യശേഖരം തന്നെ നിരത്തി…

 

ഇതിൽ നിന്നൊന്നു സെലക്ട്‌ ചെയ്യാതെ മാഷേ…..

 

തനിക്കല്ലേഡോ താൻ തന്നെ സെലക്ട്‌ ചെയ്യ്

 

മാഷ് സെലക്ട്‌ ചെയ്യ്…

 

അതിൽ നിന്ന് ഞാനൊന്നു സെലക്ട്‌ ചെയ്തതും അവൾ അത് പാക്ക് ചെയ്യാൻ പറഞ്ഞു…അതും വാങ്ങി വെളിയിൽ നിന്നു ഫുഡും കഴിച്ചു ഞങ്ങൾ തിരികെ വീട്ടിലെത്തി..

 

മാഷേ വൈകിട്ട് എട്ടരക്കാണ് ട്രെയിൻ നമ്മുക്ക് ഇവിടുന്ന് ഒരുനാല് മണിക്കിറങ്ങണം എന്നലെ ഒരു എഴുനേങ്കിലും എറണാകുളത്തെത്താൻ പറ്റു…

 

എറണാകുളം വരെ ന്തിനാ പോണേ ഇവിടുന്നു ട്രെയിൻ ബുക്ക്‌ ചെയ്യാത്തപോരാരുന്നോ…???

 

അല്ല മാഷേ ആ പുറത്തിരിക്കുന്ന ബൈക്കില്ലേ അതെന്റെ ഫ്രണ്ടിന്റെയാ അത് എറണാകുളത്ത് എത്തിക്കാന്നു ഞാനേറ്റുപോയി, കൂടെ മാഷിന്റെ കൂടെ അവിടെ വരെ പോകാമെന്നൊരു മോഹവുമുണ്ടെന്ന് വെച്ചോ….

 

ഹ്മ്മ് ശെരിന്ന ഒരു ചെറുപുഞ്ചിരി നൽകിയവൻ അവന്റെ റൂമിലേക്കുപോയി….

********

തിരുവനന്തപുരം പഴേയ ഗോഡൗൺ

 

ഗോഡൗണിനുള്ളിൽ കൈകൾ രണ്ടും മേലോട്ട് കെട്ടി മർദിച്ചവശനാക്കിയിട്ടിരുന്ന മധ്യവയസ്കന്റെ ദേഹത്തേക്ക് കടൽ വെള്ളം കോരിയൊഴിച്ചു….

 

ശരീരത്തിൽ അങ്ങിങ്ങായിയുള്ള മുറിവാകളിൽ അതുച്ചെന്നുവീണത്തും നിറ്റലുകൊണ്ടായാൾ അലറിവിളിച്ചു…

 

അലറിവിളിക്കടാ കഴുവേറി…നിന്നോട് മര്യാദക്കു ചോദിച്ചതല്ലേ അപ്പൊ നിനക്കു മൊട…നിനക്കൊരവസരം കൂടി തരാം പറയി…

 

എന്നാൽ അതിനും അയാൾ മറുപടിയൊന്നും പറഞ്ഞില്ല,

 

ഇച്ചായ ഈ നായിന്റെമോൻ ഒന്നും പറയില്ല, എന്താ ചെയ്യാ…???

 

നീയൊരു കാര്യം ചെയ്യ് അവന്റെ കെട്ടാഴിച്ചിട്ട് അതിങ് എടുക്ക് ഇവൻ പറയുമോ എന്നെനിക്കറിയണം…

 

അയാൾ ഉടൻ അടുത്തുന്നിരുന്നവനോട് എന്തോ എടുത്തുകൊണ്ടുവരാൻ പറഞ്ഞിട്ട്, കയറാഴിക്കാൻ തുടങ്ങി…

 

കയറാഴിച്ചതും അയാളെ വില്യംസിന്റെ കാൽകിഴിലേക്ക് വലിച്ചെറിഞ്ഞു,അതെ സമയം വില്യംസിന്റെ കൈലേക്ക് ഒരാൾ ഒരു കൂടാം കൊണ്ടുവന്നുകൊടുത്തു..

 

വില്യംസ് അയാളുടെ കോളറിൽ പിടിച്ചു മേൽക്കുകയർത്തി.

