പതിനെട്ടാം 👹 തീയാട്ട് {Sajith} 249

വൈജയന്തിപുരം***

 

അർദ്ധവത്സര പൂജയ്ക്ക് വേണ്ടുന്ന ഒരുക്കങ്ങൾ എല്ലാം പുന്നയ്ക്കൽ തയ്യാറായിട്ടുണ്ട്. അബ്ദ പൂരം കഴിഞ്ഞിട്ട് നാളുകൾ അധികമായിട്ടില്ല അർദ്ധാബ്ദമാവാൻ ഇനിയും നാളുകൾ ബാക്കിയുണ്ട് താനും. ഒന്നിന് പുറമേ ഒന്നായി ചടങ്ങുകൾ ഇങ്ങനെ നടത്തുന്നതിൽ ബന്ധുജനങ്ങൾക്കിടയിൽ തന്നെ ചില മുറുമുറുപ്പുകൾ ഉയർന്നു വരുന്നുണ്ട്. അതിനെയെല്ലാം ഗോവിന്ദൻ ഒരു അനുനയത്തിലൂടെ ഒതുക്കുകയും ചെയ്തു. മിക്കവരുടെയും ഭയം അന്ന് ക്ഷേത്രത്തിൽ വച്ച് അപ്പൂന് സംഭവിച്ചത് പോലെ വല്ല അതിക്രമവും നടക്കുമോ എന്നതാണ് പ്രധാന പേടി. അങ്ങിനെ ഒന്നും വരില്ലെന്നും എന്തങ്കിലും സംഭവിച്ചാൽ തടയാനായി ആളുകളെ ഏർപ്പാടാക്കുകയും അതിന് പുറമേ രാജഗൃഹയിലെ പോലീസിനെ വിവരമറിയിച്ച് ആവശ്യമുള്ളപ്പോൾ എത്താനുള്ള സജ്ജീകരണങ്ങളും ചെയ്യാമെന്ന് ഗോവിന്ദൻ എല്ലാവർക്കും ഉറപ്പ് നൽകുന്നു. അബ്ദം തോറും നടക്കുന്ന ചടങ്ങ് പോലെയേ അല്ല അർദ്ധാബ്ദ പൂജകൾ. ഇതിൽ പങ്കെടുക്കാൻ പുന്നക്കലെ കുടുംബാംഗങ്ങൾ മാത്രമേ കാണു. പുറത്ത് നിന്ന് കണിയാരും കൂടെ ചിലപ്പോൾ ഒന്നു രണ്ടുപേരും ഉണ്ടായേക്കാം. അതിന് പുറമേ ആരും തന്നെ പങ്കെടുക്കില്ല. അതോണ്ട് അന്നത്തേ പോലെ അപകടങ്ങളൊന്നും തന്നെ ഉണ്ടാവാൻ സാധ്യതയില്ല. ഗോവിന്ദൻ്റെ ഉറപ്പിൽ എല്ലാ മുറുമുറുപ്പും കെട്ടടങ്ങി. 

 

എന്നാൽ അറിഞ്ഞ വിവരങ്ങൾ നരേന്ദ്രനും കേശവനും ഒരടിയായി. പോലീസിൻ്റെ സാന്നിധ്യമുണ്ടായാൽ തങ്ങളുടെ പദ്ധതികൾ ഒന്നും നടക്കില്ല. അതിനൊരു പോം വഴി കാണണമായിരുന്നു. ഒന്നുകിൽ രാജഗൃഹയിൽ നിന്ന് വൈജയന്തിയിലേക്ക് പോലീസ് എത്താനെടുക്കുന്ന സമയത്തിനുള്ളിൽ വല്ലതും നടക്കണം അല്ലങ്കിൽ അവരുടെ വരവ് തടയാൻ എന്തങ്കിലും ചെയ്യണം. രാമനുമായി തീരുമാനിച്ച് എത്രയും പെട്ടന്ന് വൈജയന്തിയിലെത്താൻ കേശവൻ കണിയാർക്ക് നിർദ്ദേശം നൽകി.

