രുദ്രാഗ്നി [Ammu] 227

Views : 4680

രുദ്രാഗ്നി

Author : Ammu

 

കൂട്ടുകാരെ ഞാൻ വീണ്ടും വന്നൂട്ടോ
എല്ലാവരും ഈ കഥ എങ്ങനെ എടുക്കുമെന്ന് അറയില്ല. മനസിൽ കുറെ കാലമായി കയറിക്കൂടിയ ഒരു വിഷമമാണ് ഈ കഥ തന്നെ . അപ്പോ അതികം വലിച്ച് നീട്ടാതെ തുടങ്ങാല്ലേ

കെട്ടിമേളം തുടങ്ങിയതും പൂജാരി കൊടുത്ത താലി അവനവളുടെ കഴുത്തിൽ ചാർത്തി എല്ലാവരും പുഷ്പങ്ങളാൽ അവരെ അനുഗ്രഹിക്കുപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞ് ഒഴുകുന്നുണ്ടായിരുന്നു. എന്നാൽ അവളെ നോക്കുന്ന അവൻ്റെ കണ്ണുകളിൽ മാത്രം അവൻ്റെ പേരുപോലെ തന്നെ അഗ്നിയാണ് കണ്ടത്.

ഇപ്പോൾ കഴിഞ്ഞത്  മാളികവീട്ടിൽ ദേവൻ ഗീത ദമ്പതികളുടെ മൂത്ത മകനായ അഗ്നിയെന്ന കണ്ണൻ്റെയും പൂങ്കാവനം വീട്ടിൽ ബാലൻ മായ ദമ്പതികളുടെ ഒരേ ഒരു പുത്രി രുദ്രലക്ഷ്മിയെന്ന
രുദ്രയുടെയും വിവാഹമാണ് .

അഗ്നിയുടെ ദേഷ്യത്തിൽ നിന്നും അവന് ഈ വിവാഹം ഇഷ്ടമല്ലാന്ന്  എല്ലാവർക്കും പിടിക്കിട്ടിയല്ലോ

അതിൻ്റെ കാര്യം പറയുന്നതിന് മുൻപ് നമുക്ക് ആദ്യം ചെറുക്കനെയും പെണ്ണിനെയും ചെക്കൻ്റെ വീട്ടിൽ എത്തിയ്ക്കാം .

താലിക്കെട്ട് കഴിഞ്ഞ് ഭക്ഷണവും കഴിച്ച് ഇറങ്ങാറായപ്പോഴേക്കും രുദ്ര കരച്ചിൽ തുടങ്ങിയിരുന്നു.
അവളെ എല്ലാവരും സമാധാനിപ്പിയ്ക്കുമ്പോൾ അഗ്നി മനസിൽ പറഞ്ഞു കൊണ്ടിരുന്നത് വേറൊന്നുല്ല

” കരയടീ നന്നായി കരയ്യ് ഇനി നിനക്ക് അതിന് മാത്രമേ നേരം ഉണ്ടാക്കു”
അങ്ങനെ രുദ്രയെ എല്ലാവരും എങ്ങനെയൊക്കയോ സമാധാനിപ്പിച്ച് അഗ്നിയുടെ കൂടെ വണ്ടിയിൽ കയറ്റി.

കാറിൽ ഇരിക്കുന്ന സമയം മുഴുവൻ അവർ പരസ്പരം മിണ്ടുക പോയിട്ട് നോക്കുക കൂടി ചെയ്തില്ല. വീട്ടിലെത്തി അമ്മയുടെ കൈയ്യിൽ നിന്ന് നിലവിളക്ക് വാങ്ങി പൂജാമുറിയിൽ വച്ച് പ്രാർത്ഥിക്കുമ്പോഴും രുദ്രയുടെ കണ്ണുകൾ നിറഞ്ഞ് തന്നെ നിന്നു.

“അയ്യേ അമ്മേടാ കാന്താരി എന്തിനാടാ ഇങ്ങനെ കരയണേന്ന് ചോദിച്ച് ഗീതാ അവൾക്കരുലക്ക് വന്നു.

ഇപ്പോ എല്ലാവർക്കും തോന്നും അമ്മായി അമ്മയും മരുമകളും വയങ്കര അടുപ്പം ആണല്ലോന്ന് രുദ്രയ്ക്ക് ഗീത സത്യത്തിൽ അമ്മായിഅമ്മ അല്ല അമ്മ തന്നെയാണ് വേറൊന്നും കൊണ്ടല്ല

ദേവനും ബാലനും ചെറുപ്പം മുതൽ ഉറ്റ സുഹുർത്തുക്കൾ ആണ്. ചെറുപ്പത്തിലേ രുദ്ര അഗ്നിക്കുള്ളതാന്ന് മാതാപിതാക്കൾ പറഞ്ഞും വച്ചിരുന്നു.

അപ്പോ പിന്നെ അഗ്നിയെന്താ ഇങ്ങനെയെന്ന് ചോദിച്ചാൽ മാതാപിതാക്കളെ പരസ്പരം പറഞ്ഞ് വച്ചൊളു, അത് മക്കൾക്ക് അറയില്ലായിരുന്നു.