 

നിനക്കുപ്പറയാൻ ഞാനൊരുപാട് അവസരം തന്നതാ നിയത് കേട്ടില്ല പക്ഷെ നിനക്കൊണ്ട് പറയിക്കാൻ എനിക്കറിയാം പുന്നാരമോനെ…എന്ന് പറഞ്ഞു അയാളെ പിടിച്ചുതെള്ളി..

 

ഈ നായെടെ കൈയെടുത്തുവെക്കടാ അതിന്റെ മുകളിൽ… ഇറച്ചി വേട്ടുകാർ ഉപയോഗിക്കുന്നതരം തടിയിലേക്കുച്ചുണ്ടി വില്യംസ് അലറി ..

 

അത് കേൾക്കാൻ കത്തിരുന്നോണം രണ്ടുപേർ അയാളുടെ കൈയെടുത്ത് ആ തടി കഷ്ണത്തിനുമേലെടുത്തു വെച്ചു…

 

ആ വല്യ ലോഹകഷ്ണം അയാളുടെ കൈപ്പത്തിയിലേക്ക് ചേർത്തുകൊണ്ട് അയാളുടെ കണ്ണിലേക്കുനോക്കി അവസാനമായി ആ ചോദ്യമാവർത്തിച്ചു. എന്നാൽ പ്രതീക്ഷിച്ചമറുപടി കിട്ടാതെ വന്നതും വില്യംസിന്റെ കൈയൊന്ന്‌ ഉയർന്നുതാണു…അയാളുടെ കൈപ്പത്തി ഇരുഭാഗത്തേക്ക് ചിതറിയതിനൊപ്പം ഒരാലർച്ചയുമാവിടെ മുഴങ്ങിയതും വില്യംസിന്റെ ഫോൺ റിങ് ചെയ്തതും ഒരേസമയത്തായിരുന്നു…

 

ഫോണെടുത്തുനോക്കിത്തും രാഹുൽ എന്നുകണ്ട വില്യംസ് വെളിയിലേക്ക് ഇറങ്ങി അതേസമയം തന്നെ ബോബി ഉള്ളിലേക്ക് വന്നു…

 

ബോബി അവന് വേണ്ടത് കൊടുത്തിട്ട് അറിയാനുള്ളത് ചോദിക്ക്, അവൻ പറഞ്ഞാൽ ഉടൻ തീർത്തേക്ക്…അതും പറഞ്ഞു കോൾ അറ്റൻഡ് ചെയ്തുകൊണ്ട് പുറത്തേക്കിറങ്ങി…

 

ഹലോ പറയടാ….

 

ഇച്ചായ ആ വണ്ടിയുള്ള സി.സി.റ്റി.വി ഫുടേജൂകിട്ടി പക്ഷെ അതിലൊരു കുഴപ്പമുണ്ടിച്ചായാ…

 

നീ വളച്ചുകെട്ടാതെ കാര്യം പറയടാ….

 

ഇച്ചായ ആ നമ്പറിൽ നിലവിലൊരു വാഹനമില്ല, ആ രെജിസ്ട്രേഷൻ കേരളത്തിൽ എവിടെയും ഇതുവരെ അലോട്ട് ചെയ്യപ്പെടാത്ത ഒന്നാണ്…

 

രാഹുൽ പറഞ്ഞത് കേട്ടതും വില്യംസിന് താനേറ്റ ജോലി എളുപ്പത്തിൽ ചെയ്യ്തു തിരക്കാൻ പറ്റിയ ഒന്നല്ല എന്ന് മനസ്സിലായി…പണിയറിയാവുന്ന ആരോ ഇതിന് പുറക്കിലുണ്ട്….

 

ഹലോ ഇച്ചായ…കേൾക്കുന്നുണ്ടോ മറുപടി ഒന്നും കിട്ടാതെ വന്നപ്പോ രാഹുൽ ചോദിച്ചു…

 

ഹ്മ്മ് നീ വേഗം തിരിച്ചു വാ അത്രയും പറഞ്ഞു വില്യംസ് ഫോൺ കട്ട്‌ ചെയ്യ്ത നിമിഷം തന്നെ വിദേശനമ്പറിൽ നിന്നും കോളുവന്നതും ഒരുമിച്ചായിരുന്നു…