 

രണ്ടേ രണ്ടു ദിവസത്തിനകം തന്നെ രാമചന്ദ്രനും കൃഷ്ണ കണിയാരും കൂടി ഒരു തീയതി നിശ്ചയിച്ചു. മേടത്തിൽ വരുന്ന കാർത്തികയായിരുന്നു അവർ നിശ്ചയിച്ച ദിവസം. വിഷുവത്തിന് ശേഷം മീനത്തിലേക്ക് സഞ്ചരിക്കുന്ന നക്ഷത്ര കൂട്ടത്തെ ലാക്കാക്കി വൈകിക്കാതെ വളരേ അടുത്ത ഒരു തീയതി. ഇനി ഏകദേശം ഒരാഴ്ച്ച സമയമുണ്ട്. ശേഖരനെ ആദ്യം തന്നെ തീയതി വിളിച്ച് അറിയിച്ചു. അതിനനുസരിച്ചേ അവർക്ക് ശതവാഹക സന്നാഹം ഒരുക്കിയെടുക്കാൻ സാധിക്കൂ. നീലിമ്പപുരത്ത് നിന്ന് ശേഖരനും ജയശങ്കറും അവരുടെ മക്കളും കൂടെ സീമന്തന്മാരായിട്ടുള്ളവരും അവരുടെ മക്കളും അടങ്ങുന്ന അൻപതോളം വരുന്ന പട. പെരുമാളരോട് മല്ലിടാൻ അൻപത് പേര് തന്നെ ധാരാളമായിരിക്കുമെന്ന് കേശവനിൽ നിന്നും ലഭിച്ച വിവരത്തിൽ നിന്ന് ശതവാഹകർക്കറിയാം. അവരുടെ ഓരോ അംഗവും കിഴക്കൻ അടവുകളും പടിഞ്ഞാറൻ അടവുകളും സ്വായത്തമാക്കിയവരാണ്. അവർക്ക് പുറമേ കേശവനും നരേന്ദ്രനും ചേർന്നുണ്ടാക്കുന്ന മുപ്പതോളം വരുന്ന കൂലി പട. സിലോണിലെ റിബലിയൻ മൂവ്മെന്റിൻ്റെ ഭാഗമായിട്ടുള്ള കരുത്തരായ തമിഴാളർ. കൂടെ തദ്ദേശീയരായ കുറച്ച് പേർ. അതിൽ വൈജയന്തിയിൽ നിന്ന് ഗ്രൗണ്ട് സപ്പോർട്ടിന് മൂന്നാലുപേർ. അവർ ഗ്രാമമുഖ്യൻ്റെ അദ്ധ്യക്ഷ കമ്മറ്റിയുടെ നിയന്ത്രണം വഹിച്ച് കൊള്ളും. ഗോവിന്ദന് പുറമേ വൈജയന്തിയിൽ ഗ്രാമക്കൂട്ടം പറയുന്നത് ജനങ്ങൾ അക്ഷരം പ്രതികേൾക്കും. അഥവാ ജനരോക്ഷം ഇളകിയാൽ അതിനെ തടയിടാനാണ് കമ്മിറ്റിയുടെ സഹായം. 

 

