ശ്രീധരന്റെ ശ്രീദേവി – Part 1 (Santhosh Nair) 1008

Views : 10499

ശ്രീധരന്റെ കല്യാണം കഴിഞ്ഞിട്ടു മൂന്നാമതു നാൾ.

വിരുന്നു പോക്ക് ഇനിയും തീർന്നില്ല. രണ്ടു ദിവസമായിട്ടും ഇനിയും കുറെ ബന്ധു വീടുകളിലും കുടുംബ സുഹൃത്തുക്കളുടെ വീട്ടിലും ഒക്കെ പോകാനുണ്ട്.
ഇന്നൊരു ദിവസം വീട്ടിൽ ഒന്നു സ്വസ്ഥം ആയിട്ടിരിയ്ക്കാം എന്ന് കരുതി, എങ്ങും പോയില്ല. അടുത്തയാഴ്ച കുറച്ചു ദൂരസ്ഥലങ്ങളിലൊക്കെ പോകാനുമുണ്ട്.

കരയോഗം വഴി വന്ന കല്യാണം. ശാലീന സുന്ദരിയായ, അഹങ്കാരമില്ലാത്ത, നല്ല അടക്കവും ഒതുക്കവും ഉള്ള പെൺകുട്ടിയാണ് ഭാര്യ – ശ്രീദേവി. അവൾ പോസ്റ്റ് ഗ്രേഡ്ജുവേഷൻ കഴിഞ്ഞു അടുത്തുള്ള ഒരു കോളേജിൽ ലെക്ചറർ ആയി ജോലി ചെയ്യുന്നു. പാർട്ട് ടൈം ആയി എംബിഎ ഉൾപ്പെടെ ചില കോഴ്സുകൾ ചെയ്യുന്നുമുണ്ട്.

അച്ഛനും അമ്മയ്ക്കും ബന്ധുക്കൾക്കും, എന്തിനേറെ കുശുമ്പും കുന്നായ്മയും തൊഴുത്തിൽക്കുത്തും പാർട്ട് ടൈം ജോലിയും ഹോബിയുമാക്കിയ അയല്പക്കത്തെ അമ്മിണിയമ്മയ്ക്കു പോലും അവളെ ഒത്തിരി ഇഷ്ടപ്പെട്ടു.

പോസ്റ്റ് + പ്രൊഫഷണൽ ഗ്രാജുവേറ്റ് ആയ ശ്രീധരൻ ഇരുനിറമുള്ള സുന്ദരനാണ്. അധ്വാനിയായ ചെറുപ്പക്കാരൻ,നല്ല കരുത്തുറ്റ ശരീരം. കുറച്ചു കൂട്ടുകാരെയുള്ളൂ, പക്ഷെ നല്ല കൂട്ടുകാർ. ആ ചെറുപ്പക്കാരെപ്പറ്റിയും ആർക്കും ഒരു കുറ്റവും പറയാനില്ല. നാട്ടിലെ ആവശ്യങ്ങൾക്കെല്ലാം അവർ മുന്പിലുണ്ടാവും.

രണ്ടുപേരും നല്ല ജോഡികൾ (രാമന് സീതപോലെ, കൃഷ്ണന് രുഗ്മിണി പോലെ നളനു ദമയന്തി പോലെ, മഹേശ്വരന് സതി പോലെ എന്നൊക്കെ നമ്മുടെ വേദികളിലെ കവികൾക്കു പാടാൻ സ്കോപ്പുണ്ട്).

ശ്രീധരൻ ഇഷ്ടപ്പെട്ടു തന്നെയാണ് ഒരു ഡിമാൻഡും പറയാതെ അവളെ കല്യാണം കഴിച്ചത്. എങ്കിലും അവളുടെ വീട്ടുകാർ കഴുത്തും കയ്യും (ശരീരം) നിറയെ ആഭരണങ്ങളും (വലിയ ഒഡ്യാണവും കാപ്പും ഉൾപ്പെടെ) അണിയിച്ചാണ് കൈ പിടിച്ചേൽപ്പിച്ചത്.

പക്ഷെ എന്തോ അവൾക്കു ഒരു താത്പര്യം ഇല്ലാത്തപോലെ? എന്തിനെയോ ഭയക്കുന്നത് പോലെ ഒരു പെരുമാറ്റം? അതും തന്റെ അടുത്തു മാത്രം. ഇഷ്ടം ഇല്ലാതെ വീട്ടുകാരുടെ നിര്ബന്ധത്താലാവുമോ കല്യാണത്തിനു സമ്മതിച്ചത്? ഏട്ടാ എന്ന് വിളിക്കുന്നത് കേൾക്കാൻ ഒരു സുഖമുണ്ടെങ്കിലും അവൾ ഈ ലോകത്തെങ്ങും അല്ലാത്തതുപോലെയാണ്.