*******

ഒരു മൂന്നരയോടുകൂടി ഞാനും ഹെലനുമിറങ്ങി റോഡിൽ അധികം തിരക്കില്ലാത്തതുകൊണ്ട് കൈകൊടുത്തുതന്നെയാണ് ബൈക്കോടിച്ചത്…ആലപ്പുഴവരെ ഒരു കുഴപ്പവുമില്ലാതെ പോയെങ്കിലും അതുകഴിഞ്ഞു മുടിഞ്ഞ ബ്ലോക്കുകരണം എട്ടുമണിക്കാണ് അവിടെ എത്തിയത്,സ്റ്റേഷനു വെളിയിൽ ഞങ്ങളെ കാത്ത് ഹെലന്റെ ഫ്രണ്ട് മരിയ നിന്നിരുന്നു..അവളെ കണ്ടുസംസാരിച്ചു വണ്ടിയുമെൽപ്പിച്ചു ഞങ്ങൾ ട്രെയിൻ കേറി…..

 

ലോവർ ബെർത്തിന്റെ രണ്ടുവിൻഡോ സീറ്റായിരുന്നു ഞങ്ങൾക്ക് കിട്ടിയത്.. വണ്ടി.. നീങ്ങി തുടങ്ങിയതും ഞാൻ വെളിയിലേക്കു കണ്ണും നട്ടിരുന്നു അതെ സമയം ഹെലൻ എയർപ്പോടുവെച്ചു പാട്ടുകേട്ടു തുടങ്ങി….

 

സമയം പതിന്നോന്നിനോട് അടുത്തതും ഹെല ഉൾപ്പടെ എല്ലാവരും പതിയെ മയക്കത്തിലേക്കു വീണിരുന്നു…അപ്പോഴേമെന്തോ എനിക്കുറക്കം വന്നില്ല, അപ്പോഴാ ജയിലിൽ നിന്നുകിട്ടിയ ബാഗിനെ പറ്റിയോർത്തത്, സീറ്റിനുതാഴെയിരുന്ന ബാഗുവലിച്ചു മുന്നിലേക്ക് വെച്ചു ഞാനത് തുറന്നുനോക്കി, ആദ്യം രണ്ടുമൂന്നു ഡ്രസ്സായിരുന്നേങ്കിൽ അതിനുതാഴെയൊരു ഗിഫ്റ്റ് ബോക്സ്‌ എന്റെ കണ്ണിലുടക്കിയത്…

 

അതെടുത്താഴിച്ചു നോക്കിത്തും ഒരു കുഞ്ഞുബോക്സ്സുകിട്ടി…അതിൽ ചെറുകല്ലുപതിച്ച നങ്കുരത്തിന്റെ ലോക്കറ്റോടുകുടിയ സ്വർണ്ണമാലയുണ്ട്.. അതിനുതാഴെയൊരു കുറിപ്പും

 

To My Dear Dearest Devil….

 

അതുവായിച്ചതും അവനിലൊരു പുഞ്ചിരി വിരിഞ്ഞു…അവനാ മാല തന്റെ കഴുത്തോട് ചേർത്തതും ഒരു ചെറുപ്രകാശമാ കല്ലിൽ മിന്നിയത് അവൻ കണ്ടില്ല…

******

തിരുവനന്തപുരം

 

സ്വാതി തന്റെ കോട്ടേഴ്സിൽ ഒരു മേശക്കുമേൽ തലവെച്ചു കിടക്കയാണ്…ഡ്യൂട്ടി കഴിഞ്ഞുവന്നിട്ടുമവൾ യൂണിഫോം മാറ്റാനോ ഒരുവറ്റിറക്കാനോ നിന്നില്ല, അവളുടെ വശ്യമാർന്ന മിഴികളിൽ ഇന്നാതിളക്കമില്ല കരഞ്ഞുകലങ്ങി ചുവപ്പുരാശി പടർന്ന മിഴികളും, കനം വെച്ച കൺപോളകളും, കാർത്തിക്കിനെപ്പറ്റി ഒന്നുമറിയാൻ സാധിക്കാത്തത്തിലുള്ള വിഷമവും, അവനെ തനിച്ചയച്ചത്തിലുള്ള വിശദവുമെല്ലാം കലർന്നിരുന്നു…

 

രാത്രി പതിനൊന്നുമണിയോട് അടുത്തിട്ടും അവൾക്കുറങ്ങാൻ സാധിച്ചില്ല ഇടക്ക് ഇടക്ക് ടേബിളിന് മുകളിരിക്കുന്ന ഐപാഡിലേക്ക് അവളുടെ കണ്ണുകൾ നീളും എന്നാൽ ഓരോ തവണയും നിരാശമാത്രമായിരുന്നു ഫലം…

 

അവൾ ദേഷ്യത്താൽ തന്റെ മുടിയിൽ വിരൽകോർത്തുവലിച്ചതും ഐപാഡിൽ നിന്നുമോരു ശബ്ദം ഉയർന്നതും ഒരുമിച്ചായിരുന്നു….

