പെരുമാൾ പുരത്ത് നിന്ന് യാത്ര ചെയ്ത് ഉച്ചകഴിഞ്ഞ് രണ്ടുമണിയോടടുത്ത് അപ്പു പുന്നയ്ക്കല് എത്തിച്ചേർന്നു. വെയിലും പൊടിയും അടിച്ചുള്ള യാത്രയല്ലേ എല്ലാവരും നന്നേ ക്ഷീണിച്ചു. കാറ് മുറ്റത്ത് ഒരോരത്ത് നിറുത്തി. വാരാന്ത്യ മാസികയിൽ കണ്ണുന്നട്ടിരിക്കായിരുന്ന നന്ദിനി വണ്ടിയുടെ ശബ്ദം കേട്ട് ഉമ്മറക്കൊലായിലേക്കൊന്ന് എത്തിനോക്കി. കാറിൽ നിന്ന് കനകയും ഇന്ദിരാമ്മയുമാണ് ആദ്യം ഇറങ്ങിയത്. അവരെ കണ്ട് ഇരുന്നിടത്ത് നിന്ന് എഴുന്നേറ്റ് നന്ദിനി ഉമ്മറത്തെത്തി. പിന്നിലെ സീറ്റിൽ നിന്ന് തങ്ങളുടെ ബാഗുമായി അപ്പുവും ഗൗരിയും അമ്മമാർക്ക് തൊട്ട് പിന്നാലെ പുറത്തിറങ്ങി. ഗൗരിയൊന്ന് മൂരി നിവർന്ന് നടുവൊക്കെ വളച്ചൊടിച്ച ശേഷം നന്ദിനിയെ മൈൻ്റ് പോലും ചെയ്യാതെ അകത്തേക്ക് കയറി പോയി. ഇത് കണ്ട് ഒരു പുഞ്ചിരിയോടെ അപ്പുവും തൻ്റെ ബാഗുമായി വീടിനകത്തേക്ക് കയറി ചെന്നു. റോജ നടുമുറിയിലെ സോഫയിൽ കിടന്ന് മയക്കം പിടിച്ചിരുന്നു. പ്രിയ്യ എന്തോ അരിഞ്ഞോണ്ടിരിക്കുന്നു. അവളെ കണ്ട അപ്പു ഒന്ന് കൈ ഉയർത്തി കാട്ടിയിട്ട് പടികൾ കയറി മുകളിലേക്ക് പോയി. അവളുടെ മുറിയിലേക്ക് കയറുന്നതിനിടയ്ക്ക് കുഞ്ഞൂട്ടൻ്റെ മുറിയിലേക്കും ഒന്ന് കണ്ണോടിച്ചു. അവൻ്റെ മുറിയുടെ വാതിൽ അടഞ്ഞ് കിടക്കാണ്. അപ്പു തൻ്റെ മുറി തുറന്ന് അകത്ത് കയറി. തോളത്ത് തൂക്കിയ ബാഗ് മുറിക്കകത്തെ മേശമേൽ വച്ച്, അതിൻ്റെ കുഞ്ഞി അറ തുറന്ന് ക്ഷേത്രത്തിൽ നിന്ന് കുഞ്ഞൂട്ടനായി വാങ്ങിയ സാമാന്യം വലുപ്പമുള്ള ഒറ്റ രുദ്രാക്ഷം തൂക്കി തകര മുത്തുകൾ പിടിപ്പിച്ച ഒരു മാല പുറത്തെടുത്തു. അതും കൈയ്യിൽ പിടിച്ച് വസ്ത്രം പോലും മാറാൻ നിക്കാതെ അപ്പു കുഞ്ഞൂട്ടൻ്റെ മുറിക്ക് മുൻപിലെത്തി. അടഞ്ഞു കിടക്കുന്ന വാതിലിൽ ആദ്യം പതുക്കെയൊന്ന് കൊട്ടി നോക്കി. പ്രതികരണമില്ല. അവൻ ഉറങ്ങുകയായിരിക്കുമെന്ന് കരുതി ശബ്ദം