⚔️ദേവാസുരൻ⚒️ s2 ep 22[dєmσn kíng -Dk] 746

Views : 93615

 

 

 

 

 

 

 Previous Part


 

 

നേരം ഉച്ചയോട് അടുത്തിരുന്നു…..

മഹാദേവനെ കാണാൻ കയറിയ മലകളും കാടുകളും എല്ലാം അവർ തിരികെ ഇറങ്ങി…

നീലകണ്ഠൻ തന്റെ ബാണ്ടക്കെട്ട് ചുമലിൽ നിന്നും ഇറക്കി തിണ്ണമേൽ വച്ചു…. ഒന്ന് തിരിഞ്ഞു നോക്കിയപ്പോൾ പതിയെ അവശനായി രുദ്രൻ നടന്ന് വരുന്നു….

തന്റെ ഉള്ളിലെ ശക്തികൾ എല്ലാം ക്ഷയിച്ചു പോയ പോലെ തോന്നി അവന്…. ദേഹമെല്ലാം വല്ലാതെ വേദനിക്കുന്ന പോലെ…..

പണ്ട് അറിഞ്ഞ ക്ഷീണവും തളർച്ചയും വീണ്ടും അവനിലേക്ക് ഓടി എത്തിയിരിക്കുന്നു….

നീലകണ്ഠൻ ഒരു ചെറു മൺപാത്രത്തിൽ ജലം ശേഖരിച്ചു കൊണ്ട് രുദ്രന് നേരെ നടന്നു….

തളർന്ന കണ്ണുകളാൽ അവനയാളെ നോക്കി….

‘”” ഇതാ രുദ്രാ……

ഇത് കുടിക്കു…..'”

നീലകണ്ഠൻ പറഞ്ഞു…. അവനാ വെള്ളം വാങ്ങി ആർത്തിയോടെ കുടിച്ചു…..

‘”” ഒത്തിരി ക്ഷീണം കാണും നിനക്ക്….

ഭക്ഷണം കഴിച്ച് ഒന്ന് കിടന്നുകൊള്ളു…..'”

അയാൾ പറഞ്ഞു…..

‘”” സ്വാമി……'”

‘”” എന്താണ് രുദ്രാ…….??'””

‘””അവിടെ വച്ചേനിക്ക് എന്താണ് സംഭവിച്ചത്….??'””

“” രുദ്രാ……

എല്ലാം ഇനി രാവിൽ വീണ്ടും ആ ക്ഷേത്രത്തിൽ വച്ചു പറയാം….

ഇത് വീടാണ്…..

ഇവിടെ നീ അഥിതിയായി നിന്നാൽ മതി….'”

രുദ്രൻ ഒന്നും പറഞ്ഞില്ല…. അവൻ പതിയെ ചെന്ന് അവിടുള്ള തിണ്ണമേൽ തളർച്ചയോടെ ഇരുന്നു..,…

പെട്ടെന്ന്……

രുദ്രന്റെ തോളിൽ രണ്ട് കുഞ്ഞു കയ്കൾ വന്ന് ചുറ്റിയത് അവനറിഞ്ഞു…. അവനൊരു പുഞ്ചിരിയോടെ പുറകിലെ ആളെ പിടിച്ച് മടിയിൽ നിർത്തി…. അത് ശങ്കരൻ ആയിരുന്നു……

രുദ്രൻ അവനെ എടുത്ത് കവിളിൽ ഒരു മുത്തം നൽകി……

‘”” ആഹ്..

അനിയൻ വന്നോ…..

ഇതിയാന്റെ കൂടെ പോയി തളർന്നോ…. “”

കുടിലിൽ നിന്നും പുറത്ത് വന്ന ലക്ഷ്മിയുടെ വാക്ക് കേട്ടപ്പോൾ അവൻ വെറുതെ ഒന്ന് ചിരിച്ചു…..

‘”” മ്മ്…..

നീ പോയി കൈകഴുകി വാ…..

കഞ്ഞി ആയിട്ടുണ്ട്…..'”

അവർ പറഞ്ഞു…. രുദ്രൻ ശങ്കരനെ അവിടെ നിർത്തി കിണറിന്റെ ഭാഗത്തേക്ക്‌ നടന്നു…. കയ്കാലുകൾ കഴുകുന്നതിനു പകരമായി ഒരു തൊട്ടി വെള്ളം എടുത്തവൻ തലയിലേക്ക് കമിഴ്ത്തി…..