 

അതിലേക്ക് നോക്കിയ അവളുടെ കണ്ണുകൾ വിടർന്നു…താൻ ആ ബാഗിൽ വെച്ച മാലയവൻ അണിഞ്ഞിരിക്കുന്നു…അവന്റെ ബോഡി ടെമ്പറേച്ചറാൽ ലോക്കറ്റിനുള്ളിലെ ട്രാക്കറും ആക്റ്റീവ് ആയിട്ടുണ്ട്…അതുകൊണ്ടുതന്നെ അവനോരാപ്പത്തും വന്നിട്ടില്ലെന്നവാക്കു മനസ്സിലായതും ഉള്ളിൽ തിളച്ചുമറിഞ്ഞ അഗ്നിക്കുമേൽ പുതുമഴ പെയ്ത അനുഭൂതി അവളിൽ നിറഞ്ഞു.അവളുടെ മനസ്സിലെ വിങ്ങലിന് ഇത്തിരിയെങ്കിലും ശമനമുണ്ടായി…

 

ഐപാഡിലെ ദൃശ്യത്തിൽ നിന്നുമവൻ മൂവിമെന്റിലാണ് എന്നവൾ മനസ്സിലാക്കി, അവന്റെ സഞ്ചാരപതവും

മറ്റും നിരീക്ഷിച്ചതോടെ അവൻ പോയികൊണ്ടിരിക്കുന്ന സഥലമവൾ ഉറപ്പിച്ചു…അതിനു ശേഷം മേശമേലിരുന്ന തന്റെ ഫോൺ എടുത്തവൾ ആരെയോ വിളിച്ചു..

കോൾ അറ്റെന്റായതും…

 

ഹലോ അച്ഛാ….

 

എനിക്കൊരു ഹെല്പ് വേണം…

 

********

രാവിലെ എട്ടരയോടുകൂടി കൊച്ചുവേലി മൈസൂർ എക്സ്പ്രസ്സ്‌ ബാംഗ്ലൂർസിറ്റി സ്റ്റേഷനിൽ എത്തിചേർന്നു…ഞങ്ങളെ കാത്തവൾ ബുക്കുചെയ്ത യൂബർ സ്റ്റേഷന് വെളിയിൽ നിർത്തിയിരുന്നു…

 

കാര്യമായ ലഗേജില്ലത്തതിനാൽ ഉടൻ തന്നെ കാറിൽ കയറി യാത്ര തിരിച്ചു…

മെല്ലെ നീങ്ങിയ കാർ പതിയെ വേഗത കൈവരിച്ചു.. സൈഡ് വിൻഡോയിലൂടെ ഗാർഡൻ സിറ്റി ഓഫ് ഇന്ത്യ എന്നറിയപ്പെടുന്ന മഹാനഗരത്തെ നോക്കികണ്ടു…നഗരച്ചാരുത മിഴിവേകിയ കാഴ്ച്ചകൾക്ക് വിരാമമിട്ടു കൊണ്ട് കാർ നാഗരാതൃത്തി കടന്ന് കാർ മുന്നോട്ട് സഞ്ചരിച്ചു ഒറ്റപെട്ടുകിടന്ന ഒരു വീടിനു മുന്നിൽ കാർ വന്നുനിന്നു…

 

കാറിൽ നിന്നും വെളിയിലിറങ്ങിയ ഹെലൻ ചാവിയെടുത്ത്‌ ഗേറ്റു തുറന്നു.. അവളോടൊപ്പം അകത്തേക്കുകയറിയ ഞാനൊരുനിമിഷം അവിടെ തന്നെ നിന്നുപോയി…ആഡംബര രീതിയിൽ പണികഴിപ്പിച്ച ഒരു വില്ലയും പോർച്ചിലൊരു…ഐലൻഡ് ബ്ലൂ കളർ കൺവെർട്ടിബിൾ മിനി കൂപ്പർ കിടന്നിരുന്നു….

 

എന്താ മാഷേ അവിടെ തന്നെ നിക്കണേ..???

