ഗോവിന്ദൻ മുറിയുടെ മച്ചിലേക്ക് കണ്ണും നട്ട് കിടന്നു. കട്ടിലിൽ കയറി കിടന്നിട്ട് നേരം കുറച്ചായി. തറവാട്ടിൽ അവിടവിടെയുള്ള വെളിച്ചങ്ങൾ ഓരോന്നായി അണഞ്ഞ് കൊണ്ടിരിക്കുന്നു. രാത്രി കടുക്കുന്നു. എല്ലാവരും ഉറങ്ങാൻ കിടന്നിരുന്നു. തൻ്റെ ജോലികളെലാം തീർത്ത ശേഷം ഒരു കൂചയിൽ വെള്ളവുമായി കനക മുറിയിലെത്തി. ഗോവിന്ദൻ അപ്പോഴും ഉറങ്ങാതെ കിടക്കുകയാണ്. അയാളുടെ മനസ്സിനെ എന്തോ അലട്ടുന്നുണ്ടെന്ന് അവൾക്ക് അറിയാം എന്നാൽ അത് ചോദിക്കാൻ കനകയ്ക്ക് ആവുന്നില്ല. സാധാരണ ഇത്തരം സന്ദർഭങ്ങളിൽ ഗോവിന്ദനോട് അങ്ങോട്ട് ചോദിക്കാതെ തന്നെ മനസ്സിനെ അലട്ടുന്ന വിഷയം കനകയുടെ അടുത്ത് പറയുമായിരുന്നു. ഇതിപ്പൊ അത്തരത്തിൽ ഇല്ലാത്തത് കൊണ്ട് കനക അങ്ങോട്ടെ ചോദിക്കാൻ നിന്നില്ല. മുറിയിലെ വെളിച്ചമണച്ച് അവൾ കട്ടിലിൽ കയറി കിടന്നു. നേരം രാത്രി പതിനൊന്ന് മണി കഴിഞ്ഞിരിക്കുന്നു.
***
രാജഗൃഹ***
ഇന്ന് തൊഴിലുള്ള ഒരു ദിനമാണ്. കാലത്തേ തന്നെ കീർത്തന ബാങ്കിലേക്ക് പുറപ്പെട്ടു. വൈജയന്തി പുഴകടന്ന് അക്കരെ ചെന്നാൽ മേലൂര് നിന്ന് രാജഗൃഹയിലേക്ക് വണ്ടിയെന്തെങ്കിലും കിട്ടും. വൈജയന്തി പുഴയുടെ കടത്തു കരയിൽ നിൽക്കുകയായിരുന്നു അവൾ. പെട്ടന്നാരോ കീർത്തനയുടെ കൈയ്യിൽ പിടിച്ച് വലിച്ചു. പെട്ടന്നായിരുന്നത് കൊണ്ട് അവളൊന്ന് ഞെട്ടി. തിരിഞ്ഞ് നോക്കുമ്പോൾ മറ്റാരും അല്ല സ്രാവൺ തന്നെയാണ്.
“”അതേ ഇന്ന് ഞാൻ കൊണ്ടോയാക്കാം വാ…””,
അവൻ കീർത്തനയുടെ കൈയ്യിൽ പിടിച്ച് വലിച്ച് കടവത്തു നിന്നും നടന്ന് നീങ്ങാൻ തുടങ്ങി.
“”നീ കൈയ്യേന്ന് വിട്ടേ ആൾക്കാരൊക്കെ നോക്ക്ണ്ട്….””,
ജോലിക്കും മറ്റുമായി ഒരുപാടാളുകൾ വൈജയന്തിയിൽ നിന്ന് പുറത്തേക്കും വൈജയന്തിക്ക് അകത്തേക്കും പോക്കുവരവ് നടത്തുന്ന സമയമാണ് അതിരാവിലെ. ആഹ് സമയത്ത് അത്യാവശ്യം ജന സഞ്ചാരം അവിടെയെല്ലാം ഉണ്ടാവും. അതിൽ ചിലർ സ്രാവണെയും കീർത്തനയെയും തുറിച്ച് നോക്കുന്നത് കണ്ട് അവൾ കൈയ്യിലെ പിടുത്തം വിചുവിച്ചു.
