പതിനെട്ടാം 👹 തീയാട്ട് {Sajith} 247

“”എൻ്റെ മോള് അങ്ങനെ ഒന്നും കാട്ടില്ല നന്ദിനി…””,””അവള് നല്ല കുട്ടിയായിട്ട് എൻ്റെ കൂടെ തന്നെ ഇണ്ടാവും…””,

 

ഇന്ദിര നന്ദിനിയെ ആശ്വസിപ്പിച്ചു. 

 

“”കേട്ടോടീ നീ….””,””ഇന്തേലും കുരുത്തക്കേട് കാണിച്ചാ തിരിച്ച് വരുമ്പൊ തൊടേലെ തൊലി ഞാനുരിയും…””,

 

“”പോയെ അമ്മേ അവട്ന്ന്….””,””ചേട്ടാ…””,””വണ്ടി എടുത്തോ…””,

 

നന്ദിനിയെ പുശ്ചിച്ച് തള്ളിയ ശേഷം തൻ്റെ കൈയ്യിലിരിക്കുന്ന കുഞ്ഞി ബാഗിൻ്റെ ചെറിയ അറ തുറന്ന് കറുത്ത ഒരു കൂളിങ് ഗ്ലാസ് എടുത്ത് വച്ചു കൊണ്ട് ഗൗരി പറഞ്ഞു. അവളുടെ കാട്ടല് കണ്ട ഇന്ദിരാമ്മയും കനകമ്മയും ചിരിച്ച് പോയി. അപ്പു വായും പൊളിച്ചിരുന്നു.

 

“”ഇവളെ ഞാനിന്ന്…””,

 

ഗൗരിക്കിട്ടൊന്ന് കൊടുക്കാനായി ഒരു ചുള്ളിക്കമ്പ് തിരഞ്ഞ നന്ദിനിയെ കുഞ്ഞൂട്ടൻ പിടിച്ച് വച്ചു. പതുക്കെ കാറ് പുന്നയ്ക്കലിൻ്റെ മുറ്റത്ത് നിന്ന് നീങ്ങി തുടങ്ങി.

 

“”ഇപ്പൊ ഒരു റിലാക്സേഷൻ ഒണ്ടല്ലേ…””,

 

സീറ്റിലേക്ക് ചാരി കിടന്ന് കൊണ്ട് അപ്പൂനോട് ഗൗരി പറഞ്ഞു.

 

“”ഉവ്വ ഉവ്വ…””,””തറവാട്ടിൽ എന്താടീ കൊഴപ്പം…””,

 

“”അവടെ അമ്മേൻ്റെ വായിലിരിക്കുന്നതൊക്കെ കേക്കണം…””,””അങ്ങോട്ട് തിരിയാൻ പാടില്ല ഇങ്ങോട്ട് തിരിയാൻ പാടില്ല….””,””ഇനി രണ്ട് ദിവസത്തേക്ക് അതൊന്നും ഇല്ലല്ലോ…””,

 

അപ്പൂനെ ചുറ്റിപ്പിടിച്ചുകൊണ്ട് ഗൗരി പറഞ്ഞു. ഗൗരിക്ക് ശരിക്കും ഒരു ചേച്ചിയുടെ സ്ഥാനത്ത് നിന്ന് കൊണ്ട് അപ്പൂനെ വലിയ ഇഷ്ട്ടമാണ്. അവരുടെ സംസാരവും ചിരിയുമൊക്കെയായി കാറ് നീങ്ങി തുടങ്ങി. ആകെ ഒരു വിഷമമുണ്ടായിരുന്നത് അപ്പൂനാണ്. കുഞ്ഞൂട്ടൻ കൂടെ ഇല്ലാത്തതിൻ്റെ. എങ്ങോട്ട് പോവുമ്പഴും കൂടെ ഉണ്ടായിരുന്നതല്ലേ ഇപ്പൊ എന്തോ മനസിലൊരു വിങ്ങല് പോലെ.

 

കാറ് മുറ്റത്ത് നിന്ന് നീങ്ങുന്നതും നോക്കി കുഞ്ഞൂട്ടൻ അവടെ തന്നെ നിന്നു. അവനും മനസിലൊരു വയ്യാഴിക പോലെ…

 

“”കുഞ്ഞൂട്ടാ വാ…””,””ഞാൻ ചായ എടുത്ത് തരാം….””,

 

നന്ദിനി കുഞ്ഞൂട്ടന് ചായ എടുത്ത് വയ്ക്കാനായി അടുക്കളയിലേക്ക് നടന്നു. കാറ് കണ്ണിൽ നിന്ന് മാഞ്ഞതും കുഞ്ഞൂട്ടനും അവർക്ക് പിന്നാലെ ഭക്ഷണം കഴിക്കാനായി വീട്ടിലേക്ക് കയറി പോയി. 