 

എന്നിൽ നിന്നൊരു അനക്കവുമില്ലാത്തതിലാവും അവൾ അടുത്തുവന്ന് മുഖത്തിന് കുറുകെ കൈവീശി…

 

സൊ യു ആർ റിച്ച്…ഞെട്ടി ഉണർന്ന ഞാൻ ചോദിച്ചു ..

 

നോ മൈ ഫാദർ വാസ് റിച്ച്

 

വാസ്…???

 

അതെ എന്റെ പപ്പാ മരിച്ചിട്ടു പത്തുകൊല്ലമായി….അതുപറയുമ്പോ അവളുടെ മുഖം സങ്കടത്താലും ദേഷ്യത്താലും മുഖം ചുവന്നു തുടുത്തു…എന്നാൽ കാർത്തിയത് ശ്രദ്ധിക്കും മുൻപ് അവൾ അവനിൽ നിന്നും മുഖം വെട്ടിച്ചിരുന്നു…

 

യാം സോറി…തിരിഞ്ഞു നിന്നിരുന്നവളുടെ തോളിൽ പിടിച്ചുകൊണ്ടു ഞാൻ പറഞ്ഞു…

 

സാരമില്ല മാഷേ വാ…

 

ഡോറുതുറന്നു അകത്തുകയറിയതും അവളെനിക്കൊരു മുറികാട്ടി ഫ്രഷായി വിശ്രമിക്കാൻ പറഞ്ഞുപ്പോയി…പോയതുപ്പോലെ അവൾ പെട്ടന്ന് റൂമിലേക്കുത്തിരികെ വന്നു…

 

എന്താടോ ന്തുപ്പറ്റി..???

 

മാഷോന്നു കണ്ണടച്ചേ…

 

എന്തിന്…???

 

കണ്ണടക്ക് മാഷേ…

 

ഞാൻ കണ്ണടച്ചതും അവൾ എന്റെ കൈയിലെക്ക് എന്തോ ചേർത്തുവെച്ചു..

 

ഇനി കണ്ണുതുറക്ക് മാഷേ…

 

ഞാൻ കണ്ണുതുറന്നതും കണ്ടു അവൾ തലേന്ന് വാങ്ങിയ ഐഫോൺ….

 

എടൊ ഇത് താൻ…

 

ഫോർമാറ്റിയൊന്നും വേണ്ട മാഷേ…വേണേ എനിക്കൊരു കിസ്സുതന്നോ ദാ ഇവിടെ അവളുടെ പനിനീർ അദരങ്ങളിൽ വിരൽ വെച്ചവൾ പറഞ്ഞു….

 

മ്മ് താൻ കണ്ണടച്ചേ…

 

കേൾക്കാൻ കാത്തിരുന്നപ്പോലെയവൾ കണ്ണടച്ചു…

 

ഞാനടുത്തു ചെല്ലുന്തോറുമവൾ പിന്നിലേക്ക് നീങ്ങികൊണ്ടിരുന്നു…ഒന്നും സംഭവിക്കുന്നില്ലന്ന് കണ്ടവൾ കണ്ണുതുറന്നതും അവൾ മുറിക്കുവെളിയിൽ എത്തിയിരുന്നു…

 

അവളെ നോക്കിയൊരു കള്ളച്ചിരി ചിരിച്ചുകൊണ്ടു ഞാൻ കതകടച്ചു…

 

കൊതിപ്പിച്ചു പറ്റിച്ചു …..നിനക്കുഞാൻ കാണിച്ചുതാരാടാ പട്ടി…

 

നീ കാണിച്ചോ, കാണാൻ ഞാൻ വെയ്റ്റിംഗ് ആണുട്ടോ …റൂമിൽ നിന്നുഞാൻ വിളിച്ചു പറഞ്ഞു…

 

വൃത്തികെട്ടത്…അതും പറഞ്ഞവൾ പോയി…

********

തിരുവന്തപുരം പഴേയ ഗോഡൗൺ

 

ഒഴിഞ്ഞ മദ്യകുപ്പികളുടെ നടുവിൽ ഒരു ഗ്ലാസ്സിലേക്ക് പകർന്ന ജാക്ക് ഡാനിയേൽ വിസ്‌ക്കിയുമായി വില്യംസിരുന്ന…തനിർതുവരെ ഏറ്റെടുത്ത എല്ലാ ക്വാട്ടേഷനും ഒരു പാളിച്ചപോലും വരാതെ ചെയ്തു തിർക്കാനായിട്ടുണ്ട് എന്നാൽ ആദ്യം തനിക്കെറ്റ പരാജയം ഉൾക്കൊള്ളാൻ അയാൾക്കയില്ല…

 

എന്താ ഇച്ചായ ഇത്…???