തങ്ങൾക്കെതിരായി വലിയൊരു പടയൊരുങ്ങുന്ന കാര്യമൊന്നും ഗോവിന്ദൻ അറിഞ്ഞതേയില്ല. തേനിയിൽ നിന്ന് കൊണ്ടുവന്ന പത്തോളം വരുന്ന പാണ്ടിപടയാണ് ക്ഷേത്രത്തിന് കാവൽ. ഒരു പേരിന് വേണ്ടിമാത്രമായിരുന്നു അത്. ചടങ്ങുകൾക്ക് പൊതുജന സ്വഭാവമില്ലാത്തത് കൊണ്ട് പോലീസിൻ്റെ സഹായം നേരിട്ട് ചോദിക്കാൻ സാധിക്കില്ല. അവരെ നിർബന്ധിച്ച് വിളിച്ച് വരുത്താൻ ഗോവിന്ദനും വല്ല്യ താൽപര്യമില്ല. അവരുടെ പ്രോട്ടോക്കോൾ അനുസരിച്ചുള്ള സുരക്ഷ തന്നാൽ മതിയെന്നാണയാൾക്ക്. വേണ്ടി വന്നാൽ അവരെ വിളിക്കുകയും ചെയ്യാം. രാജഗൃഹയിൽ നിന്ന് ഒരു മണിക്കൂർ യാത്രയുണ്ട് വൈജയന്തിക്ക്. പുന്നയ്ക്കലെ പൂരത്തിന് പോലും പോലീസിന്റെ സാന്നിദ്ധ്യം വേണ്ടെന്ന് വയ്ക്കുകയായിരുന്നു. പൂരം ഭംഗിയായി നടത്ത്ൻ ഗോവിന്ദനറിയാം. ഇത്ര കാലം അങ്ങിനെ തന്നെയല്ലേ നടത്തിയത്. 

 

തിരുനെല്ലിയിൽ വച്ച് തീരുമാനിച്ച തീയതി അറിയിക്കാനായി കണിയാര് നേരിട്ട് വൈജയന്തിയിലേക്ക് വരുകയാണ് ചെയ്തത്. എന്നത്തെയും പോലെ അവരുടെ കൂടി കാഴ്ച്ച നടക്കുന്നത് പുന്നയ്ക്കലെ ക്ഷേത്രക്കമ്മിറ്റി ഓഫീസിൽ വച്ചാണ്. വൈജയന്തിക്കരയിലെ തടിമില്ലിലേക്ക് കണിയാരുടെ ലാൻ്റ് ലൈൻ കോൾ വരുന്നു. കോൾ വന്ന ഉടനെ അവിടെ നിന്ന് വൈകിട്ടോടെ ഗോവിന്ദൻ ക്ഷേത്രത്തിലേക്ക് പുറപ്പെട്ടു. ഇന്നിനി തിരികേ മില്ലിലേക്ക് വരില്ല. ചർച്ചയ്ക്ക് ശേഷം വീട്ടിലേക്കും കണിയാര് തീരുമാനിച്ച തീയതിക്ക് വേണ്ടുന്ന ഒരുക്കങ്ങൾ നടത്താൻ ബാക്കിയുള്ള ദിവസങ്ങളും വിനിയോഗിക്കും. 

 

ഗോവിന്ദൻ തൻ്റെ കറുത്ത എക്സ്യൂവി ക്ഷേത്രമുറ്റത്തെ വേപ്പിൻ ചുവട്ടിൽ നിറുത്തി. കണിയാര് നേരത്തേ തന്നെ വന്നിട്ടുണ്ട്. അയാളുടെ കാറും ഡ്രൈവറും കുറച്ചപ്പുറത്ത് മാറി കിടക്കുന്നു. ഗോവിന്ദനെ കണ്ട് ഡ്രൈവർ കാറിലിരുന്ന് കൈയ്യുയർത്തി കാട്ടി. തിരികെ ഗോവിന്ദനും. 

 

ക്ഷേത്രത്തിൻ്റെ കവാടം ചുറ്റി മതിൽക്കെട്ടുകൾ കടന്ന് ഗോവിന്ദൻ കമ്മിറ്റി ഓഫീസിനരുകിലെത്തി. ഉഷ പൂജയ്ക്കുവേണ്ടുന്ന സാമഗ്രികൾ തയ്യാറാക്കി കൊണ്ട് പൂജകരിൽ കുറച്ചുപേർ അപ്പുറത്ത് മാറി ഇരിക്കുന്നുണ്ട്. ഇന്ന് പ്രഭാത ഭക്ഷണം തയ്യാറാക്കാൻ ഉപയോഗിച്ച പാത്രങ്ങൾ കഴുകിവയ്ക്കുന്ന സ്ത്രീകൾ. എല്ലാവരുടെയും അടുത്തേക്ക് കണ്ണുകൾ ഓടിച്ച് കൊണ്ട് ഗോവിന്ദൻ ക്ഷേത്രകമ്മിറ്റി ഓഫീസിലേക്ക് നടന്നു ചെന്നു. അവിടെ നിന്നവരിൽ ചിലർ അയാളെ കാണുമ്പോൾ കൈകൾ കൂപ്പി വന്ദനമർപ്പിക്കും. 

