ഷാഡോ 1 [Hobbitwritter] 50

 

 

നീ”” പോകുന്നിലെ…… -ഫിലിപ്പ്

ഫാദർ അവനോടായി ചോദിച്ചു…

 

 

അവൻ മറുപടി ഒന്നും പറഞ്ഞില്ല. പകരം ആ നടുവിൽ ഉള്ള കല്ലറയിലേ പേരിലേക്ക് നോക്കികൊണ്ട് അവന്റെ കണ്ണ് കൂടുതൽ നിറഞ്ഞു.

 

 

അവരുടെ സമയം ആയെന്ന് വിചാരിച്ചാൽ മതി…ഒന്നും നമ്മുടെ കയ്യിലല്ല എല്ലാം കർത്താവിന്റെ കയ്യിലല്ലേ…നീ നന്നായി പ്രാർത്ഥിച്ചു മടങ്ങാൻ നോക്ക്‌…. -ഫിലിപ്പ്

 

 

ഫാദർ…..എനിക്കെന്താ എല്ലാവരെയും നഷ്ടമാവുന്നത്…. എന്റെ തെറ്റുകൊണ്ടാണോ…അതോ ദൈവത്തിന്റെ കണക്ക് കുട്ടലുകളിൽ ഞാൻ പെടാത്തേതോ….?

 

 

ആ ചെറുപ്പക്കാരൻ ഫാദറിനോട് ചോദിച്ചു.

 

 

 

അങ്ങനെ പറയരുത് പിതാവ് ഒന്നും കാണാതെ തീരുമാനങ്ങൾ എടുക്കുകയില്ല… അവന്റെ കണക്കുട്ടലുകൾ തിട്ടപ്പെടുത്താൻ നമ്മുക്കാവില്ല….എന്നാലും ഇത് ചെയ്തവർ അവർ ആരാണെങ്കിലും ദൈവം അവരെ വെറുതെ വിടുകയില്ല…. -ഫിലിപ്പ്

 

 

 

അവൻ മറുപടി ഒന്നും പറഞ്ഞില്ല. പകരം അവൻ അവരുടെ കല്ലറയ്ക്കു മീതെ വെളുത്ത പൂക്കൾ എടുത്തു വച്ചു….

 

നിന്റെ മനസ്സ് ആകെ വല്ലാതിരിക്കാണ്…. നീ ഒന്ന് കുമ്പസാരിച്ചു പോ…. -ഫിലിപ്പ്

ഫാദർ അവനോടായി പറഞ്ഞു

 

.അവൻ ഫാദറിന്റെ കണ്ണുകളിലേക്ക് നോക്കി.

 

ദൈവത്തിന്റെ കണക്ക് പുസ്തകത്തിൽ അവർ ഇല്ലെങ്കിലും.. എന്റെ കണക്ക് പൂക്‌തകം ഞാൻ പൂർത്തിയാക്കും…….. കുമ്പസാരം അത് കഴിഞ്ഞാവാം ഫാദർ……

 

അവൻ അതും പറഞ്ഞുകൊണ്ട് നടന്നുനീങ്ങി.

*************************************

തലേദിവസം

[ ഫ്ലാഷ്ബാക്ക് ]

*************************************

 

കേരള // മോസ്കോപാറ

കേരളത്തിലെ “മോസ്കോപാറ” എന്ന വലിയ മോഡേൺ സിറ്റി

 

സമയം // 12:30 pm

 

നല്ല മൂടികെട്ടിയ തണുപ്പുള്ള അന്തരീക്ഷം

ഒരു ബൈക്ക് ചീറിപ്പാഞ്ഞു വരുന്നുണ്ട്. ഒരു ബ്ലാക്ക് ഹെൽമെറ്റ്‌ ആയിരുന്നു അതിന്. നല്ല വിലയുള്ള laxury ബൈക്ക് ആയിരുന്നു അത്.

 

ആ ബൈക്ക് കുറച്ച് നേരം അതെ സ്പീഡിൽ പോയികൊണ്ടേ ഇരുന്നു.

 

 

അല്പം സമയത്തിന് ശേഷം ആ ബൈക്ക് ഒരു ബിൽഡിങ് ന്റെ മുന്നിലായി വന്നു നിർത്തി. അതിൽ ഒരു ഫ്ലാറ്റിന്റെ അകം മാത്രം വെളിച്ചം ഉള്ളതായി കാണാം.

 

ബൈക്ക് കാരൻ അവിടേക്ക് നോക്കികൊണ്ട് ഫോണിൽ കാൾ ചെയ്തു.

 

📳റിങ് റിങ് റിങ് 📳

 

ഫോൺ എടുക്കുന്നില്ല. ബൈക്ക് കാരൻ കുറേ നേരം ഹോൺ അടിച്ചുകൊണ്ടേ ഇരുന്നു.

 

പെട്ടെന്ന് ഫ്ലാറ്റിന്റെ ഒരു ജനലിലൂടെ ഒരു പൂച്ച വന്നു താഴേക്ക് നോക്കി. കഴുത്തിൽ ആടുന്ന ലോക്കറ്റും ആയിട്ടുള്ള ഒരുപൂച്ച.

Leave a Reply

Your email address will not be published. Required fields are marked *