ഇങ്ങനെ കുടിക്കാൻ മാത്രമെന്താ ഇവിടെ ഉണ്ടായേ…???

 

ഒന്നുമുണ്ടായില്ലേ ബോബി…??? ആദ്യമായി ഞാനേറ്റ ജോലി ചെയ്യാൻ എനിക്കയില്ല, ഇതുവരെ കിട്ടിയതിൽ വെച്ച് ഏറ്റവും നല്ല ക്ലയന്റ്,ആയാൾ പറഞ്ഞതിനപ്പൂറം ഞാൻ ചെയ്യ്തു കൊടുത്തിട്ടുണ്ട് പക്ഷെ അയാളിൽ നിന്നുവന്ന വാക്കുകൾ….

 

ഒരു നരന്തു ചെക്കനെ പിടിച്ചു കൊടുക്കാൻ പറ്റില്ലേ പോയി പണിയറിയാവുന്നവന് ശൗരം ചെയ്യാൻ കൈലിരുന്ന മദ്യം ആയൾ ദൂരേക്ക് വലിച്ചെറിഞ്ഞു ആ ഗ്ലാസ്സ് ചിന്നിച്ചിതറി…

 

ഇല്ല അവനെ അയാൾ കാണില്ല, ജീവനോടെ അയാൾക്കൊരിക്കലും അവനെ കിട്ടില്ല…ബോബി എനിക്കറിയണം എന്റെ മൂക്കിന്റെ താഴേന്നവൻ എങ്ങോട്ട് പോയിന്നു ചെല്ല് അവനെകുറിച്ച് എന്തേലും വിവരം വന്നമതി… നീ..

 

ശെരി ഇച്ചായ അവന്റെ തലയുമായേ ഇനി ബോബി വരുള്ളൂ…

 

ബോബി…വില്യംസ് ഒറ്റ അലർച്ചയായിരുന്നു…

 

അവനെ എനിക്ക് ജീവനോടെ വേണം അവനെ ഇല്ലാതാകുന്നത് എന്റെയി കൈകൊണ്ടുവേണം…

 

മ്മ് ഒരു മൂളൽ ആയിരുന്നു ബോബിയുടെ മറുപടി…വില്യംസിനെ ഇങ്ങനെയൊരിക്കലും ബോബി കണ്ടിട്ടില്ല, അതുകൊണ്ടാണ് മറുതൊരാക്ഷരം പറയാതെ…അവൻ പോയത്…

******

പിറ്റേന്ന് രാവിലെ ഹെലനാണ് എന്നെ വിളിച്ചെഴുന്നേൽപ്പിച്ചത്…

 

മാഷേ ന്തുറക്കമാ വാ എണീറ്റെ…

 

എന്താ ഹെലൻ ഈ വെളുപ്പിനെ

ഞാൻ ബെഡിൽ നിന്നെഴുന്നേറ്റു…കണ്ണുതിരുമ്മികൊണ്ടുചോദിച്ചു…

 

വെളുപ്പിനെയോ സമയം എട്ടായി എഴുനേറ്റെ…

 

ഏട്ടല്ലേ അയോള്…ഞാനിത്തിരികൂടി കിടക്കട്ടെ….

 

മാഷേ അങ്ങനെ പറയല്ലേ പത്തുമണിക്കുമുൻപ് ഓഫീസിൽ പോവണം…

 

ആ താൻ പൊക്കോ.. ഞാൻ ഉറങ്ങിക്കോട്ടെ …ഹെല പ്ലീസ്..

 

ദേ മാഷേ എനിക്കുദേഷ്യം വരുന്നുണ്ട്…

 

എടൊ താൻ ഓഫീസിൽ പോവുന്നതിനു ഞാനെന്തിനാ എഴുനേൽക്കുന്നെ…???

 

എനിക്കുമാത്രമല്ല മാഷും ഇന്നുതൊട്ട് ജോയിൻ ചെയ്യുന്നു…

 

ഞാൻ ഞെട്ടിയെഴുനേറ്റു…എന്നോ അറിയാതെ എന്റെ വായിൽ നിന്നതുപുറത്തേക്കുച്ചാടി….