മുഖത്തോ പെരുമാറ്റത്തിലോ വെറുപ്പൊന്നും കാണുമില്ല. എന്തെങ്കിലും പ്രേമനൈരാശ്യം? കുറച്ചു സമയം കൊടുത്തു നോക്കാം. (ആക്രാന്തമൊന്നും വേണ്ടാ, പയ്യെ തിന്നാൽ പനയും തിന്നാം – ഉള്ളിൽ ഒരു ജഗതിച്ചേട്ടൻ പറയുന്നു).

Recent Stories

The Author

Santhosh Nair

26 Comments

Add a Comment
  1. ഒരു തെറ്റ് ഞാൻ പിന്നീടാണ് ശ്രദ്ധിച്ചത്.
    അത് കറക്ട് ചെയ്തു.
    കുറച്ചു എഡിറ്റുകൾ വേറെയും.
    Apologies for any inconvenience.

    1. ഒന്നാമത്തെ പേജ് പിന്നെ 11 12 (അവസാന പേജുകൾ) ദയവായി വീണ്ടും വായിയ്ക്കുക.

        1. Will come soon 🙂
          Busy with some urgent work 😃

          1. Next part eppo varum… Still waiting

        2. udane idaam.
          Alpam thirakku kooduthal

  2. അശ്വിനി കുമാരൻ

    Santhosh ser, കഥ Starting ഗംഭീരം…🤩
    ഇഷ്ടമായി… ❤️
    എന്നാലും ലാസ്റ്റ് പേജിൽ എന്തോ error വന്നത് പോലെ ഉണ്ടല്ലോ… ബാക്കി ഒന്നും കാണുന്നില്ലല്ലോ. അതോ അവിടെ വെച്ച് നിർത്തിയതാണോ..
    എന്തായാലും വെയ്റ്റിംഗ് for next part. ഇനി ശ്രീധരൻ സ്വപ്നത്തിൽ കണ്ടത് പോലെ സംഭവിക്കുമോ…😐

    1. Nope dear

      Kadha full upload cheyyaan nokkiyappol error vannirunnu
      Athukonduthanne khandasha aakki.

      Will conclude soon
      Thx for the comments

  3. സന്തോഷേ 🥰🥰🥰.
    നല്ല തുടക്കം.. നാടും നാട്ടിൻപുറവും ഒക്കെയായി നല്ലൊരു ഫീൽ ഉണ്ടായിരുന്നു.. ഈ ശ്രീധരൻ… നമ്മുടെ നാട്ടിലെ ചെറുപ്പക്കാർക്ക് ഒരു മാതൃക ആണ് . ജീവിക്കാൻ govt ജോബ് തന്നേ വേണം എന്നില്ല .. കൃഷിയും നല്ലൊരു തൊഴിൽ ആണ് എന്നൊരു സന്ദേശം.. പിന്നെ ഇങ്ങനെ ഒക്കെ കൃഷി ചെയ്യാൻ സ്ഥലം ഒക്കെ വേണ്ടേ എന്ന് ചോദിക്കുന്നവരോട് പറയാൻ ഒന്നേ ഉള്ളൂ.. വേണേൽ ലീസ് ന് എടുത്താലും ഇതൊക്കെ ചെയ്യാം… അതുപോട്ടെ..
    കഥ ഉഗ്രൻ ആയി ഗുഡ് സ്റ്റാർട്ട്‌.. 👍.. ഒരു സംശയം ഈ ശ്രീധരന്റെ ഒന്നാം തിരുമുറിവ് ആകുമോ ശ്രീദേവി??… സ്വപ്നം അതുപോലെ ഫലിക്കണമെന്നില്ല… പിന്നെ എന്തോ സസ്പെൻസ് മുന്നിൽ വെച്ചാണല്ലോ ഈ ഏൻഡ്.. നടക്കട്ടെ… ഇവിടെ ഇഷ്ടപെട്ട എഴുത്തുകാർ എഴുത്ത് നിറുത്തി എന്ന് തോന്നിയത്കൊണ്ട് PL..പോയി ആ വായന എന്നാലും ഇടയ്ക്കു വന്നു നോക്കും.. അങ്ങനെ രാവിലെ വന്നപ്പോൾ ആണ് കണ്ടേ.
    ഞാൻ കുറച്ചു വർഷങ്ങൾ കഴിഞ്ഞാൽ VRS. Edukkum.. പിന്നെ കൃഷി ആ പ്ലാൻ.. ആലപ്പുഴയിൽ തന്നേ… ഒരു മൾട്ടി ഫാം…
    തന്റെ ജോർജ് മത്തായിയുടെ ഫാം ഒന്ന് പോയികാണണം പറ്റിയാൽ ഒരു പട്ടികുഞ്ഞിനേം വാങ്ങണം.. സമയം പോലെ പറ… 😄😄😄😄. പോകാം..
    ഒത്തിരി ഇഷ്ട്ടം ആയി കെട്ടോ
    ❤❤❤❤❤❤❤❤❤❤
    സ്നേഹം മാത്രം..
    ജോർജ്..

