⚔️ദേവാസുരൻ⚒️ s2 ep 22[dєmσn kíng -Dk] 1001

Views : 107201

അവരെ കാത്ത് നീണ്ടു കിടക്കുന്ന പച്ച പുൽ മൈതാനം അവിടെ കാത്ത് നിൽക്കുന്നു….

പുല്ലും മുള്ളും കാട്ട് വള്ളികളുമായി അവിടമാകെ നിറഞ്ഞിരുന്നു…. കിച്ചു തന്റെ അരയിലെ അരിവാൾ പതിയെ എടുത്തു….

‘” ഇങ് താ മോളെ….

ഞാൻ ചെയ്തോളാം…..'”

പാറു പറഞ്ഞു….

‘”” അതൊന്നും വേണ്ടാ…..'””

‘” നീ വെറുതെ ബലം പിടിക്കാതെ ഇങ് തന്നെ മോളെ…..

അവളുടെ ഒരു സൽക്കാരം…..'””

പാറു അതും പറഞ്ഞുകൊണ്ട് അവളുടെ കയ്യിലെ അരിവാൾ പിടിച്ചു വാങ്ങി…. ശേഷം പതിയെ ആ മൈതാനത്തെ പുല്ല് അരിഞ്ഞു എടുക്കുവാൻ തുടങ്ങി…..

കിച്ചു അതെല്ലാം ഒരു കയറിൽ വാരി കെട്ടി….

‘”” മുമ്പ് ഇവിടൊക്കെ പിള്ളേര് കാണുമായിരുന്നല്ലോ കിച്ചു.. കളിക്കാൻ ഒക്കെ….

ഇപ്പൊ എന്താ ആരും ഇല്ലേ…..??'”

പാറു പുല്ലരിയുന്നതിന്റെ ഇടയിൽ ചോദിച്ചു….

‘”” പേടിച്ചിട്ട് വരാത്തതാണെന്നെ…….'””

‘”” പേടിച്ചിട്ടോ…..

അതെന്താടി……???'”

‘” ഓ അതൊന്നുമില്ല ചേച്ചി….

കഴിഞ്ഞ മാസം ഒരാളെ ഇവിടുന്നൊരു പാമ്പ് കടിച്ചു…. ആള് സ്പോട്ടിൽ വടിയായി….

അന്ന് തൊട്ട് ഇത് ശവപ്പറമ്പ് പോലാ…..'””

ഒരു നെടുവീർപ്പോടെ കിച്ചു അത് പറഞ്ഞപ്പോൾ പാർവതി ഞെട്ടി പുല്ലരിയുന്നതും നിർത്തി അവളെ നോക്കി…..

‘”” ശരിക്കും…..'””

പാറു ചോദിച്ചു….. കിച്ചു അവളെ നോക്കി ചെറുതായോന്ന് നാക്ക് കടിച്ചു കാണിച്ചു….

‘”” ഹീ…….

ചുമ്മാതാ….. അതൊന്നുമല്ല….

അപ്പുറത്ത് പുതിയ ടറഫ് വന്നു….

ഇപ്പൊ എല്ലാരും അവടാ….'””

‘”” ഒറ്റ വീക്ക് വച്ചു തന്നാ ഉണ്ടല്ലോ പെണ്ണെ…..

മനുഷ്യന്റെ നല്ല ജീവൻ പോയി…..

നീയാ ഇന്ദുവിനെക്കാൾ കഷ്ട്ടം ആണല്ലോ…..'””

അവളുടെ ശഖാരം കേട്ടപ്പോൾ കിച്ചു വെറുതെയൊന്ന് പല്ലിളിച്ചു കാണിച്ചു….

‘” മതി ഇളിച്ചത്…..

ഇതൊക്കെ വാരാൻ നോക്ക്….'””

അവർ അവരുടെ പണി തുടർന്നു…..

പാലക്കാടിന്റെ ചൂടൻ കാലാവസ്ഥ അവരെ ശരിക്കും തളർത്തി തുടങ്ങിയിരുന്നു….

വെയിലിന്റെ കാഡിന്യത്താൽ രണ്ടുപേരും വിയർക്കുവാൻ തുടങ്ങി…

പെട്ടെന്നാണ്…..

അവർ നിൽക്കുന്ന പൊന്തക്കാടിനുള്ളിൽ നിന്നും ചില കാലടി ശബ്ദങ്ങൾ കേൾക്കുവാൻ തുടങ്ങിയത്…..

ആരെല്ലാമോ ഓടിവരുന്ന പോലെ…..

ചിലയിടങ്ങളിലായി ഇളകുന്ന നീളൻ പുല്ലുകൾ….

അതെല്ലാം കണ്ടപ്പോൾ ഒരു നിമിഷം അവർ രണ്ടുപേരും ഒന്ന് ഭയന്നു….

കിച്ചു പാറുവിന്റെ പുറകിലായി പോയി നിന്നു….

‘”” മോളെ…..

എന്താ ആ ശബ്ദം…..'””

പാറു ചോദിച്ചു…..

‘”” അറിയില്ല ചേച്ചി….

ഞാനിതുവരെ കേട്ടിട്ടില്ല…..

എനിക്ക് പേടിയാവാ……'””

കിച്ചു ഭയത്തോടെ അത് പറഞ്ഞപ്പോൾ പാർവതി അവളെ തന്നിലേക്ക് ചേർത്ത് പിടിച്ചു…. കാലടികളുടെ ശബ്ദങ്ങൾ അവരുടെ കാതിന്റെ അടുത്ത് വരെ എത്തി…….

പെട്ടെന്ന്……

പൊന്തയുടെ ഉള്ളിൽ നിന്നും തലയിൽ തുണി ചുറ്റിയ രണ്ട് രൂപങ്ങൾ അവർക്ക് മുന്നിലേക്ക് കുതിച്ചു ചാടി…..

‘” ബാ…………….'”

എന്ന ശബ്ദവും ഉണ്ടാക്കികൊണ്ട്……

ഒരേ സമയം ഭയത്താൽ അവർ രണ്ടും ഉറക്കെ നിലവിളിച്ചു…… പാറുവും കിച്ചുവും നിന്ന നിൽപ്പിൽ വിറച്ചിരുന്നു…..

പെട്ടെന്ന് അവരുടെ കാതിൽ വീണ പൊട്ടിച്ചിരിയാണ് ഇരുവരെയും കണ്ണ് തുറപ്പിച്ചത്….. മുന്നിലേക്ക് നോക്കിയ കിച്ചുവും പാറുവും ശരിക്കും ഞെട്ടി….

ഒരു വള്ളി ബനിയനും ഇട്ട് അവരെ നോക്കി ചിരിച്ചു നിൽക്കുന്ന ഇന്ദ്രനും നന്ദുവും…..

പാറു ആസമയം ശരിക്കും പകച്ചിരുന്നു….

‘”” രണ്ടിന്റേം മുഖം നോക്കിയെടാ…..

ദിപ്പോ അറ്റാക്ക് വന്ന് വീഴുമെന്നാ തോന്നുന്നേ…..'””

നന്ദു ഉറക്കെ പൊട്ടിച്ചിരിച്ചുകൊണ്ട് പറഞ്ഞു….

പാർവതിക്ക് ഇതെല്ലാം കണ്ട് കലി കയറിയിരുന്നു…..

പക്ഷെ…..

നന്ദുവിന്റെ നാക്ക് അറമ്പറ്റി…..

വെട്ടിയിട്ട മഹാഗണി പോലെ കിച്ചു ദേ കിടക്കുന്നു നിലത്ത്…. കോപത്തോടെ നിന്ന പാറുവും പൊട്ടിച്ചിരിച്ചുകൊണ്ട് നിന്ന ഇന്ദ്രനും നന്ദുവും ഒരു നിമിഷത്തേക്ക് പ്രതിമകളെ പോലെ ആയി…..