 

അതെ ഇന്ന്‌…സമയമില്ല മാഷേ വേഗം റെഡിയാവ്….

 

പിന്നെ ഒട്ടും താമസിപ്പിക്കാതെ ഞാൻ ബാത്‌റൂമിലേക്കോടി…കുളിയും നനയുമൊക്കെ കഴിഞ്ഞൊഴു ഒൻപതോടെ വെളിയിലേക്കിറങ്ങിയതും അവൾ ആവി പറക്കുന്ന ബ്രേക്ക്‌ഫാസ്റ്റ് വിളമ്പി…അതുകഴിച്ചു അവളോടൊപ്പമിറങ്ങി…അവളാണ് മിനിയെടുത്തത്…പയ്യെ പോർച്ചിൽ നിന്നിറങ്ങി ഗേറ്റ് കടന്നതും മിനിയുടെ വേഗത എൺപതിലേക്കുയർന്നു…കൃത്യം പത്തുമണിക്ക് ഒറിയോൺ ഗ്രൂപ്പോഫ് കൺസ്ട്രക്ഷൻ ആൻഡ് ഇൻറ്റീരിയർസ് എന്നാ ബോർഡുവെച്ച സഥാപനത്തിന്റെ ഗേറ്റുകടന്ന് മിനി അകത്തേക്കിരച്ചു കയറി…

 

എന്നാ മാഷുവേഗം HR റിനെ കാണു ഇതാ ഫയൽ ഇതിൽ മാഷിന്റെ സർട്ടിഫിക്കറ്റ് ഞാനിവളെ ഓതിക്കിയിട്ട് വന്നേക്കാം….

ഡാഷിനുമുകളിലിരുന്ന ഫയലെടുത്തുതന്നിട്ട് അവൾ പറഞ്ഞു…

 

മാഷേ സെക്കന്റ്‌ ഫ്ലോർ തേർഡ് ക്യാബിൻ ആൻഡ് ഓൾ ദി ബെസ്റ്റ്…ഞാനിറങ്ങിയതും അവൾ അത്രയും പറഞ്ഞുകൊണ്ട് ഡോറടച്ചു കൊണ്ട് പാർക്കിങ്ങിലേക്കുപോയി…

 

ഇനിയൊട്ടും താമസിപ്പിക്കാണ്ടന്ന് കരുതി ഞാൻ വേഗം ഓഫീസിനുള്ളിൽ കയറി…റൈറ്റ് സൈഡിൽ കണ്ട ലൈഫിറ്റ് പിടിച്ച് സെക്കന്റ്‌ ഫ്ലോറിൽ ഇറങ്ങി…

 

മെ.. ഐ..

തേർഡ് ക്യാബിന്റെ ഡോറിൽ നോക്കുചെയ്യ്തുകൊണ്ട് ഞാൻ ചോയിച്ചു…

 

യെസ് …അകത്തുനിന്നും മറുപടി ലഭിച്ചതും പതിയെ ഡോർ ഹാൻഡിൽ താഴ്ത്തി ഞാനകത്തുകയറി…

 

പ്ലീസ് ടേക്ക് യുവർ സിറ്റ് എന്നെ കണ്ടതും അയാൾ ഇരിക്കാൻ പറഞ്ഞു…

 

ഞാനാദ്ദേഹത്തിനു ഫയൽ കൊടുത്തതു…

 

സീ മിസ്റ്റർ കാർത്തിക് തന്റെ കാര്യം നേരുത്തേ പറഞ്ഞിട്ടുള്ളതാണ് ഒഫീഷ്യലായി താൻറെ പോസ്റ്റ്‌ എന്താണ് എന്ന് പറയുക മാത്രമാണ് എന്റെ ജോലി.. മാർക്കറ്റിംഗ് വിംഗ് ഹെഡ് ശ്രീനാഥിനെ അസിസ്റ്റ് ചെയ്യുകയാണ് തങ്ങളുടെ…ജോലി…

 

ദാ ഇതാണ് തന്റെ അപ്പോയ്ന്റ്മെന്റ് ലെറ്റർ സി.ഇ.ഒ യെ കണ്ടിട്ട് ജോലിക്കുകയറിക്കോളൂ…റെക്കോർഡ് ചെയ്ത ടേപ്പിറികൊടുപോലെ അങ്ങോട്ട് ഒന്നും പറയാൻ അനുവദിക്കാതെ അയാൾ പറഞ്ഞവസാനിപ്പിച്ചുകൊണ്ടായാൾ അപ്പോയ്ന്റ്മെന്റ് ലെറ്റർ തന്നു…

 

സാർ സി.ഇ.ഒ യുടെ ക്യാബിൻ..???