വെള്ളത്തിന്റെ യഥാർത്ഥ തണുപ്പും സുഖവും അവൻ അറിയുവാൻ തുടങ്ങി….. തനിക്കുള്ളിലെ ഒരു വലിയ ഭാരം ഒഴിഞ്ഞ പോലെ….

ഈറൻ മുടിയെ തോർത്തി വേറെ ഡ്രെസ്സും ഇട്ട് അവൻ ഉമ്മറത്തേക്ക് ചെന്നു…. വേദ ലക്ഷ്മി എല്ലാവർക്കു വേണ്ടിയും ഭക്ഷണം എടുത്തുവച്ചിരുന്നു…..

രുദ്രൻ അന്നത് ആസ്വദിച്ചു കഴിച്ചു…..

അവന് വിശപ്പ് അധികമായിരുന്നു…..

ഏറെ നാളുകളായി വിശന്നിരിക്കുന്നവനെ പോലെ……

അടുത്തിരുന്നു ആരെയും നോക്കാതെ ആർത്തിയോടെ അവനത് കഴിച്ചുകൊണ്ടിരുന്നു…. അവന്റെ മാറ്റം കാണുമ്പോൾ വേദ ലക്ഷ്മിയുടെയും നീലകണ്ഠന്റെയും ചുണ്ടിൽ എന്തോ ഒന്ന് മറച്ചു വച്ചുള്ള ചിരി വിടർന്നിരുന്നു…..

💀💀💀💀💀💀💀💀💀

തുടർന്ന് വായിക്കു…

– കൊച്ചി –

മാർട്ടിനും സാക്ഷിയും സഞ്ചരിച്ച ആ ബുള്ളറ്റ് പോലീസ് സ്റ്റേഷന് മുന്നിൽ വന്ന് നിന്നു….

പുറത്ത് കാവലായി നിന്നവർ സല്യൂട് ചെയ്തത് പോലും ഗൗനിക്കാതെ മാർട്ടിനും സാക്ഷിയും സ്റ്റേഷന്റെ അകത്തേക്ക് കയറിപ്പോയി…..

‘”” സാക്ഷി….

കിട്ടിയ എവിടൻസിന്റെ ഫൈലുമായി എന്റെ ഓഫീസിലേക്ക് വാ…..'””

അയാൾ പോകും വഴി പറഞ്ഞു… സാക്ഷി വേഗം അദ്ദേഹത്തിന്റെ അടുത്ത് നിന്നും കേസ് ഫൈലുകൾ സൂക്ഷിച്ച മുറിയിലേക്ക് നടന്നു….

തൊട്ട് പുറകെ ശ്രീയും വന്നിരുന്നു….

‘”” ടാ…..

എല്ലാം റെഡി അല്ലെ….'””

സാക്ഷി അവനോട് ചോദിച്ചു….

‘”” മേടം പോയപ്പോൾ തന്നെ എല്ലാം ശരിയാക്കി വച്ചതാ….

ഇതാ ഫയൽ….'””

അവൻ റെഡി ആക്കി വച്ച ഫയൽ സാക്ഷിയുടെ കയ്യിൽ കൊടുത്തുകൊണ്ട് പറഞ്ഞു….

‘”” മ്മ്…. ഓക്കേ….

നീ സാറിനു കുടിക്കാൻ ഉള്ള ചായ കൊണ്ടുവരാൻ കുട്ടൻപിള്ളയോട് പറാ….

ഞാൻ അകത്തേക്ക് പോകുവാ….'””

‘”” ആഹ്….

അത് ഞാൻ നോക്കിക്കോളാം….

അല്ല മേടം….

സാറിന്റെ ഷർട്ടിൽ എന്താ ഇങ്ങനെ ചെളി….

എവിടുന്ന് പിടിച്ചോണ്ട് വന്നതാ…..'””

അവനത് ചോദിച്ചപ്പോഴാണ് അവളും ആ കാര്യത്തെ പറ്റി ആലോചിച്ചത്…. എങ്കിലും ഇപ്പോൾ ഒന്നും തുറന്ന് പറയാൻ അവൾക്ക് തോന്നിയില്ല….

‘”” അതൊന്നും നീ തല്ക്കാലം നോക്കണ്ട….

പറഞ്ഞ പണി ചെയ്യാൻ നോക്ക് ശ്രീ….

ഇല്ലെങ്കിൽ ഇന്നും സാറിന്റെ വായിന്നു കേൾക്കും….'””

‘” ഓഹ്…..

ചെയ്യാം എന്റെ മേടം…..'””

അവനതും പറഞ്ഞുകൊണ്ട് അവന്റെ വഴിക്ക് പോയി….

