പതിനെട്ടാം ? തീയാട്ട് {Sajith} 219

നീലിമ്പപുരം***അജയൻ്റെ വീട്

***

 

അശ്വിൻ്റെ ആക്രമണത്തിൽ നിന്ന് കഷ്ടിച്ച് കരകയറി വരുന്നതേ ഉണ്ടായിരുന്നുള്ളു ഗോകുൽ. എന്തിനും ഏതിനും അവൻ്റെ കൂടെ നിന്നത് സീമയും. കാലത്തെ പ്രഭാത ഭക്ഷണ ശേഷം ഗോകുലിനെയും തോളിലേറ്റി സീമ പുറത്തൊക്കെയൊന്ന് ചുറ്റിക്കുകയായിരുന്നു. അവൻ്റെ മേലെയുള്ള നീര് ഇറങ്ങിയ ശേഷം കൈകാലുകൾ ഒന്ന് ചലിപ്പിക്കണമായിരുന്നു. പേശികൾ നന്നായി വലിയേണ്ടതുണ്ട്. അതിനായി അമ്മയുടെ തോളിൽ താങ്ങിപിടിച്ച് കൊണ്ട് അവൻ മുറ്റത്തു കൂടിയും മറ്റും നടക്കും. സാന്ദ്ര ക്ലാസിന് പോയിരുന്നു. അജയൻ മുറ്റത്തിരുന്ന് തലേന്നത്തെ സംഭവബഹുലമായ വാർത്തകൾ പത്രത്തിൽ നിന്ന് ചികഞ്ഞെടുക്കുന്ന തിരക്കിലും. കടുപ്പം കുറഞ്ഞ കട്ടൻ അയാളിരിക്കുന്നതിന് അരുകിൽ തന്നെ വച്ചിരിക്കുന്നു. അതിൽ നിന്ന് ആവി പാറുന്നു.

 

തുറന്നിട്ട ഗേറ്റ് കടന്ന് കറുത്ത ഒരു മഹീന്ദ്രാ ജീപ്പ് മുറ്റത്തേക്ക് കടന്നു വന്നു. അജയൻ തലയുയർത്തി നോക്കി. വണ്ടി കണ്ടപ്പഴേ വന്നത് മൂത്ത ഏട്ടൻ ശേഖരനാണെന്ന് അയാൾക്ക് മനസിലായി. പുതുതായി എന്ത് പ്രശ്നത്തിനുള്ള പുറപ്പാടാണെന്ന് അയാളൊന്നാലോചിച്ചു. തലേന്ന് തറവാട്ടിൽ ചെന്ന് ശേഖരനോട് ഒരു ഏറ്റുമുട്ടലിന് തയ്യാറായിക്കൊള്ളാൻ പറഞ്ഞതിന് മറുപടി തരാനായിരിക്കുമെന്ന് അജയൻ കണക്ക്കൂട്ടി. മാത്രമല്ല ഗോകുലിനെ തല്ലിയതിന് ശേഖരൻ്റെ മകൻ അശ്വിനെ കേസിൽ പെടുത്തി ഇട്ടിരിക്കുകയുമാണ്. അത് ഒഴിവാക്കാൻ ഒരു കോപ്രമൈസ് ചർച്ചയ്ക്ക് വന്നതായാലും മതി. വായിച്ച് കൊണ്ടിരുന്ന പത്രം മടക്കി അജയൻ മേശമേൽ ഇട്ടു. കാലിൻ മേൽ കാല് കയറ്റി വച്ച് തൻ്റെ ചാരുന്ന മടക്കസേരയിൽ നീണ്ടു നിവർന്ന് കിടന്നു. ആവി പാറുന്ന കട്ടൻ്റെ സ്ഫടിക ഗ്ലാസ് എടുത്ത് ചുണ്ടോട് ചേർത്ത് ഒരു സിപ്പെടുത്തു. 

 

കല്ലുപാവിയ വീടിൻ്റെ മുറ്റത്ത് കൊണ്ടുവന്ന് ശേഖരൻ ജീപ്പ് നിറുത്തി. അൽപ്പ നേരം മഹീന്ദ്രയുടെ എക്സ്ഹോസ്റ്റ് ശബ്ദിച്ച ശേഷം ചാവി തിരിച്ച് എഞ്ചിൻ അയാൾ പ്രവർത്തന രഹിതമാക്കി. ശേഷം ഡോറ് തുറന്ന് അയാൾ പുറത്തിറങ്ങി ചുറ്റുമൊന്ന് നിരീക്ഷിച്ചു. കുറച്ചപ്പുറത്ത് ഗോകുലിനെയും താങ്ങി നിൽക്കുന്ന സീമയെ നോക്കി അയാളൊരു പുച്ഛച്ചിരി ചിരിച്ചു. ശേഷം അജയൻ ഇരിക്കുന്ന കൊലായി ലക്ഷ്യമാക്കി അയാൾ നടന്നു നീങ്ങി. അയാളുടുത്ത കാവി മുണ്ടിൻ്റെ കോന്തല ഇടതുകൈയ്യിൽ പൊക്കിപിടിച്ച് വലതു കൈ പുറകിലേക്ക് മടക്കി നടക്കുന്നു.