“”ഹാ…””,””നീ എന്താ ഈ കാട്ടണെ…””,””ആൾക്കാര് കണ്ടാ നമ്മക്കെന്താടീ…””,””ഒന്ന് രണ്ട് വർഷം കൂടി കഴിഞ്ഞാ ഇൻ്റെ പെണ്ണാ…””,
“”ആഗ്രഹം ഒക്കെ കൊള്ളാം മോനേ…””,””പക്ഷെ അത് നടത്തി കാണിക്കണം…””,””അവടെയാ മിടുക്ക്…””,
കീർത്തന പറഞ്ഞത് ശരിയാണെന്ന് തോന്നിയത് കൊണ്ട് സ്രാവൺ പിന്നെ അവൾടെ കൈയ്യിൽ പിടിച്ചില്ല. തോളിലെ ബാഗ് ഒന്നൂടെ പിടിച്ച് നേരെയിട്ട് കീർത്തന അവനോടൊപ്പം നടന്നു.
“”ഒക്കെ നടക്കുമെടീ…””,””ഡിഗ്രി എടുത്തതാ ആകെ പൊല്ലാപ്പായത്…””,””നിന്നെപോലെ പ്രീ ഡിഗ്രി കഴിഞ്ഞ് വല്ല അകൗണ്ടിംഗ് കോഴ്സും ചെയ്ത് ഒരു ജോലിക്ക് കയറിയാ മതിയായിരുന്നു…””,
“”നല്ല കാര്യായി…””,””അവിടുത്തെ ചീത്തവിളിയും ഫയലുമ്മേലെ മാറാലയും പൊടിയും ഒക്കെ കൊള്ളുന്നതിൻ്റെ എടങ്ങേറ് എനിക്കറിയാം…””,””റെക്കമൻ്റേഷനിൽ കിട്ടിയതല്ലേ ഇത്രയൊക്കെയേ ഞാനും പ്രതീക്ഷിക്കുന്നുള്ളു…””,””മോനിപ്പൊ വേറൊന്നും ആലോയിക്കണ്ട നന്നായിട്ട് പഠിക്ക് എന്നിട്ട് നല്ലൊരു ജോലി വാങ്ങ്…””,
“”എന്നിട്ട് വേണം എൻ്റെ മുത്തിനെ വന്ന് പെണ്ണ് ചോദിക്കാൻ…””,
കുഞ്ഞുങ്ങളെ കൊഞ്ചിക്കുന്നത് പോലെ സ്രാവൺ അവളുടെ താടിക്ക് പിടിച്ച് ആട്ടി കൊണ്ട് പറഞ്ഞു. അത് കേട്ട് കീർത്തനയുടെ കവിളൊക്കെ അങ്ങോട്ട് ചുവന്നു. മുഖത്തൊരു പുഞ്ചിരി ഉണ്ടായി.
“”അയ്യടാ…””,””അവൻ്റെ ഒരു സുഗിപ്പിക്കല്…””,
പറഞ്ഞതും ചെയ്തതും രസിച്ചെങ്കിലും നാണം കാരണം കീർത്തന അവൻ്റെ കൈ തട്ടിമാറ്റി.
“”മ്മം കേറിക്കോ…””,
അവർ രണ്ടുപേരും സംസാരിച്ച് കൊണ്ട് സ്രാവണിൻ്റെ ബൈക്കിനടുത്തെത്തി. അവനതിൽ കയറി ഇരുന്ന് സ്റ്റാൻഡ് തട്ടിക്കൊണ്ട് കീർത്തനയോട് പറഞ്ഞു. ഉടനെ അവൻ്റെ തോളിൽ പിടിച്ച് ബൈക്കിൽ കയറി ഇരുന്നു. അടുത്ത നിമിഷം വണ്ടി രാജഗൃഹ ലക്ഷ്യമാക്കി നീങ്ങി.