സാക്ഷി അവളുടെ വഴിക്കും…..

ഫയലുമായി ഓഫീസിലേക്ക് കേറി ചെല്ലുമ്പോൾ ടേബിളിൻ മേൽ ഇരുന്ന് സിഗരറ്റ് വലിക്കുകയാണ് മാർട്ടിൻ….

അവളെ കണ്ടപ്പോൾ അയാൾ വികടമായോന്ന് ചിരിച്ചു….. അവൾ അതിൽ വലിയ കണ്ണ് കൊടുക്കാതെ ഫയൽ അയാളെ ഏൽപ്പിച്ചു…..

‘”” സാർ….

എല്ലാം ഇതിൽ ഉണ്ട്…..'”

സാക്ഷി പറഞ്ഞത് കേട്ടപ്പോൾ മാർട്ടിൻ ആ ഫയലിന്റെ ആദ്യ പേജ് മറച്ചു നോക്കി…..

അതിന്റെ താൻ തേടുന്നവന്റെ ഫോട്ടോയും മറ്റ് വിവരങ്ങളും ഉണ്ടായിരുന്നു…..

‘”” മുഹമ്മത് മുസ്തഫ..

സൺ ഓഫ് ഖാദർ..

ഡേറ്റ് ഓഫ് ബർത്ത് 24/05/1997

അതായത് ഇപ്പൊ 26 വയസ്സ്…..

മ്മ്…. അപ്പോൾ അറിഞ്ഞതെല്ലാം പറഞ്ഞോളൂ സാക്ഷി….'””

മാർട്ടിൻ പറഞ്ഞു….

‘”” സാർ….

ആ ബസ്സിലെ ആളുകൾ പറഞ്ഞ പ്രകാരം മുസ്തഫ ഈ നാട് വിട്ടിട്ട് 6 മാസം ആയി….

അതിന് ശേഷം കൊച്ചിയിൽ വന്നതായി തെളിവുകൾ ആയോ സാക്ഷികൾ ആയോ ഒന്നുമില്ല….

കോട്ടയത്തു ഒരു ബസിൽ മുസ്തഫ 2 മാസത്തോളം കൺടക്ടർ ആയി ജോലി ചെയ്തിട്ടുണ്ട്….

എന്നാൽ കോളേജ് പിള്ളേർക്ക് കഞ്ചാവും കൊക്കയിനും ഒക്കെ വിറ്റിട്ട് പിടിക്കപ്പെട്ടതുമാണ്…. “”

സാക്ഷി പറഞ്ഞു….

‘”” അപ്പോൾ ഇവനിപ്പോൾ ജയിലിൽ ആണോ…..??'””

മാർട്ടിൻ ചോദിച്ചു….

‘”” അല്ല സാർ….

പോലീസ് പിടിയിൽ ആയി എന്നത് സത്യമാണ്….

പക്ഷെ കോടതിയിൽ പോകും വഴി മുസ്തഫ രക്ഷപ്പെട്ടിരുന്നു…..

4 മാസമായി ഇവൻ ഒളിവിൽ ആണെന്നാണ് അറിഞ്ഞത്….'”

“” ഹ്മ്മ്……

അപ്പോൾ ഇവന്റെ കുടുംബം…..??'””

‘”” അച്ഛനും അമ്മയും ജീവനോടെ ഉണ്ട്….

അവരോട് അന്വേഷിച്ചപ്പോൾ വീട്ടിൽ വന്നിട്ട് 6 മാസം ആയെന്നാണ് അറിഞ്ഞത്…

വിളിയും ഇല്ല….

ചിലവ് നോക്കുന്നത് ഇപ്പോഴും അവന്റെ അച്ഛനാണ്…

വീട്ടുകാരൊക്കെ തള്ളിക്കളഞ്ഞ മട്ടാണ് സാർ ….'””

സാക്ഷി പറഞ്ഞു….

‘”” ആഹ്……

അതെന്തെങ്കിലും ആവട്ടെ…..

വീട്ടുകാർക്ക് വേണ്ടെങ്കിലും എനിക്ക് വേണം അവനെ….

മാസം 4 ആയത് കൊണ്ട് ഒളിഞ്ഞിരിക്കുന്നതിന്റെ ചൂടൊന്ന് മാറിക്കാനും മുസ്തഫയ്ക്ക്… കോട്ടയത്ത് നല്ല സ്ട്രോങ്ങ്‌ അന്വേഷണം വേണം…..

എത്രയും പെട്ടെന്ന് അവനെ എനിക്ക് കിട്ടണം….