ഫിഫ്ത് ഫ്ലോർ…വൺ ആൻഡ് ഒൺലി ക്യാബിൻ…

 

വീണ്ടും ലിഫ്റ്റുപ്പിടിച്ച് ഫിഫ്ത് ഫ്ലോറിലെത്തി സിഇഒ യുടെ ക്യാബിൻ ഡോറിൽ നോക് ചെയ്യ്തു…

 

യെസ് യൂ മേ…

 

ഡോറുതുറന്ന് അകത്തേക്കുകയറിയതും ആ ലാപ്പിൽ നിന്നും തലയുയർത്തിയാ ആളെ കണ്ടതും ഞെട്ടിപ്പോയി ഞാൻ…

 

തുടരും

Story by രക്ഷസരമാൻ

 

26 Comments

 1. ❤❤❤❤❤

 2. ❬?● ̶̶ ̶ᷝ ̶ᷟ༎༎꯭??????]༎꯭?

  ????

  1. ❬?● ̶̶ ̶ᷝ ̶ᷟ༎༎꯭??????]༎꯭?

   വായിച്ചിട്ടില്ല ?‍♂️..

   ഇന്ന് ഇവിടേക്ക് വന്നതേ ഉള്ളു..

   വൈകാതെ എല്ലാം ആദ്യം മുതൽ തുടങ്ങണം..

   വായിച്ചു കഴിഞ്ഞ ശേഷം അഭിപ്രായം അറിയിക്കാം ?..

   αll thє вєѕt 4 чσur ѕtσrч…

    1. ❬?● ̶̶ ̶ᷝ ̶ᷟ༎༎꯭??????]༎꯭?

     എന്നാലും ?…

     വന്നപ്പോഴേക്കും അപമാനിച്ചു…

     ഇവിടെ ഇതൊന്നും ചോദിക്കാൻ ആരുമില്ലേ ?..

 3. പൊളിച്ചു ???

 4. ? നിതീഷേട്ടൻ ?

  Helen! ?

  നന്നായിട്ടുണ്ട് ?

  1. എന്താടോ വാരിയരെ…..

 5. നന്നായിട്ടുണ്ട്… അക്ഷരത്തെറ്റ് കുറയ്ക്കണം… ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

 6. സൂപ്പർ

 7. ബാക്കി എന്ന് വരു൦..

  1. Aduthente adutha njayar….athalla weekly cheriya part vayicha mathiyengil pl ellam njayarum varum… RAKSHARAMAN enna profile nokkiya mathi

   1. മിടുക്കന?

    1. Anno.. Midukk onnumalla… Kuthiyirunnu ezhuthanulla time illa nyar anu ake kittunna avadhi annanu ezhuthunnath.. Maximum 1 wordsinu appuram ezhuthanum pattilla… Appo entha cheyya…

 8. ,?????????നന്നായിരുന്നു.നിങ്ങളുടെ സമയം അനുസരിച്ച് എഴുതു.ഒരിക്കലും പകുതിക്ക് വെച്ച് നിറുത്തി പോകരുത് എന്ന് ഒരപേക്ഷ യുണ്ട്

 9. Bro

  ഈ പാർട്ടും നന്നായിട്ടുണ്ട് ?

  //ഈ ലെങ്ത്തിലും ടൈമിലും മതിയെങ്കിൽ സ്റ്റോറി വരും അല്ലെങ്കിൽ കമന്റ്‌ ഇട്ട് അറിയിച്ചാൽ കഥ നമ്മുക്ക് സ്റ്റോപ്പ്‌ ചെയ്യാം..//

  Bro സമയം കിട്ടുന്നപോലെ തന്നാൽ മതി wait ചെയ്തോള്ളാം.

  ആരാണ് അവസാനം വന്ന അവതാരം ?

  വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്‌ ❤

  സ്നേഹത്തോടെ MI ❤❤❤

  1. Thanks da???

   Ellam vazhiye parayam

 10. ,❤️❤️❤️❤️?

Comments are closed.