***

 

തിരുനെല്ലി***

 

നേരം നടുപകൽ ആവുന്നേ ഉണ്ടായിരുന്നുള്ളു. രാമചന്ദ്രൻ തൻ്റെ തറവാട്ടിലെ പശ്ചിമാഭിമുഖമായിട്ട് നിർമ്മിച്ച മുറിയുടെ ജനാലയ്ക്കലായി ഇട്ടിരുന്ന കസേരയിലിരുന്ന് കൊണ്ട് ചില പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനെ കുറിച്ച് ഗൂഢമായ ചിന്തയിൽ മുഴുകിയിരിക്കുന്നു. ഇതുവരെ നടന്നതും ഇപ്പോൾ നടന്ന് കൊണ്ടിരിക്കുന്നതും ഇനി നടക്കാൻ ഇരിക്കുന്നതുമെല്ലാം രാമൻ്റെ കരുനീക്ക പ്രകാരം നടന്നവയായിരുന്നു. ഒരൊറ്റ പിഴവൊഴികെ തീരുമാനിച്ചതിൽ എല്ലാം കൃത്യമായി തന്നെ ചിട്ടപ്പെടുത്തിയെടുത്തു. മുപ്പതു വർഷം മുൻപേ തുടങ്ങിയ ഓരോ കരുനീക്കങ്ങളും ഏകദേശം പരിസമാപ്തിയിൽ എത്തിയിട്ടുണ്ട്. 

 

കുഞ്ഞൂട്ടൻ്റെ അച്ഛൻ ദേവനും വൈജയന്തിയിലെ ഒട്ടുമിക്ക ജനങ്ങളും നരേന്ദ്രനോടും കേശവനോടും ചെയ്ത അതിക്രമത്തിന് അവർക്ക് രണ്ടുപേർക്കും എന്നേ പകരത്തിന് പകരം ചെയ്യാമായിരുന്നു. അന്ന് അങ്ങനെ സംഭവിക്കാതെ തടഞ്ഞത് രാമനാണ്. കേശവൻ്റെയും നരേന്ദ്രൻ്റെയും ആവശ്യം കണക്കെ പുന്നയ്ക്കല് തകർത്ത് വൈജയന്തിയിലുള്ളവരെ ഒക്കെ ഓടിക്കുന്നതിനോടൊപ്പം രാമചന്ദ്രന് മറ്റു ചില ആഗ്രഹങ്ങൾ കൂടിയുണ്ടായിരുന്നു. അഗ്രഹമെന്നല്ല പകയെന്ന് തന്നെ പറയേണ്ടി വരും. മറ്റാരൊടുമല്ല രാമചന്ദ്രന് അയാളുടെ മധ്യാന പ്രായം ഇതുവരെയും കടന്നുവന്ന കാലഘട്ടത്തിൽ തോന്നിയ ഒരേ ഒരു പ്രണയം ജാനകിയോടായിരുന്നു ആഹ് ഒടുങ്ങത്ത പക. രാമചന്ദ്രൻ കൗമാരത്തിലേ അടങ്ങാത്ത മോഹം വെച്ച കനിയായിരുന്നു ഇന്ദ്രപ്രസ്ഥത്തിലെ ജാനകീ ദേവി. രാമചന്ദ്രൻ്റെ ചെറുപ്പം മുതലേ ഇന്ദ്രപ്രസ്ഥവുമായി അയാളുടെ കുടുംബത്തിന് അടുത്ത ബന്ധം തന്നെ ഉണ്ടായിരുന്നു. പത്തോ പതിനൊന്നോ വയസിൽ ഇന്ദ്രപ്രസ്ഥത്തിലേക്ക് കടന്നു വരുന്നത്. അവിടെ  രാമചന്ദ്രൻ്റെ തലമുറയ്ക്ക് സമമായി രണ്ട് ആൺതരിയും ഒരു പെൺ തരിയുമായിരുന്നു ഉണ്ടായിരുന്നത്. ഏറ്റവും ഇളയവൾ ജാനകി…, ജാനകീദേവി. ജാനകിക്ക് മൂത്തവർ രണ്ടും നെറികെട്ട ജന്മങ്ങളായിരുന്നു. അത് കൊണ്ട് തന്നെ രാമചന്ദ്രൻ അവരുമായി അടുക്കാൻ അധികം താമസം വന്നില്ല. ജാനകിയുടെ രണ്ടു സഹോദരങ്ങളുമായി രാമചന്ദ്രൻ വളരേ അടുത്ത ബന്ധം തന്നെ സൃഷ്ടിച്ചെടുത്തു. ജാനകിയുടെ മേൽ രാമന് പക്ഷെ തോന്നിയത് അനുരാഗമായിരുന്നു.

25 Comments

Add a Comment
    1. കുറച്ചൂടെ സമയം എടുക്കും ബ്രോ.