 

“”കർമ്മീ ഇതിങ്ങനെ ചെയ്താൽ മതി…””,””അതാണതിൻ്റെ ശരിയായ രീതി…””,

 

ഗോവിന്ദൻ ഓഫീസിലെത്തുമ്പോൾ ക്ഷേത്രത്തിലെ പരികർമ്മിക്ക് തൻ്റെ കൈയ്യിലെ കുറിപ്പടി വച്ച് നടക്കാനിരിക്കുന്ന ചടങ്ങുകളിൽ വേണ്ടുന്ന നിർദ്ദേശം കൊടുക്കുകയായിരുന്നു കൃഷ്ണക്കണിയാർ. ഗോവിന്ദൻ്റെ കാലടി മുറിയിൽ കേട്ടപ്പോൾ കണിയാരും പരികർമ്മിയും തിരിഞ്ഞ് നോക്കി. മുണ്ടിൻ്റെ കോന്തല കൈയ്യിൽ ചുരുട്ടി പിടിച്ച് ഗോവിന്ദൻ മുറിയിലേക്ക് കയറി വരുകയായിരുന്നു.

 

“”ഏതായാലും താൻ ഇങ്ങനെ ഒന്ന് ചെയ്ത് നോക്ക്…””,””പിന്നെ വചനമർപ്പിക്കുന്ന നേരത്ത് ഭൈരവിക്ക് പ്രത്യേക പരിഗണന കൂടുതൽ കൊടുത്തോളൂ…””,

 

മരുന്ന് കുടിക്കാൻ ആശുപത്രിയിൽ നിന്ന് കൊടുക്കുന്ന നിർദ്ദേശം പോലെ കണിയാര് പരികർമ്മിയെ കാര്യങ്ങളെല്ലാം പറഞ്ഞ് മനസിലാക്കി. വ്യക്തത വന്ന സ്ഥിതിക്ക് കൂടുതലൊന്നും ചോദിക്കാതെ തലയും ആട്ടിക്കൊണ്ട് പരികർമ്മി ഓഫീസിന് പുറത്തേക്ക് പോയി. ഗോവിന്ദനെ കണ്ടയാൾ വന്ദനം ചൊല്ലാൻ മറന്നില്ല. 

25 Comments

Add a Comment
  1. കുറച്ചൂടെ സമയം എടുക്കും ബ്രോ.