“”നീ വല്ലതും കഴിച്ചാര്ന്നോ…””,
തോളിലൂടെ കൈയ്യിട്ടിരിക്കുന്ന കീർത്തനയെ തട്ടി സ്രാവൺ ചോദിച്ചു.
“”എവിട്ന്ന്…””,””കാലത്ത് എഴുന്നേറ്റപ്പൊ വൈകി…””,””അമ്മ നേരത്തേ പണിക്ക് പോയോണ്ട് ഒന്നും ഇണ്ടാക്കേം ചെയ്തില്ല…””,
“”നിനക്ക് വെച്ചൂടാര്ന്നോ…””,
“”വയ്യടാ….””,””നീറ്റപ്പൊ തന്നെ ആകെ ഒരു മന്തപ്പ് പോലെ ഒക്കെ…””,””പിന്നെ ഒന്നും വെക്കാൻ നിന്നില്ല…””,
കീർത്തന സ്രാവണിൻ്റെ പുറത്തേക്ക് ചാരി കിടന്നു.
“”മടിച്ചിയേ…..””,
അവനൊന്ന് കളിയാക്കി.
“”പോടാ…””,””നിനക്കിതൊരു കളി…””,””ജോലി കഴിഞ്ഞ് വരുമ്പഴേ മനുഷൻ പാതി ചത്തിട്ട്ണ്ടാവും പിന്നെ വീട്ടീത്തെ പണീം കൂടി ആവുമ്പൊ…””,””കഴിയണില്ല….””,””അമ്മേനെ ഒക്കെ സമ്മതിക്കണം…””,””പണിക്കും പോവും വീട്ടിലെ പണിയും ചെയ്യും…””,
“”ങാഹ് അങ്ങനെയാ പെണ്ണ്ങ്ങള്….””,
സ്രാവൺ വീണ്ടും കളിയായി പറഞ്ഞു..
“”ഉവ്വ ഉവ്വ…””,””എൻ്റെ ടൈം മാനേജ്മെന്റ് ശരിയാവാത്തോണ്ടാ….””,””പോകെ പോകെ ശീലമാക്കി ഇടുക്കും ഞാൻ…””,””നിന്നെ കെട്ടിയാ പിന്നെ ടെൻഷനില്ലല്ലോ…””,””പാത്രം കഴുവാനും അടിച്ചു വാരാനും ഒക്കെ നീ ഇണ്ടാവല്ലോ…””,
അത്ര നേരത്തെ സ്രാവണിൻ്റെ സംസാരത്തെ പുശ്ചിച്ച് തള്ളിക്കൊണ്ട് കീർത്തന അവനുള്ള ചെക്ക് വെച്ചു.
“”അയ്യടാ…””,””ഞാൻ നിന്ന് തന്നാലല്ലേ….””,””ഒന്ന് പോടീ…””,
“”നമ്മക്ക് കാണാം…””,””കെട്ടൊന്ന് കഴിയട്ടെ ശരിയാക്കി തരുന്ന്ണ്ട് ഞാൻ…””,
വേദനിപ്പിക്കാതെ സ്രാവണിൻ്റെ പുറത്തവളൊന്ന് നുള്ളി.
ബൈക്ക് വൈജയന്തി ഒക്കെ കഴിഞ്ഞ് മേലൂരിലെ അങ്ങാടിയിൽ എത്തി നിന്നു.
Ividathe nalla love stories mention cheyyamo…???
After marriage, enemies to lovers type stories….??
അപ്പുറത്തെ പോലെ അഭിപ്രായങ്ങൾ ചോദിക്കാൻ പറ്റിയ ഇടം ഇവിടെ ഇല്ലാത്തൊണ്ട് ചോദിക്കുവാ, ഇവിടുത്തെ മികച്ച പ്രണയ കഥകൾ മെൻഷൻ ചെയ്യാമോ??
love after marriage, enemies to lovers type stories….
കഥ ഇടു ബ്രോ, കുറെ നാൾ ആയില്ല.. കാത്തിരിരുന്ന, കാത്തിരുന്നു,…