കയ്യിലെ അരിവാളും നിലത്തേക്ക് ഇട്ട് പാറു കിച്ചുവിനെ എടുത്തു…..

‘”” കിച്ചു……

കിച്ചു……. ഡീ……'””

പാറു അവളെ കൊറേ കുലുക്കി വിളിച്ചു…. പക്ഷെ ഒരു അനക്കവും ഇല്ല….. ഇതെല്ലാം കണ്ട് ഓടണോ അതോ പോയി പിടിക്കണോ എന്ന് അറിയാതെ സ്തംഭിച്ചു നിൽക്കുകയാണ് അവർ രണ്ടും…..

ഇടയ്ക്കിടെ അവർക്ക് നേരെ ഉയരുന്ന ചൊര കലങ്ങിയ രാക്ഷസ്സി കണ്ണുകൾ ഇരുവരെയും നന്നേ ഭയപ്പെടുത്തി…..

‘”” എടാ…..

പണി പാളി…..

ഇനി ഇവടെ നിക്കണോ….. ജീവനിൽ കൊതി ഉണ്ടേൽ ഓടിക്കോ…..'””

നന്ദു തല ചൊറിഞ്ഞുകൊണ്ട് വളരെ സാവധാനം പറഞ്ഞു…..

‘”” ഓടിയാ അവളാ അരിവാള് വച്ച് എറിഞ്ഞു വീഴ്ത്തും…… വേണോ…..'””

“” പിന്നെ എന്താ ചെയ്യാ…… “”

അവർ തമ്മിൽ പരസ്പ്പരം മൂന്നാമൻ കേൾക്കാത്ത രീതിയിലുള്ള സംസാരം നീണ്ടു നിൽക്കുക തന്നെ ചെയ്തു…..

അപ്പോളും പാറു കിച്ചുവിനെ വിളിച്ച് ഉണർത്താൻ ഉള്ള തത്രപ്പാടിലായിരുന്നു….

‘”” എടാ കാളകളെ…….

ആരെ കെട്ടിക്കാൻ നിക്കടാ രണ്ടും…..

ഇവടെ വാടാ……'””

പാർവതിയുടെ അലർച്ച കേട്ട് തടിമാടന്മാരായ ഇന്ദ്രനും നന്ദുവും ഒന്ന് നടുങ്ങി….. അല്പം മടിച്ചിട്ട് ആണെങ്കിലും അവർ മുന്നോട്ട് പോയി….

‘”” എന്ത് നോക്കി നിൽക്കാടാ പട്ടി……

ഇവളെ എടുക്ക്…..

എന്റെ കൊച്ചിന് വല്ലോം പറ്റിയാ കൊന്ന് കുഴിച്ചു മൂടും രണ്ടിനേം…..'””

പാറു അവർക്ക് നേരെ ഭീഷണി ഉയർത്തി…..

കിട്ടിയ തക്കം നോക്കി ഇന്ദ്രൻ അവളെ കോരി എടുത്ത് മുന്നോട്ട് ഓടി…. തൊട്ട് പുറകെ അവരും പോയി….. വീടൊന്നും എത്താൻ നിന്നില്ല…. പോകും വഴിയേ ഉള്ള ഒരു തൊടിന്റെ സൈഡിൽ കിച്ചുവിനെ കിടത്ത് അവിടെ കണ്ട ഒരു വലിയ ചേമ്പിന്റെ ഇല്ല പിഴുതു എടുത്തു ഇന്ദ്രൻ…..

അവനാ തൊട്ടിലേക്ക് പതിയെ ഇറങ്ങി ആ ഇലമേൽ വെള്ളം നിറച്ചു….

“”” ടാ നന്ദു…..

ഇത് പിടിയെടാ…..

അവളുടെ മുഖത്തേക്ക് ഒഴിക്ക്…..'””

ഇന്ദ്രൻ തോട്ടിലെ വെള്ളത്തിൽ നിന്നുകൊണ്ട് അവനോട് പറഞ്ഞു…. നന്ദു പതിയെ അവിടേക്ക് ഇറങ്ങി നിന്ന് ആ ചേമ്പിന്റെ ഇല കയ്യിലേക്ക് വാങ്ങിച്ചു….

അവൻ പതിയെ അതിലെ വെള്ളം കിച്ചുവിന്റെ മുഖത്തേക്ക് ഒഴിച്ചു….. ഇറ്റിറ്റ് വീണ ജാലകണങ്ങൾ അവളുടെ പോയ ബോധത്തെ തിരികെ കൊണ്ടുവന്നിരുന്നു…..

കിച്ചു പതിയെ തന്റെ നേത്രങ്ങളെ തുറന്നു…..

ബോധം പോയത് കൊണ്ട് തന്നെ ആകെ ഒരു മന്തിപ്പ് ഉണ്ടായിരുന്നു അവളിൽ.

മുന്നിൽ നിൽക്കുന്ന ഇന്ദ്രനെയും നന്ദുവിനെയും മാറി മാറി നോക്കി അവൾ…. ഒരുതരം പ്രത്യേക ഭാവത്തിൽ….

കിച്ചു എണീറ്റു എന്ന് കണ്ടപ്പോൾ തോട്ടിൽ നിന്നും കേറിയിരുന്നു ഇന്ദ്രൻ…..

“” മോളെ…..

നീ ഓക്കേ അല്ലെ…..'””

പാറു അവളുടെ അടുത്തിരുന്നു ചോദിച്ചു…. അവളതൊന്നും ശ്രദ്ധിക്കാതെ അവരെ തന്നെ നോക്കി ഇരുന്നു…..

‘”” ടാ……

ഇവളെന്താ ഇങ്ങനെ നോക്കണേ….ഇനി ഓർമ ഒക്കെ പോയോ…..'””

നന്ദു ചോദിച്ചു…..

‘” വാ തുറന്നാ എരണക്കേട് തന്നെ വിളമ്പിക്കോ….

ശവം…..

എടാ പിള്ളേരെ മാനേജ് ചെയ്യാൻ ഒരു രീതിയുണ്ട്…..

കിച്ചു മോളെ…….'””

ഇന്ദ്രൻ ഒരു കൊഞ്ചലോടെ അവളുടെ നേരെ വന്നതും……

കിച്ചു തന്റെ കയ്യിൽ തടഞ്ഞത് കോരി എടുത്ത്  ഇന്ദ്രന്റെ മുഖത്തേക്ക് എറിഞ്ഞു…… അപകടം അറിഞ്ഞ അവൻ ഞൊടിയിടയിൽ കുനിഞ്ഞിരുന്നു….. എന്നാൽ ഉന്നം തെറ്റാതെ അത് നന്ദുവിന്റെ മുഖത്തേക്ക് തന്നെ പോയി പതിച്ചു…..

ഇന്ദ്രനും പാറുവും ഒരു പകപ്പോടെ അവനെ നോക്കി…..

മുഖത്ത് പച്ച ചാണകവുമായി നിൽക്കുന്ന നന്ദു….

കിച്ചുവിന്റെ കയ്യിൽ തടഞ്ഞത് തൊടിന്റെ അറ്റത്ത് ഏതോ പശു ഇട്ട് പോയ ചാണകം ആയിരുന്നു…. മുഖത്ത് നിന്നും പതിയെ അത് വടിച്ചു കളഞ്ഞുകൊണ്ട് നന്ദു കണ്ണ് തുറന്ന് ഇന്ദ്രനെ ഒന്ന് നോക്കി….

ആ മുഖത്ത് ചിരി പൊട്ടാൻ കാത്ത് നിൽക്കുന്ന ഭാവം…..

‘” എടാ പന്ന പൂ….പൂക്കാലമേ….