കരണം മുസ്തഫ വരാതെ ഈ കേസ് മുന്നോട്ട് പോകില്ല…..

സാക്ഷിക്ക് മനസ്സിലായല്ലോ അല്ലെ….'”

‘”” മനസ്സിലായി സാർ…..

പെട്ടെന്ന് തന്നെ അവനെ പിടിച്ചിരിക്കും…..'””

അവൾ പറഞ്ഞു…..

‘”” ഹ്മ്മ്…..

എങ്കിൽ പോക്കോ….'”

അയാൾ പറഞ്ഞു…..

അവളാദ്യം പുറത്തേക്ക് നടന്നെങ്കിൽ അല്പം മടിച്ച് വീണ്ടും അയാളുടെ അടുത്തേക്ക് തന്നെ വന്നു……

‘”” സ്… സാർ…..'”

‘”” എന്താ സാക്ഷി…..??'””

‘”” ഷർട്ടിൽ മണ്ണാണ്…..'””

അവൾ പറഞ്ഞു….. മാർട്ടിൻ അത് കേട്ട് ചെറുതായോന്ന് ചിരിച്ചു….

‘”” രാഷ്ട്രീയക്കാരൻ ഒന്നുമല്ലല്ലോ….

പോലീസ് അല്ലെ….

മണ്ണ് പറ്റും….

താൻ പോക്കോ…..'”

അയാൾ പറഞ്ഞു…. അവൾ ചെറുതായോന്ന് മൂളിയ ശേഷം പുറത്തേക്ക് നടന്നു….

💀💀💀💀💀💀💀💀💀💀

– ശ്രീകുലം –

കളരി വിദ്യാലയത്തിന് സമീപം ഉള്ള പരശുരാമ ക്ഷേത്രത്തിനുള്ളിൽ മഹാ ശിവലിഗത്തിന് മുന്നേ ദേവ രാജ വർമ്മ ചില മന്ത്രങ്ങളെ ഉരുവിട്ടുകൊണ്ട് ഇരിക്കുന്നു….

പെട്ടെന്ന്…..

ഭാഗവാന് മുന്നേ കത്തിച്ചുവച്ച എല്ലാ തിരിയും ഒരേ സമയം അണയപ്പെട്ടു….. അതൊരു ഞെട്ടലോട് കൂടെയാണ് അദ്ദേഹം നോക്കി കണ്ടത്…..

ദേവരാജ വർമ്മ ശര വേഗത്തിൽ ആ പീഡത്തിൽ നിന്നും എഴുന്നേറ്റ് നിന്നു….

ഭഗവാൻ തന്ന സൂചന എന്തെന്ന് അറിയാതെ അയാൾ ഭയാനകുലനായി നിന്നു….

‘” എന്താണ് മഹാദേവാ ഇത് ….

അശുഭ സൂചനയാണോ ഞാൻ ഈ കണ്ടത്…..'””

അയാൾ ഭയത്തോടെ സ്വയം പുലമ്പി….

ശേഷം ആ മഹാദേവന് മുന്നേ ഇരു കയ്യും കൂപ്പി നിന്നു…..

‘”” എന്റെ മക്കളെ കാത്തുകൊള്ളണമേ ദേവാ…കലി കാലമാണ്…. അങ്ങയെ ഉള്ളു ആശ്രയം……'””

മനമുരുകിയുള്ള ആ വൃദ്ധന്റെ പ്രാർത്ഥന നെഞ്ചിൽ തട്ടി ഉള്ളതായിരുന്നു…..

💀💀💀💀💀💀💀💀💀

– പാലക്കാട്‌ –

ഇന്നലെ കേറി വന്നവർ ആയാലും ഇന്ദ്രനും നന്ദുവും അച്ചുവുമെല്ലാം ആ വീട്ടിൽ വളരെ അടുത്തുള്ള സ്ഥാനം നേടി….

സമയം ഉച്ച കഴിഞ്ഞിരുന്നു…..

സ്ഥിരം ചെയ്യുന്ന തന്റെ ജോലി ചെയ്യുവാൻ ഒരു മടിയും കൂടാതെ ആതിര ഇറങ്ങി തിരിച്ചു…..

അച്ഛന്റെ പഴയ ഷർട്ട് ചുരിതാറിൻ മേൽ ഇട്ട് ഒരു അരിവാളുമായി അവൾ ഇറങ്ങി…..

അവൾ നോക്കുന്ന കിടാക്കൾക്ക് പുല്ല് വെട്ടുവാനായി…

‘”” കിച്ചു…………'””

നീട്ടിയുള്ള ആ വിളി കേട്ടാണ് കിച്ചു  എന്ന ആതിര തിരിഞ്ഞു നോക്കിയത്…..