കേൾപ്പിക്കാതെ വാതിലിൻ്റെ ഒരു പൊളി തുറന്ന് അപ്പു തല അകത്തേക്കിട്ടു. പക്ഷെ അവിടെ ശൂന്യമായിരുന്നു. താനിന്ന് വരുന്ന കാര്യം അറിയാവുന്നത് കൊണ്ട് കുഞ്ഞൂട്ടൻ പുറത്തേക്കൊന്നും പോവില്ലെന്നാണ് അപ്പു കരുതിയത്. പ്രതീക്ഷ പോലെ അവനെ അവിടെ കാണാഞ്ഞത് അവൾക്ക് ചെറിയൊരു മനോവേദനയുണ്ടാക്കി. വാതിൽ തിരികെ ചാരി വച്ച് വലതുകൈയ്യിൽ രുദ്രാക്ഷമാല ചുരുട്ടി പിടിച്ച് അപ്പു തിരികെ തൻ്റെ മുറിയിൽ തന്നെയെത്തി. കുഞ്ഞൂട്ടൻ വരുമ്പോൾ നൽകാമെന്ന് കരുതി മാല തിരികെ ബാഗിനകത്ത് തന്നെ വച്ചു. കട്ടിലിൽ കിടന്നിരുന്ന മൊബൈൽ കൈയ്യിലെടുത്ത് കുഞ്ഞൂട്ടൻ്റെ നമ്പറിലേക്ക് അവൾ വിളിച്ച് നോക്കി. മറുതലയ്ക്കൽ ബെൽ മുഴങ്ങുന്നു.
സ്രാവണിൻ്റയും കീർത്തനയുടെയും കൂടെ രാജഗൃഹയിലെ ഒരു ഹോട്ടലിൽ ഇരുന്ന് ഉച്ചഭക്ഷണം കഴിക്കുകയാണ് കുഞ്ഞൂട്ടൻ. രണ്ടൂടെ ഇത്ര നേരം രാജഗൃഹയിലെ കുന്നിൻ മുകളിലുള്ള മാരിയമ്മൻ കോവിലിൻ്റെ പടികളിലിരുന്ന് ശൃംഖരിക്കുകയായിരുന്നു. മാരിയമ്മൻ കോവിലിലേക്ക് കുന്ന് കയറി അധികം ആരും വരാത്തത് സ്രാവണും കീർത്തനയ്ക്കും പ്ലസ് പോയിൻ്റായി. അവരുടെ ചുറ്റിക്കറങ്ങൽ കഴിയും വരെ കുന്നിന് താഴെയുള്ള വേപ്പിൻ മരത്തണലിൽ ബൈക്കും പാർക്ക് ചെയ്ത് കുഞ്ഞൂട്ടൻ കാത്ത് നിന്നു. അതിൻ്റെ പ്രതിഫലമായിട്ടാണ് രണ്ടും കൂടി കുഞ്ഞൂട്ടന് നല്ലൊരു ചിലവ് കൊടുത്തത്. സ്രാവൺ തൻ്റെ പാത്രത്തിൽ നിന്നും അൽപ്പം ഭക്ഷണം വാരി കീർത്തനയുടെ വായിൽ വച്ച് കൊടുക്കുന്നത് മുഖത്തൊരു ഗോഷ്ടിയോടെ കുഞ്ഞൂട്ടൻ നോക്കി നിന്നു. ഇത്ര നേരം കുന്നിൻ്റെ മോളിലിരുന്ന് ശൃംഗരിച്ചത് പോരാതെ ഹോട്ടലിൽ കയറിയും ഇത് തന്നെ പരിപാടി. അവരുടെ ചേഷ്ടകൾ കണ്ട് ഗോഷ്ടിയോടെ ഇരിക്കുമ്പഴാണ് കുഞ്ഞൂട്ടൻ്റെ ഫോൺ ബെല്ലടിക്കുന്നത്. പോക്കറ്റിൽ നിന്ന് ഫോൺ വേഗം എടുത്ത് നോക്കി, അപ്പു. കുഞ്ഞൂട്ടൻ ഉടനേ അത് അറ്റൻ്റ് ചെയ്തു.