ഇതാണോടാ നിന്റെ മാനേജ്……'””

നന്ദു അവനെ നോക്കി അലറി…..

ഇന്ദ്രൻ ഒന്നും പറയാതെ കിച്ചുവിനെ നോക്കി….

ആ മുഖത്തിപ്പൊഴും കോപം ആണ്….

“” ഇവന്റെ ഓരോ കാര്യമേ…..

അല്ലെ മോളേ…..'””

അവൻ ഇളിച്ചുകൊണ്ട് പറഞ്ഞു…..

‘”” എന്നെക്കൊണ്ടൊന്നും പറയിക്കല്ലേ ഏട്ടാ…..

പേടിപ്പിച്ചു കൊല്ലാൻ ആയിട്ട്…..'”

‘”” നീയിത്രെ ഉള്ളു എന്ന് എനിക്കറിയില്ലല്ലോ മോളെ…..'””

ഇന്ദ്രൻ നിസഹായനായി മൊഴിഞ്ഞു…..

‘”” ഇപ്പൊ അറിഞ്ഞില്ലേ…..

ഈ കാണുന്ന അലർച്ചയെ ഉള്ളു….

ഒരു പടക്കം പൊട്ടിയാ ഞാൻ പേടിക്കും….

അപ്പോളാ രണ്ടും…..'””

കിച്ചു പറഞ്ഞു….

‘”” ക്ഷമിച്ചു വിട് പെണ്ണെ…..

കാള പോലെ വളർന്നിട്ടു പെണ്ണ് കെട്ടി….

എന്നിട്ടും കുട്ടിക്കളി മാറിട്ടില്ല ഇവന്മാർക്ക്…. “”

പാറു അവരെ ഇടം കണ്ണിട്ട് നോക്കിക്കൊണ്ട് പറഞ്ഞു…..

‘”” സാരല്ല ചേച്ചി……

നടന്നത് നടന്നു…..'””

അവൾ പറഞ്ഞു……

‘”” പ്രശ്നങ്ങൾ എല്ലാം തീർന്ന സ്ഥിതിക്ക് എടാ ഇന്ദ്രാ…..

വാ പോവാം…..'”

നന്ദു പറഞ്ഞു….

‘”” എങ്ങോട്ട്……'”

പാറു ചോദിച്ചു…..

‘”” പെങ്ങള് ഫേഷ്യൽ ചെയ്ത് തന്നേക്കണത് കാണാൻ ഇല്ലേ അനക്ക്….

നാഗ ചേച്ചി ലൈവിലൂടെ തൂ** ഏറിയും എന്ന് പറഞ്ഞു കേട്ടിട്ടേ ഉള്ളു….. ഇപ്പൊ കിട്ടി….

ഇതൊന്ന് ഫേസ് വാഷ് ചെയ്ത് കുളിക്കണം….

അല്ലേൽ നാറ്റം പോവില്ല…..'””

നന്ദു ഇളിച്ചു കാണിച്ചു…..

‘”” അങ്ങനെ ചെയ്ത് കിട്ടിയെങ്കിലേ…..

കണക്കായിപ്പോയി……

മോൻ തല്ക്കാലം ഈ തൊട്ടിന്ന് ഫേസ് വാഷും ചെയ്ത് ഇങ്ങു വാ…..'””

പാറു രണ്ടിനേം നോക്കി പറഞ്ഞു…..

‘”” എങ്ങോട്ട്…..??'””

നന്ദു ചോദിച്ചു…..

‘” വലിയ ഭൂതം കെട്ടി വന്നതല്ലേ രണ്ടും…..

കിടാവിനുള്ള പുല്ല് മൊത്തം രണ്ടും വെട്ടിക്കോണം…..'””

പാറു അത് പറഞ്ഞപ്പോൾ നന്ദു ഇന്ദ്രനെ നോക്കി….. അവൻ മുന്നേ കൈ മലർത്തി എന്ന് അവന് മനസ്സിലായി കഴിഞ്ഞിരുന്നു…..

‘”” പാറു…….

അത് വേണോ……??'””

‘”” അത് വേണം…..

എനിക്കറിയ ഈ വിക്രസ്സ് ഇവന്റെ ബുദ്ധി അല്ലെന്ന്…..

എന്നാലും കൂടെ വന്നത് കൊണ്ട് ഇവനും കൂടെ ഉണ്ടാകും….'””

പാർവതി പറഞ്ഞു…..

‘”” നന്ദു ഏട്ടാ…..

നിങ്ങള് പൊക്കോ…

ചേച്ചി അതൊക്കെ പറയും…

ഇത് ഞാൻ ചെയ്തോളാന്നെ…..'””

അവനെ കണ്ട് പാവം തോന്നിയപ്പോൾ കിച്ചു പറഞ്ഞു…..

“” എങ്ങോട്ട് പോവാൻ……??'”

‘”” എന്തിനാ ചേച്ചി വെറുതെ……

ഏട്ടൻ അറിഞ്ഞോണ്ട് അല്ലല്ലോ….. “”

കിച്ചു പറഞ്ഞു……

പാർവതി ഒന്നും പറയാതെ അവരെ നോക്കി….. നന്ദു വേഗം മുഖവും കഴുകി മുകളിലേക്ക് കയറി…..

‘” ആ അരിവാള് എവടെ വെച്ചേക്കുന്നേ…..'””

അവൻ അവരെ നോക്കി ചോദിച്ചു….

‘” പുല്ല് വെട്ടിയ ഇടത്ത് കാണും……'”

പാറു പറഞ്ഞു….

‘” ഹ്മ്മ്….

എടാ ഇന്ദ്രാ…..

വാ പോകാ…..'””

നന്ദു മമ്മൂട്ടിയുടെ ശബ്ദം മിമിക്രി ചെയ്തുകൊണ്ട് മുന്നോട്ട് നടന്നു…. കിച്ചു ഇതെന്താപ്പാ എന്ന ഭാവത്തിൽ നിൽക്കുകയാണ്…. അവൾ അവിടെ നിൽക്കുന്ന ഇന്ദ്രനെ ഒരുനോക്ക് നോക്കി….

‘”” മിസ് ആതിരാ ബാലൻ….

ഈ പുല്ല് വെട്ടുക എന്നത് ഞങ്ങൾക്ക് കുളത്തിൽ ഇറങ്ങി താമര പറക്കുന്നതിനു സമമാണ്…..

എത്ര കെട്ട് വേണം….

അഞ്ചോ പത്തോ ഇരുപതോ…..'”

‘”” അത്രേം കൊണ്ടുവന്നിട്ടിട്ട് നീ തിന്നോ ബാക്കി…..

ഒരു 2 എണ്ണം മതി……'””

പാറുവാണ് അത് പറഞ്ഞത്….. ഇന്ദ്രൻ അവരെ ഒന്ന് നോക്കിയ ശേഷം നന്ദു പോയ വഴിയേ നടന്നു…..

‘”” ചേച്ചി വഴക്ക് പറഞ്ഞത് വിഷമമായി കാണും ഏട്ടന്മാർക്ക്….

അതല്ലേ പോണേ…..'””

കിച്ചു വിഷമത്തോടെ ചോദിച്ചു…..

‘”” എന്റെ പെണ്ണെ നീ ഇന്നലെ കാണാൻ തുടങ്ങിയല്ലേ ഉള്ളു ഇവരെ…..

നമ്മടെ മുന്നിൽ കുറച്ചു മടിയൊക്കെ കാണിക്കുന്നു എന്നെ ഉള്ളു….

രണ്ടും പാവങ്ങളാ…..

ഇവിടെ വന്നിട്ടുണ്ടെങ്കിൽ ഇതൊക്കെ ചെയ്യാൻ തന്നെയാ അവരുടെ ഉദ്ദേശം….

