⚔️ദേവാസുരൻ⚒️s2 ep 17-18 2729

ദേവാസുരൻ

Ep 17

ഇത് പലരും വായിച്ച ഭാഗം തന്നെയാണ്…. ഈ സൈറ്റിൽ മാത്രം വായിക്കുന്നവർ വായിക്കാൻ സാധ്യത ഇല്ല

 

 

‘”” അത് ഉണ്ടല്ലോ……
ആദ്യമൊക്കെ ഏട്ടനെ കാണുന്നത് തന്നെ കലി ആയിരുന്നു…..
ഇപ്പൊ നാണവും……
എന്താ ഇതിന്റെ ഗൂഡൻസ്….
എന്റെ ചേച്ചി പെണ്ണിന് ഇതെന്ത് പറ്റി……
വായെടുത്താൽ കൊലയാളി കൊലയാളി എന്ന് മാത്രം വിളിക്കുന്ന ചേച്ചി ഇപ്പൊ അദ്ദേഹം ഏട്ടൻ എന്നൊക്കെ വിളിക്കുന്നു…. ഇങ്ങനെ ഒരു മാറ്റം വരാൻ എന്താ ഇപ്പൊ സംഭവിച്ചത്……'””

ഇന്ദു ചോദിച്ചു……
അവളുടെ ചോദ്യത്തിന് മുന്നിൽ പാറു നന്നേ പതറിയിരുന്നു….. കാരണം അവൾ ചോദിച്ചത് പാറുവിന്റെ ഉള്ളിലും ഉള്ള ചോദ്യം തന്നെയാണ്……
ആ അസ്വസ്ഥത മറച്ചുകൊണ്ട് അവൾ പറഞ്ഞു…..

‘”” നീയൊന്ന് പോയെ ഇന്ദു…
മനുഷ്യനിവടെ നൂറായിരം ടെൻഷൻ ഉണ്ട്…. അപ്പോളാ അവളുടെ…..'””

‘”” ഹോ…….
പറയാൻ പറ്റില്ലെങ്കിൽ തുറന്ന് പറഞ്ഞോടെ എന്റെ ചേച്ചി….. എന്നാലും അത്രക്ക് രഹസ്യമാ ല്ലെ കാര്യങ്ങൾ…..
എന്തായാലും ഒന്നുറപ്പാ…..
അന്ന് ചേച്ചിയെ തട്ടിക്കൊണ്ടുപോയി തിരിച്ചു കൊണ്ടുവന്നില്ലേ…..അപ്പൊ തൊട്ടാണ് ഈ മാറ്റം ഒക്കെ കണ്ട് തുടങ്ങിയത്…..
അതും പോരാതെ ചേച്ചിക്കിപ്പോ നല്ല താമരപ്പൂവിന്റെ മണമുണ്ട്……'””

ഇന്ദു പറഞ്ഞത് കേട്ടപ്പോ പാർവതി തന്റെ ദേഹം ഒന്ന് മണത്തു നോക്കി….. അവൾ പറഞ്ഞത് ശരിയാണ്…..
അതിൽ നിന്നും താമര പൂവിന്റെ സുകന്തം വമിക്കുന്നു…..രാവിലെ തൊട്ട് ഒരു പെർഫ്യൂം പോലും അടിച്ചിട്ടില്ല….
ആ മണം വരുന്നത് തന്റെ വിയർപ്പിൽ നിന്നുമാണെന്ന് ഏറെ അതിശയത്തോടെ അവൾ മനസ്സിലാക്കി നിന്നുപോയി….