  1. Bro balance story upload cheyyu pleace

    1. ചെയ്യാം ബ്രോ… 🤝

  2. Waiting next part for long time

  3. Next part share cheyyu bro! Arokke poyalum thante ezhuthine isttapedunna kurachu alukalkku vendiyengilum

    1. ❤️❤️❤️
      സത്യം പറയാലോ ബ്രോ… ഞാനൊരു പരീക്ഷക്ക് വേണ്ടി തയ്യാറെടുത്തുക്കൊണ്ട്രിക്കുകയാണ്. ഇത് കിട്ടിയിട്ടില്ലങ്കിൽ ഞാൻ എന്നന്നേക്കുമായി എഴുത്ത് നിർത്തണ്ടി വരും…😫 ലൈഫ് അങ്ങനെയാണ് പൊയ്ക്കൊണ്ടിരിക്കുന്നത്. കഥയിൽ ഇനിവരുന്ന ഭാഗങ്ങളെല്ലാം കുറച്ച് വലിയ ഏരിയ കവറ് ചെയ്യുന്നതാണ്. അപ്പൊ അതിലേക്ക് ശ്രദ്ധതിരിച്ചാൽ പിന്നെ എഴുത്തിൽ മാത്രമായിരിക്കും ശ്രദ്ധ.പഠിത്തം നടക്കില്ല… ഇനി പഠിത്തത്തിനിടയിൽ എഴുതാമെന്നുവച്ചാൽ ഒരുപാട് ലാഗ് വരുന്ന എത്ര എഴുതിയാലും വരികളിൽ സംതൃപ്തി വരാത്ത ഒരു അവസ്ഥയും ആയിപോവും. അതോണ്ട് ജസ്റ്റൊന്ന് നിർത്തിയതാണ്. എനിക്കറിയാം എൻ്റെ എല്ലാ പാർട്ടും നല്ല സമയമെടുത്താണ് പബ്ലിഷ് ചെയ്യാറ്. ആറുമാസം വരെയൊക്കെ പോയിട്ടുണ്ട്. കഥയുടെ കംപ്ലീറ്റ്നെസ്സ് നോക്കി പോവുന്നത് കൊണ്ടാണ്. എന്തങ്കിലും എഴുതിയാൽ എനിക്ക് തന്നെ സ്വന്തം വായിക്കുമ്പോൾ മടുപ്പായി തോന്നാറുണ്ട്. അതാണ് പിന്നെയും പിന്നെയും റെഫറ് ചെയ്ത് എഴുതുന്നത്. അത് കൊണ്ട് സമയവും എടുക്കുന്നു. ഇതിൽ എൻ്റെ കഥവായിക്കുന്ന എല്ലാവരും എനിക്ക് സുഹൃത്തുക്കളെ പോലെയാണ്. അൽപ്പം വൈകിയാലും അവരെനിക്ക് വേണ്ടി കത്തിരിക്കുമെന്ന വിശ്വാസമുണ്ട്. തിരക്കുകളൊക്കെ തീർത്തും ഞാൻ വീണ്ടും സജ്ജീവമായി ഇതിലേക്ക് വരും. സൈറ്റിന്റെ അവസ്ഥകണ്ടിട്ട് എനിക്ക് നല്ല വിഷമമുണ്ട്. കൊറോണ കാലത്ത് ഒരുപാട് നല്ല എഴുത്തുകൾ വന്നിരുന്നതാണ്. ഇപ്പൊ ഓരോരുത്തരും അവരവരുടെ തിരക്കുകളിലാണ്. വീണ്ടും ഇത് സജ്ജീവമാവും പഴയത് പോലെ നല്ല നല്ല എഴുത്തുകൾ വരും… ഇത്ര ദിവസത്തിന് ശേഷവും എന്നെ അന്വേഷിച്ച ബ്രോ…❤️ Tnx

  4. അന്ദ്രു

    Nxt part???

  5. മണവാളൻ

    വണക്കം ???

  6. നിധീഷ്

    ♥️♥️♥️

  7. Superb,
    Waiting For next part.
    Please remember that much delay will cause the loosing of reading interest.

  8. Suuuper
    അടുത്ത പാർട്ട് അധികം താമസിപ്പിക്കരുത്

  9. Going Good to much delay. Waiting for next part…

  10. Good waiting

  11. Sajithettan vannu alle

  12. Eni enna next part posta

  13. എന്റെ ആശാനെ കുറെ നാളെയോണ്ട് ഒരു കണക്ഷൻ വിത്യാസം മാത്രം കുറെ ഇങ്ങ് എത്തിയപ്പോൾ പഴയ കഥ ഒകെ തലച്ചോറ് പൊടി തട്ടി തന്നു. ബാക്കി എന്ന് ഇത് പോലെ വൈകുമോ

  14. super, katta waiting

  15. Enna njn second

  16. അറക്കളം പീലിച്ചായൻ

    പീലിച്ചായൻ 1st

    1. ത്രിലോക്

      തമാസ് തമാസ് ♥️♥️

Leave a Reply

Your email address will not be published. Required fields are marked *