പതിനെട്ടാം ? തീയാട്ട് {Sajith} 227

രാമന് അവിടുത്തെ ഏറ്റവും മൂല്ല്യവത്തായ ജാനകിയിൽ ആദ്യമൊക്കെ പ്രണയമാണ് തോന്നിയത്. അതയാൾ ആരെയും അറിയിക്കാതെ വർഷങ്ങളോളം മനസിൽ തന്നെ ഒളിപ്പിച്ചു കൊണ്ടുനടന്നു. രാശി പഠിത്തത്തിനും അടവുപഠിത്തത്തിനും ഒടുവിൽ ഇന്ദ്രപ്രസ്ഥത്തിൻ്റെ കുടുംബ ജോത്സ്യനായി അയാൾ കയറി പറ്റി. ജാനകിക്ക് വയസറിയിച്ച കാലം തൊട്ട് പ്രണയമറിയിക്കാൻ അയാൾ പല തവണ ശ്രമിച്ചു പക്ഷെ എലാം പരാചയപ്പെട്ടു. ജാനകിയുടെ കോളേജ് കാലഘട്ടത്തിലാണ് ദേവനുമായി അവൾ പ്രണയത്തിലാവുന്നത്. രാമചന്ദ്രനെ ജീവിതത്തിൽ പിടിച്ച് കുലുക്കിയ ആദ്യ സംഭവം ആയിരുന്നു അത്. ഇതറിഞ്ഞ് കൊണ്ട് തന്നെ തൻ്റെ ഇഷ്ട്ടം അറിയിക്കാൻ അയാളൊരു ശ്രമം നടത്തി. ജാനകിക്ക് രാമചന്ദ്രനെ ഉൾക്കൊള്ളാൻ ആവുമായിരുന്നില്ല. തൻ്റെ ജ്യേഷ്ഠന്മാരോടൊത്ത് ചേർന്ന് പല തോന്നിവാസവും ചെയ്ത് നടക്കുന്ന ഒരുത്തനായേ ജാനകിയും അയാളെ കണ്ടിരുന്നുള്ളു. രാമചന്ദ്രൻ്റെ പ്രണയം ജാനകി പുറം കാലുകൊണ്ട് തട്ടിതെറുപ്പിച്ചു. അന്ന് മുതൽ ജാനകിയോടൊരീർഷ രാമചന്ദ്രൻ്റെ ഉള്ളിൽ ഉടലെടുത്തു.

 

അതിൻ്റെ പരിസമാപ്തിയായി ദേവനെ കൊല്ലുക എന്നുള്ള പദ്ധതി രാമൻ്റെ തലയിൽ നിന്ന് ഉരുത്തിരിഞ്ഞു വന്നു. പദ്ധതി പ്രകാരം ദേവൻ്റെ മരണം മാത്രമായിരുന്നില്ല ഉണ്ടായിരുന്നത്. അവൻ്റെ രണ്ട് മക്കളൂടി അതിൽ ഉൾപ്പെടുമായിരുന്നു. മൂത്ത പുത്രൻ അജയ് ദേവും രണ്ടാമൻ അനന്ത ദേവും. മൂവരും മരിച്ച് കിടക്കുമ്പോൾ ജാനകി നെഞ്ച് പൊട്ടി അലറി വിളിക്കുന്നത് കാണണം എന്നായിരുന്നു രാമചന്ദ്രൻ്റെ ആഗ്രഹം. പക്ഷെ അത് തുടക്കത്തിലേ പാളി പോയി. ദേവനെ തീർക്കാനായി ഒരുപാട് ആഗ്രഹിച്ചവരാണ് നരേന്ദ്രനും രാമനും. കേശവന് ദേവനോട് വല്ല്യ വൈര്യമൊന്നും ഉള്ളതായിട്ട് തോന്നിയിട്ടില്ല. അയാൾക്ക് ഗോവിന്ദൻ്റെ വളർച്ചയിലായിരുന്നു കണ്ണ്. ഗോവിന്ദൻ ഇല്ലായിരുന്നെങ്കിൽ എല്ലാം ആളേണ്ടിയിരുന്നത് കേശവനും അയാളുടെ മക്കളുമാണ്. അതിന് തടയായി നിൽക്കുന്ന ഗോവിന്ദനും കുടുംബവും പിന്നെ അവരുടെ അച്ഛൻ ബാലകൃഷ്ണൻ വൈജയന്തിയിൽ പടുത്തുയർത്തിയ പുന്നയ്ക്കലെ തറവാടും എന്നന്നേക്കുമായി ഇല്ലാതാക്കലുമായിരുന്നു കേശവൻ്റെ ഉദ്ദേശം. അതിന് വേണ്ടി തന്നെയാണ് കേശവൻ ഇവരോടൊപ്പം കൂടിയതും. 