നീ വെറുതെ തല പുണ്ണാക്കാതെ ഇങ് വന്നേരെ…..'”

പാറു അവളുടെ തോളിൽ കയ്യിട്ട് പറഞ്ഞപ്പോൾ അവളൊരു ചെറു ചിരിയോടെ മുന്നോട്ട് നടന്നു…..

‘”

💀💀💀💀💀💀💀💀💀💀

സമയം മുന്നോട്ട് ചലിച്ചുകൊണ്ടേ ഇരുന്നു….

ഭൂമി ഇരുണ്ടതായി മാറിയിരുന്നു…..

വയ്ക്കോൽ മേഞ്ഞ ആ കുഞ്ഞു വീടിനു മുന്നിൽ ഒരു ഓരത്ത് കിടന്നിരുന്ന രുദ്രൻ തണുത്ത് വിറക്കുകയാണ്….

അന്തരീക്ഷം പൂർണ്ണമായും തണുത്തിരുന്നു….

ചുറ്റിനും ഇരുളിന്റെ മറവിൽ വീശുന്ന കൊടും കാറ്റ്…..

അവനവിടെ കിടന്ന് കിടുകിടാ വിറച്ചു….

ഉൾ മനസ്സിൽ വേദന അല്ലാതെ രുദ്രൻ ഒന്നും അറിഞ്ഞില്ല….. ഉയർന്ന തണുപ്പാൽ ആ ശരീരം പൂർണ്ണമായി മരവിച്ച അവസ്ഥയിലേക്ക് മാറിയിരുന്നു.

അവന്റെ കാതുകളിൽ പടയോട്ടത്തിന് പോകുന്ന കുതിരകളുടെ കുളമ്പടി ശബ്ദങ്ങൾ ഒരുതരം തിരമാലകൾ പോലെ ഒഴുകി എത്തി…..

അതെ…..

രുദ്രൻ ഖോരമായ തന്റെ നിദ്രയിൽ ഒരു മായാ ലോകത്തേക്ക് പ്രവേശിച്ചിരുന്നു…..

വേദനകൾ ഇല്ലാത്ത അവന്റെ ചോരയുടെ മണമുള്ള സ്വപ്ന ലോകത്തേക്ക്….

ആരും കാണുക പോലും ചെയ്യാത്ത ഒരു കറുത്ത ഗർത്ഥത്തിലേക്ക് അവൻ വീണുകൊണ്ടേ ഇരുന്നു….

തന്റെ ശരീരത്തെ നിയന്ത്രിക്കുവാൻ അവനായില്ല…. ആ ഗർത്ഥം അവനെ ആഴങ്ങളിലേക്ക് കൊണ്ടുചെന്നു……

തല പൊട്ടി പൊളിയുന്ന പോലെ തോന്നി അവനു….. അസ്സഹനീയമായ വേദനയാൽ അവൻ ഉറക്കെ അലറി കരഞ്ഞു……

അവസാനം…..

ഇരുളിൽ നിന്നും വെളിച്ചത്തിലേക്ക് അവനെത്തിയിരുന്നു……

ഏതെന്നു പോലും തിരിച്ചറിയാൻ സാധിക്കാത്ത ഒരു ലോകത്ത് അവൻ പോയി വീണു….. ഒരു വാൽനക്ഷത്രം പോലെ…..

അവൻ വീണതിന്റെ ചുറ്റിനും ഒരു വലിയ ചുറ്റളവിൽ മണ്ണ് നാലാ ഭാഗങ്ങളിലേക്ക് തെറിച്ചു പോയി……

‘”” തളർന്ന മിഴികളെ പതിയെ തുറന്നു അവൻ….'””

കണ്ണിനു നേരെ കത്തി ജ്വലിച്ചു നിൽക്കുന്ന നാല് സൂര്യ തേജ്ജസ്സ്…… അസ്സഹനീയമായ ചൂടായിരുന്നു അവിടെ എല്ലാം…..

തന്റെ തൊലി വെന്തു വെണ്ണീർ ആവും പോലെ തോന്നി അവനു….. എങ്കിലും എല്ലാം സഹിച്ച് അവൻ എഴുന്നേറ്റ് നിന്നു…..

ആ സമയം മുന്നിൽ കണ്ട കാഴ്ച അവനെ ശരിക്കും നടുക്കി….. നീണ്ടു നിവർന്നു കിടക്കുന്ന ആ യുദ്ധ ഭൂമിയിൽ മരിച്ചു വീണു കിടക്കുന്ന കോടിക്കണക്കിനു യുദ്ധ വീരന്മാർ…..

തനിക്കുള്ളിൽ എന്താണ് നടക്കുന്നതെന്ന് അവനു മനസ്സിലായിരുന്നില്ല… എങ്കിലും ആ വീണുകിടക്കുന്ന  ശവ ശരീരങ്ങൾക്ക് ആ ദേവാസുര മനസ്സിനെ വേദനിപ്പിക്കും വിധം ശക്തി ഉണ്ടായിരുന്നു…..

തളർന്ന മരവിച്ച മനസ്സുമായി അവൻ മുന്നോട്ട് നടന്നു…. അതിനെല്ലാം നടുക്കായി അവനെ നടുക്കും വിധം ഒരു ദൃശ്യം കണ്ടു…..

രണ്ടാൾ വലിപ്പത്തിൽ ഉള്ള ഒരു അജാനഭാഹുവായ സിംഹം ജീവൻ വെടിഞ്ഞു നിലത്തു കിടക്കുന്നു…. അതിനു കീഴെയായി അരക്ക് മേൽപ്പോട്ട് മാത്രം പുറത്തേക്ക് തള്ളി നിൽക്കുന്ന ഒരു സ്ത്രീയുടെ ശരീരം…..

ഒരു പ്രാന്തനെ പോലെ ഓടി അവനാ ശരീരത്തെ എടുത്ത് മടിയിൽ കിടത്തി…. വെറുമൊരു സ്പർശനം കൊണ്ട് പോലും അവനറിഞ്ഞിരുന്നു ആ ശരീരത്തിലെ മരവിപ്പ്…..

സുന്ദരി ആയിരുന്നു അവൾ….

മനോഹരമായ അവളുടെ നീല കണ്ണുകൾ തുറന്നു തന്നെ കിടന്നിരുന്നു…..

രുദ്രന്റെ കണ്ണുകളിൽ നിന്നും കണ്ണുനീർ നീരുറവ പോലെ പുറത്തേക്ക് വന്നു……

തനിക്ക് പ്രീയപ്പെട്ട എന്തോ ഒന്ന് വെടിഞ്ഞ പോലെ…..

അവന്റെ കണ്ണുനീർ തീജ്വാല പോലെ ആ മണ്ണിലേക്ക് വീണു…..

അവന്റെ ദേഹം ഒരു വലിയ അഗ്നി ജ്വാല പോലെ കത്തി ജ്വലിച്ചു…. ഒരു മൃഗത്തെ പോലവൻ ഉറക്കെ അലറി….

നാലാ ലോകവും ആ ദേവാസുരന്റെ ശബ്ദം കേട്ട് വിറച്ചുപോയി… …

☠️☠️☠️☠️☠️☠️☠️☠️☠️☠️☠️

‘””ആ……. ഹ്……'”

ഒരു വല്ലാത്ത നടുക്കത്തോടെയാണ് രുദ്രൻ തന്റെ കണ്ണുകൾ തുറന്നത്……ഏറെ നേരമായി അവൻ മറന്നുപോയ തന്റെ ശരീരത്തിന്റെ മരവിപ്പും വേദനകളും അവനെ തേടി വീണ്ടും എത്തി…

ഒപ്പം കണ്ട സ്വപ്നത്തിന്റെ ഓർമകളും അവനെ വേട്ടയാടി…..