അതിൻ്റെ ഫലമെന്തായെന്നാ നമ്മളെ ചെക്കനെ നന്നായിട്ട് ഒരുത്തി തേച്ചിട്ട്പ്പോയി. അതോടെ ചെക്കൻ കല്യാണമേ വേണ്ടാന്ന് പറഞ്ഞ് നിന്നതാ അവനെ പിടിച്ചാണ് ഇപ്പോൾ എല്ലാവരും കെട്ടിച്ചേക്കണേ

ഗീതയുടെ സംസാരം കേട്ട് രുദ്ര പറഞ്ഞു
” ഒന്നൂല്ല അമ്മേ എപ്പഴും വരണ പോലെ അല്ലല്ലോ — അച്ഛനും അമ്മയും കരയുന്നത് ഓർമ്മ വന്നു… അതാ

“അതിന് നിൻ്റെ അച്ഛനും അമ്മയും 2 ദിവസത്തിൽ കൂടുതൽ നിന്നെ കാണാതെ ഇരിക്കാൻ പറ്റില്ലാന്ന് ഞങ്ങൾക്ക് അറയില്ലേടാ … നോക്കിക്കോ നാളെ രാവിലെ തന്നെ രണ്ടും കൂടി ഇങ്ങട് വരും

പിന്നെ മോൾക്ക് തോന്നുമ്പോൾ ഒക്കെ പോയി നിന്നിട്ട് വന്നോട്ടോ ”

Thank you AmmaKutty ന്ന് പറഞ്ഞ് രുദ്ര ഗീതയെ കെട്ടിപിടിച്ചു.
“രുദേ
എന്താ അമ്മേ
അതേ മോളോട് പോയി നിന്നോളാൻ അമ്മ പറഞ്ഞു എന്ന് വെച്ച് ഒത്തിരി ദിവസം ഒന്നു പോയേക്കല്ലേടാ … നീ ഇങ്ങട് വരാൻ 21 കൊല്ലമാ അമ്മയും അച്ഛനും നോക്കിയിരുന്നത്
അതു കൊണ്ട് പോയാലും വേഗം വരണേ”

Recent Stories

The Author

Ammu

16 Comments

Add a Comment
 1. Ithil chekkanekkal terror aaya pennullath kurach nannaaayittunde . Enthaayaalum adutha bhaagathinaayi kaathirikkunnu

 2. എല്ലാവരും തങ്ങളുടെ അഭിപ്രായം അറിയിക്കുന്നതിന്ന് ഒത്തിരി നന്ദി. ഈ കഥ എൻ്റെ മനസിൽ കൊണ്ടു നടക്കാൻ തുടങ്ങിയിട്ട് കാലങ്ങളായതാണ് ആദ്യമേ ഇത് എഴുതണം എന്നാണ് കരുതിയത് പക്ഷേ എല്ലാവരും ഇതെങ്ങനെ എടുക്കുമെന്ന് എനിക്ക് നല്ല സംശയം ഉണ്ടായിരുന്നു.

  1. Next part eppozha.

   1. കുറച്ച് ദിവസത്തിനുള്ളിൽ ഇടാൻ നോക്കാം

 3. Kollam nalla thudakam pakshe ee type kura kadhakal vannitund enthayalum ithu thudarnnu ezhuthu enitu nokam waiting for next part 💖❤️

 4. Ithu kollalo,.. heroine vere level aanallo… continue bro.. Page 📄📃📄📃 kooti ezhuthanam..ok❤️❤️❤️

 5. നിധീഷ്

  ഈ മോഡലിൽ ഉള്ള കഥകൾ ഒരുപാട് ഇപ്പോൾ ഈ സൈറ്റിൽ വരുന്നുണ്ട്…. ഇത് അതിൽനിന്നും വ്യത്യസ്തമാവും എന്ന് പ്രദീക്ഷിക്കുന്നു… ഏതായാലും ആദ്യപാർട്ട് നന്നായിട്ടുണ്ട്….

 6. നല്ല stroy

 7. nalla story

 8. വായിക്കുകയും അഭിപ്രായം പറയുകയും ചെയ്യുന്ന എല്ലാവർക്കും നന്ദി. ഇതു ഒരു തുടർക്കഥ തന്നെയാണ് എന്ന് വെച്ച് കുറെ പാർട്ട് ഒന്നും ഉണ്ടാകില്ലാട്ടോ. പിന്നെ തെറ്റുകൾ ഉണ്ടെങ്കിലും പറയണം, അതനുസരിച്ച് എഴുതാലോ, ഞാൻ കഥ വയങ്കരമായി മനസിൽ ആലോചിച്ച് കൂട്ടും, പക്ഷേ അത് വരികൾ ആക്കുമ്പോൾ എന്തെങ്കിലും കുഴപ്പം പറ്റും അതാണ് പറഞ്ഞത്.

  1. No problem❕
   അടുത്ത part il എങ്കിലും പറയാൻ എന്തെങ്കിലും തെറ്റുകൾ ഉണ്ടാവട്ടെ💯🥶
   പ്രതീക്ഷയോടെ🏃

 9. ഇത് തുടർക്കഥ ആണോ🤔
  ഇനി continue cheyumo❓
  Anyway nice story ❤️

 10. °~💞അശ്വിൻ💞~°

  കൊള്ളാം കൊള്ളാം….😂❤️

 11. തൃലോക്

  പെണ്ണ് ആള് പുലിയണല്ലോ… പെട്ടന്ന് തന്നെ പൂച്ചയും ആയിനും… 😁😁😁

Leave a Reply

Your email address will not be published. Required fields are marked *

kadhakal.com © 2020 | Malayalam kadhakal | Contact us : info@kadhakal.com