 

കൊലായിൽ കയറിയ പാടെ അജയൻ്റെ മുൻപിലിട്ടിരുന്ന മറ്റൊരു മരക്കസേരയിൽ അയാൾ ഇരിപ്പുറപ്പിച്ചു.

 

“”ചെക്കനിനിയും നടക്കാനായില്ലേ അജയാ…””,

 

നേരത്തേ മുഖത്തുണ്ടായിരുന്ന ചിരിയോടെ ഗോകുലിനെ നോക്കി ശേഖരൻ ചോദിച്ചു. 

 

“”ങാഹ്…””,””നടന്ന് വരുന്നു…””,””ഇടയ്ക്ക് ഇങ്ങനെ ഓരോ തട്ട് കിട്ടിയാലെ കുട്ടികള് സ്വന്തം നടന്ന് പഠിക്കൂ….””,””അല്ലങ്കിൽ തന്തയുടെയും കണ്ട കൂലി തല്ലുകാരുടെയും ഒക്കെ സഹായം വേണ്ടിവരും നടക്കാൻ…””,

 

അജയൻ കൊള്ളിച്ച് പറയുകയാണെന്ന് ശേഖരൻ മനസിലാക്കി. ഇപ്പൊ പറഞ്ഞത് അശ്വിനെ കുറിച്ച് തന്നെ സംശയമില്ല. അവനാണല്ലോ കൂലിക്ക് ആളെ ഇറക്കി തല്ലിച്ചത്..

 

“”ശരി തന്നെ ശരി തന്നെ…””,””പക്ഷെ എൻ്റെ മക്കൾക്ക് ചിന്തിക്കാനുള്ള ബുദ്ധി ദൈവം കൊടുത്തിട്ടുണ്ട്…””,””ഇവനോ…””,””തന്ത ഏതാ തള്ള ഏതാന്നറിയാത്ത ഒരുത്തന് വക്കാലത്ത് പിടിച്ചിട്ട് വാങ്ങിക്കൂട്ടിയതല്ലേ ഇതൊക്കെ…””,””ഇനിയെങ്കിലും നല്ല ബുദ്ധി പറഞ്ഞ് കൊടുക്ക് അജയാ…””,

 

ശൗര്യത്തോടെ സംസാരിക്കുന്ന ശേഖരനെ അജയനൊന്ന് നോക്കി. എന്നിട്ട് പറഞ്ഞ് തുടങ്ങി.

 

“”തന്തയും തള്ളയും അറിയാത്ത ചെക്കനോ…””,””ഏട്ടൻ സച്ചിനെ പറ്റിയാണ് പറയുന്നതെങ്കില് തെറ്റി…””,””അവൻ്റെ അച്ഛൻ ഞാനാ അമ്മ ദാ അവളും…””,

 

സീമയെ ചൂണ്ടിക്കാട്ടി അജയൻ പറഞ്ഞു.

15 Comments

Add a Comment
  1. അന്ദ്രു

    Nxt part???

  2. മണവാളൻ

    വണക്കം ???

  3. നിധീഷ്

    ♥️♥️♥️

  4. Superb,
    Waiting For next part.
    Please remember that much delay will cause the loosing of reading interest.

  5. Suuuper
    അടുത്ത പാർട്ട് അധികം താമസിപ്പിക്കരുത്

  6. Going Good to much delay. Waiting for next part…

  7. Good waiting

  8. Sajithettan vannu alle

  9. Eni enna next part posta

  10. എന്റെ ആശാനെ കുറെ നാളെയോണ്ട് ഒരു കണക്ഷൻ വിത്യാസം മാത്രം കുറെ ഇങ്ങ് എത്തിയപ്പോൾ പഴയ കഥ ഒകെ തലച്ചോറ് പൊടി തട്ടി തന്നു. ബാക്കി എന്ന് ഇത് പോലെ വൈകുമോ

  11. super, katta waiting

  12. Enna njn second

  13. അറക്കളം പീലിച്ചായൻ

    പീലിച്ചായൻ 1st

    1. ത്രിലോക്

      തമാസ് തമാസ് ♥️♥️

Leave a Reply

Your email address will not be published. Required fields are marked *