ഒന്നും ആലോചിച്ചു കിടക്കുവാൻ അവനായില്ല….. ശരീരം തണുത്തു വിറക്കുകയാണ്…. തല വേദനിച്ചു വിണ്ടു കീറും പോലെ തോന്നി

ശക്തനിൽ നിന്നും ദുർബലനിലേക്കുള്ള രുദ്രന്റെ കുടിയേറ്റം അവനെ ഏറെ തളർത്തി..

ഒന്നും  താങ്ങുവാനുള്ള ശേഷി അവനിൽ ഏറെ ഇല്ലായിരുന്നു…. ഇരുളിൽ ആയിടം അവനന്യമായി തീർന്നു…. ഒരു തുള്ളി വെള്ളം എടുത്തു തരാൻ പോലും ആരുമില്ലാത്ത ഒരു അനാഥനായി മാറി അവനാ സമയം….

കണ്ണിൽ നിന്നും ഒഴുകിയ കണ്ണുനീരിനെ തുടച്ചു നീക്കാൻ പോലും അവൻ നിന്നില്ല….

ഉള്ളം വല്ലാതെ നോവും പോലെ….

പ്രീയപ്പെട്ടവരുടെ സാന്നിധ്യം അവനേറേ കൊതിച്ചുപോയി…. പണ്ട് പനിച്ചു കിടക്കുമ്പോൾ അമ്മ നൽകിയ തലോടൽ ഏറെ കൊതിച്ചു അവൻ….

ഒപ്പം..

അനുഭവിക്കുന്ന വേദന തന്നെ മരണത്തിലേക്ക് തള്ളി വിടുകയാണോ എന്ന് വരെ തോന്നിയ നിമിഷം

പെട്ടെന്ന്….

തന്റെ ദേഹത്ത് നിറഞ്ഞ ചൂടിനെ രുദ്രൻ അറിഞ്ഞു….ആരോ തന്റെ നെറ്റിയിൽ കൈവച്ച പോലെ….

തണുപ്പിന്റെ മരവിപ്പിൽ അവനൊന്നും അറിഞ്ഞില്ല

പക്ഷെ ദേഹത്ത് നിറഞ്ഞ ആ ചൂട് അവനെ ഭേതമാക്കി തുടങ്ങിയിരുന്നു….ഒരു വല്ലാത്ത ആശ്വാസം പോലെ….

സമയത്തിന്റെ കടന്ന് പോക്കിന് അനുസൃതമായി ദ്ദേഹത്തെ മരവിപ്പ് കുറഞ്ഞു വന്നു….

രുദ്രൻ അല്പം സുഖം പ്രാപിച്ചു കഴിഞ്ഞിരുന്നു…. തളർന്ന മിഴികൾ തന്റെ നെഞ്ചിലേക്ക് നീണ്ടപ്പോൾ ഒരുനിമിഷം വിറച്ചുപോയി അവൻ…..

നിലാവിന്റെ വെളിച്ചത്തിൽ തന്റെ നെഞ്ചിൽ തലവച്ചു കിടക്കുന്ന ഒരു പെണ്ണ്….. ഇളം കാറ്റിൽ അവളുടെ അഴിച്ചിട്ട മുടി പാറി പറക്കുന്നു…. പകുതിക്ക് താഴെ തന്നെയും അവളെയും പുതച്ചു മൂടിയ ഒരു പുതപ്പും….

എന്നാൽ അവനെ ഏറെ ഭയപ്പെടുത്തിയത് മറ്റൊന്നാണ്….

തന്റെ ശരീരം അറിയുന്ന അവളുടെ ചൂട് നഗ്നമായ ഒരു പെണ്ണിന്റെയാണ് …..

ശരിയാണ്

അവൾ നഗ്ന തന്നെയാണ്

.

ആരോരും വരാത്ത ഈ കാടിനുള്ളിൽ തന്നോട് കൂടെ കിടക്കുന്ന ഇവൾ ആരാണ്…..

ഹൃദയ മിടിപ്പ് പതിൻമടങ്ങു ഉയരും പോലെ തോന്നി അവനു….മുഖം കാണാത്ത ആ സുന്ദരിയെ എഴുന്നേൽപ്പിക്കുവാൻ ഭയവും തോന്നി

നിലാ വെളിച്ചത്തിൽ ചന്ദ്രനെ പോലെ വെട്ടി തിളങ്ങിയ ആ ദേഹത്തോട് അവനു തോന്നിയത് കാമമോ പ്രണയമോ.

പുതപ്പിനുള്ളിൽ ചൂടിൽ ഒന്നിച്ചു ചേർന്ന് കിടക്കുന്ന ആ ശരീരത്തിൽ അവന്റെ ഉദ്ധരിച്ച പുരുഷരം കൊണ്ടതും രുദ്രൻ ഒന്ന് വിറച്ചു

എന്തോ അബദ്ധം സംഭവിച്ച പോലെ അവനവളെ നോക്കി….. ആ നിമിഷം തന്റെ നെഞ്ചിൽ കിടക്കുന്ന ആ പെണ്ണിൽ അനക്കം സംഭവിച്ചത് അവനറിഞ്ഞു..

ഭയത്താൽ അവന്റെ ഹൃദയം പതിൻമടങ്ങു വേഗത്തിൽ മിടിച്ചു..

എന്തോ ഒരു തെറ്റ് ചെയ്തവനെ പോലെ….

പതിയെ അവൾ തന്റെ മുഖത്തേക്ക് നോക്കി…..

ഒരു നിമിഷം രുദ്രൻ സ്തംഭിച്ചു പോയിരുന്നു.

തന്റെ നെഞ്ചിൽ അറിഞ്ഞ ആ ചൂട്…..

അത് പാർവതി ആയിരുന്നു….

നിലാവ് പോലെ തിളങ്ങുന്ന ആ അപ്സര കന്യക അവനെ ശരിക്കും തളർത്തി കളഞ്ഞു…..

“” എന്താ ഇങ്ങനെ നോക്കുന്നത്……'”

വശ്യമായ ഒരു കുഞ്ഞു ചിരിയോടെ അവളത് ചോദിച്ചപ്പോൾ രുദ്രൻ ആകെ വിറച്ചുപോയി….

ഒരുഭാഗത്ത് അവളുടെ സൗധര്യത്തിൽ മതിമറന്ന ഹൃദയം.

മറുഭാഗത്ത് അവളുടെ സാമിഭ്യത്തിൽ നിന്നും ഉണർന്ന കാമം എന്ന വികാരം

അവളുടെയാ മുഖത്ത് വിരിയുന്ന വശ്യതയെ അവൻ കണ്ണെടുക്കാതെ കണ്ടു…..

പാർവതി പതിയെ താഴേക്ക് ഒന്ന് നോക്കി വീണ്ടും അവന്റെ മുഖത്തേക്ക് നോക്കി..

ലജ്ജകൊണ്ട് രുദ്രൻ എന്ത് ചെയ്യണമെന്ന് അറിയാതെ കിടന്നു….

‘”” എപ്പോളും ഈ ഒരു ചിന്തയെ ഉള്ളോ….

വഷളൻ…..'”

അവളവന്റെ കവിളിൽ പിച്ചിയപ്പോൾ ആ വേദന ശരിക്കും അറിഞ്ഞു അവൻ..

എങ്കിലും അതിൽ വലുതായി പ്രതികരിക്കുവാൻ നിന്നില്ല രുദ്രൻ …..

പാർവതി നെഞ്ചിൽ നിന്നും പതിയേ മുകളിലേക്ക് വന്ന് രുദ്രനെ ഇറുക്കെ കെട്ടിപ്പുണർന്നു..