“”ആഹ് അപ്പൂ….””,
“”ഏയ് ഞാനിവടെ സ്രാവൺൻ്റെ കൂടെ പുറത്തിക്ക്…””,
“”ങാഹ് എത്തിയോ…..””,””ഞാനിപ്പത്തനെ വന്നേക്കാം….””,””ശരി ശരി…””,
കുഞ്ഞൂട്ടൻ ഫോൺ എടുത്ത് സംസാരിച്ചതും കട്ട് ചെയ്തതുമൊന്നും മുൻപിൽ ഇരിക്കുന്ന രണ്ടുപേര് അറിഞ്ഞതേ ഇല്ല.
“”ടാ….””,””മതിയാക്ക്….””,””അപ്പു വിളിച്ചു…””,””അവര് പുന്നയ്ക്കലെത്തീട്ടുണ്ട് വേഗം ചെല്ലണം….””,
തങ്ങളുടെ സ്വകാര്യ നിമിഷം അലങ്കോലമാക്കിയതിന് കുഞ്ഞൂട്ടനെ സ്രാവണൊന്ന് കടുപ്പിച്ച് നോക്കി. കാര്യം മനസിലായ കുഞ്ഞൂട്ടൻ അതിന് വൃത്തിയായി ഇളിച്ച് കൊടുത്തു. പിന്നെ അധികം വൈകാതെ തന്നെ അവർ അവിടെ നിന്ന് ഭക്ഷണം കഴിച്ചിറങ്ങി. രാജഗൃഹ കഴിയുന്നത് വരെ സ്രാവണും കീർത്തിയും അവളുടെ സ്കൂട്ടിയിൽ പോയി ശേഷം കീർത്തിയോട് യാത്ര പറഞ്ഞ് അവനെയും കൂട്ടി കുഞ്ഞൂട്ടൻ വേഗം പുന്നയ്ക്കല് എത്തി ചേർന്നു.
നടുമുറിയിലെത്തിയ കുഞ്ഞൂട്ടൻ ടിവി കണ്ടിരിക്കുന്ന ഗൗരിയെ കണ്ടു. അവൻ അവിടേക്ക് കടന്ന് വന്നപ്പോൾ തലയുയർത്തി നോക്കിയ ഗൗരിയോട് കുഞ്ഞൂട്ടൻ ആദ്യം ചോദിച്ചത് അപ്പൂനെയാണ്. മുകളിലെ പടികളിലേക്ക് ചൂണ്ടി അങ്ങോട്ട് പോയെന്ന് വല്ല്യ താൽപര്യമില്ലാത്ത മട്ടിൽ അവൾ ആംഗ്യം കാട്ടി. താഴെ വന്ന സ്ഥിതിക്ക് ഇന്ദിരാമ്മയെ ആദ്യം കണ്ടിട്ട് മുകളിലേക്ക് പോവാമെന്ന് വിചാരിച്ച് കുഞ്ഞൂട്ടൻ അമ്മയുടെ മുറിയിലെത്തി. പെരുമാൾ പുരത്തേക്ക് കൊണ്ടുപോയ ബാഗിൽ നിന്നും തുണികളെടുത്തു വയ്ക്കുകയായിരുന്നു ഇന്ദിരാമ്മ. അവരോട് യാത്രയുടെ കാര്യങ്ങളും മറ്റും ചോദിച്ചു. പോയ കാര്യം തൽക്കാലം നടന്നു എന്ന് അവനോടൊരു കള്ളം പറഞ്ഞു. അവനെ ഒറ്റയ്ക്കാക്കി പോയതല്ലേ. എന്നിട്ടിപ്പൊ ഉദ്ദേശിച്ച പോലെ കനകയുടെ ജ്യേഷ്ഠനെ കാണാതെ മടങ്ങിയെന്ന് പറയുമ്പോൾ കുഞ്ഞൂട്ടന് വിഷമായാലോന്ന് കരുതിയാണ് നുണ പറഞ്ഞത്. അൽപ്പ നേരം കൂടി അവിടെ നിന്ന് കുഞ്ഞൂട്ടൻ തിരികെ പോന്നു.