    1. സ്നേഹം നിറഞ്ഞ ജോർജ്.
      കൃഷി എനിക്ക് ഭയങ്കര ഇഷ്ടം ആണ് ഒത്തിരിയൊന്നും സ്ഥലം ഇല്ല അതുകൊണ്ടുതന്നെ കയ്യിലുള്ള മഹാലക്ഷ്മിയെ (ജോലി)വിട്ടു ആ ഐശ്വര്യ ലക്ഷ്മി (കൃഷി) കൂടെ പോകാൻ പറ്റില്ല. ലീസ് എടുക്കാൻ ഒന്നും അത്ര ധൈര്യം പോരാ. ആശംസകൾ നേരുന്നു എന്റെ കൂടെ ജോലി ചെയ്തിരുന്ന കുറയെ പേര് ജോലി വിട്ടു കൃഷിയിൽ ഇറങ്ങിയിട്ടുണ്ട് ബന്ധുക്കളിൽ പലരും കൃഷി ചെയ്യാൻ വിമുഖത കാട്ടുന്നു. എന്താണെന്നറിയില്ല.
      Thanks for the lovely comments

      Please wait nad read 😃😃😃😃

  4. മണവാളൻ

    ഏട്ടാ പൊളിച്ചു…..💞
    ടെക്നിക്കൽ error ആണ് അല്ലേ… Next പാർട്ടിന് waiting

    1. Yes Aniya
      lots of issues this time. 🙂
      Thanks da

    2. മണവാളൻമണവാളൻApril 25, 2022 at 4:38 pm Edit
      😉 വേറെ ആരും കണ്ട് തെറ്റിദ്ധരിക്കേണ്ട എന്ന് കരുതി. എൻ്റെ msg ഓക്കേ പറ്റുമെങ്കിൽ dlt ആക്കിക്കോ
      ——

      That’s okay 👍👍👍
      Appreciate the kind help

  5. സന്തോഷ് ജി.. ❤

    നല്ല കഥ..

    സ്വപ്നം കണ്ടത് പോലെ ആകുമോ..?

    ബാക്കി വിട്ടുപോയത് ആണോ.. അല്ലെങ്കിൽ സസ്പെൻസ് ആക്കി നിറുത്തിയത് ആണോ??

    1. nandi Reghu Kuttee — jeevithamalle saho – kurachokke suspense vende?

      server entho prashnamundennu thonnunnu, response not good.

      muzhuvan idaanaayirunnu plan, something went wrong. athukondu part aakki. baakki udane idaan nokkaam —

  6. നന്ദി bro ഉടനെ ഇടാം.
    ചില ആക്സസ് പ്രശ്നങ്ങൾ.
    സെർവർ രേസ്പോണ്സ് മോശം. മുഴുവനും ഇടാൻ പറ്റുന്നില്ല

  7. അരുത് അബു എന്നോട്ഇത് വേണ്ടിന്നില്ല. ഞാൻ കഷ്ടപ്പെട്ട് ബുദ്ദി മുട്ടി രാത്രി വായിച്ചപ്പോ ബാക്കി ഇല്ല 😁.

    1. Sorry Unais
      Mukalilathe reply thaankalkkyirunnu
      Will come back soon

      1. മണവാളൻ

        സന്തോഷ് ഏട്ടാ മുദ്ര മാറി പോയി 😂

        1. Ohhhh
          sorry, njaan sradhichilla 🙁
          apologies… viral maarippoyi, alle — choonduviral aanennaanu karuthiyathu…

          1. ippol maatti, ketto. Thanks dear

          2. മണവാളൻ

            😉 വേറെ ആരും കണ്ട് തെറ്റിദ്ധരിക്കേണ്ട എന്ന് കരുതി. എൻ്റെ msg ഓക്കേ പറ്റുമെങ്കിൽ dlt ആക്കിക്കോ

Leave a Reply

Your email address will not be published. Required fields are marked *

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com