അവളുടെ മാറിടങ്ങൾ അവന്റെ നെഞ്ചിൽ അമരുന്നതിന്റെ സുഖം രുദ്രൻ അറിഞ്ഞു…. ഒപ്പം തന്റെ പെണ്ണിന്റെ ചുടു നിശ്വാസം തന്റെ മുഖത്തിന്‌ നേരെ മിതമായി ഒഴുകി എത്തി…… ഉമിനീരും മുല്ലപ്പുവും ഇടകലർന്ന ഒരുതരം സുഖന്ധം….

അതവന്റെ സിരകളെ വല്ലാതെ ചൂട് പിടിപ്പിച്ചു…..

കരിമഷി എഴുതിയ ആ കണ്ണുകൾ ദേവാസുരനെ തന്റെ വരുതിയിൽ ആക്കി കഴിഞ്ഞിരുന്നു…. താൻ പോലും അറിയാതെ തന്റെ കൈകൾ അവളുടെ ഇടുപ്പിനെ പിടിച്ച് തന്നോട് കൂടുതൽ ഇറുക്കെ പുണർന്നു….

നാണം കലർന്ന ആ പെൺ സൗദര്യം മതിയാവോളം അവനെ ഉന്മാദത്തിൽ ആഴ്ത്തി….

‘”” പതിയെ പിടിക്ക് ട്ടോ…..

നല്ല വേദനയാ…..'”

അവൾ പതിയെ ചിണുങ്ങി….

‘” പ്….. പാറു………'”

അവൻ പതിയെ മന്ത്രിച്ചു…..

‘” ഹ്മ്മ്………'””

അവൾ പതിയെ മൂളി…

‘”” നീ എന്താണ് ഇവിടെ…….'”

” ഞാൻ ഇവിടെ അല്ലാതെ വേറെ എവിടെ പോകാൻ ആണ്…..

എന്നും ഈ നെഞ്ചിൽ ഞാൻ കാണും….

ഇതെന്റെ സ്ഥാനമാ….'”

അവൾ രുദ്രന്റെ കഴുത്തിൽ പതിയെ മുഖം പൂഴ്ത്തി….. ആ ചൂട് അവനേറെ ആശ്വാസം പകർന്നിരുന്നു….. തന്റെ കാതിൽ അവൾ നൽകുന്ന ചുംബനത്തെ രുദ്രൻ അറിഞ്ഞു….

‘” എന്തിനാ എന്നെ വിട്ട് ഇത്രയും ദൂരം വന്നേ….

എനിക്ക് ഏട്ടൻ അല്ലാതെ ആരാ ഉള്ളെ…. “”

അവളവന്റെ കാതോടു ചേർന്ന് പതിയെ മന്ത്രിച്ചു……താൻ നുകരുന്ന സ്വർഗീയ സുഗത്തിൽ മതിമറന്നു അവന്റെ കണ്ണുകൾ പാതി അടഞ്ഞുപോയി…..

അവൾ പതിയെ അവന്റെ ചുണ്ടുകൾ കവർന്നെടുത്തു…..

അവളുടെ ചുണ്ടുകൾക്ക് ഒരു വല്ലാത്ത രുചി…. പാർവതി വീണ്ടും അവനെ നോക്കി….

‘”” ഈ ശരീരം തളർന്നു പൊയ്ക്കൂടാ….

നേടേണ്ട എല്ലാ അറിവും നേടി ഏട്ടൻ വരണം….

ആരോരുമില്ലാത്ത ഒരു പെണ്ണ് ഏട്ടനേം കാത്തിരിപ്പുണ്ട്…..'”

അവളുടെ വാക്കുകൾക്ക് ഒരു വല്ലാത്ത കട്ടി ഉണ്ടായിരുന്നു….. രുദ്രൻ അവളെ തന്നെ നോക്കി കിടന്നു….. ആ കണ്ണുകളിൽ അവൻ കാണുന്നത് തീയാണ്……

പെട്ടെന്ന് പാർവതിയുടെ കരം അവന്റെ കഴുത്തിൽ അമർന്നു….. ഒട്ടും വേദനിപ്പിക്കാത്ത രീതിയിൽ…..

തന്റെ അരക്കെട്ടിൽ ഇരിക്കുന്ന അവളുടെ മാറിടങ്ങൾ അവനു വളരെ വ്യക്തമായിരുന്നു…..

‘” ആര് വിചാരിച്ചാലും എന്നെയും ഏട്ടനെയും മറ്റൊരാൾക്ക് സ്വന്തമാക്കുവാൻ ആവില്ല…..

അതിനു ശ്രമിച്ചാൽ….

അവരെല്ലാം മരണത്തിനു ബലിയാടുകൾ ആകും…..

നീ എന്റെയാ….

ഞാൻ നിന്റെയും……'”

അവളുടെ വാക്കുകൾ രുദ്രനിൽ ഒരുതരം ഭീതി നിറച്ചു…. അവനാ കണ്ണുകളെ തന്നെ നോക്കി കിടന്നു…. കാഴ്ച മങ്ങും പോലെ….

കണ്ണുകൾ പതിയെ പതിയെ അടയും പോലെ…..

അവസാനമായി അവൻ കണ്ടതും അറിഞ്ഞതും എല്ലാം അവളെ മാത്രമാണ്…..

പാതി കണ്ട ആ മായയെ ബാക്കിയാക്കി അവൻ അബോധവസ്ഥയിലേക്ക് ചേക്കേറി

☠️☠️☠️☠️☠️☠️

നേരം കടന്നുപോയി…

നെറ്റിയിൽ അറിഞ്ഞ ഒരു തരം തണുപ്പാണ് അവന്റെ നേത്രങ്ങൾ തുറപ്പിച്ചത്….. ശരീരം ആകെ തളർന്നിരിക്കുന്നു….

തണുത്തു വിറക്കും പോലെ….. കണ്ണുകൾ തുറക്കുമ്പോൾ മുന്നിൽ ഉണ്ടായിരുന്നത് വേദ ലക്ഷ്മിയാണ്….

രുദ്രൻ അതിശയത്തോടെ തന്റെ ദേഹത്തേക്ക് ഒന്ന് നോക്കി….. ഒരു കനം കൂടിയ കമ്പിളി അല്ലാതെ ദേഹത്ത് ഒന്നുമില്ല…..

അവനൊന്നു നിശ്വസിച്ച ശേഷം അവരെ ഒന്ന് നോക്കി…..

‘”” നല്ല പനി ഉണ്ടല്ലോ അനിയാ……'”

അവർ ചോദിച്ചത് കേട്ടപ്പോൾ അവനതിശയത്തോടെ തന്നെ സ്വയമൊന്ന് നോക്കി….

ശരിയാണ്…. ശരീരം നല്ല രീതിയിൽ തളർന്നുരുന്നു…… തല വെട്ടിപ്പോളിയുന്ന വേദന….. ഇത് പനിതന്നെയാണ്….

വേദനയും രോഗങ്ങളും തൊട്ട് തീണ്ടത്ത തന്നിൽ ഇങ്ങനൊരു അവസ്ഥ വന്നതിന്റെ ഓർത്ത് അവനാകെ അതിശയിച്ചുപോയി…. എന്ത് പറയണമെന്ന് അറിയാതെ അവൻ അവരെ നോക്കി…..

‘”” ആശാൻ…….???'””

‘”” അകത്തുണ്ട്…..

ക്ഷേത്രത്തിൽ പോകുവാൻ ഒരുങ്ങുവാണ്….

നീ ഇന്ന് പോകണ്ടാ കേട്ടോ…..

ഞാൻ കഞ്ഞി തിളപ്പിച്ച്‌ തരാം…. മോൻ കിടന്നോ…..'””