അവളുടെ അടുത്തേക്ക് വരുന്ന പാറുവിനെ കണ്ടപ്പോൾ ആ മുഖത്ത് ചിരി വിടർന്നു…..

‘”” എന്താ ചേച്ചി……'”

‘”” നീ എങ്ങോട്ടാ പെണ്ണെ……??'””

‘”” പുല്ലരിയാൻ പോവാ ചേച്ചി……'””

‘”” ഈ നട്ട വെയ്ലിലോ…..

നീയിങ്ങു വന്നേ പെണ്ണെ…..'””

‘” അത് സാരല്ല ചേച്ചി…..

ഇപ്പൊ ഇറങ്ങിയാലേ വൈകീട്ട് പണി തീരു…. കൊറേ എഴുതാൻ ഉള്ളതാ….'”

അവൾ പറഞ്ഞു…..

‘”” നിനക്ക് അരവട്ടല്ല….

മുഴുവട്ടാ…..

വാ ഞാനും വരാ…..'””

പാർവതി പറഞ്ഞു…..

‘”” എന്തിനാ ചേച്ചി വെറുതെ……

ഇതൊക്കെ ഞാൻ ഒറ്റക്ക് ചെയ്തോണ്ട്….എനിക്കിതൊക്കെ ശീലമുള്ള കാര്യമാന്നെ…. “”

കിച്ചു പറഞ്ഞു….

‘”” വല്യ ആള് ചമയല്ലേ മോളെ കിച്ചു…..

ഞാൻ പണ്ട് ചെയ്തിരുന്നത് തന്നെ അല്ലെ ഇതെല്ലാം ….'””

‘”” അത് പണ്ടല്ലേ ചേച്ചി…..

ഇപ്പൊ ചെയ്താ ശരിയാവില്ല…..'””

അവൾ മടിച്ചു പറഞ്ഞു…..

‘”” അതെന്താ ഇപ്പൊ ചെയ്താ ശരിയാവാത്തത്….'””

‘”” അത് പിന്നെ……..

ചേച്ചി ഇപ്പൊ ഗസ്റ്റ്‌ അല്ലെ…..

അപ്പൊ എങ്ങനാ…..'””

അവൾ മടിച്ചുകൊണ്ട് പറഞ്ഞു…..

‘”” ഗസ്റ്റോ…… ഞാനോ……

എപ്പോളാടി ഞാൻ നിങ്ങക്ക് ഗസ്റ്റ്‌ ആയെ…..'””

പാറു അല്പം കോപത്തോടെ ചോദിച്ചു…..

‘”” അയ്യോ അങ്ങനല്ല…..

അവരൊക്കെ കണ്ടാ മോശമാ ചേച്ചി…..

കല്യാണം കഴിഞ്ഞു വിരുന്നിനു ചെന്ന വീട്ടിലെ ആളുകൾ ഇവടെ ഉള്ളപ്പോ ചേച്ചി ഇങ്ങനെ പുല്ലും വെട്ടി നടന്നാ അതിന്റെ നാണക്കേട് ആർക്കാ…..

അതല്ലേ പറയണേ…..'””

കിച്ചു പറഞ്ഞു…..

‘”” ആഹാ…..

അതാണോ….. കല്യാണം കഴിഞ്ഞെന്ന് വച്ച് ഞാൻ ഞാനല്ലാതെ ആവോ എന്റെ കിച്ചു…..

നീ വേണ്ടാത്തത് ആലോചിക്കാതെ ഇങ് വന്നേ…..'””

പാറു അതും പറഞ്ഞുകൊണ്ട് കിച്ചുവിന്റെ തോളിൽ കയ്യിട്ടുകൊണ്ട് മുന്നോട്ട് നടന്നു…..

ആ പാടവരമ്പും ചെറിൽ നട്ട ഞാറും എല്ലാം പാറു ആകാംഷയോടെ നോക്കി നടന്നു….

മനസ്സിനെല്ലാം വല്ലാത്ത സന്തോഷം പോലെ…..

ആ പഴയ കാലത്തേക്ക് തിരിച്ചു പോയ ഒരു ഫീൽ…

‘”” ചേച്ചി……. “”

കിച്ചു പാറുവിനെ വിളിച്ചു…..

‘”” മ്മ്……

എന്താ മോളെ…….??'”

‘”” ഏട്ടൻ എന്നാ വരാ…… “”

കിച്ചു ചോദിച്ചു…..