പടികൾ കയറി ആദ്യം ചെന്നത് അപ്പൂൻ്റെ മുറിയിലേക്കാണ് വാതിൽ ചാരിയിട്ടുള്ളു. എങ്കിലും കുഞ്ഞൂട്ടൻ ഒന്ന് രണ്ട് തട്ട് തട്ടി.
“”ആരാ….””,
“”ഞാനാ അപ്പൂ….””,
“”നീ എന്താ ഇതിപ്പൊ പതിവില്ലാതെ കതവിലൊക്കെ തട്ടി കൊണ്ട്….””,
അപ്പൂന് കുഞ്ഞൂട്ടൻ്റെ പെരുമാറ്റത്തിൽ ചെറിയ അസ്വഭാവികത തോന്നി. കുഞ്ഞൂട്ടനും അപ്പഴാണ് അത് ശ്രദ്ധിച്ചത്. അപ്പൂൻ്റെ മുറിയിലേക്ക് കതവ് തട്ടിക്കൊണ്ട് കയറുന്ന ശീലം ഇത് വരെ അവനുണ്ടായിരുന്നില്ല. ഇതിപ്പൊ തനിക്കെന്തോ ഒരു ഡിസ്റ്റൻസ് ഫീൽ ചെയ്തത് കൊണ്ടാണോ കതവ് തട്ടിയതെന്ന് തോന്നി പോയി. എപ്പഴും അവളുടെ അടുത്തേക്ക് കടന്നു ചെല്ലാൻ കുഞ്ഞൂട്ടന് അനുവാദമുണ്ട്. അത് പോലെ തിരിച്ചും.
കുഞ്ഞൂട്ടൻ മുറിയിലേക്ക് കയറി ചെന്ന് ടേബിളിനരികിലെ കസേരയിലിരുന്നു. അത് വരെ കട്ടിലിൽ കിടന്ന് കൊണ്ട് ഫോൺ നോക്കായിരുന്ന അപ്പു കുഞ്ഞൂട്ടനെ കണ്ട് എഴുന്നേറ്റ് കട്ടിലിൻ്റെ ഒരോരത്ത് ചാഞ്ഞിരുന്നു.
“”നിനക്ക് യാത്രാ ക്ഷിണൊന്നും ഇല്ലേ…””,””ഇത്രേം ദൂരം കാറിലിരുന്ന് വന്നിട്ട് ഇവടെ കെടന്ന് മൊബൈൽ തോണ്ടിക്കോണ്ടിരിക്കാണോ…””,
“”പോടാ…””,””ഞാൻ ഇത്ര നേരം നിന്നെ കാത്തിരിക്കായിരുന്നു….””,””എങ്ങട്ടാ നീ പോയെ…””,
“”ഞാനൊന്ന് പൊറത്തിക്ക്….””,””ആഹ് സ്രാവൺൻ്റെ കൂടെ…””,
“”ഓഹ് വാലിൻ്റെ കൂടെ ഊര് തെണ്ടാൻ പോയതാണല്ലേ…””,””ഞാനിന്ന് വര്ണത് കൊണ്ട് നീ എന്നെ കാത്ത് വീട്ടിൽ തന്നെ ഇണ്ടാവുംന്ന് കരുതി ഞാൻ…””,””എന്നിട്ടിപ്പൊ…””,
അപ്പു ആഹ് പറഞ്ഞത് കുഞ്ഞൂട്ടനെ വല്ലാതെ അസ്വസ്ഥനാക്കി.
Ividathe nalla love stories mention cheyyamo…???
After marriage, enemies to lovers type stories….??
അപ്പുറത്തെ പോലെ അഭിപ്രായങ്ങൾ ചോദിക്കാൻ പറ്റിയ ഇടം ഇവിടെ ഇല്ലാത്തൊണ്ട് ചോദിക്കുവാ, ഇവിടുത്തെ മികച്ച പ്രണയ കഥകൾ മെൻഷൻ ചെയ്യാമോ??
love after marriage, enemies to lovers type stories….
കഥ ഇടു ബ്രോ, കുറെ നാൾ ആയില്ല.. കാത്തിരിരുന്ന, കാത്തിരുന്നു,…