ആ വാക്കുകളിൽ തന്റെ ലക്ഷ്മിയമ്മയുടെത് പോലൊരു വാത്സല്യം ഉണ്ടായിരുന്നു…. അവനൊരു കുഞ്ഞിനെ പോലെ തലയാട്ടുക മാത്രം ചെയ്തു…. വേദ ലക്ഷ്മി അകത്തേക്ക് കയറിപ്പോയി….

നേരം ഇനിയും വെളുത്തിട്ടില്ല….

വാച്ചിൽ നോക്കിയപ്പോൾ സമയം 3 ആവുന്നേ ഉള്ളു…..

രുദ്രൻ ഇന്നലെ കണ്ട സ്വപ്നങ്ങളെ കണ്ണുകൾ അടച്ചു സ്വയമൊന്ന് ഓർത്തെടുക്കുവാൻ ശ്രമിച്ചു……

അപ്പോൾ കാതിൽ മുഴങ്ങി കേട്ടത് അവൾ പറഞ്ഞ വാക്കുകൾ ആണ്…..

‘” ആര് വിചാരിച്ചാലും എന്നെയും ഏട്ടനെയും മറ്റൊരാൾക്ക് സ്വന്തമാക്കുവാൻ ആവില്ല…..

അതിനു ശ്രമിച്ചാൽ….

അവരെല്ലാം മരണത്തിനു ബലിയാടുകൾ ആകും…..'””

ഒരു നടുക്കത്തോടെ അവൻ വീണ്ടും കണ്ണുകൾ തുറന്നു….. മരണത്തിനു മുന്നിൽ നിസഹായയായി കരഞ്ഞ ദേവുവിന്റെ മുഖമാണ് തന്റെ ഉള്ളിലേക്ക് ഓടിയെത്തിയത്….

തന്നെ ഏറ്റവുമധികം വേട്ടയാടുന്ന ഓർമ…..

ഒപ്പം ചത്തു മലച്ചു കിടക്കുന്ന സഞ്ജയുടെ കൂടപ്പിറപ്പുകളെയും അവനോർത്തു….. എല്ലാം അവളെയും തന്നെയും നേടാൻ കൊതിച്ചവർ മാത്രം…..

ഇതിനെല്ലാം അർത്ഥം എന്താണ്…..

അറിയില്ല…..

ഉത്തരം ലഭിക്കാത്ത കൊറേ ചോദ്യങ്ങൾ…. കുടിലിന്റെ അകത്തു നിന്നും പുറത്തേക്ക് വന്ന നീലകണ്ഠൻ അവനെയൊന്ന് നോക്കി… അവൻ അയാളെയും …..

‘”” എന്ത് പറ്റി രുദ്രാ…..??'””

‘”” അ… അറിയില്ല ആശാനേ…..

ഞാനാകെ തളർന്ന പോലെ……

എനിക്കൊന്നിനും വയ്യ…..'”

അവന്റെ സ്വരം ഏറെ താഴ്ന്നിരുന്നു…..

‘”” ഹ്മ്മ്……

അശുഭ സാഹചര്യം ആണ് രുദ്രാ…..

ക്ഷേത്ര ദർശനം മുടങ്ങിക്കൂടാ…..

ഒരുപക്ഷെ നീ അന്വേഷിച്ചത് ലഭിക്കാതെ പോയേക്കാം…..

തീരുമാനം നിന്റെയാണ്…..'”

അയാൾ അത്രമാത്രം പറഞ്ഞുകൊണ്ട് ബാണ്ടക്കെട്ടും ചുമലിൽ ഏറ്റി പുറത്തേക്ക് നടന്നു….. ആ വാക്കുകൾ കേട്ട് അവനാകെ വല്ലാതെ ആയിരുന്നു…..

തനിക്ക് വേണ്ടത് ലഭിക്കാതെ പോകുമോ എന്നവൻ ഭയന്നു….. ശരീരത്തിന്റെ തളർച്ചയെ മറന്ന് അവൻ എഴുന്നേറ്റ് നിന്നു…. തല നല്ല രീതിയിൽ കറങ്ങുന്ന പോലെ…. എങ്കിലും എല്ലാം സഹിച്ച് അവൻ അയാൾക്ക് പുറകെ നടന്നു…. പുറകിൽ നിന്നും തന്നെ വിളിക്കുന്ന വേദ ലക്ഷ്മിയുടെ ശബ്ദം പോലുമവന് കേൾക്കുവാൻ ആയില്ല…..

💀💀💀💀💀💀💀

അല്പം ദൂരങ്ങൾ ആയപ്പോൾ തന്നെ അവൻ നീലകണ്ഠന്റെ ഒപ്പം എത്തിയിരുന്നു…. അയാൾ അവനെയൊന്ന് നോക്കി….

‘”” ഇന്നലെ ഞാൻ വിളിച്ചിട്ട് നീ എഴുന്നേറ്റില്ലല്ലോ രുദ്രാ…….'””

അയാൾ ചോദിച്ചു…..

‘”” എപ്പോഴാ ആശാനേ……??'””

‘”” ഇന്നലെ രാത്രി…..

നീ നന്നായി വിറക്കുന്നുണ്ടായൊരുന്നു….

ഞാനും ലക്ഷ്മിയും മാറി മാറി വിളിച്ചു….

അവസാനം അവളാണ് നിന്നെ ആ കമ്പിളി പുതപ്പിച്ചത്……'””

അയാൾ പറഞ്ഞു…..

‘”” ഞാനൊന്നും അറിഞ്ഞില്ല ആശാനേ….

ബോധം തന്നെ ഇല്ലായിരുന്നു….

ഒരുതരം മരവിപ്പ് പോലെ…..'”

“” എല്ലായ്പോഴും നമ്മൾ ശക്തൻ ആവണമെന്നില്ലല്ലോ രുദ്രാ…

ഏത് വീരനും ദുർബലൻ ആകുന്ന സമയം വരും…. ഇത് നിന്റെ സമയമായി കൂട്ടിയാൽ മതി…..'””

അദ്ദേഹത്തിന്റെ വാക്കുകൾ കേട്ടപ്പോൾ അവനു ചിലത് ചോദിക്കുവാൻ തോന്നിയിരുന്നു….

പക്ഷെ  വേണ്ടെന്ന് വച്ചു….. ഇപ്പോൾ അവന്റെ ലക്ഷ്യം ആ ക്ഷേത്രമാണ്…..

തന്റെ തളർന്ന ശരീരം അവിടെ എത്തിക്കുവാനായി അവൻ മനസ്സുകൊണ്ട് പ്രാപ്തി നേടി…….

ദൂരങ്ങൾ അവർ മുന്നേറി…

ഇന്നലെ താൻ നിസാരമായി കയറി ഇറങ്ങിയ കുന്നും മലയും എല്ലാം അവനിന്ന് ഒരു പുതുമയായിരുന്നു….

മുന്നിൽ നടക്കുന്ന ആശാൻ ഇതെല്ലാം നിസാരമായി ചെയ്യുമ്പോൾ അവൻ ഒന്നിനും പറ്റാത്തവനെ പോലെ ഏന്തി വലിച്ചു നടക്കുകയാണ്…..

‘”അ…ആശാനേ……'”

അവൻ വല്ലാതെ കിതച്ചുകൊണ്ട് അദ്ദേഹത്തെ വിളിച്ചു….. നീലകണ്ഠൻ തിരിഞ്ഞു നോക്കി…

‘”” എന്ത് പറ്റി രുദ്രാ…

‘” എ…എനിക്ക് തീരെ വയ്യ ആശാനേ…..

അൽപ സമയം ഇരുന്ന് പോകാം…..'””

അവനെങ്ങനെയൊക്കെയോ പറഞ്ഞൊപ്പിച്ചു…..

‘”” സമയം കുറവാണ് കുഞ്ഞേ…..