‘”” ഏട്ടനോ….. ഏത് ഏട്ടൻ……'””

അവൾ മനസ്സിലാവാതെ ചോദിച്ചു……

‘”” അല്ലാ…..

ചേച്ചിടെ ആള്…രുദ്രേട്ടൻ…. എപ്പോ വരും ന്ന്….'”

അവളുടെ ചോദ്യം കേട്ടപ്പോൾ പാർവതിയുടെ മനസ് ആരെയും കാണിക്കതെ വിങ്ങിയിരുന്നു……അവൾ മങ്ങിയൊരു ചിരി സമ്മാനമായി നൽകി തന്റെ സഹോദരിക്ക്…

‘”” അങ്ങേരു വന്നോളും മോളെ….

ഒരു ജോലിക്ക് പോയതല്ലേ…..'”

അവൾ പറഞ്ഞു….

‘”” എന്നാലും കാണാൻ തോന്നുവാ…..

ഇന്ദു ചേച്ചിയും ഇന്ദ്രൻ ഏട്ടനും നല്ല ചേർച്ചയാ കേട്ടോ….

ഏട്ടനെ കാണാൻ എന്തൊരു ഭംഗിയാ….

കൊച്ചു പിള്ളേരെ പോലുണ്ട് മുഖമൊക്കെ….

നല്ല ക്യൂട്ട്…..'”

‘”” ഡീ ഡീ……

നീ ലൈൻ വരക്കാണോ…..'””

‘”” ഇനി വരച്ചിട്ടെന്താ ചേച്ചി കാര്യം…..

ഇന്ദു ചേച്ചി കൊണ്ടോയില്ലേ…..'””

‘”” ഒറ്റൊന്ന് തന്നാ ഉണ്ടല്ലോ…..'””

പാറു അതും പറഞ്ഞു കൈ ഓങ്ങിയതും പൊട്ടിച്ചിരിച്ചുകൊണ്ട് കിച്ചു ഒന്ന് മുന്നോട്ട് പാഞ്ഞു…. അവളുടെ കളി തമാശ കണ്ടപ്പോൾ പാറുവിനും സന്തോഷമായിരുന്നു….

‘”” ചേച്ചി…….'””

‘”” എന്താ പെണ്ണെ……??'”

‘”” ശരിക്കും ഇന്ദ്രേട്ടന്റെ ബ്രദർ അല്ലെ ചേച്ചിയെ കെട്ടിയെ….

അപ്പൊ അവരെ കാണാനും ഒരേ പോലെ ആവോ…..??'””

അവൾ ചോദിച്ചു…..

‘” ആഹ്…..

ചെറിയ വ്യത്യാസമേ കാണു….

ഏറെ കുറെ രണ്ടും ഒരുപോലാ….

ചിലപ്പോ ആദ്യം കാണുമ്പോ മനസ്സിലാവില്ല….

എനിക്ക് വരെ തെറ്റിയിട്ടുണ്ട്….'”

പാറു അവള് കാണാത്ത പോലെ കഴുത്തിനുഴിഞ്ഞുകൊണ്ട് പറഞ്ഞു….

‘”” എനിക്കിപ്പോ രണ്ട് ഏട്ടന്മാർ ആയി…..

ശരിക്കും സന്തോഷം തോന്നുവാ…..

ഇന്ദ്രൻ ഏട്ടനെ പോലെ തന്നാണോ രുദ്രൻ ചേട്ടൻ….

നല്ല കൂട്ടാണോ…

തമാശ പറയോ….

എന്നെ പറ്റിക്കൊക്കെ ചെയ്യോ…..'””

അവൾ കൊച്ചു കുട്ടിയെ പോലെ ചോദിച്ചു…

‘”” ന്റെ കിച്ചു…..

നിന്റെ സംശയം തീരില്ലേ ഒരിക്കലും….'”

‘”” എന്താ ചേച്ചി…..

ഞാൻ അറിയാനുള്ള ആഗ്രഹം കൊണ്ട് ചോതിച്ചതല്ലേ….. പറാ……'””

അവൾ കൊഞ്ചി…..

‘”” ഹ്മ്മ്….നീ ഇന്ദ്രനോട് കുതിര കളിക്കണത് പോലെ അങ്ങേരുടെ അടുത്തേക്ക് പോണ്ടാ….

കുറച്ചു ദേഷ്യക്കാരനാ……'””

പാറു ഒരു താക്കീത് പോലെ അരുളി…..

“” അയ്യോ…..

ആണോ…… എന്നാലും എന്താ അങ്ങനെ ആയെ…..

