ലിസയുടെ സ്വന്തം…!! 78

ജോണിന്റെ പേരിൽ സേവ് ചെയ്തു വച്ചിരിക്കുന്ന
നമ്പറിൽ നിന്നും ഗുഡ്മോണിങ്ങും പിന്നെ കുറെ ഉമ്മകളും…അപ്പോഴേക്കും ഇച്ചായൻ ഫോൺ കൈക്കലാക്കിയിരുന്നു…

“ഇച്ചായാ…”ഇപ്പോൾ എന്റെ സ്വരത്തിനു മൂർച്ച കൂടിയിരുന്നു…

“ഈ ജോൺ ഒരു ഗേ ആണോ..എന്നു വച്ചാൽ സ്വർഗഗാനുരാഗി ആണോന്നു..അല്ല ഇച്ചായന് അയാൾ അയച്ചിരിക്കുന്ന മെസ്സേജുകൾ കണ്ടുചോദിച്ചതാ..അതോ ഇനി അർച്ചന ആണോ ജോണിന്റെ ഫോണിൽ നിന്നും ഈ മെസ്സേജുകൾ എല്ലാം ഇച്ചായനു അയച്ചിരിക്കുന്നത്…”

ഇച്ചായന്റെ മുഖത്തെ ഭാവം ഒന്നു കാണേണ്ടതായിരുന്നു…ഞാൻ കടലയ്ക്കു ചേർക്കാനുള്ള കടുക് പൊട്ടിച്ചു തിരിഞ്ഞപ്പോഴേക്കും ഇച്ചായൻ നിന്നിരുന്ന സ്ഥലം കാലിയായിരുന്നു.. സ്റ്റൗവ് ഓഫ് ചെയ്തു ഞാൻ വേഗം ഇച്ചായന്റെ മുമ്പിൽ ചെന്നു നിന്നു..

“മറുപടി പറയാതെ ഇച്ചായൻ എങ്ങോട്ടാ…ഈ പോകുന്നത്…പറഞ്ഞിട്ടു പോയാൽ മതി..ജോണി ന്റെ ഭാര്യയുമായി നിങ്ങൾക്കെന്താ ബന്ധം..
അതോ ഈ ജോൺ നിങ്ങളുടെ സങ്കല്പ സൃഷ്ടിയാണോ,മറ്റാരെയെങ്കിലും മറച്ചു പിടിക്കാൻ…”

ചിരിച്ചു കൊണ്ടാണ് ചോദ്യമെങ്കിലും എന്റെ കണ്ണുകൾ നിറഞ്ഞിരുന്നു….

“ഈ ജോണിനെ ഞാൻ കണ്ടുപിടിക്കും കേട്ടോ..ഇനി അത് ജോണല്ല ആനിയാണെങ്കിലും
ഈ ലിസ കണ്ടു പിടിച്ചിരിക്കും…കാരണം..
ലിസക്കു ജോജിയെ വേണം ജോജിച്ചായാ..
ലിസക്ക് മാത്രമായി…”

ആനിയുടെ പേര് കേട്ടതും ആ കണ്ണുകളിൽ ചെറിയൊരു നടുക്കമുണ്ടായി..ഒരു നിമിഷത്തേക്ക് മാത്രം..

അടുത്ത നിമിഷം വർദ്ധിച്ച ദേഷ്യത്തോടെ,
വഴിമുടക്കി നിന്ന എന്നെ ഒരു വശത്തേക്ക് തള്ളിമാറ്റിക്കൊണ്ടു അലറി..”മാറെടീ…”

കൊടുങ്കാറ്റ് പോലെ റൂമിലേക്ക് കയറിപ്പോയതാണ്..എപ്പോഴാ ഒരുങ്ങി ഇറങ്ങിയതെന്നു കണ്ടില്ല..കഴിക്കാതെ ഇറങ്ങിപ്പോയതിൽ എനിക്ക് വിഷമം തോന്നി..

പക്ഷേ, ഞാൻ എങ്ങനെ ഇതൊക്കെ ചോദിക്കാതിരിക്കും…

“നിങ്ങളെ എനിക്ക് വേണം ജോജിച്ചായാ..എന്റെ മാത്രമായി..ഒരു ആനിക്കും വിട്ടു കൊടുക്കില്ല..”

ഇച്ചായൻ പോയ വഴിയിലേക്ക് നോക്കി നിൽക്കുമ്പോൾ എന്റെ മനസ് മന്ത്രിച്ചു…

Leave a Reply

Your email address will not be published. Required fields are marked *

Malayalam Stories Novels kadhakal.com Pdf stories
%d bloggers like this: