മുഹൂർത്തം തെറ്റിയ വയറിളക്കം [Jojo Jose Thiruvizha] 56

Views : 1580

മുഹൂർത്തം തെറ്റിയ വയറിളക്കം

Author :Jojo Jose Thiruvizha

 

ഞാൻ എറണാകുളത്ത് ത്രാസിൻെറ ക൩നിയിൽ ജോലി ചെയ്യുന്ന കാലം.പതിവുപോലെ ഉച്ചയൂണും കഴിഞ്ഞ് അൻവർ ആശാനും ഞാനും കൂടി ഇരിക്കുകയായിരുന്നു.അന്ന് ഉച്ചയ്ക്ക് ഓൺലയിനിൽ ഓഡർ ചെയ്ത് വരുത്തിയ ചിക്കൻ കബ്സയും തട്ടിയിട്ടാണ് ഞങ്ങളുടെ ഇരിപ്പ്.ഞങ്ങളുടെ സംഭാഷണം ഉച്ചയ്ക്ക് കഴിച്ച കബ്സയിൽ നിന്ന് പരിണമിച്ച് വയറിളക്കത്തിൽ എത്തിചേർന്നു.
അൻവർ ആശാൻ ചോദിച്ചു “ജീവിതത്തിൽ ഇന്നുവരെ വയറിളക്കം പിടിക്കാത്ത മനുഷ്യർ ആരെങ്കിലും കാണുമോ?”
തുടർന്ന് ഒരു അനുഭവ കഥയും പറയാൻതുടങ്ങി.
സൂർത്തുക്കളെ ഇത് ഒരു തീട്ട കേസായി തോന്നുന്നെങ്കിൽ ഇവിടെ നിർത്തിക്കോ.
അൻവർ ആശാൻ പറഞ്ഞ കഥ
അൻവർ ആശാൻെറ കൂട്ടുകാരനാണ് ഇതിലെ നായകൻ.അക്കാലത്ത് പുള്ളി ഒരു ക്യാമറമാൻെറ സഹായി ആയി പോകുകയായിരുന്നു.അങ്ങനെ ഇരിക്കെ ഒരു ദിവസം ഒരു കല്യാണ വീട്ടിൽ എത്തി ഇവർ ഫോട്ടോ എടുപ്പ് ആരംഭിച്ചു.ഫോട്ടോ എടുത്ത് കഴിഞ്ഞ് നമ്മുടെ നായകൻ സാധാരണ കല്യാണ വീടുകളിൽ രാവിലെ ഓസിന് കിട്ടുന്ന ഇഡലിയും സാ൩ാറും വയറുനിറയെ തട്ടി ഒരേ൩ക്കവും വിട്ട് എഴുനേറ്റു.അപ്പോഴേക്കും കല്യാണ മണ്ഡപത്തിലേക്ക് പോകാനുള്ള വണ്ടികൾ റെഡിയായി നിൽക്കുന്നുണ്ടായിരുന്നു.ഇതിൽ ഒരു കാറിൽ നമ്മുടെ നായകൻ കയറി പറ്റി.കാറിൻെറ മുൻ സീറ്റുകളിൽ നമ്മുടെ നായകനും ഡ്രൈവറും പിൻ സീറ്റിൽ കല്യാണ ചെറുക്കൻെറ അമ്മ,പെങ്ങൾ,അച്ഛൻ മുതലായവരും ആയി യാത്ര ആരംഭിച്ചും.
യാത്ര തുടങ്ങി 15 മിനുറ്റ് കഴിഞ്ഞപ്പോൾ നമ്മുടെ കഥാ നായകൻെറ വയറ്റിൽ ഒരു പൊട്ടലും ചീറ്റലും.ചെറിയ ഒരു ആണു വിസഫോടനം.അണു വിസ്ഫോടനം ഒരു നയാഗ്രാ വെള്ള ചാട്ടമായി പരിണമിച്ച് കാറിൻെറ സീറ്റിൽ വിരിച്ചിരുന്ന ഷീറ്റിനെ നനച്ചു.ഇതിനെ തുടർന്ന് ചില സംഭവ വികാസങ്ങൾ അരങ്ങേറി.കാറിൽ ഉണ്ടായിരുന്നവർ അത്ഭുത സ്തബ്ധരായി മൂക്കത്ത് വിരൽ വച്ചു.ഡ്രൈവർ AC നിർത്തി കാറിൻെറ ഡോർ ഗ്ലാസുകൾ താഴ്ത്തി.
നമ്മുടെ നായകൻെറ ഭാഗ്യമാകാം കുറച്ച് നേരം കഴിഞ്ഞ് കാർ അതി വേഗം ഓടി കല്യാണ മണ്ഡപത്തിൽ എത്തി ചേർന്നു.കാർ നിൽക്കേണ്ട താമസം ബാക്ക് സീറ്റിൽ ഇരുന്നവർ എങ്ങനെയോ കാറിന് പുറത്ത് ചാടി അപ്രത്യക്ഷരായി.കാർ ഡ്രൈവറും നമ്മുടെ നായകനും മാത്രം അവിടെ അവശേഷിച്ചു.
നായകൻ പറഞ്ഞു:”ചേട്ടാ ഞാൻ ഷീറ്റ് കഴുകി തരാം”

Recent Stories

The Author

Jojo Jose Thiruvizha

4 Comments

Add a Comment
 1. നിധീഷ്

  😂😂😂😂

  1. Jojo Jose.Thiruvizha

   😜🤣😂

 2. ente ponno🤣🤣🤣 avastha

  1. Jojo Jose Thiruvizha

   🤣😭🤣

Leave a Reply

Your email address will not be published. Required fields are marked *

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com