എന്തൊക്കെ പറഞ്ഞാലും ഏട്ടൻ നല്ല ആള് തന്നാ….. ചേച്ചിക്ക് അങ്ങനൊരു പ്രശ്നം വന്നപ്പോ താലി കെട്ടി കൂടെ കൂട്ടിയില്ലേ….

അതാ ആണ്….'””

അവൾ പറഞ്ഞു…..

‘”” അതൊക്കെ പ്രതീക്ഷിക്കാതെ വന്നതല്ലേ മോളെ….. “”

പാറു പറഞ്ഞു…..

‘”” എങ്ങനെ വന്നാലെന്താ….

അങ്ങ് സഞ്ജു ചേട്ടന്റെ വീട്ടീന്ന് വരെ ചേച്ചിയെ പൊക്കിയില്ലേ…..

മാസ് മാസ് കൊല മാസ്…..'””

‘”” എന്റെ പൊന്ന് കിച്ചു ഒന്ന് നിറത്തോ നീ…..'””

‘”” ഞാൻ നിർത്തൊന്നുമില്ല….

ഇത്രയൊക്കെ ചേച്ചിക്ക് വേണ്ടി ചെയ്തെങ്കിൽ ആ ഏട്ടന് എന്റെ ചേച്ചിയെ എന്തോരം ഇഷ്ട്ടമുണ്ടാവണം….. “”

കിച്ചു ആഹ്ലാത്തതോടെ പറഞ്ഞ വാക്കുകൾ പാർവതിയുടെ ശിരസ്സ് താഴ്ത്തിച്ചു….. സത്യം അവൾക്കല്ലേ അറിയൂ….. കിച്ചു പതിയെ അവളുടേ താടിക്ക് വിരൽ കൊടുത്ത് ഉയർത്ഥിച്ചു…..

‘”” എന്ത് സുന്ദരിയാ എന്റെ ചേച്ചി….

കണ്ടാ ആരും മോഹിച്ചു പോവില്ലേ….

ആ ഏട്ടനും ഒത്തിരി മോഹിച്ചു കാണും..'””

‘” ഒന്ന് പോ പെണ്ണെ…..'”

‘”” ഓഹ്…..

നാണം വന്നു….. ഞാൻ ഒന്നും മിണ്ടുന്നില്ലേ….. യ്…'””

അവളതും പറഞ്ഞുകൊണ്ട് ആടി പാടി മുന്നോട്ട് പോയി….. നെൽ പാടത്തിന്റെ അതിരുകൾ അവസാനിച്ചു….

Recent Stories

26 Comments

Add a Comment
 1. കുറെനാളായി കാത്തിരുന്നു ഈ കഥയ്ക്ക് വേണ്ടി വന്നപ്പോൾ വളരെ സന്തോഷം തോന്നി വായിച്ച് കഴിഞ്ഞേപ്പോൾ പെട്ടെന്ന് തീർന്നതുപ്പോലെ തോന്നി 6പേജ് ഉള്ളുവെങ്കിലും ഒരുപാട് വായിക്കാൻ ഉണ്ടായി വളരെ നല്ല അവതരണം ഇനിയും കാത്തിരിക്കുന്നു അടുത്ത പാർട്ടിനുവേണ്ടി ❤️❤️❤️❤️

 2. Ithra mathram enne influence cheytha stories vere illa,vakkukal illa parayan,oro adhyayam vayikumbolum vallatha oru avesam aduthathu vayikan,njan polum idakku ithile kadhapathramayi marunnu.Eagerly waiting for the next chapter.Awesome work.Pettannu thanne ezhuthumallo,kooduthal pages include cheyan sramikane.Thanks a lot for this great story.

  1. Samayakkuravaanu pradnam… Pettenn nokkam bro 🥰

 3. Very good part. Strong story and writing skills. Waiting for next part..

 4. ഹോ കണ്ണ് മുന്നിൽ കാണുന്നത് പോലെ ആണ് dk താങ്കളുടെ ഓരോ വരികളും❤️🔥 അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ആശംസകൾ

  1. വളരെ നന്ദി ബ്രോ 🥰🥰🥰

 5. ജിത്ത്

  Thank you for entertaining us ❤️🥰

 6. Brroo adipoli…😍🤩
  ഓരോ പാടങ്ങൾക്കും വെയ്റ്റിങ് ആണ്….
  ഇവിടുന്ന് പോകുബോഴേക്ക് എല്ലാം ok aayal മതിയാരുന്നു…😅
  Next part katta വെയ്റ്റിങ്..🫶

 7. Broo ee pravishyavum Vere leval ayitto

  Apponamukk nokkam ini enthokke sambhavikkum enn
  Anyway waiting for the nxt part ❤️❤️❤️❤️

 8. പൊളി മച്ചാനെ ….. ഒരു രക്ഷയുമില്ല ….