‘”” ഇതൊക്കെ എന്താണെന്ന് ചോയ്ച്ചാ എനിക്ക് അറിഞ്ഞൂടാ….
പക്ഷെ ഉണ്ടല്ലോ ചേച്ചി….
ഞാനിപ്പോ ഈ വീട്ടിൽ വന്നെന് ശേഷം ഒരു ഫാരി ടൈൽ ലൈഫ് ആണ് ജീവിക്കുന്നത്…
പുറത്ത് ആളുകൾ കേട്ടാ ചിരിക്കുന്ന ഏത് കാര്യവും ഞാൻ വിശ്വസിക്കും……
ഞാൻ എന്റെ ഇന്ദ്രേട്ടന്റെ സ്നേഹത്തിൽ ഇങ്ങനെ അലിഞ്ഞു ജീവിക്ക…..
അതും പോരാതെ എന്റെ രുദ്രേട്ടൻ ആണെന്റെ ദൈവം….
ചേച്ചി ദേവിയും….
ഏട്ടൻ അടുത്ത് വരുമ്പോ ശ്രദ്ധിച്ചിട്ടുണ്ടോ….
നല്ല കർപ്പൂരത്തിന്റേം ഭസ്മത്തിന്റേം മണമാ…..
അത് പരമശിവന്റെ വാസന അല്ലെ…
അത് പോലെ ഈ ചേച്ചി പെണ്ണിന്റെ താമര പൂ വാസന…
പരമശിവന്റെ പാർവതി ദേവിയുടെ മണം…..
നിങ്ങൾ അപ്പൊ ശരിക്കും ശിവ പാർവതി ആണോ…..
എന്തോ….
ഞാനിപ്പോ അങ്ങനാ കാണുന്നെ…..
കണ്ണടച്ചാൽ കഴുത്തിൽ പാമ്പിനെ ഒക്കെ അണിഞ്ഞു തൃശൂലം ഏന്തി നിൽക്കുന്ന രുദ്രേട്ടന്റെ മുഖമാ….
തൊട്ടടുത്ത് ദേവിയുടെ രൂപത്തിൽ എന്റെ സുന്ദരി ചേച്ചിയും…..
എന്ത് രസാന്നോ കാണാൻ…..
ഹോ……'””

ഇന്ദു തികച്ചും ഒരു സ്വപ്ന ലോകത്തേക്ക് തന്നെ പോയിരുന്നു…..
പാറുവിന് എല്ലാം കേട്ട് വിശ്വസിക്കണോ…. തള്ളി കളയണോ……
അതോ നാണിക്കണോ എന്നൊന്നും മനസ്സിലായില്ല….

‘”” എന്റെ ഇന്ദു……
നിനക്ക് ശരിക്കും ഭ്രാന്ത്‌ കേറിയൊ ….
അവളുടെ ഒരു താമര പൂവും കർപ്പൂരവും…..
അതെങ്ങനെ…
പണ്ടേ ഇതിനകത്ത് ആൾ താമസം ഇല്ലല്ലോ…..'””

എന്നും പുലമ്പിക്കൊണ്ട് പാറു പുറത്തേക്ക് നടന്നു….

ഇന്ദു അൽപ സമയം അവിടെ തന്നെ ഇരുന്നുപോയി…..

അവളുടെ കണ്ണുകൾ ഒരു നിമിഷം ബെഡിന്റെ അരികിലെ ടേബിളിൽ വച്ച ആ കല്യാണ ഫോട്ടോയിലേക്ക് നീണ്ടു …..

‘”” എന്റെ പാവം ചേച്ചിയെ ഇങ്ങനെ ചുറ്റിക്കാതെ ഒന്ന് സ്നേഹിക്ക് എന്റേട്ടാ…..
എന്തൊരു വാശിയാ ഇത്…..
ഹോ…….'””

അവളുടെ വാക്കുകളിൽ കുസൃതി നിറഞ്ഞിരുന്നു….. ആ പരമ ശിവൻ തന്റെ പാർവതി ദേവിയെ ഒന്ന് സ്നേഹിച്ചു കാണുവാൻ അവളുടെ മനം വല്ലാതെ പിടച്ചു……

???????????

64 Comments

  1. ഇത്രേം വൈകിയതിനു സോറി… എഴുതി ആയിട്ടുണ്ട്…. ഇവടെ എഡിറ്റ്‌ ചെയ്ത് ഇടാൻ കുറച്ചു പണിയാ… അതാ ടൈം എടുക്കുന്നത്…. വേഗം വരും എന്തായാലും

Comments are closed.