 

രാമചന്ദ്രൻ തൻ്റെ ചുരുക്കം പരിചയ സമ്പത്തിൽ നിന്നാണ് മംഗ്ഗലത്തെ കാർണവരായ ശേഖരനുമായി കൈ കോർക്കുന്നത്. പഴംങ്കഥ പ്രകാരം മംഗ്ഗലത്തെ ഓരോ തരിയുടേയും പ്രതിയോഗികളാണ് പുന്നയ്ക്കലെ തലമുറക്കാർ. തങ്ങൾക്കവകാശപ്പെട്ട ഭൂമിക പിടിച്ചെടുത്തതും ഒരുകാലത്ത് അടിമക്കളത്തിലേക്ക് വലിച്ചെറിയപ്പെട്ടതിനുമെല്ലാം കാരണക്കാരായിരുന്നു പുന്നയ്ക്കലെ കുലപുരുഷന്മാർ. ഈ ഉപാഖ്യാനങ്ങളെല്ലാം നടന്നിട്ട് കാലം ഒരുപാട് കഴിഞ്ഞിരിക്കുന്നു. എങ്കിലും ആന്നേ മുതലുള്ള വൈര്യം മംഗ്ഗലത്തുകാർ പുന്നയ്ക്കലുള്ളവരുടെ മേലെ ഇന്നും വച്ചിരിക്കുന്നു എന്ന സത്യം രാമചന്ദ്രന് എങ്ങനെയോ അറിവായി. ശത്രുവിന്റെ ശത്രു മിത്രം എന്ന യുദ്ധ അടവ് ഇവിടെ പയറ്റാൻ തന്നെ രാമൻ തീരുമാനിച്ചു. അതിൻ്റെ ഭാഗമായി പുന്നയ്ക്കൽ തറവാട്ടിൽ തന്നെ ജനിച്ച് വളർന്ന കേശവനെയും നരേന്ദ്രനേയും മംഗ്ഗലത്തെ ശേഖരനുമായി ഒരു സന്ധിസംഭാഷണത്തിന് ക്ഷണിച്ചു. ശേഖരനെ നേരത്തേ കൂട്ടി പരിചയമുള്ള രാമൻ തന്നെ മീഡിയേറ്റർ. 

 

ശേഖരൻ ഒടിയാത്ത കമ്പിലെ പറിയാത്ത വള്ളിയാണേ. വാശിയുടെ മൂർത്തി, എന്തങ്കിലും ഒരു തീരുമാനത്തിൽ കടുംപിടുത്തം ഇട്ടാൽ പിന്നെ മാറ്റുക കുറച്ച് ബുദ്ധിമുട്ടാണ്. പുന്നയ്ക്കലെ പരമ്പരയുമായി കൈ കോർത്ത് വൈജയന്തിയിൽ ചെന്ന് ഒരു കൈയ്യാങ്കളി നടത്താനൊന്നും ശേഖരന് താൽപ്പര്യമില്ല. അവരുമായുള്ള ഒരു സഹകരണത്തിൻ്റെ ആവശ്യവുമില്ല. അതിനപ്പുറം മംഗ്ഗലത്തുകാരുടെ കൈവശം തന്നെ ആളുകളുണ്ട്. ചിന്നിച്ചിതറിയ ബന്ധങ്ങളായിട്ടും സീമന്തന്മാരായിട്ടുമെല്ലാം ഒരു പടയ്ക്കുള്ള അംഗബലം മംഗ്ഗലത്തിന് ഇന്നും ഉണ്ടായിരുന്നു. എന്നാൽ അവർക്ക് മറികടക്കാൻ കഴിയാത്ത ഒരു സമസ്യ വൈജയന്തിക്കകത്ത് തന്നെയുണ്ടായിരുന്നു. വിശ്വാസം…..,

 

വൈജയന്തിയെ നൂറ്റാണ്ടുകളായി കാക്കുന്നത് ഭൈരവിയാണ്. യുദ്ധത്തിൻ്റെ കാര്യത്തിൽ പെരുമാളർ ദുർബലരാണ്, അവർ പണ്ട്മുതലേ സമാധാന പ്രിയ്യരാണ് അത് ശതവാഹകർക്ക് നല്ലപോലെ അറിയുകയും ചെയ്യാം. പക്ഷെ പെരുമാളർ ആരാധിച്ച് വരുന്ന ഭൈരവിയെ കടന്ന് വൈജയന്തിയിൽ ചെന്ന് ഒരു പടവെട്ട് നടത്തുക അപകടം പിടിച്ചതാണ്. ആരെല്ലാം വൈജയന്തിയിലെത്തി മനുഷ്യരക്തം ആഹ് മണ്ണിൽ വീഴ്ത്തിയിട്ടുണ്ടോ. അവരെല്ലാം കുലത്തോടെ മുടിഞ്ഞ കഥകൾ വൈജയന്തിക്ക് പറയാനുണ്ടാവും.

16 Comments

Add a Comment
  1. അന്ദ്രു

    Nxt part???

  2. മണവാളൻ

    വണക്കം ???

  3. നിധീഷ്

    ♥️♥️♥️

  4. Superb,
    Waiting For next part.
    Please remember that much delay will cause the loosing of reading interest.

  5. Suuuper
    അടുത്ത പാർട്ട് അധികം താമസിപ്പിക്കരുത്

  6. Going Good to much delay. Waiting for next part…

  7. Good waiting

  8. Sajithettan vannu alle

  9. Eni enna next part posta

  10. എന്റെ ആശാനെ കുറെ നാളെയോണ്ട് ഒരു കണക്ഷൻ വിത്യാസം മാത്രം കുറെ ഇങ്ങ് എത്തിയപ്പോൾ പഴയ കഥ ഒകെ തലച്ചോറ് പൊടി തട്ടി തന്നു. ബാക്കി എന്ന് ഇത് പോലെ വൈകുമോ

  11. super, katta waiting

  12. Enna njn second

  13. അറക്കളം പീലിച്ചായൻ

    പീലിച്ചായൻ 1st

    1. ത്രിലോക്

      തമാസ് തമാസ് ♥️♥️

Leave a Reply

Your email address will not be published. Required fields are marked *