 1. Bro balance story upload cheyyu pleace

  1. ചെയ്യാം ബ്രോ… 🤝

 2. Waiting next part for long time

 3. Next part share cheyyu bro! Arokke poyalum thante ezhuthine isttapedunna kurachu alukalkku vendiyengilum

  1. ❤️❤️❤️
   സത്യം പറയാലോ ബ്രോ… ഞാനൊരു പരീക്ഷക്ക് വേണ്ടി തയ്യാറെടുത്തുക്കൊണ്ട്രിക്കുകയാണ്. ഇത് കിട്ടിയിട്ടില്ലങ്കിൽ ഞാൻ എന്നന്നേക്കുമായി എഴുത്ത് നിർത്തണ്ടി വരും…😫 ലൈഫ് അങ്ങനെയാണ് പൊയ്ക്കൊണ്ടിരിക്കുന്നത്. കഥയിൽ ഇനിവരുന്ന ഭാഗങ്ങളെല്ലാം കുറച്ച് വലിയ ഏരിയ കവറ് ചെയ്യുന്നതാണ്. അപ്പൊ അതിലേക്ക് ശ്രദ്ധതിരിച്ചാൽ പിന്നെ എഴുത്തിൽ മാത്രമായിരിക്കും ശ്രദ്ധ.പഠിത്തം നടക്കില്ല… ഇനി പഠിത്തത്തിനിടയിൽ എഴുതാമെന്നുവച്ചാൽ ഒരുപാട് ലാഗ് വരുന്ന എത്ര എഴുതിയാലും വരികളിൽ സംതൃപ്തി വരാത്ത ഒരു അവസ്ഥയും ആയിപോവും. അതോണ്ട് ജസ്റ്റൊന്ന് നിർത്തിയതാണ്. എനിക്കറിയാം എൻ്റെ എല്ലാ പാർട്ടും നല്ല സമയമെടുത്താണ് പബ്ലിഷ് ചെയ്യാറ്. ആറുമാസം വരെയൊക്കെ പോയിട്ടുണ്ട്. കഥയുടെ കംപ്ലീറ്റ്നെസ്സ് നോക്കി പോവുന്നത് കൊണ്ടാണ്. എന്തങ്കിലും എഴുതിയാൽ എനിക്ക് തന്നെ സ്വന്തം വായിക്കുമ്പോൾ മടുപ്പായി തോന്നാറുണ്ട്. അതാണ് പിന്നെയും പിന്നെയും റെഫറ് ചെയ്ത് എഴുതുന്നത്. അത് കൊണ്ട് സമയവും എടുക്കുന്നു. ഇതിൽ എൻ്റെ കഥവായിക്കുന്ന എല്ലാവരും എനിക്ക് സുഹൃത്തുക്കളെ പോലെയാണ്. അൽപ്പം വൈകിയാലും അവരെനിക്ക് വേണ്ടി കത്തിരിക്കുമെന്ന വിശ്വാസമുണ്ട്. തിരക്കുകളൊക്കെ തീർത്തും ഞാൻ വീണ്ടും സജ്ജീവമായി ഇതിലേക്ക് വരും. സൈറ്റിന്റെ അവസ്ഥകണ്ടിട്ട് എനിക്ക് നല്ല വിഷമമുണ്ട്. കൊറോണ കാലത്ത് ഒരുപാട് നല്ല എഴുത്തുകൾ വന്നിരുന്നതാണ്. ഇപ്പൊ ഓരോരുത്തരും അവരവരുടെ തിരക്കുകളിലാണ്. വീണ്ടും ഇത് സജ്ജീവമാവും പഴയത് പോലെ നല്ല നല്ല എഴുത്തുകൾ വരും… ഇത്ര ദിവസത്തിന് ശേഷവും എന്നെ അന്വേഷിച്ച ബ്രോ…❤️ Tnx

 4. അന്ദ്രു

  Nxt part???

 5. മണവാളൻ

  വണക്കം ???

 6. നിധീഷ്

  ♥️♥️♥️

 7. Superb,
  Waiting For next part.
  Please remember that much delay will cause the loosing of reading interest.

 8. Suuuper
  അടുത്ത പാർട്ട് അധികം താമസിപ്പിക്കരുത്

 9. Going Good to much delay. Waiting for next part…

 10. Good waiting

 11. Sajithettan vannu alle

 12. Eni enna next part posta

 13. എന്റെ ആശാനെ കുറെ നാളെയോണ്ട് ഒരു കണക്ഷൻ വിത്യാസം മാത്രം കുറെ ഇങ്ങ് എത്തിയപ്പോൾ പഴയ കഥ ഒകെ തലച്ചോറ് പൊടി തട്ടി തന്നു. ബാക്കി എന്ന് ഇത് പോലെ വൈകുമോ

 14. super, katta waiting

 15. Enna njn second

 16. അറക്കളം പീലിച്ചായൻ

  പീലിച്ചായൻ 1st

  1. ത്രിലോക്

   തമാസ് തമാസ് ♥️♥️

Leave a Reply

Your email address will not be published. Required fields are marked *