നിനക്കറിയാമല്ലോ…. സൂര്യൻ ഉദിക്കും മുൻപ് നമ്മൾ അവിടെ എത്തണം…..'”

‘”” ഒരഞ്ചു മിനിറ്റ് മതി ആശാനേ….'”

അവന്റെ അവസ്ഥ കണ്ടപ്പോൾ അയാൾക്ക് എതിര് നിൽക്കുവാൻ സാധിച്ചില്ല…..

അവരവിടെ നിൽക്കുവാൻ തീരുമാനിച്ചു….

രുദ്രൻ അവിടെ കണ്ട ഒരു പാറമേൽ പതിയെ ഇരുന്നു…. തലയെല്ലാം വിണ്ടു കീറും പോലെ…. കണ്ണെല്ലാം ചുവന്ന് പുറത്തു വരാനെന്ന പോലായിരുന്നു…..

‘”” തീരെ ആവുന്നില്ലെങ്കിൽ നീ തിരിച്ചു പൊയ്ക്കോ മോനെ…..'””

അയാൾ പറഞ്ഞത് അവൻ ഒരു മുഴക്കം പോലെ കേട്ടു…. രുദ്രൻ കിതച്ചുകൊണ്ട് മുന്നോട്ട് നോക്കി….. അവിടെ മരത്തിൽ നിന്നും പൊട്ടിവീണ ഒരു ചില്ല അവന്റെ കണ്ണിൽ ഉടക്കി…. എങ്ങനെയൊക്കെയോ എഴുന്നേറ്റ് രുദ്രാനാ ചില്ലയിൽ നിന്നുമൊരു വടി ഒടിച്ചെടുത്തു…..

ഒരു താങ്ങ് അവനാവശ്യമായിരുന്നു…..

‘” ആശാനേ…..

പോകാം…..'”

‘”” നിനക്ക് സാധിക്കുമോ രുദ്രാ….'””

അയാളുടെ ചോദ്യത്തിന് വെറുമൊരു ചിരിയായിരുന്നു അവന്റെ മറുപടി…

‘”” ഇത് പാതിയിൽ വച്ച് നിൽക്കണമെങ്കിൽ ഞാൻ മരിക്കണം ആശാനേ…..

എന്ത് വന്നാലും ഞാനിത് ചെയ്യും…'””

അവനൊരു വല്ലാത്ത ഉറപ്പോടെ പറഞ്ഞു…. വേറൊന്നും അയാൾക്ക് കേൾക്കുവാൻ ഇല്ലായിരുന്നു…. അവരുടെ യാത്ര വീണ്ടും തുടർന്നു….. ഇരുട്ട് നിറഞ്ഞ ആ അമാവാസിയിൽ നീലകണ്ഠന്റെ കയ്യിലെ പന്തം മാത്രമാണ് അവർക്ക് വെളിച്ചം…..

കാടും മലയും അവർ കയറി ഇറങ്ങി….

അവസാനം…..

അവരാ നദീ താടാകത്തിനു മുന്നിൽ വന്നു നിന്നു…

കണ്ണാടി പോലെ തിളങ്ങുന്ന നദിയിലെ ജലത്തിനു മുകളിലൂടെ മഞ്ഞിന്റെ പുകപടലം ഒഴുകി നടക്കുന്നു…. ഒരുതരം സ്വർഗ ലോകം പോലെ…..

സമയം 5 ആയിരുന്നു…. ഉദയത്തിന് അധികം സമയം ബാക്കിയില്ല….

നീലകണ്ഠൻ ഉടുത്തിരിക്കുന്ന വസ്ത്രം മാറ്റി ഒരു കൈലി ഉടുത്ത് നദിയിലേക്ക് ഇറങ്ങി….

പക്ഷെ രുദ്രൻ അതിനായോന്ന് മടിച്ചിരുന്നു…. ശരീരത്തിന്റെ വിറയലിനു കൂടെ ആ കാട് തരുന്ന തണുപ്പ് തന്നെ അവനാൽ സഹിക്കുവാൻ കഴിയുന്നില്ല…

അവന ജലത്തിലേക്ക് പതിയെ കാൽ വിരൽ വച്ചു നോക്കി…. കാലിൽ അത് തൊട്ടതും അവൻ വേഗത്തിൽ കാലു തിരിച്ചെടുത്തു….

ഐസ് പോലെ തണുന്ന ജലം…..

ഇന്നലെ ഒരു കൂസലും ഇല്ലാതെ ഇറങ്ങിയ തനിക്ക് ഇന്ന് അതിൽ കാൽ വക്കുവാൻ പോലും ആവുന്നില്ല…. രുദ്രൻ തന്റെ വസ്ത്രം എല്ലാം അഴിച്ചു വച്ച് ഒരു കൈലി മുണ്ടും ഉടുത്തുകൊണ്ട് പതിയെ ആ വെള്ളത്തിലേക്ക് കാൽ വച്ചിറങ്ങി….

ഈ സമയം നീലകണ്ഠൻ ക്ഷേത്രത്തിലേക്ക് പോയിരുന്നു….. കൊടീയ തണുപ്പിലും ആത്മ നിയന്ത്രണം പുലർത്തിക്കൊണ്ട് രുദ്രൻ അതിലേക്ക് ഇറങ്ങി….ദേഹം ഒന്ന് നടുങ്ങി വിറച്ചെങ്കിലും അവന്റെ ശരീരം ആ സാഹചര്യത്തിനോട് പൊരുത്തപ്പെട്ടു വന്നു….

ശുദ്ധമായ നദീ ജലത്തിനു മുകളിലേക്ക് അവൻ പതിയെ ഉയർന്നു പൊങ്ങി…..

കിഴക്ക് ഉദിച്ചു വരുന്ന സൂര്യ ഭഗവാനെ നോക്കി രുദ്രൻ കണ്ണുകൾ അടച്ചു കൈകൂപ്പി…..

പുതു ദിനം ആരംഭിക്കുവാൻ പോകുന്ന ആ ദേവന്റെ പൊൻ ഉഷസ്സ് രുദ്രന്റെ ദൃഢമായ നെഞ്ചിൽ ഒരു തീ നാളം പോലെ പതിഞ്ഞു….

അവൻ പതിയെ കണ്ണുകൾ തുറന്ന് ആ നദിയിലേക്ക് വീണ്ടും മുങ്ങുവാൻ ഒരുങ്ങിയതും….

ഒരു വല്ലാത്ത നടുക്കത്തോടെ നിന്നുപോയി അവൻ……കണ്ണാടി പോലെ തെളിച്ചമുള്ള ആ ജലത്തിൽ തന്റെ രൂപം അവന് കാണാം…

ദൃഢമായ തന്റെ ദേഹത്ത് ഇത്രനാൾ ഒരു ഭാരത്തെ പോലെ കഴിഞ്ഞിരുന്ന ആ അപരിചിതമായ ലിപിയാൽ എഴുതപ്പെട്ട വാക്കുകൾ ഒരു അടയാളം പോലും ബാക്കി വക്കാതെ മാഞ്ഞു പോയിരിക്കുന്നു…..

Recent Stories

71 Comments

Add a Comment
  1. Bro
    Ithinte update tharaamo

  2. Bro
    Oru update tharaaamo

  3. ഇന്ന് ശിവരാത്രി…. പ്രതീക്ഷിക്കുന്നു ദേവാസുരനേയും അപരാജിതനെയും…. 😔😔😔

  4. Update valom kituo

  5. Oru paadu pradhikshayode kathirikunnu❤️❤️

  6. Bro ee kadhaku veendi ethra month ayee wait cheyyanu oru update tharo ..athraku eshttayathu kondaa

Leave a Reply

Your email address will not be published. Required fields are marked *

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com