  പിന്നെ മറ്റേ പ്ലാറ്റഫോമിൽ കഥ വരാറുണ്ടെന്ന് എവിടെയോ വായിച്ചിരുന്നു … ശെരിക്കും ഈ പ്ലാറ്റഫോമിൽ കയറുന്നതു തന്നെ കുറച്ചു പഴയ കഥകളുടെ തുടർച്ച നോക്കിയാണ് ( അപരാജിതൻ , ദേവാസുരൻ ) ഒക്കെ നോക്കി. പിന്നെ മാസം 150 മുടക്കി അവിടെ കേറി വായിക്കുന്നവർ ഉണ്ടോ എന്ന് എനിക്ക് സംശയം ആണ്. അത് തങ്ങളുടെ പോരായ്മ ആയി അല്ല ഞാൻ പറയുന്നത്. ഈ ഒരു കഥ ഒരു പാർട്ട് വായിക്കുവാൻ വേണ്ടി മാത്രം 150 മുടക്കാൻ കഴിയാത്തവരാകും ഇവിടെ പലരും . അത് കൊണ്ട് താങ്കളെ ഇവിടേം വരെ സപ്പോർട്ട് ചെയ്ത ഞങ്ങളെയും മറക്കരുത് എന്നൊരപേക്ഷ ഉണ്ട്.

  1. മറന്നിട്ടല്ല ബ്രോ…. അവിടെ ഡൈരെക്ട് പബ്ലിഷ് ആണ്… കാരണം അതൊരു ആപ്പ് ആണ്…
   ഇത് ഒരു സൈറ്റും…
   ഇവിടെ ഒരു കഥ ഇടുവാൻ എഡിറ്റിംഗ് പേജ് ബ്രേക്ക്‌ അങ്ങനെ പല പല കാര്യങ്ങൾ ഉണ്ട്… അതായത് ഉപ്പ് തൊട്ട് കർപ്പൂരം വരെ…

   മറ്റേതിൽ ഈ പ്രേമിയം ഒഴിവാക്കാൻ ഞാൻ റിക്യുസ്റ് ചെയ്തിട്ടുണ്ട്… പക്ഷെ അത് മാറ്റുന്നില്ല.. ഇവിടെ ഇടാൻ ആണെങ്കിൽ എനിക്ക് സമയവും കൃത്യമായി കിട്ടുന്നില്ല എന്നാണ് സത്യം…

   Ofshor പോണത് കൊണ്ട് നെറ്റ് ഉണ്ടാവില്ല… അവടെ കിട്ടുന്ന സമയമാണ് കഥ എഴുതി വക്കുന്നത് തന്നെ…. പിന്നെ റൂമിൽ വന്നാൽ ആപ്പിൽ ഇട്ട് ഡൈരെക്ട് പബ്ലിഷ് ചെയ്യും….

   എല്ലാം ഒന്ന് ഒതുക്കേണ്ട സമയമായി….
   ജീവിതം ഒന്ന് ഒതുക്കത്തിൽ വന്നാൽ അല്ലെ ഇതൊക്കെ നടക്കു… സ്നേഹം

 9. വന്നതിൽ സന്തോഷം ഒരുപാട് ഇഷ്ടമായി.അടുത്ത ഭാഗത്തിനായി പ്രതീക്ഷയോടെ കാത്തിരിക്കും.

 10. Dk bro kurach vegam part thannude . Orupad wait cheyyunnund ithinuvendi 💓

 11. S1 pdf ആയിട്ട് അപ്‌ലോഡ് ചെയ്യോ… 🌝

  1. അത് ചെയ്തതാണല്ലോ 🤔

 12. വിശാഖ്

  ♥️♥️♥️❤️❤️❤️poli poli… ♥️♥️♥️♥️♥️♥️♥️♥️

 13. കട്ട വെയ്റ്റിംഗ് ആണ്

 14. കട്ട വെയ്റ്റിംഗ്

 15. സൂര്യൻ

  ഇത് വായിച്ചത് ആണല്ലോ. വെറുതെ ആശിച്ചു

 16. സൂര്യൻ

  എന്താടൊ lateആയത്😠

 17. അറക്കളം പീലിച്ചായൻ

  1st

Leave a Reply

Your email address will not be published. Required fields are marked *

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com